Search
  • Follow NativePlanet
Share
» »കേരളത്തിലെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രങ്ങള്‍

കേരളത്തിലെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രങ്ങള്‍

By Maneesh

വിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നായ ശ്രീരാമന് പണ്ടുമുതല്‍ക്കേ കേരളത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ശ്രീരാമ നാമം ജപിക്കാത്ത ഹൈന്ദവ ഭവനങ്ങള്‍ കേരളത്തില്‍ ഉണ്ടാകില്ലാ. വിശ്വാസികളായ എല്ലാ ഹൈന്ദവരും സന്ധ്യാനേരങ്ങളില്‍ രാമ നാമം ജപിക്കുന്നത് കേരളത്തിലെ ഒരു ആചാരത്തിന്റെ ഭാഗമാണ്. അതുപോലെ തന്നെയാണ് കര്‍ക്കടമാസത്തിലെ രാമായണ പാരായണവും. പറഞ്ഞുവരുന്നത് മലയാളികള്‍ക്കിടയില്‍ ശ്രീ രാമന്‍ എന്ന ദൈവപുരുക്ഷന്റെ സ്ഥാനത്തെക്കുറിച്ചാണ്.

തീർച്ചയായും സന്ദർശിക്കേണ്ട കേരളത്തിലെ 10 ക്ഷേത്രങ്ങൾതീർച്ചയായും സന്ദർശിക്കേണ്ട കേരളത്തിലെ 10 ക്ഷേത്രങ്ങൾ

കേരളത്തിൽ ശ്രീരാമ പ്രതിഷ്ഠയുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്. തൃപ്പയാറും തിരുവില്ല്വാമലയുമൊക്കെ അതിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങളാണ്. കേരളത്തിലെ പ്രശസ്തമായ ചില ശ്രീരാമ ക്ഷേത്രങ്ങൾ പരിചയപ്പെടാം.

കേരളത്തിലെ അപൂർവ ക്ഷേത്രങ്ങൾ പരിചയപ്പെടാംകേരളത്തിലെ അപൂർവ ക്ഷേത്രങ്ങൾ പരിചയപ്പെടാം

നിങ്ങൾക്ക് പരിചയമുള്ള ശ്രീരാമ ക്ഷേത്രങ്ങളേക്കുറിച്ച് താഴെ കൊടുത്തിരിക്കുന്ന കമന്റ് ബോക്സിൽ രേഖപ്പെടുത്തുകയാണെങ്കിൽ അത് മറ്റുവായനക്കാർക്കും ഉപകാരപ്പെടുമെന്ന് ഓർമ്മപ്പെടുത്തുന്നു.

തിരുവില്വാമല, തൃശ്ശൂര്‍

തിരുവില്വാമല, തൃശ്ശൂര്‍

തൃശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശസ്തമായ തിരുവില്വാമല ക്ഷേത്രം. കേരളത്തില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ശ്രീരാമ പ്രതിഷ്ഠയാണ് തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. ഈ ക്ഷേത്രം പരശുരാമന്‍ നിര്‍മ്മിച്ചതാണെന്നും ഇവിടത്തെ ശ്രീരാമപ്രതിഷ്ഠ സ്വയംഭൂവാണെന്നും വിശ്വാസികള്‍ കരുതുന്നു. ക്ഷത്രത്തിന്റെ വടക്കു ഭാഗത്ത് ഏകദേശം നാല് കിലോമീറ്റര്‍ ദൂരത്ത് മാറി സാക്ഷാല്‍ ഭാരതപ്പുഴ ഒഴുകുന്നു. കൂടുതൽ വായിക്കാം

Photo Courtesy: Aruna at ml.wikipedia

തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൊടുങ്ങല്ലൂര്‍

തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൊടുങ്ങല്ലൂര്‍

തൃപ്രയാര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ ദൂരമാണുള്ളത്. വിഷ്ണുവിന്റെ ഏഴാമത് അവതാരമായ ശ്രീരാമനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കടല്‍ക്കരയില്‍ നിന്ന് കണ്ടെടുത്തതാണ് ഇവിടത്തെ പ്രതിഷ്ഠയായ വിഗ്രഹമെന്നാണ് ഐതിഹ്യം. കൂടുതൽ വായിക്കാം

Photo Courtesy: Challiyan

തിരുവങ്ങാട് ക്ഷേത്രം, തലശ്ശേരി

തിരുവങ്ങാട് ക്ഷേത്രം, തലശ്ശേരി

തലശ്ശേരി നഗരത്തിന് കിഴക്കായി തിരുവങ്ങാട് എന്ന സ്ഥലത്താണ് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ട. കേര‌ളത്തിൽ ശ്രീരാമ പ്രതിഷ്ടയുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. മേടമാസത്തിൽ വിഷുവിനോട് അനുബന്ധിച്ചാണ് ഇവിടുത്തെ പ്രധാന ഉത്സവം നടക്കാറുള്ളത്. രണ്ടേക്കർ കൂടുതൽ വിസ്തൃതിയുള്ള
ഒരു ചിറയുടെ(കുളം) കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Primejyothi

തൃപ്പൂണ്ണിത്തുറ ശ്രീരാമ സ്വാമി ക്ഷേത്രം, എറണാകുളം

തൃപ്പൂണ്ണിത്തുറ ശ്രീരാമ സ്വാമി ക്ഷേത്രം, എറണാകുളം

എറണാകുളം ജില്ലയിലെ തൃപ്പൂണ്ണിത്തുറയിലാണ് ഈ ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊച്ചിയിലേക്ക് കുടിയേറിയ ഗൗര സാരസ്വത ബ്രാഹ്മണരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവർ ഒരുമിച്ച് നിൽക്കുന്ന പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.

Photo Courtesy: RajeshUnuppally at ml.wikipedia

നീർ‌വേലി ശ്രീരാമ ക്ഷേത്രം, കണ്ണൂർ

നീർ‌വേലി ശ്രീരാമ ക്ഷേത്രം, കണ്ണൂർ

അധികം പ്രശസ്തമല്ലെങ്കിലും കേരളത്തിലെ ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിൽ നീർവേ‌ലിയിൽ സ്ഥിതി ചെയ്യുന്ന ഈ ശ്രീരാമ ക്ഷേത്രം. കൂത്തുപറമ്പിൽ നിന്ന് അധികം ദൂരമില്ലാതെ ഇരിട്ടി റോഡിലാണ് നീർവേലി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Dvellakat

മാമല്ലശേരി ശ്രീരാമ ക്ഷേത്രം, എറണാകുളം

മാമല്ലശേരി ശ്രീരാമ ക്ഷേത്രം, എറണാകുളം

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയാറിന്റെ തീരത്തായാണ് മാമല്ലശ്ശേരി ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എറണാകുളത്തെ

പിറവത്ത് നിന്ന് വളരെ എളുപ്പത്തിൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം.


Photo Courtesy: PRAVEEN 2987 at ml.wikipedia

രാമപുരം ശ്രീരാമ ക്ഷേത്രം, മലപ്പുറം

രാമപുരം ശ്രീരാമ ക്ഷേത്രം, മലപ്പുറം

മലപ്പുറം ജില്ലയിലെ രാമപുരം എന്ന സ്ഥലത്താണ് ഈ ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന് സമീപത്തായി

ഭരതൻ, ശത്രുഘ്നൻ, ലക്ഷ്മണൻ, സീതാദേവി എന്നിവർക്കും ക്ഷേത്രങ്ങളുണ്ട്.

Photo Courtesy: Dvellakat

ആലത്തിയൂർ ഹനുമാൻ ക്ഷേത്രം

ആലത്തിയൂർ ഹനുമാൻ ക്ഷേത്രം

ഹനുമാൻ ക്ഷേത്രം എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ശ്രീരാമ ക്ഷേത്രമാണ് ഇത്. മലപ്പുറം ജില്ലയിൽ തന്നെയാണ് ഈ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. മലപ്പുറം ജില്ലയിൽ തിരൂരിനും കുറ്റിപ്പുറത്തിനുമിടയിലായി സ്ഥിതി ചെയ്യുന്ന ആലത്തിയൂരിലാണ് ഈ ക്ഷേത്രം.


Photo Courtesy: Pranchiyettan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X