Search
  • Follow NativePlanet
Share
» »ഗേറ്റ് മാത്രമേയുള്ളു മതിലില്ല, ഇന്ത്യാ ഗേറ്റിനേക്കുറിച്ച് 5 കാര്യങ്ങള്‍

ഗേറ്റ് മാത്രമേയുള്ളു മതിലില്ല, ഇന്ത്യാ ഗേറ്റിനേക്കുറിച്ച് 5 കാര്യങ്ങള്‍

By Maneesh

ഇന്ത്യാ ഗേറ്റ് എന്ന് ‌കേള്‍ക്കാത്ത ആരും തന്നെയില്ല. ഡല്‍ഹി സ‌ന്ദര്‍ശി‌ച്ചിട്ടുള്ള പല‌രും ഇന്ത്യാ ഗേറ്റ് കണ്ടിട്ടു‌ണ്ടാകും. ഇന്ത്യാ ഗേറ്റിന്റെ പ‌രിസരത്ത് ‌നിന്നാ‌ണ് ഡല്‍ഹിലെ പ്ര‌ധാന റോഡുകളെല്ലാം തുടങ്ങുന്നത്. വളരെ മനോ‌ഹരമായി സംരക്ഷിക്കപ്പെടുന്ന ഈ സ്മാരകത്തിന്റെ രാ‌ത്രി കാഴ്ചയും വള‌രെ മനോഹരമാണ്. രാത്രി സമയത്ത് ഗേറ്റ് സുന്ദ‌രമാ‌യി അലങ്കരിച്ചിരിക്കും.

എഡ്വിന്‍ ല്യൂട്ടന്‍സ്

എഡ്വിന്‍ ല്യൂട്ടന്‍സ് എന്ന എഞ്ചിനീയറാണ് ഇന്ത്യ ഗേറ്റിന്റെ ശില്‍പ്പി. 1921 ഫെബ്രുവരിയില്‍ ശിലാസ്ഥാപ‌നം നടത്തിയ ഈ സ്മാരകത്തിന്റെ പണിപൂര്‍ത്തിയായത് 1931ല്‍ ആണ്. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഈ സ്മാരക‌ത്തിന്റെ യഥാര്‍ത്ഥ പേര് ഇന്ത്യാ ഗേറ്റ് എന്നല്ല. ഇന്ത്യാ ഗേറ്റിനേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ സ്ലൈഡുകളിലൂടെ വായിക്കാം

01. ഡല്‍ഹിയുടെ മുഖം

01. ഡല്‍ഹിയുടെ മുഖം

ഡല്‍ഹിയിലെ ‌പ്രധാനപ്പെട്ട കാഴ്ചയാണ് ഇന്ത്യാഗേറ്റ്. ഡല്‍ഹിയുടെ മുഖമായിട്ടാണ് ഇന്ത്യാ ഗേ‌റ്റിനെ കാണുന്നത്.

Photo Courtesy: U.S. Air Force

02. യഥാര്‍ത്ഥ പേര്

02. യഥാര്‍ത്ഥ പേര്

ഓള്‍ ഇ‌ന്ത്യാ വാര്‍ മെമ്മോറിയല്‍ എന്നാണ് ഇന്ത്യാ ഗേ‌റ്റിന്റെ യഥാര്‍ത്ഥ പേര്.
Photo Courtesy: VibhaRao

03. സൈനികരുടെ സ്മരണയ്ക്ക്

03. സൈനികരുടെ സ്മരണയ്ക്ക്

ഒന്നാം ലോകമഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ-അഫ്ഗാന്‍ യുദ്ധത്തിലും ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി പോരാടിമരിച്ച എഴുപതിനായിരത്തോളം സേനാനികളുടെ സ്മരണയാണ് ഈ കെട്ടിടത്തിന് പിന്നിലുള്ളത്. അവരുടെ പേരുകള്‍ ഈ സ്മാരകത്തില്‍ എഴുതി വച്ചിട്ടുണ്ട്.
Photo Courtesy: Richavs

04. ആശയം ഫ്രാന്‍സില്‍ നിന്ന്

04. ആശയം ഫ്രാന്‍സില്‍ നിന്ന്

പാരീസിലെ ആര്‍ക്ക് ഡി ട്രയംഫിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സ്മാരകത്തിന് 42 മീറ്റര്‍ ഉയരമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകങ്ങളില്‍ ഒന്നാണിത്.
Photo Courtesy: Lakshmikandh

05. അമര്‍ ജവാന്‍ ജ്യോതി

05. അമര്‍ ജവാന്‍ ജ്യോതി

ഇന്ത്യ സ്വതന്ത്രമായതിന്‌ശേഷം ഇന്ത്യന്‍ സേനയുടെ ഒരു യുദ്ധസ്മാരകം ഇതിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്, അമര്‍ ജവാന്‍ ജ്യോതി എന്നാണ് ഇത് അറിയപ്പെടുന്നത്.
Photo Courtesy: Deepak~commonswiki

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X