Search
  • Follow NativePlanet
Share
» »മധ്യപ്രദേശിലും ഒരു ഹില്‍സ്റ്റേഷന്‍!

മധ്യപ്രദേശിലും ഒരു ഹില്‍സ്റ്റേഷന്‍!

By Maneesh

വിന്ധ്യ - സത്‌പുര പര്‍വ്വത നിരകളില്‍ സ്ഥിതി ചെയ്യുന്ന പച്‌മറി എന്ന സുന്ദരമായ ഹില്‍സ്റ്റേഷനാണ് മധ്യപ്രദേശിന് സ്വന്തമായിട്ടുള്ള ഏക ഹില്‍സ്റ്റേഷന്‍. അതിനാല്‍ വേനല്‍ക്കാലത്ത് ചൂട് കൂടുമ്പോള്‍ ഇന്‍ഡോറിലും ഭോപ്പാലിലും മറ്റുമുള്ള ആളുകള്‍ ഇവിടേയ്ക്ക് യാത്ര തിരിക്കും.

സമുദ്ര നിരപ്പില്‍ നിന്ന് 1110 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പച്‌മറി അറിയപ്പെടുന്ന സത്‌പുരയുടെ റാണി എന്നാണ്. വര്‍ഷം മുഴുവന്‍ നല്ല കാലവസ്ഥയാണ് ഇവിടെ.

എത്തിച്ചേരാന്‍

ഭോപാ‌ല്‍ വിമാനത്താവളമാണ് പച്‌മറിയ്ക്ക് ഏറ്റവും സമീപത്തുള്ള വിമാനത്താവളം. പച്മറിയില്‍ നിന്ന് 195 കിലോമീറ്റര്‍ അകലെയായാണ് ഭോപാല്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

അന്‍പത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പിപരിയ (Pipariya) ആണ് പച്മറിക്ക് സമീപത്തുള്ള റെയില്‍വെ സ്റ്റേഷന്‍. പിപരിയയില്‍ നിന്ന് 24 മണിക്കൂറും പച്മറിയിലേക്ക് ടാക്സികള്‍ ലഭ്യമാണ്. 600 മുതല്‍ 700 രൂപയാണ് ടാക്സികളുടെ വാടക.

ഭോപാല്‍, നാഗ്പൂര്‍, ജബാല്‍പൂര്‍ എന്നീ നഗരങ്ങളില്‍ നിന്ന് ബസ് സര്‍വീസുകളും ലഭ്യമാണ്.

താമസിക്കാന്‍

പച്മറിയില്‍ താമസിക്കാന്‍ നിരവധി ഹോട്ടലുകള്‍ ഉണ്ട്. മെയ് - ജൂണ്‍ മാസങ്ങളിലാണ് പച്‌മറിയിലേക്ക് സന്ദര്‍ശനം നടത്തുന്നതെങ്കില്‍ മുന്‍‌കൂട്ടി ഹോട്ടലുകള്‍ ബുക്ക് ചെയ്യാം. ഹോട്ടലുകളുടെ നിരക്കുകള്‍ പരിശോധിക്കാം

പച്മറിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

പച്മറിയേക്കുറിച്ച് വായിക്കാം

പച്മറി ചിത്രങ്ങളിലൂടെ

ഹില്‍സ്റ്റേഷന്‍

ഹില്‍സ്റ്റേഷന്‍

മധ്യപ്രദേശിലെ ഒരേയൊരു ഹില്‍സ്റ്റേഷനാണ് പച്‌മറി. ഭോപ്പാലിന് സമീപം ഹോഷംഗബാദ് ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Abhayashok

പാണ്ഡവ ഗുഹകള്‍

പാണ്ഡവ ഗുഹകള്‍

പച്മറിയിലെ പ്രധാനപ്പെട്ട അഞ്ച് ഗുഹകളെ ഒന്നിച്ചുവിളിക്കുന്ന പേരാണ് പാണ്ഡവ ഗുഹകള്‍. വനവാസക്കാലത്ത് പാണ്ഡവര്‍ താമസിച്ചിരുന്ന ഗുഹകളാണ് ഇതെന്നാണ് വിശ്വാസം. ചെറിയ ചെറിയ ഗുഹകളാണ് ഇവ. വിശദമായി വായിക്കാം
Photo Courtesy: LRBurdak at en.wikipedia

സണ്‍സെറ്റ് പോയന്റ്

സണ്‍സെറ്റ് പോയന്റ്

പച്‌മറിയിലെ സണ്‍സെറ്റ് പോയന്റില്‍ സൂര്യാസ്തമയം കാണുന്ന സഞ്ചാരികള്‍
Photo Courtesy: Manishwiki15

തടാകം

തടാകം

പച്മറിയിലെ തടാകം. ബോട്ടിംഗ് നടത്താന്‍ പറ്റിയ തടാകമാണ് ഇത്
Photo Courtesy: Manishwiki15

ക്രൈസ്റ്റ് ചര്‍ച്ച്

ക്രൈസ്റ്റ് ചര്‍ച്ച്

ബ്രിട്ടീഷുകാരാണ് ഈ പള്ളി പണിതത്. 1875 ലായിരുന്നു ഇത്. യൂറോപ്യന്‍ സ്റ്റൈലിലാണ് പള്ളിയുടെ നിര്‍മാണം. ഇതില്‍ത്തന്നെ ബ്രിട്ടീഷ്, ഫ്രഞ്ച്,ഐറിഷ് ശൈലികള്‍ കാണാം. ബെല്‍ജിയത്തില്‍ നിന്നാണ് പള്ളിയുടെ ഗ്ലാസുകള്‍ കൊണ്ടുവന്നിരിക്കുന്നത്. വര്‍ഷം മുഴുവന്‍ വന്ന് കാണാന്‍ പററിയ സ്ഥലമാണ് ഈ ക്രൈസ്റ്റ് ചര്‍ച്ച്.
Photo Courtesy: Manishwiki15

ബീ ഫാള്‍

ബീ ഫാള്‍

പച്മറിയിലെ മനോഹരമായ വെള്ളച്ചാട്ടമാണ് ബീ ഫാള്‍സ്. ജമുന പ്രപത് എന്നും ഇതിന് പേരുണ്ട്. പച്മറി താഴ് വരയില്‍ കുടിവെള്ളം പ്രദാനം ചെയ്യുന്നത് ഈ അരുവിയില്‍ നിന്നാണ്. വെള്ളച്ചാട്ടത്തിന് താഴെയും മുകളിലുമായി രണ്ട് കുളങ്ങളുണ്ട്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ബീ ഫാള്‍സ്.

Photo Courtesy: Manishwiki15

തടാകക്കര

തടാകക്കര

പച് മറി തടാകക്കരയിലെ ഇരിപ്പിടങ്ങള്‍

Photo Courtesy: Manishwiki15

അപ്‌സര വിഹാര്‍

അപ്‌സര വിഹാര്‍

പച്മറിയിലെ മനോഹരമായ ഒരു ചെറുവെള്ളച്ചാട്ടമാണ് അപ്‌സര വിഹാര്‍. ഒരു തടാകവും ഇതിനോട് ചേര്‍ന്നുണ്ട്. നീന്താനും മറ്റുമായി നിരവധി ആളുകള്‍ ഇവിടെയെത്തുന്നു. പാണ്ഡവ ഗുഹകള്‍ക്ക് സമീപത്തായാണ് ഈ സ്ഥലവും. ബ്രീട്ടീഷുകാരുടെ ഭരണകാലത്ത് അവരുടെ ഭാര്യമാര്‍ കുളിക്കാന്‍ വന്നിരുന്ന സ്ഥലമാണത്രെ ഇത്. പ്രദേശവാസികള്‍ ഒളിച്ചുനിന്ന് ഇത് നോക്കിയിരുന്നു. വെളളസ്ത്രീകളെ കണ്ട് അപ്‌സരസുകളാണ് എന്ന് കരുതിയാണ് ഈ സ്ഥലത്തിന് അപ്‌സര വിഹാര്‍ എന്ന് പേരുവന്നത്.
Photo Courtesy: Lumde.nirbhay

ശിവ പ്രതിമ

ശിവ പ്രതിമ


പച്‌മറിയിലെ ശിവപ്രതിമ

Photo Courtesy: Yann

കവാടം

കവാടം

പച്മറി ബയോസ്ഫിയര്‍ റിസേര്‍വിന്റെ പ്രവേശന കവാടം

Photo Courtesy: Dineshnema

സാഹസിക വിനോദം

സാഹസിക വിനോദം

പാച്മറിയില്‍ സാഹസിക വിനോദത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഞ്ചാരികള്‍

Photo Courtesy: Abhishek727

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X