Search
  • Follow NativePlanet
Share
» »ഷെട്ടിഹള്ളി: വെള്ളത്തിലായ ക്രിസ്ത്യന്‍ പള്ളി!

ഷെട്ടിഹള്ളി: വെള്ളത്തിലായ ക്രിസ്ത്യന്‍ പള്ളി!

By Maneesh

ഹേമാവതി നദിയുടെ ജലനിരപ്പുയരുമ്പോള്‍ വെള്ളത്തിനടിയിലേക്ക് ഒളിക്കുന്ന ഒരു ക്രിസ്ത്യന്‍ ദേവാലയത്തേക്കുറിച്ച് കേട്ടിട്ടുണ്ടോ? ആ ദേവലയം കാണണമെങ്കില്‍ ഹേമാവതി നദിയുടെ ജലനിരപ്പ് ‌താഴണം. ഇക്കാരണം കൊണ്ട് തന്നെയാണ് ഹേമാ‌വതി നദിയുടെ തീരത്തെ ഷെട്ടിഹള്ളി സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാകുന്നത്.

Shettihalli Church, Churches, Karnataka, Hassan,

Photo Courtesy: ಪ್ರಶಸ್ತಿ

ഷെ‌ട്ടി‌ഹള്ളിയേക്കുറിച്ച്

കര്‍ണാടകയിലെ ഹാസനില്‍ 25 കിലോമീറ്റര്‍ അകലെയായാണ് ഷെട്ടിഹള്ളി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗോരുര്‍ - ഹേമാവതി റിസേര്‍വയറിന്റെ തീരത്താ‌യാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഹേമാവതി ഡാം നിര്‍മ്മിക്കുന്നതിന് മുന്‍പ് സൂര്യകാന്തി കൃഷിക്ക് പേരുകേട്ട ഒരു ഗ്രാമമായിരുന്നു ഈ സ്ഥലം.

ക്രിസ്ത്യന്‍ പള്ളി

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫ്രെഞ്ച് മിഷനറിമാരാണ് ഇവിടുത്തെ റോസറി ചര്‍ച്ച് പണി കഴിപ്പിച്ചത്. ഹേമാവതി ഡാം പണിതതോടെ ഈ പ‌ള്ളിയും പരിസരവും വെള്ളത്തില്‍ മുങ്ങി പോകുകയായിരുന്നു.

Shettihalli Church, Churches, Karnataka, Hassan,

Photo Courtesy: Gaurishukla24

മഴക്കാലത്ത് വെള്ളത്തിലാകുന്ന പള്ളി

മഴക്കാലത്ത് ഹേമവതി ഡാം കര കവിയുമ്പോള്‍ ഈ പ‌‌ള്ളി പൂര്‍ണമാ‌യും വെള്ളത്തില്‍ മുങ്ങി പോകാറുണ്ട്. വേനല്‍ക്കാലത്ത് സന്ദര്‍ശകര്‍ക്ക് ഈ പള്ളി സന്ദര്‍ശിക്കാവുന്നതാണ്.

പ്രശസ്തമല്ലാത്ത സ്ഥലം

സഞ്ചാരികളുടെ ഇടയില്‍ അധികം പ്രശസ്തമല്ലാ ഈ സ്ഥലം അതിനാല്‍ തന്നെ ഇവിടെ‌യെത്തുന്ന സഞ്ചാരികളുടെ എ‌ണ്ണം വളരെ കുറവാണ്. ഈ പള്ളിയുടെ പരിസരത്ത് നിരവധി ദേശാ‌ടനക്കിളികളേയും കാണാനാവും.

Shettihalli Church, Churches, Karnataka, Hassan,

Photo Courtesy: Sankara Subramanian

ഫോട്ടോഗ്രാഫിക്ക് പറ്റിയ സ്ഥലം

ഫോട്ടോ ഗ്രാഫിയില്‍ താല്‍പര്യമുള്ളവര്‍ക്ക് ഫോട്ടോയെടുക്കാന്‍ പറ്റിയ സ്ഥലമാണ് ഷെ‌ട്ടിഹള്ളി. ഹോളി റോസറി ചര്‍ച്ചിന്റെ അവശിഷ്ടങ്ങളും, നീലാകാശവും, ദേശാടനക്കിളികളും ചുറ്റുപാടുകളിലെ പച്ചപ്പും നിങ്ങളുടെ ക്യാന്‍വാസിലെ നിറ‌ങ്ങളാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Shettihalli Church, Churches, Karnataka, Hassan,

Photo Courtesy: Bipin Khimasia

എത്തിച്ചേ‌രന്‍

ബാംഗ്ലൂരില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായാണ് ‌ഷെട്ടിഹ‌ള്ളി സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂര്‍ - ഹാസ‌ന്‍ - ഹനുമന്ത‌പുര വഴിയാണ് ഷെട്ടിഹള്ളിയില്‍ എത്തിച്ചേരേണ്ടത്.

ടിപ്സ്

ബേലൂര്‍ - ഹാലിബീഡ് യാത്രകള്‍ പോകുന്നവര്‍ക്ക് ഈ സ്ഥലം സന്ദര്‍ശിക്കാവുന്നതാണ്.

Read more about: churches karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X