Search
  • Follow NativePlanet
Share
» »സോനമാര്‍ഗ്; ഉല്ലസിക്കാന്‍ ഒരു സ്വര്‍ണ്ണ താഴ്‌വര

സോനമാര്‍ഗ്; ഉല്ലസിക്കാന്‍ ഒരു സ്വര്‍ണ്ണ താഴ്‌വര

By Maneesh

സ്വര്‍ഗത്തിലെ പുല്‍ത്തകിടികളെ വര്‍ണ്ണിക്കാറുള്ളത് സ്വര്‍ണ്ണ പുല്‍ത്തകിടികള്‍ എന്നാണ്. അത് ഒരു ഭാവനമാത്രമാണെന്ന് കരുതുന്നവരും അത്തരത്തില്‍ ഒരു പുല്‍ത്തകടിയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കാറുണ്ട്. ജമ്മുകാശ്മീരിലെ സോനാമാര്‍ഗ് എന്ന സ്ഥലത്ത് പോയിട്ടുള്ളവര്‍ക്ക് സ്വര്‍ണ്ണപുല്‍ത്തകിടിയിലൂടെ യാത്ര ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ടാകും.

സോനമാർഗിലെ ഹോട്ടലുകൾ ബുക്ക് ചെയ്യാം

ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയായാണ് സോനാമാര്‍ഗ് സ്ഥിതി ചെയ്യുന്നത്. സ്വര്‍ണ്ണപുല്‍ത്തക്കിടി എന്നാണ് സോനാമാര്‍ഗ് എന്ന വാക്കിന്റെ അര്‍ത്ഥം. അഗാധനീലിമയാര്‍ന്ന ആകാശങ്ങളെ ചുംബിച്ച് നില്‍ക്കുന്ന മഞ്ഞ്മൂടിയ മലനിരകള്‍ക്കിടയിലെ സുന്ദരമായ സ്ഥലം സോനാമര്‍ഗ് എന്ന സ്ഥലത്തെ അങ്ങനെയേ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളു.

കശ്മീര്‍ യാത്രയേക്കുറിച്ച് അറിയേണ്ട കാര്യങ്ങളെല്ലാംകശ്മീര്‍ യാത്രയേക്കുറിച്ച് അറിയേണ്ട കാര്യങ്ങളെല്ലാം

സോനാമാര്‍ഗ് എന്ന സ്വര്‍ണ്ണപുല്‍ത്തകിടിയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം

സ്വർണ്ണപുൽത്തക്കിടി

സ്വർണ്ണപുൽത്തക്കിടി

മഞ്ഞുമലകള്‍ അതിരിടുന്ന ജമ്മുകശ്മീരിലെ മനോഹരമായ ഹില്‍സ്റ്റേഷനാണ് സോനാമാര്‍ഗ്. പ്രശസ്തമായ സോജിലാപാസിലേക്കുള്ള വഴിമധ്യേയാണ് സോനാമാര്‍ഗ് നഗരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2740 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സോനാമാര്‍ഗ് എന്ന പേരിന് അര്‍ഥം സ്വര്‍ണ പുല്‍ത്തകിടിയെന്നാണ്.

Photo Couretsy: Tony Gladvin George

സർവ്വം സ്വർണ്ണമയം

സർവ്വം സ്വർണ്ണമയം

വസന്തകാലത്ത് പ്രദേശത്ത് ഉടനീളം സ്വര്‍ണനിറത്തോട് സമാനമായ പൂക്കളുള്ള ചെടികള്‍ പൂത്തുനില്‍ക്കും. സൂര്യരശ്മി പതിക്കുമ്പോള്‍ സ്വര്‍ണ നിറത്തില്‍ തിളങ്ങുന്ന മഞ്ഞണിഞ്ഞ കൊടുമുടികളും ഇവിടെ കാണാം.
Photo Couretsy: Vamsi Krishna

ട്രെക്കിംഗ് പാതകൾ

ട്രെക്കിംഗ് പാതകൾ

സാഹസിക കായിക വിനോദങ്ങളായ ട്രെക്കിംഗിലും ഹൈക്കിംഗിലുമെല്ലാം തല്‍പ്പരരായ നിരവധി സഞ്ചാരികളാണ് ഇവിടെയത്തൊറ്. തടാകങ്ങളും ചുരങ്ങളും പര്‍വത നിരകളുമടക്കം ഹിമാലയന്‍ മലനിരകളുടെ മനോഹര ദൃശ്യങ്ങള്‍ ഇടകലര്‍ന്ന സോണാമാര്‍ഗില്‍ നിന്നാണ് സുപ്രധാന ട്രക്കിംഗ് റൂട്ടുകളെല്ലാം ആരംഭിക്കുന്നത്. അമര്‍നാഥിലേക്കുള്ള തീര്‍ഥാടകര്‍ തമ്പടിക്കുന്നതും ഇവിടെയാണ്.

Photo Couretsy: Girish Suryawanshi

തടാകങ്ങൾ

തടാകങ്ങൾ

ഗദ്സര്‍, കൃഷ്നസാര്‍, സത്സര്‍,ഗംഗാബാല്‍ എന്നിവയാണ് സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ സോനാമാര്‍ഗിലെ തടാകങ്ങള്‍. സോനാമാര്‍ഗില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഗദ്സര്‍ തടാകത്തിന്റെ അഴകിന് മഞ്ഞ് മേലാപ്പണിഞ്ഞ ഗിരിശൃംഖങ്ങളും ആല്‍പ്പൈന്‍ പൂക്കളും മാറ്റുകൂട്ടുന്നു. ഗദ്സറിന് വിളിപ്പാടകലെയുള്ള സത്സാര്‍, ബാല്‍ട്ടന്‍ തടാകങ്ങള്‍ മഞ്ഞുകാലത്ത് തണുത്തുറയുന്ന സമയത്ത് സഞ്ചാരികള്‍ ഒഴുകിയത്തൊറുണ്ട്.
Photo Couretsy: Mehrajmir13

കൃഷ്ണസാര്‍ തടാകം

കൃഷ്ണസാര്‍ തടാകം

സമുദ്ര നിരപ്പില്‍ നിന്ന് 3801 മീറ്റര്‍ ഉയരത്തിലുള്ള കൃഷ്ണസാര്‍ തടാകം ട്രൗട്ട് ഇനത്തില്‍ പെട്ട മല്‍സ്യങ്ങള്‍ ധാരാളമുള്ള സ്ഥലമാണ്. അതുകൊണ്ട് തന്നെ ഇവിടെയത്തെുന്ന സഞ്ചാരികളുടെ പ്രിയ വിനോദവും ഫിഷിംഗ് ആണ്. നിചിനായി ചുരം വഴി മാത്രമേ ഇവിടെയത്തൊന്‍ കഴിയൂ.
Photo Couretsy: Mehrajmir13

സത്സാര്‍ തടാകം

സത്സാര്‍ തടാകം

സോനാമാര്‍ഗില്‍ നിന്ന് മലകയറിയാല്‍ മാത്രം എത്താന്‍ കഴിയുന്നതാണ് സത്സാര്‍ തടാകം. സമുദ്രനിരപ്പില്‍ നിന്ന് 3600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാക കരയിലും ഉയരമുള്ള വൃക്ഷങ്ങളും ആല്‍പൈന്‍ പുഷ്പങ്ങളും ധാരാളമുണ്ട്.
Photo Couretsy: Girish Suryawanshi

സത്സരൻ ചുരം

സത്സരൻ ചുരം

ട്രെക്കിംഗിനായി പോകുന്നവര്‍ ബേസ് ക്യാമ്പായി ഉപയോഗിക്കുന്ന സത്സരന്‍ ചുരമാണ് മറെറാരു കാഴ്ച. സത്സരന്‍ ഗലി പാസ് എന്നും അറിയപ്പെടുന്ന ഇവിടം ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളില്‍ മാത്രമേ സന്ദര്‍ശിക്കാന്‍ കഴിയൂ.
Photo Couretsy: June West

സോജിലാ പാസ്

സോജിലാ പാസ്

ലഡാക്കിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന സോജിലാ ചുരം സോനാമാര്‍ഗില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3465 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സോജിലാ ചുരം താഴ്വരയിലെ ഏറ്റവും അപകട സാധ്യതയുള്ള റോഡുകളില്‍ ഒന്നായാണ് ഗണിക്കപ്പെടുന്നത്. ലേക്കും കാര്‍ഗിലിനുമിടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 4108 മീറ്റര്‍ ഉയരത്തിലുള്ള ഫോതു ലാ ചുരം കഴിഞ്ഞാല്‍ ഏറ്റവും ഉയരം കൂടിയ ചുരം റോഡുകളില്‍ ഒന്നാണ് സോജിലയിലേത്.

Photo Couretsy: Yogeshgupta26

ഗ്ലേസിയറുകൾ

ഗ്ലേസിയറുകൾ

തടാകങ്ങള്‍ക്കൊപ്പം ഗ്ളേസിയറുകള്‍ അഥവാ ഹിമപരപ്പുകളും കാണാന്‍ നിരവധി പേര്‍ എത്താറുണ്ട്. പ്രശസ്തമായ സോനാമാര്‍ഗ് ഗ്ളേസിയറിലേക്കുള്ള വഴിമധ്യേ സ്ഥിതി ചെയ്യുന്ന ഇവിടെ സഞ്ചാരികള്‍ തമ്പടിക്കാറുമുണ്ട്. ഫിര്‍ബിച്ച്, പൈന്‍മരങ്ങള്‍ അടങ്ങിയ ഇടതൂര്‍ന്ന വനപ്രദേശം ക്യാമ്പിംഗ് പ്രിയര്‍ക്ക് ഇഷ്ട പശ്ചാത്തലമൊരുക്കുന്നു. വര്‍ഷം തോറും മഞ്ഞുമൂടി കിടക്കുന്നതാണ് ഈ ഗ്ളേസിയര്‍. സോനാമാർഗിൽ എത്തുന്ന സഞ്ചാരികൾക്കായി കാത്തിരിക്കുന്ന രസകരമായ ആക്റ്റിവിറ്റികൾ അടുത്ത സ്ലൈഡുകളിൽ പരിചയപ്പെടാം.

Photo Couretsy: Kashmir Pictures

ട്രെക്കിംഗ്

ട്രെക്കിംഗ്

മഞ്ഞുമൂടിയ മലനിരകളിലൂടെയുള്ള ട്രെക്കിംഗ് ആണ് സോനമാർഗിലെ ഏറ്റവും പ്രധാന ആകർഷണം.
Photo Couretsy: Kashmir Pictures

ക്യാംമ്പിംഗ്

ക്യാംമ്പിംഗ്

സോനമാർഗി‌ൽ ക്യാമ്പ് ചെയ്യാനും നിരവധി ആളുകൾ എത്തിച്ചേരാറുണ്ട്.

Photo Couretsy: Kashmir Pictures

സ്ലെഡ്ജിംഗ്

സ്ലെഡ്ജിംഗ്

സ്ലെഡ്ജിംഗ് ആണ് സോനാമാർഗിലെ പ്രധാനപ്പെട്ട ഒരു വിനോദം. മഞ്ഞുമലകളിലൂടെ ചക്രമില്ലാത്ത വണ്ടിയിൽ ഊർന്ന് പോകുന്നതാണ് സ്ലെഡ്ജിംഗ്

Photo Couretsy: Amanda W

നിചിനായി ചുരം

നിചിനായി ചുരം

സോനാമാര്‍ഗില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള നിച്ചിനായി ഹിമാലയന്‍ യാത്രികര്‍ ബേസ് ക്യാമ്പായി ഉപയോഗിക്കുന്ന സ്ഥലമാണ്. സമുദ്രനിരപ്പില്‍ നിന്ന് 4139 മീറ്റര്‍ ഉയരത്തില്‍ പ്രകൃതി സപ്തവര്‍ണങ്ങളും ചാലിച്ച് നില്‍ക്കുന്ന നിച്ചിനായി ചുരത്തിന്റെ അഴകിന് കൃഷ്ണസാര്‍, വിഷാന്‍സര്‍ തടാകങ്ങള്‍ മാറ്റുകൂട്ടുന്നു.
Photo Couretsy: Girish Suryawanshi

ഹർമുഖ്

ഹർമുഖ്

സോനാമാർഗിലെ ഹർമുഖ് എന്ന സ്ഥലം. ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടസ്ഥലമാണ് ഇത്.
Photo Couretsy: June West

കുതിര സവാരി

കുതിര സവാരി

സോനാമാർഗിലെ സ്വർണ്ണ താഴ്വര കാണാൻ കുതിരപ്പുറത്ത് ഏറിയും യാത്ര ചെയ്യാൻ സഞ്ചാരികൾക്ക് അവസരമുണ്ട്.

Photo Couretsy: Akshay N

യൂസ്‌മാർഗ്

യൂസ്‌മാർഗ്

ശ്രീനഗറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ ബഡ്‌ഗാം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ നഗരമാണ്‌ യുസ്‌മാര്‍ഗ്‌. സമുദ്ര നിരപ്പില്‍ നിന്നും 7500 അടി മുകളിലായി പീര്‍പഞ്ചാല്‍ മലനിരകളിലാണ്‌ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്‌. താഴ്‌വരകളുടെയും കൊടുമുടികളുടെയും പുല്‍മേടുകളുടെയും സൗന്ദര്യം ആസ്വദിക്കുന്നതിന്‌ ഏറ്റവും ഉത്തമമായ സ്ഥലമാണിവിടം. ട്രക്കിങ്‌, സ്‌കീയിങ്‌, കുതിര സവാരി തുടങ്ങിയ വിനോദങ്ങള്‍ക്കും അനുയോജ്യമാണിവിടം. നാല്‌ കിലോമീറ്റര്‍ അകലെയുള്ള നീല്‍നാഗില്‍ നിന്നുമാണ്‌ ട്രക്കിങ്‌ പാത തുടങ്ങുന്നത്‌.

Photo Couretsy: Basharat Alam Shah

ആട്ടിൻപറ്റങ്ങൾ

ആട്ടിൻപറ്റങ്ങൾ

സോനമാർഗിലൂടെ ആട്ടിൻപറ്റങ്ങളെ നയിക്കുന്ന ഒരു ഇടയൻ
Photo Couretsy: Kashmir Pictures

എത്തിച്ചേരാൻ

എത്തിച്ചേരാൻ

വിമാനമാര്‍ഗം എത്തുന്നവര്‍ക്ക് ശ്രീനഗറിൽ വിമാനം ഇറങ്ങാം. ഇവിടെ നിന്ന് 70 കിലോമീറ്റര്‍ മാത്രമാണ് സോനാമാര്‍ഗിലേക്കുള്ള ദൂരം. ജമ്മുതാവിയാണ് നിലവില്‍ ട്രെയിന്‍ മാര്‍ഗം എത്തുന്നവര്‍ക്ക് ആശ്രയിക്കാനാകുന്നത്. 70 കിലോമീറ്റര്‍ അകലെ ശ്രീനഗറില്‍ റെയില്‍വേസ്റ്റേഷന്‍ പണിപൂര്‍ത്തിയായി വരുകയാണ്. ശ്രീനറില്‍ നിന്നും ജമ്മുവില്‍ നിന്നും സര്‍ക്കാര്‍ ബസുകളും സ്വകാര്യ ലക്ഷ്വറി കോച്ചുകളും ധാരാളമായും സര്‍വീസ് നടത്തുന്നുണ്ട്.

Photo Couretsy: Kashmir Pictures

കാലവസ്ഥ

കാലവസ്ഥ

വര്‍ഷത്തില്‍ ഏറെ കുറെ സമയവും പ്രസന്നമായ കാലാവസ്ഥ ആയിരിക്കുമെങ്കിലും തണുപ്പ് കാലത്ത് ചില സമയങ്ങളില്‍ താപനില പൂജ്യത്തിലും താഴെ പോകാറുണ്ട്. മെയ് മുതല്‍ ഒക്ടോബര്‍ വരെയാണ് സ്ഥലങ്ങള്‍ കാണാന്‍ അനുയോജ്യമായ സമയം. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ സമയം തണുപ്പുകാലവും മഞ്ഞുവീഴ്ചയും ആസ്വദിക്കാന്‍ ആസ്വദിക്കാനും നിരവധി പേര്‍ ഇവിടെയത്തൊറുണ്ട്.

Photo Couretsy: Tony Gladvin George

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X