Search
  • Follow NativePlanet
Share
» » താജ്മഹലിനെക്കുറിച്ച് പ്രചരിക്കുന്ന 10 കാര്യങ്ങള്‍

താജ്മഹലിനെക്കുറിച്ച് പ്രചരിക്കുന്ന 10 കാര്യങ്ങള്‍

By Maneesh

ലോകത്ത് എവിടെ നിന്നും ഏത് കാലത്തും വരുന്ന സഞ്ചാരികള്‍ക്ക് വിസ്മയിക്കത്തക്കതായി പണികഴിപ്പിച്ച നിര്‍മ്മിതികള്‍ നിരവധിയുണ്ട് ഭാരതത്തില്‍. പൗരാണിക കാലം മുതല്‍ നിര്‍മ്മിക്കപ്പെട്ട വിസ്മയങ്ങള്‍ ഭാരതത്തിന്റെ വിവിധ ദേശങ്ങളില്‍ ഇപ്പോഴും നശിക്കപ്പെടാതെ നിലകൊള്ളുന്നുണ്ട്. അതില്‍ ഒന്നാണ് താജ്മഹല്‍. പക്ഷെ മറ്റേത് വിസ്മയങ്ങളേക്കാള്‍ താജ്മഹല്‍ എടുത്തുകാണിക്കപ്പെടുന്നത് ഒരു പക്ഷെ അതിന് പിന്നില്‍ ഒളിഞ്ഞുകിടക്കുന്ന ചില നിഗൂഢതകള്‍ കൊണ്ടായിരിക്കും. ചരിത്രത്തിലും കെട്ടുകഥകളിലും താജ്മഹല്‍ ഒരു നിഗൂഢ വിസ്മയമാണ്.

താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പ്രണയത്തിന്റെ പ്രതീകമായണ് താജ്മഹലിനെ വിശേഷിപ്പിക്കുന്നത്. താജ്മഹലിനെക്കുറിച്ച് പറയുമ്പോള്‍, ചില നാടോടിക്കഥയിലെന്ന പോലെ ഷാജഹാന്റെയും മുംതാസിന്റെയും പ്രണയകഥയാണ് പറയപ്പെടുന്നത്. മുംതാസിന്റെ ഓര്‍മ്മയ്ക്ക് ഷാജഹാന്‍ നിര്‍മ്മിച്ച പ്രണയ സ്മാരകം. ഇത് ഒരു പക്ഷെ ചരിത്രം ആയിരിക്കാം കെട്ടുകഥ ആയിരിക്കാം. പക്ഷെ, യമുനാ നദിയുടെ കരയില്‍ തീര്‍ത്ത ആ മാര്‍ബിള്‍ സൗധം ശരിക്കും ഒരു വിസ്മയം തന്നെയാണ്. സഞ്ചാരികളെ വശീകരിക്കുന്ന എന്തോ ഒന്ന് ഒളിപ്പിച്ച് വച്ച ഒരു വിസ്മയം.

ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ നിര്‍മ്മാണം 1631ല്‍ ആരംഭിച്ച് 1653ല്‍ പൂര്‍ത്തിയാക്കിയെന്നാണ് ചരിത്രം പറയുന്നത്. ചരിത്രത്തിലേക്ക് നമുക്ക് അതികം കാടുകയറണ്ട. താജ്മഹല്‍ എന്ന നിര്‍മ്മാണം വിസ്മയത്തിന് പിന്നിലെ ചില കൗതുക കാര്യങ്ങള്‍.

അവളുടെ ഭാവങ്ങള്‍

അവളുടെ ഭാവങ്ങള്‍

വെള്ളമാര്‍ബിളില്‍ പണിതീര്‍ത്ത താജ്മഹലിന്റെ നിറമെന്താണെന്ന് ഒരു കുസൃതി ചോദ്യം ചോദിച്ചാല്‍, ഉത്തരം വെള്ള എന്നായിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് സ്വര്‍ണ തിളക്കത്തില്‍ താജ്മഹലിനെ കാണാന്‍ ആകും. നിലാവുള്ള രാത്രിയില്‍ താജ് മഹല്‍ സ്വര്‍ണ തിളക്കത്തില്‍ ആയിരിക്കും. അതിരാവിലെ എഴുന്നേറ്റ് നോക്കിയാല്‍ പിങ്ക് നിറത്തിലുള്ള താജ്മഹല്‍ ആണ് നിങ്ങള്‍ക്ക് കാണാന്‍ കഴിയുക. സ്ത്രീകളുടെ വ്യത്യസ്ത ഭാവങ്ങളാണ് ഈ നിറം മാറ്റം കൊണ്ട് സൂചിപ്പിക്കുന്നതെന്ന് കാടുകയറി ചിന്തിക്കുന്ന ചിലര്‍ പറഞ്ഞിട്ടുണ്ട്.

22 എന്ന സംഖ്യ

22 എന്ന സംഖ്യ

ഇരുപത്തിരണ്ട് എന്ന സംഖ്യയും താജ്മഹലും തമ്മില്‍ ഒരു ബന്ധമുണ്ട്. താജ്മഹല്‍ പണിതീര്‍ക്കാന്‍ ഏകദേശം 22 വര്‍ഷം എടുത്തു എന്നാണ് ചരിത്രം. 22,000 തൊഴിലാളികള്‍ ചേര്‍ന്നാണത്രെ താജ്മഹല്‍ പണിതീര്‍ത്തത്. ഘട്ടം ഘട്ടമായാണ് ഈ വിസ്മയം പണിതീര്‍ത്തത്.

ചില മുൻകരുതലുകൾ

ചില മുൻകരുതലുകൾ

താജ്മഹലിന് ചുറ്റുമായി നാല് മിനാരങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ മിനാരങ്ങള്‍ തകരുകയാണെങ്കില്‍ അതുമൂലം താജ്മഹലിന് നാശം സംഭവിക്കരുത് എന്ന രീതിയില്‍ പുറത്തേക്ക് ചരിച്ചാണ് ഇവ പണിതിട്ടുള്ളത്.

നാലിൽ ഒരു കാര്യമുണ്ട്

നാലിൽ ഒരു കാര്യമുണ്ട്

നാലു വ്യത്യസ്ത വാസ്തുനിർമ്മാണ ശൈലിയിൽ ആണ് താജ്‌മഹൽ നിർമ്മിച്ചത്. പേർഷ്യൻ, തുർക്കി, ഇന്ത്യൻ, ഇസ്ലാമിക് വാസ്തുവിദ്യ താജ്‌മഹലിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.

ചൈന, ലങ്ക, ടിബറ്റ്

ചൈന, ലങ്ക, ടിബറ്റ്

താജ്‌മഹലിന്റെ നിർമ്മാണത്തിന് ചില ചൈനീസ് ബന്ധങ്ങളും ഉണ്ട്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ക്രിസ്റ്റലുകളാണ് താജ്‌മഹലിന്റെ അലങ്കാരപ്പണികൾക്ക് ഉപയോഗിച്ചത്. ശ്രീലങ്കയിൽ നിന്നും ടിബറ്റിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള ചില വിലപിടിപ്പുള്ള കല്ലുകൾ താജ്‌മഹലിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.

കഥകളിൽ പറയുന്ന ക്രൂരതകൾ

കഥകളിൽ പറയുന്ന ക്രൂരതകൾ

താജ്‌മഹൽ കണ്ട ഷാജഹാന്റെ മനസിൽ തോന്നിയത്രെ, ഇതുപോലെ ഒരു നിർമ്മിതി ഇനി ലോകത്ത് ഉണ്ടാകാൻ പാടില്ലെന്ന്. ഇത്തരത്തിൽ ഒരു നിർമ്മിതി വേറെ ഉണ്ടാകാതിരിക്കാൻ താജ്‌മഹൽ നിർമ്മിച്ച തൊഴിലാളികളുടെ കൈവെട്ടിമാറ്റാൻ ഷാജഹാൻ ഉത്തരവിട്ടു എന്ന ഒരു കഥയും പ്രചരിക്കുന്നുണ്ട്.

കറുത്ത താജ്മഹൽ

കറുത്ത താജ്മഹൽ

കറുത്തനിറത്തിൽ മറ്റൊരു താജ്‌മഹൽ നിർമ്മിക്കാൻ ഷാജഹാൻ ഒരുങ്ങിയെന്ന് മറ്റൊരു കഥകൂടി പ്രചരിക്കുന്നുണ്ട്. യമുനാ നദിയുടെ മറുകരയിൽ താജ്മഹലിന് അഭിമുഖമായി ഒരു കറുത്ത താജ്‌മഹൽ പണിയാൻ ഷാജഹാൻ ആഗ്രഹിച്ചിരുന്നു എന്നാണ് കഥ. അപ്പോഴേക്കും മകൻ ഔറംഗസീബ് ഷാജഹാനെ തടവിലാക്കിയെന്നുമാണ് കഥയുടെ ക്ലൈമാക്സ്. അവിടെ കണ്ടെത്തിയ കറുത്ത മാർബിൾ ശേഖരമാണ് കഥയെ ബലപ്പെടുത്തിയത്.

ശവകുടീരം

ശവകുടീരം

പ്രണയത്തിന്റെ പ്രതീകമായി ചിത്രീകരിച്ചിരിക്കുന്ന താജ്‌മഹൽ ഒരു ശവകുടീരം ആണെന്ന കാര്യമാണ് വാസ്തവം. മുംതാസിന്റെയും ഷാജഹാന്റെയും ശവകുടീരങ്ങൾ താജ്മഹലിന്റെ അകത്ത് കാണാം.

പ്രവേശനമില്ലാത്ത സ്ഥലം

പ്രവേശനമില്ലാത്ത സ്ഥലം

ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരം കാണാൻ പൊതുജനങ്ങൾക്ക് അനുവാദമില്ല. താജ്മഹലിന്റെ അകത്തേ അറയുടെ താഴെയാണ് ഇരു ശവകുടീരങ്ങളും സ്ഥിതിചെയ്യുന്നത്. ഇതിൽ കാര്യമായ അലങ്കാരപ്പണികൾ ഒന്നും ഇല്ല. ശവകുടീരങ്ങൾ അലങ്കരിക്കുന്നത് ഇസ്ലാമികമല്ലാത്തതാണ് ഇതിന് കാരണം.

അവകാശവാദങ്ങൾ

അവകാശവാദങ്ങൾ

താജ്‌മഹൽ നിർമ്മിച്ചത് ഹിന്ദു രാജക്കൻമാരാണ് എന്നൊരു അവകാശവാദം നിലനിൽക്കുന്നുണ്ട്. ഏതായാലും ഇതു സംബന്ധിച്ച് ഒരു അവകാശവാദം 2000ൽ സുപ്രീംകോടതി തള്ളുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X