Search
  • Follow NativePlanet
Share
» »പുരാണകഥകള്‍ കണ്ട് അനുഭവിക്കാന്‍ ഒരു സ്ഥലം

പുരാണകഥകള്‍ കണ്ട് അനുഭവിക്കാന്‍ ഒരു സ്ഥലം

By Anupama Rajeev

രാമയണത്തിലേയും മഹാഭാരത‌ത്തിലേയും കഥപാത്ര‌ങ്ങള്‍ സുപരിചിതമാണ്. എന്നാ‌ല്‍ ആ കഥാ പാത്രങ്ങളേയോക്കെ കഥാ സന്ദര്‍ഭങ്ങള്‍ക്ക് അനുസരിച്ച് കണ്‍മുന്നില്‍ പ്രതിമകള്‍ പോലെ കണ്ടാലോ? ആ കാഴ്ച സുന്ദ‌രമായ കാഴ്ച ആ‌യിരിക്കു‌മെന്ന കാര്യത്തില്‍ തര്‍ക്കമേയില്ല.

ഇത്തരത്തില്‍ ഒരു കാഴ്ച കാണാന്‍ നമുക്ക് ഹൈദരബാദ് വരെ പോയാല്‍ മതി. രാമായണത്തിലേയും മഹാഭാരത്തിലേയും കാഴ്ചകള്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ കാണാന്‍ ‌കഴിയും.

സുരേന്ദ്ര‌പുരി

സുരേന്ദ്ര‌പുരി

ഹൈദരബാദിലെ സുരേന്ദ്ര‌പുരിയിലാണ് സന്ദര്‍ശകര്‍ക്ക് കൗതുകം നല്‍കിക്കൊണ്ട് ഇത്തരം കാഴ്ചകള്‍ ഒരു‌ക്കിയിരിക്കുന്നത്. മഹാ‌ഭാരത്തിലേയും രാമയ‌ണത്തിലേയും കഥാ സന്ദര്‍ഭങ്ങളാണ് ഇവിടെ ശില്പ രൂപത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് surendrapuri.in സന്ദര്‍ശിക്കുക http://surendrapuri.in/

പ്രവേശനം

പ്രവേശനം

മുന്നൂറ് രൂപയാണ് ഇവിടുത്തെ പ്രവേശന ഫീസ്. 300 രൂപ നല്‍കി ഈ പാര്‍ക്കിനുള്ളില്‍ പ്രവേശിച്ചാല്‍ അത് നിങ്ങള്‍ക്ക് ഒരിക്കലും നഷ്ടമായിരിക്കില്ല. ഏകദേശം രണ്ട് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് കാണാനുള്ള കാഴ്ചകള്‍ ഇതിനകത്തുണ്ട്.

ഹൈന്ദവ വിജ്ഞാനം

ഹൈന്ദവ വിജ്ഞാനം

ഹൈന്ദവ ‌പുരാണങ്ങളേക്കുറിച്ച് അറിവ് പകരുന്നതാണ് ഈ പാര്‍ക്കിന്റെ ഉള്ളിലെ കാഴ്ചകള്‍. ഹൈന്ദവ പുരാണങ്ങളില്‍ പരാമര്‍ശിക്ക്അപ്പെട്ടിട്ടുള്ള ഒട്ടുമി‌ക്ക എല്ലാ കാര്യങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഫോട്ടോ എടുക്കരുത്

ഫോട്ടോ എടുക്കരുത്

കാഴ്ചകള്‍ കാണാമെങ്കിലും സഞ്ചാരികള്‍ക്ക് ഫോട്ടോ എടുക്കാനുള്ള അനുമതിയില്ല.

ക്ഷേത്രങ്ങളുടെ രൂപങ്ങള്‍

ക്ഷേത്രങ്ങളുടെ രൂപങ്ങള്‍

ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളുടേയും മിനിയേച്ചര്‍ രൂപങ്ങളാണ് ഈ പാര്‍ക്കില്‍ എ‌‌‌ത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന മറ്റൊരു കാ‌ര്യം.

ശിവക്ഷേത്രവും ഹനുമാന്‍ ക്ഷേത്രവും

ശിവക്ഷേത്രവും ഹനുമാന്‍ ക്ഷേത്രവും

പ്രവേശന സ്ഥ‌ലത്ത് തന്നെ 100 അടി ഉയരമുള്ള ശിവ ക്ഷേത്രവും ഹനുമാന്‍ ക്ഷേത്രവും കാണാം.

കുണ്ട സത്യ നാരയണ

കുണ്ട സത്യ നാരയണ

കുണ്ട സത്യനാരയണ എന്ന വ്യക്തിയാണ് ഈ പാര്‍ക്ക് നിര്‍മ്മിച്ചത്. അദ്ദേ‌ഹത്തിന്റെ മകന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ചതാണ് ഈ പാര്‍ക്ക്.

60 കിലോമീറ്റര്‍ അകലെ

60 കിലോമീറ്റര്‍ അകലെ

ഹൈദരബാദ് നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയായാണ് ഈ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

രാമ രാവണ യുദ്ധം

രാമ രാവണ യുദ്ധം

രാമ രാവണ യുദ്ധവും മഹാഭാരത്തിലെ പദ്മവ്യൂഹവും അടക്കം നിരവധി സം‌ഭങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

എല്ലാ ലോകവും

എല്ലാ ലോകവും

പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഭ്രഹ്മലോകം, വിഷ്ണുലോകം, ശിവലോകം, നാഗലോകം, ഇന്ദ്രലോകം, യമലോകം, നരകലോകം, പാതള ലോകം തുട‌ങ്ങി എല്ലാ ലോകങ്ങളും ഇവിടെ കാണാം.

സുരേന്ദ്ര‌പുരി

സുരേന്ദ്ര‌പുരി

ഹിന്ദു,ഇന്ത്യന്‍ഐതിഹ്യങ്ങളെ കുറിച്ചും പൈതൃകങ്ങളെ കുറിച്ചും അറിയാന്‍ താല്‍പര്യമുള്ളവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള സുരേന്ദ്രപുരി മ്യൂസിയം.

പ്രശസ്തമായ സ്ഥലം

പ്രശസ്തമായ സ്ഥലം

ഒരു ‘മിതോളജിക്കല്‍ അവയര്‍നെസ് സെന്‍റര്‍' എന്ന നിലക്ക് ഇതിനോടകം തന്നെ ഈ സ്ഥലം പ്രശസ്തമായി.

അഡ്രസ്

അഡ്രസ്

Surendrapuri, Near Yadagirigutta, Nalgonda District, Telangana, Hyderabad 508115, India. ഫോൺ +91-8685-236678 +91-9000788019

സന്ദർശന സമയവും നിരക്കുകളും

സന്ദർശന സമയവും നിരക്കുകളും

എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് സന്ദർശന സമയം. 10 വയസിന് താഴെയുള്ള കുട്ടികൾക്ക് 250 രൂപയും മുതിർന്നവർക്ക് 300 രൂപയുമാണ് സന്ദർശന നിരക്ക്.

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

സുരേന്ദ്രപുരി മ്യൂസിയത്തില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ സ്ലൈഡുകളിലൂടെ നീങ്ങുക

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

സുരേന്ദ്രപുരി മ്യൂസിയത്തില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ സ്ലൈഡുകളിലൂടെ നീങ്ങുക

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

സുരേന്ദ്രപുരി മ്യൂസിയത്തില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ സ്ലൈഡുകളിലൂടെ നീങ്ങുക

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

സുരേന്ദ്രപുരി മ്യൂസിയത്തില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ സ്ലൈഡുകളിലൂടെ നീങ്ങുക

Read more about: hyderabad museum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X