Search
  • Follow NativePlanet
Share
» »സോമനാഥ് ക്ഷേത്രം പണിയാൻ മുസ്ലീം പ‌ള്ളി തകർത്തോ? ചരിത്രം ഒന്നുകൂടി വായിക്കുമ്പോൾ

സോമനാഥ് ക്ഷേത്രം പണിയാൻ മുസ്ലീം പ‌ള്ളി തകർത്തോ? ചരിത്രം ഒന്നുകൂടി വായിക്കുമ്പോൾ

വിവിധ തരത്തിലുള്ള വൈദേശിക ശക്തികളുടെ ആക്രമണങ്ങൾ നിരന്തരം ഏറ്റുവാങ്ങുകയും കൊള്ളയടിക്കപ്പെടുകയും വീണ്ടും വീണ്ടും പുനരു‌‌‌‌ദ്ധരീകരിക്കപ്പെടുകയും ചെയ്ത ചരിത്രമാണ് സോംനാഥ ക്ഷേത്രത്തിനുള്ളത്

By Maneesh

ഇന്ത്യയുടെ ഉ‌രുക്കു മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന സർദാർ വല്ലഭായ് പട്ടേൽ മുൻകൈ എടു‌ത്താണ് ഗുജറാത്തിൽ ഇ‌ന്ന് കാണുന്ന സോംനാഥ് ക്ഷേത്രം നിർമ്മിച്ചത്. ഇന്ത്യയിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ പ്ര‌ഥമസ്ഥാനം വഹിക്കുന്ന ഈ ക്ഷേത്രം ഗുജറാത്തിലെ സോംനാഥിൽ അറബിക്കടലിന്റെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്.

വിവിധ തരത്തിലുള്ള വൈദേശിക ശക്തികളുടെ ആക്രമണങ്ങൾ നിരന്തരം ഏറ്റുവാങ്ങുകയും കൊള്ളയടിക്കപ്പെടുകയും വീണ്ടും വീണ്ടും പുനരു‌‌‌‌ദ്ധരീകരിക്കപ്പെടുകയും ചെയ്ത ചരിത്രമാണ് സോംനാഥ ക്ഷേത്രത്തിനുള്ളത്.

സോംനാഥ ക്ഷേത്രത്തിന്റെ ചരിത്രം പറഞ്ഞ് തുടങ്ങണമെങ്കിൽ ഐതിഹ്യങ്ങളിൽ നിന്ന് തുടങ്ങനും ചന്ദ്രഭഗവാനും കൃഷ്ണ ഭഗവാനും രാവണനുമൊക്കെ മാറിമാറി നിർമ്മിച്ച സോംനാഥ ക്ഷേത്രത്തിന്റെ ച‌രിത്ര‌ങ്ങളിലൂടെ

ചന്ദ്രൻ നിർമ്മിച്ച ക്ഷേത്രം

ചന്ദ്രൻ നിർമ്മിച്ച ക്ഷേത്രം

ഏറ്റവും ആദ്യത്തെ സോംനാഥ ക്ഷേത്രം നിർമ്മിച്ചത് ചന്ദ്രഭഗവാനാണ്. സ്വർണ്ണം കൊണ്ടാണത്രേ ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. ചന്ദ്രന്റെ മറ്റൊരു പേരായ സോമനിൽ നിന്നാണ് സോംനാഥ് എന്ന പേര് ഈ ക്ഷേത്രത്തിന് ലഭിച്ചത്.
Photo Courtesy: Unknownwikidata:Q4233718

രാവണൻ

രാവണൻ

സ്വർണ്ണം കൊണ്ട് നിർമ്മിച്ച ക്ഷേത്രം തകർന്ന് പോയപ്പോൾ രാവണൻ ആണത്രേ രണ്ടാമത് ക്ഷേത്രം നിർമ്മി‌ച്ചത്. ക്ഷേത്ര നിർമ്മാണത്തിന് വെ‌ള്ളിയാണ് രാവണൻ ഉപയോഗിച്ചത്. അതിന് ശേഷം കൃഷ്ണൻ മരം കൊണ്ടും ഭീംദേവ് കല്ലുകൊണ്ടും ഈ ക്ഷേത്രം നിർമ്മിച്ചു എന്നാണ് ഐതിഹ്യം.
Photo Courtesy: Dsvyas

ച‌രിത്രം

ച‌രിത്രം

എ ഡി 650ൽ ആണ് ഇവിടെ ശിവ ക്ഷേത്രമുള്ളതായി ച‌രിത്രത്തിൽ ‌പറയുന്നത്. യാദവ രാജാവായിരുന്നു ഇവിടെ ക്ഷേത്രം സ്ഥാ‌പി‌ച്ചത്. ഇപ്പോഴത്തെ വടക്കൻ കർണ്ണാടകയിലെ ‌തുംഗഭദ്ര നദി മുതൽ നർമ്മ‌ദാ നദിവരെ പടർന്ന് കിടക്കുന്നതായിരുന്നു യാദവ രാജ്യം. ദേവഗിരിയായിരുന്നു ഈ രാജ്യത്തിന്റെ തലസ്ഥാനം. മഹാരാഷ്ട്രയിലെ ദൗലത്തബാദിലായിരുന്നു ദേവഗിരി.
Photo Courtesy: Illustrated London News

പഴയ തീർത്ഥാടന കേന്ദ്രം

പഴയ തീർത്ഥാടന കേന്ദ്രം

പണ്ടുകാലം മുതൽക്കേ സോംനാഥ് ഒരു തീർത്ഥാടന കേന്ദ്രമായിരുന്നു. പ്രഭാസ് ‌പടാൻ എന്നായിരുന്നു ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. സ‌രസ്വതി, ഹിരണ്യ, കപില എന്നീ നദികൾ സംഗമിക്കുന്ന ത്രിവേണി സംഗമ ഭൂമിയായാണ് ഈ സ്ഥലം കരുതി പോരുന്നത്.
Photo Courtesy: Greeshma Pathri Suresh

കാല ഭൈരവ ലിംഗം

കാല ഭൈരവ ലിംഗം

പരമ ശിവന്റെ കാല ഭൈരവ ലിംഗ പ്രഭാസിൽ ഉണ്ടെന്നാണ് ‌പറയപ്പെടുന്നത്. ചന്ദ്രൻ ശിവനെ ഇവിടെ വച്ചായിരുന്നു ആരാധിച്ചിരുന്നതെന്നും ഐതിഹ്യം പറയുന്നുണ്ട്.
Photo Courtesy: Sangita Pujara

കൊള്ളയടിക്കപ്പെട്ട ക്ഷേത്രം

കൊള്ളയടിക്കപ്പെട്ട ക്ഷേത്രം

എ ഡി 1026ൽ ആണ് ഈ ക്ഷേത്രം കൊള്ളയടിക്കപ്പെട്ടത്. ഗസ്നിയിലെ മുഹമ്മദിന്റെ സൈന്യമാണ് ക്ഷേത്രം തകർത്ത് സ്വത്തുക്കളൊക്കെ കൊണ്ടുപോയത്. അതി‌ന് ശേഷം അലാവുദ്ദീൻ ഖിൽജിയുടെ കമാൻഡർ ആയ അഫ്സൽ ഖാനും ഔറംഗസീബും ഈ ക്ഷേത്രം തകർത്തു.
Photo Courtesy: D.H. Sykes

ഉരുക്കു മനുഷ്യന്റെ വരവ്

ഉരുക്കു മനുഷ്യന്റെ വരവ്

പലപ്പോഴായി പതിനേഴ് തവണ ഈ ക്ഷേത്രം തകർക്കപ്പെട്ടെ‌ന്നാ‌ണ് ചരിത്രം പറയുന്നത്. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായ സർദാർ വല്ലഭായ് പട്ടേലാണ് ഇപ്പോൾ കാണുന്ന ക്ഷേത്രം നിർമ്മിക്കാൻ നേതൃത്വം നൽകിയത്.
Photo Courtesy: Dore chakravarty~commonswik

ഇന്ത്യ എന്ന ദേശം

ഇന്ത്യ എന്ന ദേശം

1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയ‌ത്ത് സോംനാഥ് ഉൾ‌പ്പെടുന്ന ജുനാഗഡ് സ്റ്റേറ്റ് പാക്കിസ്ഥാനിൽ ചേരാനായിരുന്നു ‌തീരുമാനം. നമ്മുടെ ഉരുക്കു മനുഷ്യന്റെ ശക്തമായ ഇടപെടലലിൽ 1947 നവംബർ 12ന് ജൂനഗ‌ഡ് ഇന്ത്യയുടെ ഭാഗമായി. ഇതിനോടൊപ്പം തന്നെ സോംനാഥ് ക്ഷേത്രം പു‌തുക്കി നിർമ്മിക്കാനും ‌തീരുമാനം ഉണ്ടായി.
Photo Courtesy: Anhilwara

കോൺഗ്രസ് നേതാക്കാൾ

കോൺഗ്രസ് നേതാക്കാൾ

പട്ടേൽ, കെ എം മുൻഷി തുടങ്ങിയ കോൺഗ്രസ് നേതാക്കൾ മഹാത്മാഗാന്ധിയെ കണ്ട് അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് ക്ഷേത്രം നിർമ്മാണത്തിന് മുന്നിട്ടിറങ്ങിയത്. സർക്കാരിന്റെ പണം ക്ഷേത്ര നിർമ്മാണത്തിന് ചെലവഴിക്കരുതെന്ന നിർദ്ദേശത്തെത്തുടർന്ന് പൊതു ജനങ്ങളിൽ നിന്ന് പണം സ്വീകരിച്ച് ക്ഷേത്രം നിർമ്മിക്കാനായിരുന്നു എല്ലാവരുടേയും തീരുമാനം.
Photo Courtesy: Unknownwikidata:Q4233718

കെ എം മുൻഷി

കെ എം മുൻഷി

പട്ടേലും ഗാന്ധിയും മരണമടഞ്ഞതിനേത്തുടർന്ന് ക്ഷേത്ര നിർമ്മാണ ചുമത കെ എം മുൻഷി ഏറ്റെടുത്തു. പഴയ ക്ഷേത്രം നിന്നിരുന്ന സ്ഥലത്ത് ഔറഗസീബ് നിർമ്മിച്ച് ഒരു മോസ്ക് ആയിരുന്നു.
Photo Courtesy: Bombay Office, Photo Division, Government of India

മോസ്കിന് എന്ത് സംഭവിച്ചു

മോസ്കിന് എന്ത് സംഭവിച്ചു

1950 ഒക്ടോബറിലാണ് ക്ഷേത്ര നിർമ്മാണത്തിന് ഒരുക്കമായു‌ള്ള നടപ‌ടികൾ ആദ്യം ആരംഭി‌ച്ചത്. ഇവിടെയുണ്ടായിരുന്ന മോസ്ക് തകർക്കാതെ തന്നെ, മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.
Photo Courtesy: BeautifulEyes

ആദ്യ പ്രസിഡന്റ്

ആദ്യ പ്രസിഡന്റ്

1951 ‌മെയ് മാസത്തിൽ ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് ഡോക്ടർ രാജേന്ദ്ര പ്രസാദാണ് ക്ഷേത്രത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചത്. 1995 ഡിസംബറിൽ ആണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായത്.
Photo Courtesy: Narendra Modi

Read more about: gujarat temples history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X