Search
  • Follow NativePlanet
Share
» »സൈലന്റ് വാലിയില്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സൈലന്റ് വാലിയില്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

By Maneesh

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാ‌ട്ട് നിന്ന് 20 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു സ്ഥലമാണ് സൈലന്റ് വാലി. സൈലന്റ്‌വാലിയേക്കുറിച്ച് കേട്ടറിഞ്ഞിട്ടുള്ള ഏതൊരാളും അവിടെ പോകാന്‍ ആഗ്രഹിക്കാതിരിക്കില്ലാ. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ‌പ്പോലെ ഇവിടെ സന്ദര്‍ശനം നടത്താന്‍ കഴിയില്ല.

മുന്‍കൂട്ടി അനുമതി നിര്‍ബന്ധം

വനംവകുപ്പിന്റെ ‌മുന്‍കൂട്ടിയുള്ള അനുമതിയോടെ മാ‌ത്രമെ സൈലന്റ് വാലിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. പാലക്കാട് മുക്കാലിയിലെ വനം വകുപ്പിന്റെ ഓഫീസില്‍ നിന്ന് ഇതിനുള്ള അനുമതി ലഭിക്കും. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ ഇക്കോ ടൂറിസ്റ്റ് പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. വനംവകുപ്പ് തന്നെ സഞ്ചാരികള്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.

സൈലന്റ് വാലിയില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 04924 - 253225 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

സൈ‌ലന്റ് വാലിയേക്കുറിച്ച് കൂടു‌തല്‍ കാര്യങ്ങള്‍ അറിയാം

സൈരന്ധ്രി വനം

സൈരന്ധ്രി വനം

ഐതീഹ്യങ്ങളിലൊക്കെ പരാമര്‍ശമുള്ള സ്ഥലമാണ് സൈലന്റ് വാലി. സൈരന്ധ്രി വനം എന്നായിരുന്നു സൈലന്റ് വാലി അറിയപ്പെട്ടിരുന്നത്.
Photo Courtesy: NIHAL JABIN

ദ്രൗപതിയുടെ പേര്

ദ്രൗപതിയുടെ പേര്

പാണ്ഡവ പത്നിയായ ദ്രൗപതിയുടെ മറ്റൊരു പേരാണ് സൈരന്ധ്രി. വന വാസക്കാലത്ത് പാണ്ഢവര്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു എന്നാണ് ഐതീഹ്യം.
Photo Courtesy: നിരക്ഷരൻ at ml.wikipedia

പാത്രക്കടവ്

പാത്രക്കടവ്

പാണ്ഡ‌വരുടെ കയ്യിലുണ്ടായിരുന്ന അക്ഷയപാത്രം കഴുകി കമഴ്ത്തി വച്ച സ്ഥലമാണ് പാത്രക്കടവ് എന്ന ഒരു കഥ പ്രചരിക്കുന്നുണ്ട്. കുന്തിപ്പുഴ, മല്ലീശ്വരന്‍മുടി എന്നീ സ്ഥലങ്ങള്‍ക്കൊക്കെ പുരാണ കഥകളുമായി ബന്ധമുണ്ട്.
Photo Courtesy: Binoy Sivadasan

മുക്കാലി

മുക്കാലി

മുക്കാലയില്‍ നിന്നാണ് സൈലന്റ് വാലിയിലേക്ക് യാത്ര ആരംഭിക്കുന്നത്. മുക്കാലിയില്‍ നിന്ന് 14 കിലോമീറ്റര്‍ ദൂരം വരെ വനംവകുപ്പിന്റെ ഗൈഡുകളു‌ടെ സഹായത്തോടെ സഞ്ചരിക്കാന്‍ അനുവാദമുണ്ട്.

Photo Courtesy: നിരക്ഷരൻ at ml.wikipedia

മുക്കാലിയില്‍ എത്തിച്ചേരാന്‍

മുക്കാലിയില്‍ എത്തിച്ചേരാന്‍

മണര്‍കാട് നിന്ന് മുക്കാലിയിലേക്ക് ബസ് സര്‍വീസ് ഉണ്ട്. മണര്‍കാട് നിന്ന് 18 കിലോമീറ്റര്‍ അകലെയായാണ് മുക്കാലി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: PP Yoonus

ഇക്കോ ടൂറിസം

ഇക്കോ ടൂറിസം

സൈലന്റ് വാലിയില്‍ എത്തുന്ന സഞ്ചാരികളുടെ സൗകര്യാര്‍ത്ഥം. വനം വകുപ്പിന്റെ കീഴില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. സൈലന്റ് വാലിയിലെ ഇക്കോ ടൂറിസം പാക്കേജുകളെക്കുറിച്ച് അടുത്ത സ്ലൈഡുകളില്‍ വായിക്കാം.
Photo Courtesy: PP Yoonus

കരുവാര ട്രെക്കിംഗ്

കരുവാര ട്രെക്കിംഗ്

സൈലന്റ് വാലിയിലെ ചെറിയ വെള്ള‌ചാട്ടമാണ് കരുവാര വെള്ള‌ച്ചാട്ടം. മുക്കാലിയില്‍ നിന്ന് 5 കിലോമീറ്റര്‍ യാത്ര ചെയ്യണം ഇവിടെ എത്താം.
Photo Courtesy: നിരക്ഷരൻ at ml.wikipedia

കീരിപ്പാറ

കീരിപ്പാറ

മുക്കാലിയില്‍ നിന്ന് ആരംഭിക്കുന്ന മറ്റൊരു ട്രെക്കിംഗ് ആണ് കീരിപ്പാറ ട്രെക്കിംഗ്. 5 കിലോമീറ്റര്‍ ആണ് ട്രെക്കിംഗ് ദൈര്‍ഘ്യം.
Photo Courtesy: നിരക്ഷരൻ at ml.wikipedia

നിബന്ധനകള്‍

നിബന്ധനകള്‍

മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ഗ്രൂപ്പുകളായി എത്തുന്നവര്‍ക്ക് ഈ ട്രെക്കിംഗില്‍ പങ്കെടുക്കാം. ഓരോ ഗ്രൂപ്പിനും ഒരു ഗൈഡ് ഉണ്ടായിരിക്കും. 4 മണിക്കൂര്‍ ആണ് ട്രെക്കിംഗ് സമയം.

Photo Courtesy: PP Yoonus

പോകാന്‍ ന‌ല്ല സമയം

പോകാന്‍ ന‌ല്ല സമയം

ആഗസ്റ്റ്, സെപ്തംബര്‍ മാസവും ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളുമാണ് ട്രെക്കിംഗിന് പറ്റിയ സമയം. യാത്ര ‌ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.

Photo Courtesy: PP Yoonus

നിരക്ക്

നിരക്ക്

മൂന്ന് പേരടങ്ങിയ ഗ്രൂപ്പിന് 450 രൂപയാണ് ട്രെക്കിംഗ് ചാര്‍ജ് ഈടാക്കുന്നത്.

Photo Courtesy: Cj.samson

ബൊമ്മിയമ്പാടി പാക്കേജ്

ബൊമ്മിയമ്പാടി പാക്കേജ്

മുക്കാലിയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള സുന്ദരമായ സ്ഥലമാണ് ബൊമ്മിയമ്പാടി. സൈലന്റ് വാ‌ലിയില്‍ എത്തു‌ന്ന പ്രകൃതി സ്നേഹികളെ ലക്ഷ്യം വച്ചുള്ള താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള പാക്കേജ് ആണ് ഇത്.

Photo Courtesy: Dr. Raju Kasambe

നിരക്കുകള്‍

നിരക്കുകള്‍

രണ്ട് പേര്‍ക്ക് താമസിക്കാവുന്ന കോട്ടേജില്‍ 5600 രൂപയാണ് നിരക്ക്. വൈകുന്നേരം മൂന്ന് മണിമുതല്‍ പിറ്റേദിവസം മൂന്ന് മണിവരെയാണ് സമയ പരിധി.
Photo Courtesy: Shihab Sha

സൈരാന്ധ്രി ട്രിപ്പ്

സൈരാന്ധ്രി ട്രിപ്പ്

ചെലവുകുറഞ്ഞ ഏകദിന യാത്രയാണ് സൈരാന്ധ്രി ട്രിപ്പ്. മുക്കാലിയില്‍ നിന്ന് ബസ്/ ‌ജീപ്പ് യാത്രയാണ് ഇത്. രാവിലെ എട്ടുമണി മുതല്‍ ഒരു മണി വരെയാണ് സന്ദര്‍ശന സമയം. വിശദമായി അറിയാം

Photo Courtesy: Shihabshabs

ബോര്‍ഡ്

ബോര്‍ഡ്

സൈലന്റ് വാലിയുടെ പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ബോര്‍ഡ്

Photo Courtesy: Mathanki Kodavasal

വിഷപാമ്പ്

വിഷപാമ്പ്

സൈലന്റ് വാലിയില്‍ കണ്ടുവരുന്ന അണലിവര്‍ഗത്തില്‍പ്പെട്ട അപൂര്‍വയിനം വിഷപാമ്പ്
Photo Courtesy: Chinmayisk

സിംഹവാലന്‍ കുരങ്ങ്

സിംഹവാലന്‍ കുരങ്ങ്

വംശനാശ ഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളുടെ ആവാസസ്ഥലം കൂടിയാണ് സൈലന്റ് വാലി.
Photo Courtesy: UtherSRG

വാച്ച് ടവര്‍

വാച്ച് ടവര്‍

സൈലന്റ് വാലിയിലെ വാച്ച് ടവര്‍. സൈലന്റ് വാലിയിലേയും പരിസരത്തേയും സുന്ദരമായ കാഴ്ചകള്‍ കാണാം
Photo Courtesy: Mathanki Kodavasal

ഉയരങ്ങളിലേക്ക്

ഉയരങ്ങളിലേക്ക്

വാച്ച് ടവറിന്റെ ഉയരങ്ങളിലേക്ക് കയറി ചെല്ലുന്ന ഒരു സഞ്ചാരി
Photo Courtesy: Mathanki Kodavasal

ദൂരകാഴ്ച

ദൂരകാഴ്ച

വാച്ച് ടവറിൽ നിന്നുള്ള വിദൂര കാഴ്ചകള്‍

Photo Courtesy: Mathanki Kodavasal

ദൂരകാഴ്ച

ദൂരകാഴ്ച

വാച്ച് ടവറിൽ നിന്നുള്ള വിദൂര കാഴ്ചകള്‍
Photo Courtesy: Mathanki Kodavasal

കുന്തിപ്പുഴ

കുന്തിപ്പുഴ

സൈലന്റ്‌വാലിയിലെ കുന്തിപ്പുഴ
Photo Courtesy: Mathanki Kodavasal

ട്രെക്കിംഗ്

ട്രെക്കിംഗ്

സൈലന്റ് വാലി ട്രെക്കിംഗ് കാഴ്ചകള്‍
Photo Courtesy: Mathanki Kodavasal

ട്രെക്കിംഗ്

ട്രെക്കിംഗ്

സൈലന്റ് വാലി ട്രെക്കിംഗ് കാഴ്ചകള്‍
Photo Courtesy: Mathanki Kodavasal

ട്രെക്കിംഗ്

ട്രെക്കിംഗ്

സൈലന്റ് വാലി ട്രെക്കിംഗ് കാഴ്ചകള്‍
Photo Courtesy: Mathanki Kodavasal

ട്രെക്കിംഗ്

ട്രെക്കിംഗ്

സൈലന്റ് വാലി ട്രെക്കിംഗ് കാഴ്ചകള്‍
Photo Courtesy: Mathanki Kodavasal

ട്രെക്കിംഗ്

ട്രെക്കിംഗ്

സൈലന്റ് വാലി ട്രെക്കിംഗ് കാഴ്ചകള്‍
Photo Courtesy: Mathanki Kodavasal

ട്രെക്കിംഗ്

ട്രെക്കിംഗ്

സൈലന്റ് വാലി ട്രെക്കിംഗ് കാഴ്ചകള്‍
Photo Courtesy: Mathanki Kodavasal

ട്രെക്കിംഗ്

ട്രെക്കിംഗ്

സൈലന്റ് വാലി ട്രെക്കിംഗ് കാഴ്ചകള്‍
Photo Courtesy: Mathanki Kodavasal

ട്രെക്കിംഗ്

ട്രെക്കിംഗ്

സൈലന്റ് വാലി ട്രെക്കിംഗ് കാഴ്ചകള്‍
Photo Courtesy: Mathanki Kodavasal

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X