വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

കഥപറയുന്ന കണ്ണൂര്‍ കോട്ട

ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ നിര്‍മ്മിത കോട്ടയായ കണ്ണൂര്‍ സെന്റ് ആഞ്ചലോസ് ഫോര്‍ട്ട് എന്ന കണ്ണൂര്‍ കോട്ടയ്ക്ക് കഥകളേറെ പറയുവാനുണ്ട്.

Written by: Elizabath Joseph
Published: Tuesday, May 16, 2017, 16:55 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

കണ്ണൂര്‍ കോട്ടയിലെ ഓരോ മണല്‍ത്തരിക്കും പറയാനുണ്ടാകും ത്രസിപ്പിക്കുന്ന കുറേ കഥകള്‍. അറബിക്കടല്‍ താണ്ടി വീശിയെത്തുന്ന കാറ്റിനും കോട്ടയിലെ പൂട്ടികിടക്കുന്ന അഴികള്‍ക്കും കാണും എന്തെങ്കിലുമൊക്കെ പറയാനും ചരിത്രത്തോട് കൂട്ടിചേര്‍ക്കാനും. മലബാറിന്റെ ചരിത്രത്തോട് അത്രയധികം ഇഴചേര്‍ന്നു കിടക്കുന്നതാണ് കണ്ണൂര്‍ നഗരത്തില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള സെന്റ് ആഞ്ചലോസ് ഫോര്‍ട്ട് എന്ന കണ്ണൂര്‍ കോട്ട.

first european made fort in india


pc: Rajesh Kakkanatt

1500 ല്‍ പോര്‍ച്ചുഗീസുകാരാണ് സെന്റ ആഞ്ചലോസ് എന്ന പേരില്‍ കോട്ട നിര്‍മ്മിച്ചത്. പോര്‍ച്ചുഗീസ് വൈസ്രോയിയായിരുന്ന ഫ്രാന്‍സിസ് ഡി.അല്‍മേഡയുടെ നേതൃത്വത്തിലാണ് കോട്ടയുടെ പണിക്ക് തുടക്കമാവുന്നത്. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ നിര്‍മ്മിത കോട്ട എന്ന ബഹുമതി കണ്ണൂര്‍ കോട്ടയ്ക്ക് സ്വന്തമാണ്.

first european made fort in india


pc: Roopesh M P

ചെങ്കല്ലില്‍ ത്രികോണാകൃതിയില്‍ സ്ഥിതി ചെയ്യുന്ന കോട്ടയുടെ നിര്‍മ്മാണം 1507 ല്‍ പൂര്‍ത്തിയായി. പിന്നീട് മലബാറിലെ സൈനിക കേന്ദ്രം എന്ന നിലയിലാണ് കോട്ട ശ്രദ്ധ നേടുന്നത്.

പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും മലബാറിലെ അറയ്ക്കല്‍ രാജവംശവുമൊക്കെ പലപ്പോഴായി കോട്ടയുടെ ചരിത്രത്തിലൂടെ കടന്നു പോയിട്ടുണ്ട്.

first european made fort in india


pc: Philip Clifford

കോട്ടയിലെ ഓഫീസുകളും തടവറകളും പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചപ്പോള്‍ കുതിരലായം ഡച്ചുകാരുടെ സംഭാവനയാണ്. കരയില്‍ നിന്നുള്ള അക്രമണം തടുക്കുന്നതിനായി നിര്‍മ്മിച്ച കിടങ്ങ് ബ്രിട്ടീഷുകാരുടെ നിര്‍മ്മാണ വൈഭവത്തിന്റെ ഉദാഹരണമാണ്.

ഇന്ത്യയിലെ സംരക്ഷിത സ്മാരകങ്ങളിലൊന്നായ കണ്ണൂര്‍ കോട്ട അറബിക്കടലിനഭിമുഖമായാണ് നിലകൊള്ളുന്നത്.

first european made fort in india

pc:Thouseef Hameed

ത്രികോണാകൃതിയില്‍ ഒരു വലിയപ്രദേശം മുഴുവന്‍ പരന്നു കിടക്കുന്ന കോട്ട ഒരു ദിവസം മുഴുവന്‍ നടന്നു കണ്ടുതീര്‍ക്കാന്‍ മാത്രമുണ്ട്.

കടലിലേക്ക് നോക്കിയിരിക്കുന്ന പീരങ്കികളും സൂര്യന്റെ നേര്‍ത്ത വെളിച്ചം കടന്നുവരുന്ന ജയിലറകളും ഒക്കെ കോട്ടയിലെ അത്ഭുതങ്ങളാണ്. കൂടാതെ കോട്ടയുടെ മതിലിലോട് ബലം പിടിക്കാനെത്തുന്ന അറബിക്കടലിലെ തിരമാലകള്‍ തളര്‍ന്നു പിന്‍വാങ്ങുന്നത് കണ്ടിരിക്കാന്‍ തന്നെ ഒരു രസമാണ്.

first european made fort in india


pc: Vijayakumarblathur

കുറച്ചുകൂടി മുന്നോട്ട് പോയാല്‍ കടലിലേക്കിറങ്ങി കിടക്കുന്ന പാറക്കൂട്ടങ്ങളില്‍ പോയിരിക്കാന്‍ സാധിക്കും. എന്നാല്‍ കോട്ടയോട് തോറ്റുപിന്‍വാങ്ങിയ തിരമാലകള്‍ ഇവിടെ സര്‍വ്വശക്തിയുമെടുത്താണ് വീശുന്നത്. വൈകുന്നേരം വെയിലൊന്നാറിയാല്‍ പാറയുടെ സമീപമെത്തി കടലിനോട് സംസാരിക്കാനെത്തുന്നവരുടെ തിരക്കാണ്.
സന്ദര്‍ശകര്‍ക്കായി കോട്ടയുടെ ഉള്ളില്‍ ഇരിപ്പിടങ്ങളും മറ്റു സൗകര്യങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ട്.

കണ്ണൂരിന്റെ കഥകള്‍ തുടങ്ങുന്ന സെന്റ് ആഞ്ചലോസ് ഫോര്‍ട്ട് സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു നിര്‍മ്മിതി തന്നെയാണ്.

Read more about: kannur, forts, kerala tourism, kerala
English summary

St. Angelo's Fort In Kannur kerala

St. Angelo's Fort In Kannur is the first european made fort in india. Kannur fort built of laterite is an imposing structure with its triangular shape.
Please Wait while comments are loading...