Search
  • Follow NativePlanet
Share
» »ഗണപതി പാപാ മോറിയ..മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രം

ഗണപതി പാപാ മോറിയ..മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രം

പണ്ഡിതനും പാമരനും കോടീശ്വരനും ചേരിനിവാസികളുമെല്ലാം ഒരുപോലെ ആരാധിക്കുന്ന മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍.

By Elizabath
Savandurga,Breathtaking Place to See Before You Die | Oneindia Malayalam

മുംബൈ നഗരത്തിലെ എത്ര പാവപ്പെട്ടവനായാലും എത്ര വലിയ പണക്കാരനായാലും സിദ്ധിവിനായക ക്ഷേത്രത്തിനു മുന്നില്‍ തൊഴുതിട്ടേ ദിവസം ആരംഭിക്കുകയുള്ളൂ...രാഷ്ട്രീയക്കാരെയും സിനിമാ താരങ്ങളെയും ഇത്രയധികം ആകര്‍ഷിക്കുന്ന മറ്റൊരു ക്ഷേത്രം ഇവിടെയില്ല എന്നു പറയാം ഒരിക്കല്‍ ഇവിടെ സന്ദര്‍ശിച്ചാല്‍.
പണ്ഡിതനും പാമരനും കോടീശ്വരനും ചേരിനിവാസികളുമെല്ലാം ഒരുപോലെ ആരാധിക്കുന്ന മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍.

ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രം

മുംബൈയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നാണ് മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രം.

PC:Rakesh

സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ശ്രീകോവില്‍

സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ശ്രീകോവില്‍

സിദ്ധി വിനായകന്‍ എന്ന പേരില്‍ ഗണപതിയെയാണ് ഇവിടെ ആരാധിക്കുന്നത്. ശ്രീകോവിലില്‍ അഷ്ടവിനായകനെ ചുവരില്‍ കൊത്തിയിരിക്കുന്നത് മനോഹരമായ കാഴ്ചയാണ്. ഇവിടുത്ത ശ്രീകോവില്‍ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞാണ് നിര്‍മ്മിച്ചിരിക്കുന്നത്.

PC: Official Site

വലത്തോട്ട് വളഞ്ഞ തുമ്പിക്കൈ

വലത്തോട്ട് വളഞ്ഞ തുമ്പിക്കൈ

സാധാരണ ക്ഷേത്രങ്ങളിലെ ഗണപതി വിഗ്രഹങ്ങളിലെ ഗണപതിയുടെ തുമ്പിക്കൈ ഇടത്തേക്ക് വളഞ്ഞാണ് കാണപ്പെടുക. എന്നാല്‍ ഇവിടെ ഗണപതിയുടെ തുമ്പിക്കൈയ്ക്ക് വലത്തേക്കാണ് വളവുള്ളത്.

PC: Official Site

പ്രശസ്തമായ വഴി

പ്രശസ്തമായ വഴി

സാധാരണയായി വിഘ്‌നങ്ങള്‍ അകറ്റാനാണ് ഭക്തര്‍ വിനായകനെ തേടി എത്തുന്നത്. എന്നാല്‍ ഇവിടെ സാധാരണ ആളുകളെക്കാളുപരിയായി രാഷ്ട്രീയപ്രവര്‍ത്തകരും ബോളിവുഡ് സിനിമാ അഭിനേതാക്കളുമാണ് അനുഗ്രഹത്തിനും പ്രര്‍ഥനയ്ക്കുമായി ഇവിടെ എത്തുന്നത്.

PC: Official Site

വിശേഷദിനം

വിശേഷദിനം

ചൊവ്വാഴ്ചയാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. ഏറ്റവും കൂടുതല്‍ തിരക്ക് അന്നാണ് ഇവിടെ അനുഭവപ്പെടുന്നത്. കൂടാതെ അവധിദിവസങ്ങളിലും ശനിയാഴ്ചയും ഞായറാഴ്ചയും കടുത്ത തിരക്ക് അനുഭവപ്പെടുന്നതിനാല്‍ മണിക്കൂറുകള്‍ ക്യൂ നിന്നാല്‍ മത്രമേ തൊഴുതുവരാന്‍ സാധിക്കൂ.

PC: Official Site

സര്‍വ്വ വിഘ്‌നങ്ങളുമകറ്റാന്‍

സര്‍വ്വ വിഘ്‌നങ്ങളുമകറ്റാന്‍

പുതിയ കാര്യങ്ങളും ബിസിനസ്സും തുടങ്ങുന്നതിനു മുന്‍പാണ് ഇവിടെ കൂടുതല്‍ ആളുകള്‍ പ്രാര്‍ഥിക്കാനെത്തുന്നത്. വിഘ്‌നങ്ങളകറ്റുന്ന വിനായകന്‍ തങ്ങളുടെ കാര്യവും ശരിയാക്കുമെന്ന വിശ്വാസമാണ് ഇവിടെ എത്തുന്നവര്‍ക്കുള്ളത്.

PC: Official Site

അല്പം ചരിത്രം

അല്പം ചരിത്രം

1801 ല്‍ ലക്ഷ്മണ്‍ വിധു,ദീദുഭായ് പാട്ടീല്‍ എന്നീ രണ്ടുപേര്‍ ചേര്‍ന്നാണ് ഈ ക്ഷേത്രം സ്ഥാപിക്കുന്നത്. ക്ഷേത്രത്തെ കൂടാതെ കുളവും മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന കടകളും ഒക്ക ഇതിനുള്ളിലുണ്ട്.
ഗണപതിയെക്കൂടാതെ ഹനുമാനെയും ഇവിടെ ആരാധിക്കുന്നുണ്ട്.

PC:Darwininan

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മുംബൈ നഗരത്തില്‍ പ്രഭാദേവി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോക്കല്‍ ടാക്‌സികളാണ് ഇവിടെ എത്താന്‍ ഏറ്റവും യോജിച്ചത്. ഡഡാര്‍ റെയില്‍വേ സ്‌റ്റേഷനാണ് ക്ഷേത്രത്തിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. 2-5 കിലോമീറ്ററാണ് ഇവിടുന്ന് സ്‌റ്റേഷനിലേക്കുള്ള ദൂരം.

Read more about: temple mumbai maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X