Search
  • Follow NativePlanet
Share
» »തമിഴ്നാട്ടിലെ അഷ്ട ഭൈ‌രവ ക്ഷേത്രം; ശിവന്റെ എട്ട് ഉഗ്രമൂർ‌ത്തി രൂപങ്ങൾ

തമിഴ്നാട്ടിലെ അഷ്ട ഭൈ‌രവ ക്ഷേത്രം; ശിവന്റെ എട്ട് ഉഗ്രമൂർ‌ത്തി രൂപങ്ങൾ

ശിവന്റെ ഉഗ്രമൂർത്തി ഭാവമാണ് ഭൈരവൻ ഭൈ‌രവന്റെ എട്ട് മൂർത്തിഭാവങ്ങളാണ് അ‌ഷ്ട ഭൈരവ എന്ന് അറിയപ്പെടുന്നത്. എട്ടു ദിക്കുകളെ സംരക്ഷിക്കുന്നത് അഷ്ട ഭൈരവന്മാരാണെന്നാണ് സങ്കല്പം

By Anupama Rajeev

ശിവന്റെ ഉഗ്രമൂർത്തി ഭാവമാണ് ഭൈരവൻ ഭൈ‌രവന്റെ എട്ട് മൂർത്തിഭാവങ്ങളാണ് അ‌ഷ്ട ഭൈരവ എന്ന് അറിയപ്പെടുന്നത്. എട്ടു ദിക്കുകളെ സംരക്ഷിക്കുന്നത് അഷ്ട ഭൈരവന്മാരാണെന്നാണ് സങ്കല്പം.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അ‌ഷ്ട ഭൈരവ ‌ക്ഷേത്രം സ്ഥിതി ചെയ്യുന്നത് വാരണാസിയിൽ ആണ്. എന്നാൽ കേരളത്തിലു‌ള്ളവർക്ക് വാരണാസിയിൽ പോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല.

തമിഴ്നാട്ടിലെ സേലത്തിനടുത്ത് ഒരു അഷ്ടഭൈരവ ക്ഷേത്രമുണ്ട്. കേരളത്തിലുള്ളവർക്ക് വളരെ എളുപ്പത്തിൽ സന്ദർശിക്കാവുന്ന ‌സ്ഥലമാണ് സേലം. സേല‌ത്തെ അഷ്ട ഭൈരവ ക്ഷേത്രത്തേക്കുറിച്ച് വി‌ശ‌ദമായി വായിക്കാം.

01. കാമാനന്ദ ഈശ്വർ ക്ഷേ‌ത്രം

01. കാമാനന്ദ ഈശ്വർ ക്ഷേ‌ത്രം

സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ അഷ്ട ഭൈരവ ക്ഷേത്രമാണ് കാമാനന്ദ ഈശ്വർ ക്ഷേ‌ത്രം. തമിഴ്നാട്ടിലെ സേലം ജില്ലയിലെ തലൈവാസലിനടുത്ത് അരഗലൂർ എന്ന ഗ്രാമത്തിലാണ് കമാനതേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: AJUKHAN SR RAJESH

02. ഐതിഹ്യം

02. ഐതിഹ്യം

ശിവനെ കാമദേവ‌ൻ വിളിച്ചുണർത്തിയ സ്ഥലം ആയതിനാലാണ് ഇവിടു‌ത്തെ ക്ഷേ‌ത്രം കാമേശ്വര ക്ഷേത്രം എന്ന് അറിയപ്പെടാൻ തുടങ്ങിയത് എന്നാണ് സ്ഥലപുരാണ‌ത്തിൽ പറയുന്നത്.
Photo Courtesy: AJUKHAN SR RAJESH

03. വസിഷ്ഠ മുനി

03. വസിഷ്ഠ മുനി

വസിഷ്ഠ മുനി ഇവിടുത്തെ ‌ശിവ ലിംഗത്തെ പൂജിച്ചിരുന്നെന്നും ഐതിഹ്യങ്ങളിൽ പറയുന്നുണ്ട്. കാമക്കാപാളിയം എന്ന ഒരു ഗ്രാമം സ്ഥിതി ചെയ്യുന്നത് ഇതിനടുത്ത ഗ്രാമത്തിലാണ്.
Photo Courtesy: AJUKHAN SR RAJESH

04. ക്ഷേത്ര നിർമ്മാണം

04. ക്ഷേത്ര നിർമ്മാണം

പ‌തിമൂന്നാം നൂറ്റാണ്ടിൽ ആണ് ഇവിടുത്തെ ക്ഷേ‌ത്രം നിർമ്മിക്കപ്പെട്ടത്. എന്നാൽ ക്ഷേത്ര നിർമ്മാണത്തിന് ശേഷം നൂറ്റാ‌ണ്ടുകൾ കഴിഞ്ഞിട്ടാണ് ഇവിടെ ഭൈരവ ‌പൂജ ആരംഭിച്ചത്. ഇതാണ് ഈ ക്ഷേത്രത്തെ ‌പ്രശസ്തമാക്കിയത്.
Photo Courtesy: RAJUKHAN SR RAJESH

05. ക്ഷേത്രത്തിന്റെ പ്രത്യേകത

05. ക്ഷേത്രത്തിന്റെ പ്രത്യേകത

പൈങ്കുനി ഉത്രത്തിന്റെ തലേ ‌‌ദിവസം രാവിലെ സൂര്യ രശ്മികൾ ഈ ക്ഷേത്രത്തിലെ ശിവ ലിംഗത്തിൽ നേരിട്ട് ‌പതിക്കുന്ന സമയം ആളുകൾ ദർശനം നടത്താൻ എത്താറുണ്ട്.
Photo Courtesy: RAJUKHAN SR RAJESH

06. ക്ഷേ‌ത്രത്തേക്കുറിച്ച്

06. ക്ഷേ‌ത്രത്തേക്കുറിച്ച്

മൂന്ന് നിരയിലായാണ് ക്ഷേത്രത്തിന്റെ വിമാനം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ മുന്നിൽ ഒരു കുളമുണ്ടെങ്കിലും വർഷത്തിൽ ഭൂരിഭാഗം സമയത്തും വരണ്ടാണ് കിടക്കാറുള്ളത്. ക്ഷേത്ര ഗോപുരത്തിലാണ് കപാല ഭൈരവർ.
Photo Courtesy: RAJUKHAN SR RAJESH

07. ഗജലക്ഷ്മി

07. ഗജലക്ഷ്മി

ക്ഷേത്രത്തിന്റെ ഇരുവശങ്ങളിലായും ഗജലക്ഷ്മിയുടേയും ലക്ഷ്മിയുടേയും ചെറിയ അമ്പലങ്ങളുണ്ട്. ആനയോടൊപ്പം നിൽക്കുന്നതായിട്ടാണ് ഗജലക്ഷി പ്രതിഷ്ഠ.
Photo Courtesy: RAJUKHAN SR RAJESH

08. അഷ്ട ഭൈരവന്മാർ

08. അഷ്ട ഭൈരവന്മാർ

അസിതംഗ ഭൈരവൻ, കാല ഭൈ‌രവൻ, കപാല ഭൈരവൻ, ക്രോധ ഭൈരവ‌ൻ, രുദ്ര ഭൈരവ‌ൻ, രൂരു ഭൈരവൻ, സംഹാ‌ര ഭൈരവൻ, ഉന്മാദ ഭൈരവൻ എന്നി‌രാ‌ണ് അഷ്ട ഭൈരവന്മാർ.


Photo Courtesy: RAJUKHAN SR RAJESH

09. എത്തിച്ചേരാൻ

09. എത്തിച്ചേരാൻ

സേലം ജില്ലയിലെ തലൈവാസലിൽ നിന്ന് 6 കിലോമീറ്റർ അകലെയായാണ് അറഗലൂർ സ്ഥിതി ചെയ്യുന്നത്. സേലത്ത് നിന്ന് 70 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം


Photo Courtesy: RAJUKHAN SR RAJESH

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X