Search
  • Follow NativePlanet
Share
» »മുന്തിരിവ‌ള്ളികൾ തളിർത്ത് പടർന്ന സ്ഥലങ്ങൾ

മുന്തിരിവ‌ള്ളികൾ തളിർത്ത് പടർന്ന സ്ഥലങ്ങൾ

"മുന്തിരിവള്ളികൾ തളിർക്കുമ്പോൾ" എന്ന ടൈറ്റിൽ കേൾക്കുമ്പോൾ തന്നെ യാത്ര ചെയ്യാൻ മോഹിപ്പിക്കുന്ന പ്രണയ‌ത്തിന്റെ ഒരു കുളിരുണ്ട്

By Anupama Rajeev

"മുന്തിരിവള്ളികൾ തളിർക്കുമ്പോൾ" എന്ന ടൈറ്റിൽ കേൾക്കുമ്പോൾ തന്നെ യാത്ര ചെയ്യാൻ മോഹിപ്പിക്കുന്ന പ്രണയ‌ത്തിന്റെ ഒരു കുളിരുണ്ട്. മോഹൻലാൽ നായകനായി എ‌ത്തുന്ന ഈ ജിബു ജേക്കബ് ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണം നടന്നത് കോഴിക്കോടാണ്. നഗര‌പരി‌‌ധിയിലെ ഒരു ഹൗ‌സിംഗ് കോളനിയും പഞ്ചായത്ത് ഓഫീസും പശ്ചാത്തലമായി വരുന്ന ഈ സിനിമയ്ക്ക് വേണ്ടി ദൃശ്യഭംഗിയുള്ള പല സ്ഥലങ്ങളിലും ഷൂട്ട് ചെയ്തിട്ടുണ്ട്.

മലയാള നടിമാരുടെ നാടുകാണാംമലയാള നടിമാരുടെ നാടുകാണാം

കല്ല്യാണ പേടിയുണ്ടോ? ടെസയെ പോലെ കല്ല്യാണത്തില്‍ നിന്ന് ഒളിച്ചോടാന്‍ 5 സ്ഥലങ്ങള്‍കല്ല്യാണ പേടിയുണ്ടോ? ടെസയെ പോലെ കല്ല്യാണത്തില്‍ നിന്ന് ഒളിച്ചോടാന്‍ 5 സ്ഥലങ്ങള്‍

മലയാള സിനിമയിലെ 7 പ്രേതാലയങ്ങൾമലയാള സിനിമയിലെ 7 പ്രേതാലയങ്ങൾ

കേശ‌വമേനോൻ നഗറിൽ ജിബുവും സംഘവും

നല്ല ജനത്തിരക്കുള്ള ഒരു ഹൗസിംഗ് കോളനിയാണ് സിനിമയ്ക്ക് പശ്ചാത്തലമായി വന്നത്. അങ്ങനെ പല ഹൗസിംഗ് കോളനികളും സന്ദർശിച്ചിട്ടും കഥയുമാ‌യി ഒത്തുചേരു‌ന്ന ഒരു സ്ഥലം സംവിധായകനും സംഘത്തിനും ക‌ണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെയാണ് കോഴിക്കോട് ബിലാത്തികുളത്തെ കേശവമേനോൻ നഗറിൽ ‌ജിബുവും ‌‌സംഘവും എത്തിച്ചേർന്നത്. ഇനിയുള്ള വിശേഷങ്ങൾ സ്ലൈഡുകളിൽ വാ‌യിക്കാം.

കോഴിക്കോട്

കോഴിക്കോട്

മുന്തിരിവള്ളി തളിർക്കുമ്പോൾ എ‌ന്ന സിനിമയുടെ 80% ഷൂട്ടിംഗും നടന്നത് കോഴിക്കോടും പരിസര പ്രദേശത്തുമായിരുന്നു. കോഴിക്കോട് നടക്കാവിനടു‌ത്തുള്ള ബിലാത്തിക്കുളത്തെ കേശവമേനോൻ നഗറിലെ ഹൗസിംഗ് കോളനിയാണ് പ്ര‌ധാന ലൊക്കേഷൻ.
Photo Courtesy: Prof tpms

ഉലഹന്നാന്റെ ലോകം

ഉലഹന്നാന്റെ ലോകം

മോഹൻലാൽ അവത‌രിപ്പിക്കുന്ന ഉലഹന്നാനും മീന അ‌വതരിപ്പിക്കുന്ന ഉലഹന്നാന്റെ ഭാര്യ ആനിയമ്മയും താമസിക്കുന്ന സ്ഥലമായിട്ടാണ് കേശവമേനോൻ നഗർ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

പഞ്ചായത്ത് ഓഫീസ്

പഞ്ചായത്ത് ഓഫീസ്

ഒരു പഞ്ചായത്ത് സെക്രട്ടറിയായിട്ടാണ് മോഹൻലാൽ ഈ സിനിമയിൽ വേഷമിടുന്നത്. അതിനാൽ പഞ്ചായത്ത് ഓഫീസും പ്രധാന ലൊക്കേഷനാണ്. കീഴാറ്റൂർ പഞ്ചായത്ത് ഓഫീസായി സിനിമയിൽ കാണിക്കുന്ന പഞ്ചായത്ത് ഓഫീസും കോഴിക്കോട് തന്നെയാണ്.

ചാല‌പ്പുറം

ചാല‌പ്പുറം

കോഴിക്കോടിനടുത്തുള്ള ചാലപ്പുറം പഞ്ചായത്ത് ഓഫീസാണ് സിനിമയിൽ കീഴാറ്റൂർ പഞ്ചായത്ത് ഓഫീസായി ചിത്രീകരിച്ചത്. കോഴിക്കോട് കല്ലായി റോഡിൽ ആണ് ചാലപ്പുറം സ്ഥിതി ചെയ്യു‌ന്നത്. ചാലപ്പുറത്തെ സുബ്രഹ്മണ്യ ക്ഷേത്രമാണ് ചിത്രത്തിൽ
Photo Courtesy: Prof tpms

ബസ് സ്റ്റാൻഡിലെ തിരക്ക്

ബസ് സ്റ്റാൻഡിലെ തിരക്ക്

മോഹൻലാൽ ബസിൽ യാത്ര ചെയ്യു‌ന്ന ഒരു സീനുണ്ട് സിനിമയിൽ കോഴിക്കോട് ബസ് സ്റ്റാൻഡിൽ വച്ച് ഷൂട്ട് ചെയ്യാനാണ് ആദ്യം തീരു‌മാനിച്ചത്. എന്നാൽ മോഹലാൽ എത്തിയ‌തോടെ ഇവിടെ ജനക്കൂട്ടം കൊണ്ട് നിറഞ്ഞു. നഗരത്തിൽ ട്രാഫിക് ജാം ആയതോടെ ഷൂട്ടിംഗ് നിർത്തിവച്ചു. കോഴിക്കോടിനേക്കുറിച്ച്

‌പിന്നെ താമരശ്ശേരി

‌പിന്നെ താമരശ്ശേരി

സിനിമയിൽ കാണുന്ന മോഹൻലാലിന്റെ ബസ് യാത്ര ഷൂട്ട് ചെയ്തത് താമരശ്ശേരിയിൽ വച്ചാണ്. കോഴിക്കോട് നിന്ന് അധികം ദൂരമില്ലാത്ത സ്ഥലമാണ് ‌തമരശ്ശേരി. താമരശ്ശേരിചുരത്തേക്കുറിച്ച്

കുട്ടനാട്ടുകാരൻ ഉലഹന്നാൻ

കുട്ടനാട്ടുകാരൻ ഉലഹന്നാൻ

മോഹൻലാ‌ൽ അ‌വതരിപ്പിക്കുന്ന ഉലഹന്നാന്റേയും മീന അവതരിപ്പിക്കുന്ന ആനിയമ്മയുടെ സ്വദേശം കുട്ടനാടാണ്. അതിനാൽ കുട്ടനാടിന്റെ ചില ഭാഗങ്ങളും സിനിമയിൽ ലൊക്കേഷനായി വരുന്നുണ്ട്.

‌പുന്നമടക്കായൽ

‌പുന്നമടക്കായൽ

പുന്നമടക്കായലിലെ വള്ളം കളി സിനിമയി‌ലെ "പുന്നമടക്കായൽ" എന്ന് തുടങ്ങുന്ന പാട്ടിന് പശ്ചാത്തലമായി ചിത്രീകരിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ പ്ര‌ധന ലൊക്കേഷനുകൾ അടു‌ത്ത ‌പേജിൽ
Photo Courtesy: Sourav Niyogi

മങ്കൊമ്പ്

മങ്കൊമ്പ്

ആലപ്പുഴയിൽ നിന്ന് ചങ്ങനാശ്ശേരിയിലേക്കുള്ള റോഡിലാണ് മങ്കൊമ്പ് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ നെ‌ൽപ്പാടങ്ങളും. മങ്കൊമ്പ് ഭഗവതി ക്ഷേത്രവുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.
Photo Courtesy: Sourav Niyogi

നെടുമുടി

നെടുമുടി

കുട്ടനാടിന്റെ ഭാഗമായ ‌മ‌റ്റൊരു ഗ്രാമമായ നെടുമുടി അറിയപ്പെടുന്നത് നെടുമുടി വേണു‌വിന്റെ പേരിലാണ്. പമ്പ ന‌ദിയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കൈനിക്കര, മുപ്പാലം തുടങ്ങിയ കുട്ടനാടൻ ഗ്രാമങ്ങളും ഈ സിനിമയിൽ കാണാം. വിശദമായി വായിക്കാം

Photo Courtesy: P.K.Niyogi
ആലപ്പുഴ ബീച്ച്

ആലപ്പുഴ ബീച്ച്

സിനിമയിൽ കാണിക്കുന്ന ബീ‌‌ച്ച് ആലപ്പുഴ ബീച്ചാണ്. ആലപ്പുഴ നഗരത്തിന് സമീത്താണ് ഇവിടുത്തെ കടല്‍ത്തീരം. 137 വര്‍ഷം പഴക്കമുള്ള കടല്‍പ്പാലമാണ് ഈ ബീച്ചിലെ പ്രധാന ആകര്‍ഷണം. ബീച്ചിലെ പഴക്കമേറിയ ലൈറ്റ് ഹൗസും പ്രധാനപ്പെട്ടൊരു കാഴ്ചയാണ്. വിശദമായി വായിക്കാം

Photo Courtesy: Vimaljoseph93
നർക്കണ്ട

നർക്കണ്ട

ഹിമാചൽ ‌പ്രദേശിലെ ഷിംലയ്ക്ക് അടു‌ത്തുള്ള നാർക്കണ്ടയിൽ നിന്നും ചെറിയ ഫൂട്ടേജുകൾ സിനിമയ്ക്കായി ഷൂട്ട് ചെയ്തിട്ടുണ്ട്. നർക്കണ്ടയേക്കുറിച്ച് അടുത്ത സ്ലൈഡുകളിൽ.
Photo Courtesy: Harshitshukla7

ആപ്പിൾത്തോട്ടങ്ങൾ

ആപ്പിൾത്തോട്ടങ്ങൾ

ഹിമാചല്‍ പ്രദേശിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ നാര്‍ക്കണ്ടയെ പ്രശസ്‌തമാക്കുന്നത്‌ അവിടുത്തെ ആപ്പിള്‍ തോട്ടങ്ങളാണ്‌. ഇതിന്‌ പുറമെ മഞ്ഞ്‌ മൂടിയ മലനിരകളും ഹരിത വനങ്ങള്‍ നിറഞ്ഞ താഴ്‌ വാരങ്ങളും നാര്‍ക്കണ്ടയില്‍ നിന്നുള്ള കാഴ്‌ചകളെ സമൃദ്ധമാക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Aggkanika
ഹിൽസ്റ്റേഷൻ

ഹിൽസ്റ്റേഷൻ

ഇന്ത്യ- ടിബറ്റ്‌ പാതയില്‍ സമുദ്ര നിരപ്പില്‍ നിന്നും 2708 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന നാര്‍ക്കണ്ട ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്‌തമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ്‌.
Photo Courtesy: Gaurav Kapatia

ആകർഷണങ്ങൾ

ആകർഷണങ്ങൾ

നാര്‍ക്കണ്ടയില്‍ സന്ദര്‍ശിക്കാന്‍ നിരവധി സ്ഥങ്ങളുണ്ട്‌. ഹട്ടു കൊടുമുടിയാണ്‌ ഇതില്‍ ഏറ്റവും പ്രശസ്‌തമായത്‌. തദ്ദേശ വാസികളുടെ പ്രധാന ആരാധനാലയമായ ഹതുമാത ക്ഷേത്രം ഈ കൊടുമുടിയ്‌ക്ക്‌ മുകളിലാണ്‌. നാര്‍ക്കണ്ടയിലെ മറ്റൊരു പ്രധാന ക്ഷേത്രം കാളി ദേവിയെ ആരാധിക്കുന്ന മാഹമായ ക്ഷേത്രമാണ്‌. വിശദമായി വായിക്കാം

Photo Courtesy: Kondephy
ഗ്രാമം

ഗ്രാമം

നാര്‍ക്കണ്ടയില്‍ നിന്നും 17 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സത്‌ലജ്‌ നദീതീരത്തുള്ള അതിപുരാതന ഗ്രാമമായ കോട്‌ഗഢിലെത്താം. ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌ യു ആകൃതിയിലുള്ള ഒരു താഴ്‌ വരിയിലാണ്‌.
Photo Courtesy: Sandeep Kaul

കുളു താഴ്വര

കുളു താഴ്വര

കോട്‌ഗഢില്‍ നിന്നു നോക്കിയാല്‍ കുളു താഴ്‌വരയുടെ മനോഹാരിത മുഴുവന്‍ സന്ദര്‍ശകര്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയും. പലവഴികളില്‍ പിരിഞ്ഞു പോകുന്ന റോഡുകളും മഞ്ഞ്‌ മൂടിയ ഹിമാലയന്‍ മലനിരകളും ഇവിടെ നിന്നുള്ള മറ്റ്‌ അതിമനോഹര കാഴ്‌ചകളാണ്‌. വിശദമായി വായിക്കാം
Photo Courtesy: Sandeep Kaul

സാഹസിക വിനോദങ്ങൾ

സാഹസിക വിനോദങ്ങൾ

ഹിമാലയന്‍ മലനിരകളിലേയ്‌ക്ക്‌ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്‌ മഞ്ഞിനുള്ളിലെ സാഹസിക വിനോദങ്ങളാണ്‌. സ്‌കീയിങ്ങ്‌ ട്രെക്കിങ്‌ തുടങ്ങി വിവിധ സാഹസിക വിനോദങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ സ്ഥമാണ്‌ നാര്‍ക്കണ്ട. വേനല്‍ക്കാലത്ത്‌ നാര്‍കണ്ടയിലേയ്‌ക്കുള്ള യാത്ര അവിസ്‌മരണീയമായിരിക്കും.
Photo Courtesy: Skmishraindia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X