Search
  • Follow NativePlanet
Share
» »ഇന്ത്യയുടെ നീല നഗരം

ഇന്ത്യയുടെ നീല നഗരം

By Maneesh

ഇന്ത്യയിലേയും വിദേശത്തേയും വിനോദസഞ്ചാരികളുടെ ഇടയിൽ പ്രശസ്തമാണ് രാജസ്ഥാനിലെ രണ്ടാമത്തെ വലിയനഗരമായ ജോധ്പൂർ. ജയ്പ്പൂരിന് പിങ്ക് സിറ്റി എന്ന പേരുള്ളതുപോലെ ജോധ്പ്പൂരിന് ബ്ലൂസിറ്റി അഥവ നീലനഗരം എന്ന് പേരുള്ള കാര്യം അധികം സഞ്ചാരികൾക്ക് അറിയില്ലാത്ത കാര്യമാണ്. ജോധ്പൂരിലെ പഴനഗരത്തിന്റെ ചുമരുകൾ നീല നിറത്തിന്റെ പ്രസരിപ്പ്കൊണ്ട് ഫോട്ടോഗ്രാഫറുമാരുടെ ഇഷ്ടവിഷയമാണ്.

നീല നഗരം എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ജോധ്പൂർ എന്ന നഗരം മുഴുവൻ നീല നിറത്തിൽ അല്ല. ജോധ്പൂരിലെ മെഹറാന്‍ഗാട്ട് കോട്ടയ്ക്കു ചുറ്റുമുള്ള നീലച്ചായമടിച്ച വീടുകളാണ് നഗരത്തെ നീലനഗരമാക്കുന്നത്. താര്‍മരുഭൂമിയുടെ സമീപത്തായതിനാൽ താറിലേക്കുള്ള പ്രവേശന കവാടം എന്നും അറിയപ്പെടുന്നു.

ജോധ്പൂരിനേക്കുറിച്ച് വിശദമായി വായിക്കാം

നീല നഗരം

നീല നഗരം

നീല ഛായം പൂശിയ വീടുകളുള്ള ജോധ്പൂരിലെ തെരുവ്. മെഹറാൻ ഗാട്ട് കോട്ടയ്ക്ക് സമീപത്തുള്ള വീടുകളാണ് നീല ഛായം അണിഞ്ഞ് നിൽക്കുന്നത്.

Photo Courtesy: Marc Hoffmann

മെഹറാൻ ഗാട്ട് കോട്ട

മെഹറാൻ ഗാട്ട് കോട്ട

ജോധ്പൂരിലെ ന്യൂ ടൗണിൽ നിന്നും മാർക്കറ്റിൽ നിന്നും അകലെമാറിയാണ് മെഹറാൻ ഗാട്ട് കോട്ട സ്ഥിതി ചെയ്യുന്നത്. 1459ൽ ആണ് ഈ കോട്ട സ്ഥാപിച്ചത്. മെഹറാൻ ഗാട്ട് കോട്ടയേക്കുറിച്ച് വായിക്കാം

Photo Courtesy: (WT-shared) Jpatokal at wts wikivoyage
നീല നിറത്തിന് പിന്നിൽ

നീല നിറത്തിന് പിന്നിൽ

ജോധ്പൂർ നഗരം സ്ഥാപിച്ച റാവ് ജോധയുടെ നിർദ്ദേശ പ്രകാരമാണ് ഈ കോട്ടയുടെ സമീപ പ്രദേശങ്ങളിലെ വീടുകളിൽ നീല ഛായം പൂശിയിരിക്കുന്നത് എന്നാണ് ചിലർ പറയുന്നത്.
Photo Courtesy: A Vahanvati

പലർക്കും അറിയാത്ത കാര്യം

പലർക്കും അറിയാത്ത കാര്യം

ജോധ്പൂരിന് നീല നഗരം എന്ന് പേരുണ്ടെന്ന് പല ട്രാവൽ ഗൈഡ്മാരും പറയുമെങ്കിലും അതിന് പിന്നിലുള്ള ചരിത്രം പറയാൻ ആർക്കും അറിയില്ല. സഞ്ചാരികളെ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നവരുമുണ്ട്.
Photo Courtesy: A Vahanvati

ബ്രാഹ്മണ ബന്ധം

ബ്രാഹ്മണ ബന്ധം

നീല നിറത്തിന് ബ്രാഹ്മണരുമായി ബന്ധമുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. ജോധ്പൂരിലെ പഴയ നഗരത്തിലെ നീല നിറത്തിലുള്ള വീടുകൾ ബ്രാഹ്മണരുടേതാണെന്ന് അതിനാൽ സഞ്ചാരികൾ വിശ്വസിക്കേണ്ടി വരും.
Photo Courtesy: Tom Maloney

ചിതൽ ബന്ധം

ചിതൽ ബന്ധം

ചിതലുകളുമായി ബന്ധപ്പെട്ടാണ് മറ്റൊരു വാദം ഉണ്ടായിട്ടുള്ളത്. ചിതൽ തിന്ന് നശിപ്പിട്ടുള്ള നിരവധി ചരിത്ര സ്മാരകങ്ങൾ ജോധ്പൂരിൽ ഉണ്ട്. വീട്ടിലെ ചിതൽ ശല്ല്യം ഒഴിവാക്കാൻ. ജോധ്പൂരിലുള്ളവർ വൈറ്റ് വാഷിന്റെ കൂടെ അധികമായി തുരിശ് ചേർക്കുന്നു. തുരിശാണ് വീടുകൾക്ക് നീല നിറം നൽകുന്നത്. വിശ്വസിക്കാൻ പറ്റുന്ന ഒരു വാദമാണ് ഇത്.
Photo Courtesy: A Vahanvati

എല്ലാവീടുകളും നീല

എല്ലാവീടുകളും നീല

തുരിശ് വാദക്കാർ നിരത്തുന്ന മറ്റൊരു കാര്യം. ജോധ്പൂരിലെ ബ്രാഹ്മണ ഭവനങ്ങളിൽ മാത്രമല്ല നീല നിറം അടിക്കുന്നത് എന്നതാണ്. ജോധ്പൂരിലെ എല്ലാ വീടുകളിലും നീല നിറമാണ് എന്നകാര്യം അവർ ചൂണ്ടിക്കാണിക്കുന്നു. മുസ്ലീം പള്ളികൾ പോലും നീല നിറത്തിലാണ്.
Photo Courtesy: nevil zaveri

തുരിശ് വാദം പൊളിയുന്നു

തുരിശ് വാദം പൊളിയുന്നു

പക്ഷെ സത്യത്തിൽ ജോധ്പൂരിലെ വീടുകളിൽ തുരിശ് ചേർക്കാറില്ല. ചിതലുകൾക്ക് മാത്രമല്ല, മനുഷ്യർക്കും ഭീഷണിയാണ് തുരിശ്. പ്രകൃതിദത്തമായ നീലമാണ് ജോധ്പൂരുകാർ ഉപയോഗിക്കുന്നത് എന്നതാണ് വാസ്തവം.
Photo Courtesy: Fulvio Spada

വാസ്തവം എന്താണ്?

വാസ്തവം എന്താണ്?

ജോധ്പൂരിലെ വീടുകൾക്ക് നീല നിറം അടിക്കുന്നതിന് പിന്നിലെ കാര്യമെന്താണെന്ന് ആർക്കും അറിയില്ലെന്നതാണ് വാസ്തവം.
Photo Courtesy: A Vahanvati

അമ്മയും കുഞ്ഞും

അമ്മയും കുഞ്ഞും

ജോധ്പൂരിലെ നീല ചുമരുകൾക്കിടയിലുടെ നടന്നു വരുന്ന അമ്മയും മകനും

ജോധ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ജോധ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

കോട്ടകളും കൊട്ടാരങ്ങളും മണലാരണ്യങ്ങളും തന്നെയാണ് മറ്റു രാജസ്ഥാൻ നഗരങ്ങളെ പോലെ ജോധ്പൂരിനേയും സഞ്ചാരികളുടെ പ്രിയ ഭൂമിയാക്കി മാറ്റുന്നത്. ജോധ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം.

Photo Courtesy: Nagarjun Kandukuru
ഹോട്ടലുകൾ

ഹോട്ടലുകൾ

ജോധ്പ്പൂരിൽ ഹോട്ടലുകൾ ബുക്ക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Photo Courtesy: Jean-Pierre Dalbéra

സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ജോധ്പൂരിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

Photo Courtesy: Varun Shiv Kapur

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ജോധ്പൂരിൽ എത്തിച്ചേരുന്നത് എങ്ങനെയാണെന്ന് അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

Photo Courtesy: Koen

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ജോധ്പൂരിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം

Photo Courtesy: amanderson2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X