Search
  • Follow NativePlanet
Share
» »പെരുമ്പാമ്പും പ്രേതങ്ങളുമുള്ള സ്‌കന്ദഗിരി

പെരുമ്പാമ്പും പ്രേതങ്ങളുമുള്ള സ്‌കന്ദഗിരി

By Maneesh

കര്‍ണാടകയില്‍ ബാംഗ്ലൂരില്‍ നിന്ന് അധികം അല്ലാതെ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ടൗണ്‍ ആണ് ചിക്കബെല്ലാപൂര്‍. പ്രശസ്തമായ നന്ദി ഹില്‍സ് സ്ഥിതി ചെയ്യുന്നത് ഈ ടൗണിന് സമീപത്തായാണ്. നന്ദി ഹില്‍സ് പോലെ അത്ര പ്രശസ്തമല്ലെങ്കിലും ട്രെക്കിംഗിന്
പേരുകേട്ട മറ്റൊരു സ്ഥലവും ചിക്കബെല്ലാപ്പൂരിന് സമീപത്തായുണ്ട്. സ്‌കന്ദഗിരി എന്നാണ് ഈ സ്ഥലം ഇപ്പോള്‍ അറിയപ്പെടുന്നത്.

Photo Courtesy: Anupam Srivastava

സ്കന്ദഗിരിയേക്കുറിച്ച്

കലവരദുർഗയെന്നും അറിയപ്പെടുന്ന സ്കന്ദഗിരിയിലേക്ക് ബാംഗ്ലൂരിൽ നിന്ന് രണ്ട് മണിക്കൂറിനുള്ളിൽ എത്തിച്ചേരാം. ബാംഗ്ലൂരിൽ നിന്ന് സ്കന്ദഗിരിയിലേക്ക് ഏകദേശം 70 കിലോമീറ്റർ ദൂരമേയുള്ളു.

പെരുമ്പാമ്പും പ്രേതങ്ങളും

സ്‌കന്ദഗിരിയില്‍ രണ്ട് ഗുഹകളുണ്ട്. ഇതില്‍ ഒന്ന് കോട്ടയിലേയ്ക്കുള്ള രഹസ്യവഴിയാണെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്. ഈ ഗുഹയില്‍ നാല് സമാധികളുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്. ഇവിടെ പെരുമ്പാമ്പും പ്രേതങ്ങളുമുണ്ടെന്ന് കരുതപ്പെടുന്നു. അതിനാല്‍ത്തന്നെ ആളുകളാരും ഇതിനകത്തേയ്ക്ക് പോകാന്‍ ധൈര്യപ്പെടാറുമില്ല.

സ്കന്ദഗിരിയിലേക്ക് ഒരു രാത്രി യാത്ര

സ്കന്ദഗിരിയിലേക്ക് നൈറ്റ് ട്രെക്കിംഗ് നടത്തുന്ന ധാരളാം ആളുകളുണ്ട്. പൗർണമി നാളുകളിൽ രാത്രി രണ്ട് മണിയോടെയാണ് സഞ്ചാരികൾ ഇവിടെ നൈറ്റ് ട്രെക്ക് നടത്തുന്നത്. പുലർച്ചയോടെ കുന്നിൻമുകളിൽ എത്തി സൂര്യോദയം കാണുമ്പോഴാണ് നൈറ്റ് ട്രെക്കിംഗ് കൂടുതൽ ആസ്വാദ്യകരം ആകുന്നത്.

Photo Courtesy: Kalyan Kanuri

പൗർണമിനാളിലെ ആകാശത്തിലെ പനോരമ കാഴ്ച്ചയും എട്ട് കിലോമീറ്റർ നടന്ന് മലമുകളിൽ എത്തുമ്പോൾ കാണാവുന്ന സൂര്യോദയവുമാണ് സ്കന്ദഗിരി നൈറ്റ് ട്രെക്കിംഗിലെ പ്രധാന ആകർഷണം. പരുപരുത്ത വഴികളിലൂടെയുള്ള ഈ ട്രെക്കിംഗ് നാലഞ്ച് മണിക്കൂറിനുള്ളിൽ തീർക്കാൻ കഴിയുന്നതാണ്.

ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുമ്പോൾ

ബാംഗ്ലൂരിൽ നിന്ന് രാത്രി പത്ത് മണിക്ക് യാത്ര പുറപ്പെട്ടാൽ ഏകദേശം പന്ത്രണ്ട് മണിയോടെ സ്കന്ദഗിരിയുടെ ബെയ്സിൽ എത്തിച്ചേരാം. ബാംഗ്ലൂരിൽ നിന്ന് നന്ദി ഹിൽസിലേക്ക് പോകുന്ന റോഡ് വഴി നന്ദി ഹിൽസിന്റെ അടിവാരത്ത് വരെ എത്തിച്ചേരാം. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് കലവറ ഗ്രാമത്തിലേക്ക് പോകുക. കലവറ ഗ്രാമത്തിൽ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്.

കലവറ ഗ്രാമത്തിൽ നിന്ന് പാപാഗ്നി ക്ഷേത്രം വരെയുള്ള യാത്ര വളരെ എളുപ്പമാണ്. അവിടെ നിന്നാണ് ട്രെക്കിംഗ് കഠിനമാകുന്നത്.

പെരുമ്പാമ്പും പ്രേതങ്ങളുമുള്ള സ്‌കന്ദഗിരി

Photo Courtesy: Saikat Ghosh

നൈറ്റ് ട്രെക്കിംഗിനേക്കുറിച്ച്

നൈറ്റ് ട്രെക്കിംഗിനിടെ ചില മരണങ്ങൾ നടന്നതിനാൽ 2011 മുതൽ നൈറ്റ് ട്രെക്ക് നിരോധിച്ചിട്ടുണ്ട്. എന്നാൽ ചില ട്രെക്കിംഗ് ഓർഗനൈസർ മാരുടെ മേൽനോട്ടത്തിൽ അധികാരികളുടെ അനുമതിയോടെ ഇവിടെ ട്രെക്കിംഗ് നടത്തുന്നുണ്ട്.

ട്രെക്കിംഗിനിടെ പേടിക്കേണ്ട കാര്യങ്ങൾ

വഴികളിൽ ചില സ്ഥലങ്ങൾ ചെങ്കുത്തായതും തെന്നി വീഴാൻ സാധ്യതയുള്ളതുമാണ്. മാത്രമല്ല വന്യമൃഗങ്ങൾ വിഹരിക്കുന്ന ഈ സ്ഥലത്ത് വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ പ്രതീക്ഷിക്കാം. എന്തെങ്കിലും അപകടം പറ്റിയാൽ സമീപത്ത് ആശുപത്രി സൗകര്യമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X