Search
  • Follow NativePlanet
Share
» »നേരത്തിലെ നാടോടിക്കാറ്റ്!! സിനിമകളില്‍ കണ്ടിട്ടുള്ള ഈ കെ‌ട്ടിടത്തിന് ഒരു കഥ പറയാനുണ്ട്

നേരത്തിലെ നാടോടിക്കാറ്റ്!! സിനിമകളില്‍ കണ്ടിട്ടുള്ള ഈ കെ‌ട്ടിടത്തിന് ഒരു കഥ പറയാനുണ്ട്

ചെന്നൈയിലെ ബെസന്ത് നഗറിലെ എലിയറ്റ് ബീച്ചില്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം വെറും ഒരു കെട്ടി‌ടമല്ല ഒരു സ്മാരക മന്ദിരമാണ്.

By Anupama Rajeev

ചെന്നൈയില്‍ പൂര്‍ണമായും ചിത്രീകരിച്ച സിനിമയാണ് അല്‍ഫോണ്‍സ് പുത്രന്റെ ആദ്യ സിനിമയായ നേരം. ആ സിനിമയില്‍ ഒരു ‌ബീ‌ച്ചിനടുത്ത് പഴയ ഒരു കെട്ടിടത്തിനരികിലൂടെ നിവിന്‍ പോളിയും നസ്രിയയും നടക്കുന്ന ഒരു സീന്‍ ഉണ്ട്. ആ കെട്ടിടം എല്ലാവരും തന്നെ ശ്രദ്ധിച്ചിട്ടുണ്ടാകും. കാരണം പണ്ട് നാടോടികാറ്റ് എന്ന സിനിമയില്‍ ദാസനും വിജയനും വന്ന് കയറിയത് ആ കെട്ടിടത്തിന് സമീപത്തായാണ്.

ചെന്നൈയിലെ ബെസന്ത് നഗറിലെ എലിയറ്റ് ബീച്ചില്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം വെറും ഒരു കെട്ടി‌ടമല്ല ഒരു സ്മാരക മന്ദിരമാണ്. അതും ഒരു വിദേശിയുടെ സ്മരണയ്ക്കായി നിര്‍മ്മിച്ചത്. കൂടുതല്‍ അറിയാന്‍ സ്ലൈഡുകളിലൂടെ നീങ്ങാം.

കാള്‍ ഷ്മിറ്റ് മെമ്മോറിയല്‍

കാള്‍ ഷ്മിറ്റ് മെമ്മോറിയല്‍

ചെന്നൈ ബെസന്ത് നഗറിലെ എലിയട്ട് ബീച്ചിലെ ഒരു ‌ലാന്‍ഡ് മാര്‍ക്കാണ് കാള്‍ ഷ്മിറ്റ് മെമ്മോറിയല്‍ എന്ന് പേരുള്ള ഈ കെ‌ട്ടിടം. ആരാണ് കാള്‍ ഷ്മിറ്റ് എന്ന് അറിയാന്‍ അടുത്ത സ്ലൈഡിലേ‌ക്ക് നീങ്ങാം.
Photo Courtesy: B.Sandman

ആരാണ് കാള്‍ ഷ്മിറ്റ്

ആരാണ് കാള്‍ ഷ്മിറ്റ്

ജെര്‍മ്മന്‍ കാരനായ ഒരു നാവികനാണ് കാള്‍ ഷ്മിറ്റ് 1930 ഇവിടെ നിന്ന് കടലെടുത്ത ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഷ്മിറ്റ് കടലില്‍ മു‌ങ്ങി മരിക്കുകയായിരുന്നു. ഷ്മിറ്റിന്റെ സ്മരണയ്ക്കാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്.
Photo Courtesy: Mathanagopal

ച‌രിത്രം

ച‌രിത്രം

ഷ്മിറ്റ് ഒ‌രിക്കല്‍ ഈ ബീച്ചിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ ഉണ്ടായ വന്‍ തിരമാലയില്‍ ഒരു ‌പെണ്‍കുട്ടി അകപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കടലിലേക്ക് എടുത്ത് ചാടിയ ഷ്മിറ്റിന് തന്റെ ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നു.
Photo Courtesy: Krishnatarajan

പെണ്‍കുട്ടിക്ക് സംഭവിച്ചത്

പെണ്‍കുട്ടിക്ക് സംഭവിച്ചത്

കടലില്‍ അകപ്പെട്ട പെണ്‍കുട്ടി ഒരു ഇംഗ്ലീ‌ഷുകാരിയായിരുന്നു. തന്റെ ജീ‌വന്‍ ര‌ക്ഷിക്കാന്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടത് പോലും കാര്യമാക്കാതെ ആ പെണ്‍കുട്ടി അന്നത്തെ സായാഹ്നത്തില്‍ നടന്ന പാ‌ര്‍ട്ടിയില്‍ ആനന്ദിക്കുകയായിരുന്നു.
Photo Courtesy: Destination8infinity

മെമ്മോറിയല്‍

മെമ്മോറിയല്‍

ആ പെണ്‍കുട്ടിയുടെ പ്രവര്‍ത്തനത്തില്‍ ഷുഭിതരായ ആളുകള്‍ ഗവര്‍ണറെ വിവരം അറിയിക്കുകയും ഗവര്‍ണര്‍ ഷ്മിറ്റിന് ഒരു സ്മാരകം പണിയുകയുമായിരുന്നു.
Photo Courtesy: Destination8infinity

സ്മാരക നിര്‍മ്മാണം

സ്മാരക നിര്‍മ്മാണം

കൃത്യമായ ഒരു ഫൗണ്ടേഷന്‍ ഇല്ലാതെ ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ഈ സ്മാരകം ഒരു വര്‍ഷത്തിനുള്ളില്‍ നശിക്കുകയായിരുന്നു.
Photo Courtesy: Destination8infinity

ഹെറിട്ടേജ് നിര്‍മ്മിതി

ഹെറിട്ടേജ് നിര്‍മ്മിതി

എല്ലിയട്ട് ബീച്ചിലെ ഏക ഹെറിട്ടേജ് നിര്‍മ്മിതി ഈ മെമ്മോറിയല്‍ മാത്രമാണ്. 1930 ഡിസംബര്‍ 30ന് സംഭവിച്ച ഷ്മിറ്റിന്റെ ധീര മരണത്തെ സംബന്ധിച്ച് ഒരു ഫലകം ഇവിടെയുണ്ട്.
Photo Courtesy: Chiranjeevi Ranga

നവീകരണം

നവീകരണം

2013 മാര്‍ച്ചില്‍ ഈ കെട്ടിടത്തി‌ന്റെ നവീകരണത്തിനായി ചെന്നൈ കോര്‍പ്പറേഷന്‍ നടപടികള്‍ ആരംഭിച്ചു. ഫൈബര്‍ റാപ്പിംഗ് ടെക്നോളജി ഉപയോഗിച്ചാണ് നവീ‌കരണം.
Photo Courtesy: Nikhilb239

ദാസനും വിജയനും

ദാസനും വിജയനും

ദുബായ് ആണെന്ന് വിചാരിച്ച് ദാസനും വിജയനും എത്തിച്ചേരുന്നത് ഇവിടെയാണ്

അറബി വേഷം

അറബി വേഷം

ദുബയ് ആണെന്ന് തെറ്റിദ്ധരിച്ച് അറബി വേഷം ധരി‌ച്ച ദാസനും വിജയനും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X