Search
  • Follow NativePlanet
Share
» »ചില അപൂര്‍വയിനം വന്യജീവികളെ പരിചയപ്പെടാം

ചില അപൂര്‍വയിനം വന്യജീവികളെ പരിചയപ്പെടാം

By Maneesh

ജംഗിള്‍ബുക്ക് എന്ന് കേട്ടിട്ടില്ലാത്തവര്‍ വിരളമായിരിക്കും. റുഡ്യാര്‍ഡ് ക്ലിപ്പിംഗിന്റെ വിഖ്യാതമായ ഈ പുസ്തകം വായിക്കുമ്പോള്‍ അതില്‍ പറഞ്ഞിട്ടുള്ള വനാന്തരങ്ങളിലൂടെ നടക്കാന്‍ നമുക്ക് കൊതിതോന്നും. അകേലയേയും ബഗീരനേയും ബാലുവിനേയുമൊക്കെ കണ്ട് വനാന്തരങ്ങളിലൂടെ ഒരു യാത്ര നടത്താന്‍ മനസ് കൊതിക്കുന്നില്ലേ?

തോമസ് കുക്ക് ഡൊമസ്റ്റിക്ക് പാക്കേജ് ടൂറുകള്‍ക്ക് 1000 രൂപ വരെ ലാഭം നേടാം

ഇങ്ങനെ ഒരു ആഗ്രഹം മനസില്‍ ഉണ്ടെങ്കില്‍ ഒട്ടും താമസിക്കേണ്ട. വനാന്തരങ്ങളിലൂടെ ഒരു യാത്ര നടത്താം. കാരണം റുഡ്യാര്‍ഡ് ജംഗിള്‍ ബുക്ക് എഴുതിയത് ഇന്ത്യയിലെ വനങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇന്ത്യയുടെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ നിരവധി വന്യജീവി സങ്കേതങ്ങള്‍ ഉണ്ട്. ഇവയിലൊക്കെ അപൂര്‍വയിനം വന്യജീവികളുമുണ്ട്.

വന്യജീവികളേ തേടി അവരുടെ ഇടങ്ങളിലേക്ക്വന്യജീവികളേ തേടി അവരുടെ ഇടങ്ങളിലേക്ക്

ഇന്ത്യയിലെ അപൂര്‍വയിനം വന്യജീവികളെ കാണാന്‍ ഒരു യാത്ര നടത്തിയാലോ, ഈ യാത്രയില്‍ വാലില്ല കുരങ്ങനേയും, ചുവന്ന പാണ്ടയേയും നിങ്ങള്‍ക്ക് കാണാം. പുലിയല്ലാത്ത കഴുതപ്പുലിയേയും പുലികളായ ഹിമപ്പുലിയേയും മേഘപ്പുലിയേയുമൊക്കെ കാണാം. ഇവയൊക്കെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമുക്ക് യാത്ര തുടങ്ങാം...

ചെമ്പന്‍ പാണ്ട (Red Panda)

ചെമ്പന്‍ പാണ്ട (Red Panda)

സിക്കിമിന്റെ സംസ്ഥാന മൃഗമാണ് ചെമ്പന്‍ പാണ്ട. സിക്കിംഗ് കൂടാതെ പശ്ചിമ ബംഗാള്‍, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ചെമ്പന്‍ പാണ്ടയെ കാണാന്‍ സാധിക്കും. താരതമ്യേന തണുപ്പ് കൂടിയ സ്ഥലങ്ങളിലാണ് ഇവ ജീവിക്കുന്നത്.

Photo Courtesy: anirbanbiswas_c8 on flickr

കണ്ടുവരുന്ന സ്ഥലങ്ങള്‍

കണ്ടുവരുന്ന സ്ഥലങ്ങള്‍

സിക്കിമിലെ കഞ്ചന്‍ജംഗ ദേശീയോദ്യാനം, അരുണാചല്‍പ്രദേശിലെ നംദഫ ദേശീയോദ്യനം തുടങ്ങിയ ദേശീയ ഉദ്യാനങ്ങളില്‍ ചെമ്പന്‍ പാണ്ടയെ കാണാന്‍ സാധിക്കും. മുളയാണ് ചെമ്പന്‍ പാണ്ടയുടെ പ്രധാന ഭക്ഷണമെങ്കിലും മുട്ട, ഷഡ്പദങ്ങള്‍, ചെറുപക്ഷികള്‍ എന്നിവയേയും കക്ഷിക്ക് ഇഷ്ടമാണ്. അതുകൊണ്ട് വെജിറ്റേറിയന്‍ എന്ന അഹങ്കാരമൊന്നും കക്ഷിക്കില്ല.

Photo Courtesy: Marshmallowbunnywabbit

വാലില്ലാ കുരങ്ങന്‍ (Gibbon)

വാലില്ലാ കുരങ്ങന്‍ (Gibbon)

മിസോറാമിന്റെ സംസ്ഥാന മൃഗമായ വാലില്ല കുരങ്ങന്‍ മിസോറാം ആസാം എന്നീ സംസ്ഥാനങ്ങളിലാണ് കണ്ട് വരുന്നത്. ഹരിതവനങ്ങളിലാണ് ഈ കുരങ്ങ് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നത്.

Photo Courtesy: MatthiasKabel

കണ്ടുവരുന്ന സ്ഥലങ്ങള്‍

കണ്ടുവരുന്ന സ്ഥലങ്ങള്‍

അസാമിലെ ഹോളോണ്‍ഗാപ്പര്‍ ഗിബ്ബണ്‍ വന്യജീവി സങ്കേതത്തില്‍ പോയാല്‍ വാലില്ലാ കുരങ്ങിനെ കാണാം. മിസോറാമിലെ ദാംപ വന്യജീവി സങ്കേതവും വാലില്ല കുരങ്ങന്റെ വിരഹ കേന്ദ്രമാണ്.

Photo Courtesy: Programme HURO

ഗോള്‍ഡന്‍ ലംഗൂര്‍ (Golden langur)

ഗോള്‍ഡന്‍ ലംഗൂര്‍ (Golden langur)

വംശനാശ ഭീഷണി നേരിടുന്ന ഗോള്‍ഡന്‍ ലംഗൂര്‍ എന്ന കുരങ്ങിനത്തെ പശ്ചിമ ആസാമിലാണ് കൂടുതലായും കണ്ടു വരുന്നത്. ത്രിപുരയുടെ സംസ്ഥാന മൃഗമാണ് ഈ കുരങ്ങന്‍. ഹിമാലയന്‍ ജനത ഈ കുരങ്ങിനെ ദൈവമായിട്ടാണ് കണക്കാക്കുന്നത്.
Photo Courtesy: Yathin S Krishnappa

കണ്ടുവരുന്ന സ്ഥലങ്ങള്‍

കണ്ടുവരുന്ന സ്ഥലങ്ങള്‍

ആസാമിലേയും ത്രിപുരയിലേയും വന്യ ജീവി സങ്കേതങ്ങളില്‍ ഈ കുരങ്ങിനത്തെ ധാരാളമായി കാണാം.

Photo Courtesy: Doniv79

മലയണ്ണാന്‍ (Giant sqirrel)

മലയണ്ണാന്‍ (Giant sqirrel)

വംശനാശ ഭീഷണി നേരിടുന്ന മലയണ്ണാനെ കേരളത്തിലെ പശ്ചിമഘട്ട വനമേഖലകളില്‍ കാണാന്‍ സാധിക്കും. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ് മലയണ്ണാന്‍. അണ്ണാന്‍ വര്‍ഗത്തില്‍പ്പെട്ട ഏറ്റവും വലിയ ജീവിയായ മലയണ്ണാന്‍ മരങ്ങളില്‍ മാത്രമാണ് ജീവിക്കുന്നത്.
Photo Courtesy: Sivavkm

കണ്ടുവരുന്ന സ്ഥലങ്ങള്‍

കണ്ടുവരുന്ന സ്ഥലങ്ങള്‍

പശ്ചിമഘട്ടം കൂടാതെ മധ്യപ്രദേശിലെ സത്പുര മലനിരകളിലും മലയണ്ണാനെ കാണാന്‍ സാധിക്കും.

Photo Courtesy: Challiyan

കസ്തൂരിമാന്‍ (Musk Deer)

കസ്തൂരിമാന്‍ (Musk Deer)

ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമായ കസ്തൂരിമാന്‍ ഹിമാലയന്‍ മലനിരകളിലാണ് അതിവസിക്കുന്നത്. മനുഷ്യര്‍ അതിവസിക്കുന്ന സ്ഥലങ്ങളില്‍ കസ്തൂരിമാന്‍ വരാറില്ല. ഇണയെ ആകര്‍ഷിക്കാന്‍ ഇവ പുറപ്പെടുവിക്കുന്ന ശ്രവമാണ് കസ്തൂരി. അതിനാലാണ് ഈ മാനുകള്‍ക്ക് കസ്തൂരിമാന്‍ എന്ന് പേര് ലഭിച്ചത്.
Photo Courtesy: Peter Halasz

കണ്ടുവരുന്ന സ്ഥലങ്ങള്‍

കണ്ടുവരുന്ന സ്ഥലങ്ങള്‍

ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവി സങ്കേതത്തില്‍ ചെന്നാല്‍ ഈ മാനുകളെ കാണാന്‍ സാധിക്കും. കസ്തൂരിമാന്‍ സങ്കേതമെന്നും ഈ വന്യജീവി സങ്കേതം അറിയപ്പെടുന്നുണ്ട്.

Photo Courtesy: Maksim

നീലക്കാള (Nilgai)

നീലക്കാള (Nilgai)

മാന്‍വര്‍ഗത്തി‌ല്‍പ്പെട്ട ഒരിനം മൃഗമാണ് നീലക്കാള. ചാരക്കളര്‍ കലര്‍ന്ന നീല നിറത്തില്‍ കാണപ്പെടുന്ന ഈ മാനിനെ കണ്ടാല്‍ പശുവാണെന്ന് തോന്നിപ്പോകും. പെണ്‍ മൃഗങ്ങള്‍ക്ക് ചെമ്പ് നിറമാണ്.
Photo Courtesy: Rushil Fernandes

കണ്ടുവരുന്ന സ്ഥലങ്ങള്‍

കണ്ടുവരുന്ന സ്ഥലങ്ങള്‍

ഛത്തീസ്ഘട്ടിലെ അചാനക്മാര്‍ വന്യജീവി സങ്കേതം, രാജസ്ഥാനിലെ കുമ്പ‌ല്‍ഗര്‍ വന്യജീവി സങ്കേതം എന്നിവിടങ്ങളില്‍ നീലക്കാളകളെ ധാരാളമായി കണ്ടുവരുന്നു.

Photo Courtesy: Yann

കഴുതപ്പുലി(Hyena)

കഴുതപ്പുലി(Hyena)

പുരാണങ്ങളിലും കെട്ടുക്കഥകളിലും നിറഞ്ഞ് നില്‍ക്കുന്ന ഒരു വന്യജീവിയാണ് കഴുതപ്പുലി. ഇന്ത്യയില്‍ പ്രത്യേകിച്ച് പശ്ചിമഘട്ട മലമേഖലകളില്‍ കഴുതപ്പുലികളെ കണ്ടുവരാറുണ്ട്.
Photo Courtesy: GalliasM

കണ്ടുവരുന്ന സ്ഥലങ്ങള്‍

കണ്ടുവരുന്ന സ്ഥലങ്ങള്‍

തമിഴ്നാട്ടിലെ മുതുമല, കര്‍ണാടകയിലെ നാഗര്‍ഹോള എന്നിവിടങ്ങളില്‍ ചെന്നാല്‍ കഴുതപ്പുലികളെ കാണാം

Photo Courtesy: MC1 Eric Dietrich

സിംഹവാലന്‍ കുരങ്ങ് (Lion tailed macaque)

സിംഹവാലന്‍ കുരങ്ങ് (Lion tailed macaque)

ഇന്ത്യയില്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വയിനം കുരങ്ങാണ് സിംഹവാലന്‍ കുരങ്ങ്. വംശനാശം നേരിടുന്ന ഈ കുരങ്ങുകള്‍ കേരളം, കര്‍ണാടക, തമിഴ് നാട് എന്നിവിടങ്ങളായി 2500 എണ്ണമെ ഇപ്പോള്‍ അവശേഷിക്കുന്നുള്ളു.
Photo Courtesy: T. R. Shankar Raman

കണ്ടുവരുന്ന സ്ഥലങ്ങള്‍

കണ്ടുവരുന്ന സ്ഥലങ്ങള്‍

കേരളത്തിലെ സൈലന്റ് വാലിയിലും തമിഴ്നാട്ടിലെ കാളക്കാട് മുണ്ടുംതുറ വന്യജീവി സങ്കേതത്തിലും സിംഹവാലന്‍‌ കുരങ്ങുകളെ കാണാം.

Photo Courtesy: Dharani Prakash

ഈനാംപേച്ചി (Pangolin )

ഈനാംപേച്ചി (Pangolin )

ഇന്ത്യയിലെ ഒട്ടുമിക്ക വന്യജീവി സങ്കേതകങ്ങളിലും കണ്ടുവരുന്ന ഒരു സസ്തനിയാണ് ഈനാംപേച്ചി. ഉറമ്പുകളും ചിതലുകളുമാണ് ഈനാംപേച്ചിയുടെ ആഹാരം. അതിനാല്‍ ഉറുമ്പ് തീനിയെന്നും അറിയപ്പെടുന്നു. രാത്രികാലങ്ങളില്‍ ഇര തേടാറുള്ള ഈനാംപേച്ചികള്‍ പകല്‍ പന്തുപോലെ ചുരുണ്ട് കിടക്കും. വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് ഈനാംപേച്ചി.
Photo Courtesy: Sandip kumar

കണ്ടുവരുന്ന സ്ഥലങ്ങള്‍

കണ്ടുവരുന്ന സ്ഥലങ്ങള്‍

കര്‍ണാടകയിലെ ശരാവതി വാലി വന്യജീവി സങ്കേതം, ഭുവനേശ്വറിലെ ചന്ദാക വന്യജീവി സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലൊക്കെ ഈനംപേച്ചിയെ കാണാം.

Photo Courtesy: Valerius Tygart

ഹിമപ്പുലി (Snow leopard)

ഹിമപ്പുലി (Snow leopard)

ഹിമാചല്‍പ്രദേശിന്റെ ഔദ്യോഗിക മൃഗമായ ഹിമപ്പുലിയെ കണ്ടുവരുന്നത് ഹിമാലയന്‍ മേഖലയിലാണ്.
Photo Courtesy: Quadell

കണ്ടുവരുന്ന സ്ഥലങ്ങള്‍

കണ്ടുവരുന്ന സ്ഥലങ്ങള്‍

ഹിമാചല്‍പ്രദേശിലെ കുളുവില്‍ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര തുടങ്ങിയ സ്ഥലങ്ങളില്‍ ഹിമപ്പുലികളെ കാണാന്‍ കഴിയും. അത്യപൂര്‍വമായാണ് ഇവയെ കാണാന്‍ കഴിയുന്നത്.

Photo Courtesy: Amphibol

മേഘപ്പുലി (Clouded leopard)

മേഘപ്പുലി (Clouded leopard)

ഹിമാലയ‌ന്‍ മേഖലയില്‍ കണ്ടുവരുന്ന മറ്റൊരു ഇനം പുലിയാണ് മേഘപ്പുലി. ശരീരത്ത് മുഴുവന്‍ മേഘത്തിന്റെ ആകൃതിയിലുള്ള പാടുകള്‍ ആയതിനാലാണ് ഈ പുലിക്ക് ഈ പേര് ലഭിച്ചത്.
Photo Courtesy: Vearl Brown

കണ്ടുവരുന്ന സ്ഥലങ്ങള്‍

കണ്ടുവരുന്ന സ്ഥലങ്ങള്‍

മേഘാലയയുടെ ഔദ്യോഗിക മൃഗമാണ് മേഘപ്പുലി. മേഘാലയ കൂടാതെ പശ്ചിമ ബംഗാള്‍, സിക്കിം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര തുടങ്ങിയ എല്ലാ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും മേഘപ്പുലിയെ കണ്ടുവരുന്നുണ്ട്.

Photo Courtesy: Cathleena Beams

വരയാട് (Nilgiri Tahr)

വരയാട് (Nilgiri Tahr)

പശ്ചിമഘട്ടത്തിലെ നീലഗിരി വനമേഖലകളില്‍ കാണുന്ന ജീവിയാണ് വരയാട്. തമിഴ്നാടിന്റെ ഔദ്യോഗിക മൃഗമായ വരയാട് വംശനാശ ഭീഷണിനേരിടുന്ന ജീവിയാണ്.
Photo Courtesy: Anish live

കണ്ടുവരുന്ന സ്ഥലങ്ങള്‍

കണ്ടുവരുന്ന സ്ഥലങ്ങള്‍

കേരളത്തിലെ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ ചെന്നാല്‍ വരയാടുകളെ കാണാനാവും.

Photo Courtesy: Navaneeth Kishor

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X