വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ഷിംലയിലേക്ക് ഒരു ട്രെയിന്‍ യാത്ര

Posted by:
Updated: Tuesday, March 17, 2015, 9:53 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ഇന്ത്യയുടെ സമ്മര്‍ ക്യാപിറ്റല്‍ എന്ന് അറിയപ്പെടുന്ന, ഹിമാചല പ്രദേശിന്റെ തലസ്ഥാനമായ ഷിംലയ്ക്ക് മലനിരകളുടെ റാണി എന്നും ഒരു പേരുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 2213 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഷിംലയില്‍ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിപ്പിക്കുന്ന കാര്യം അവിടുത്തെ ടോയ് ട്രെയിനാണ്. നേറ്റീവ് പ്ലാനറ്റ് ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം

ഫ്ലൈറ്റ്, ഹോട്ടല്‍ ബുക്കിംഗില്‍ 50% ലാഭം നേടാം

ഷിംലയിലെ ഹോട്ടല്‍ നിരക്കുകള്‍ കാണാം

ഈ സമ്മറില്‍ ഷിംലയ്ക്ക് പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ടോയി ട്രെയിനിലെ യാത്ര ആസ്വദിക്കാന്‍ മറക്കരുത്. ഷിംലയിലേക്കുള്ള ടോയ് ട്രെയിന്‍ യാത്രയേക്കുറിച്ച് നമുക്ക് വായിക്കാം. ഷിംലയേക്കുറിച്ച് വായിക്കാം

യാത്ര ഹരിയാനയില്‍ നിന്ന്

ഷിംല യാത്രയ്ക്ക് പേരുകേട്ട ഈ ട്രെയിന്‍ യാത്ര ആരംഭിക്കുന്നത് ഹിമാചല്‍ പ്രദേശിന്റെ അയല്‍ സംസ്ഥാനമായ ഹരിയാനയിലെ
കാല്‍ക എന്ന ടൗണില്‍ നിന്നാണ്.
Photo Courtesy: sanoop

96 കിലോമീറ്റര്‍, 5 മണിക്കൂര്‍ യാത്ര

കാല്‍ക്കയില്‍ നിന്ന് ഷിംലയിലേക്കുള്ള ദൂരം 96 കിലോമീറ്റര്‍ ആണ്. പക്ഷെ നാരോഗേജ് പാതയിലൂടെ ഈ ടോയ് ട്രെയിന്‍ ഷിംല എന്ന മലമുകളില്‍ കുന്നുകയറി എത്തിച്ചേരാന്‍ അഞ്ച് മണിക്കൂര്‍ എടുക്കും.
Photo Courtesy: Divya Thakur

സുന്ദരമായ കാഴ്ചകള്‍

വളരെ പതുക്കെയാണ് ട്രെയിന്‍ നീങ്ങുന്നത് എന്നതിനാല്‍ യാത്രയ്ക്കിടെ സുന്ദരമായ കാഴ്ചകള്‍ ആസ്വദിക്കാം. മലനിരകളുടെ സൗന്ദര്യവും, ഗ്രാമീണ ഭംഗിയും, വനനിരകളും കൊച്ചു പട്ടണങ്ങളുമൊക്കെ യാത്രയ്ക്കിടെ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം.
Photo Courtesy: AHEMSLTD

യാത്രയിലെ അത്ഭുങ്ങള്‍

102 തുരങ്കങ്ങളും 870 പാലങ്ങളും മറികടന്നാണ് ടോയ് ട്രെയിന്‍ ഷിംലയിലേക്ക് യാത്രയാകുന്നത്. യാത്രയ്ക്കിടയില്‍ ഇരുപതോളം സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തുന്നുണ്ട്.
Photo Courtesy: AHEMSLTD

നീളം കൂടിയ തുരങ്കം

യാത്രയ്ക്കിടെ ഏറ്റവും നീളം കൂടിയ തുരങ്കം ബാരാഗിന്(Barog) സമീപത്തായിട്ടാണ്. 1143 മീറ്ററാണ് ഇതിന്റെ നീളം.

Photo Courtesy: Arupamdas

കഥകള്‍

ഇതിന്റെ നിര്‍മ്മാണത്തെക്കുറിച്ച് ചില കഥകളും പ്രചരിക്കുന്നുണ്ട്. തുരങ്ക നിര്‍മ്മാണത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിച്ചിരുന്ന എഞ്ചിനീയര്‍ പണിപൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ സ്വയം വെടിവെച്ച് മരിച്ചെന്നാണ് ഒരു കഥ. പിന്നീട് വന്ന എഞ്ചിനീയറാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
Photo Courtesy: AHEMSLTD

നിര്‍മ്മാണം 1903ല്‍

1903ല്‍ ആണ് ബ്രിട്ടീഷുകാര്‍ ഈ റെയില്‍വെ ലൈന്‍ നിര്‍മ്മിച്ചത്. ഡല്‍ഹിയിലെ ബ്രിട്ടീഷ് ഓഫീസര്‍മാര്‍ക്ക് കനത്തചൂടില്‍ നിന്ന് രക്ഷപ്പെട്ട് സമ്മര്‍ക്യാപിറ്റലായ ഷിംലയില്‍ എത്തിച്ചേരാനായിരുന്നു ഈ റെയില്‍വെ.
Photo Courtesy: Andrew Gray

കാളവണ്ടി യാത്ര

അതിന് മുന്‍പ് കാളവണ്ടിയില്‍ ആയിരുന്നു ബ്രിട്ടീഷ് ഓഫീസര്‍മാരുടെ ഷിംല യാത്ര. ഏകദേശം ആറു ദിവസം വേണ്ടിവന്നിരുന്നു കാല്‍കയില്‍ നിന്ന് ഷിംലയില്‍ എത്തിച്ചേരാന്‍. റെയില്‍ ലൈന്‍ വന്നതോടെ അവരുടെ യാത്ര കൂടുതല്‍ സുഗമമായി.
Photo Courtesy: AHEMSLTD

എഞ്ചിനീയറിംഗ് വിസ്മയം

ചെങ്കുത്തായ മലനിരകളിലൂടെയുള്ള ഈ റെയില്‍ പാത ബ്രിട്ടീഷുകാരുടെ കാലത്തെ ഒരു എഞ്ചിനീയറിംഗ് വിസ്മയം കൂടിയാണ്.

Photo Courtesy: AHEMSLTD

യുനെസ്‌കോ

2008ല്‍ ഈ റെയില്‍പാതയെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേയും നീലഗിരി മൗണ്ടൈന്‍ റെയില്‍വെയുമാണ് ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട മറ്റു റെയില്‍ പാതകള്‍.
Photo Courtesy: Raghavan V

ബോറടിക്കാത്ത യാത്ര

മണിക്കൂറില്‍ 25 30 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ ഈ ട്രെയിന്‍ ഓടില്ലെങ്കിലും യാത്രയ്ക്കിടെ സഞ്ചാരികള്‍ക്ക് ഒരിക്കല്‍ പോലും ബോറടിക്കില്ലാ എന്നതാണ് ഈ ട്രെയിന്‍ യാത്രയുടെ പ്രത്യേകത. യാത്രക്കിടെ ആസ്വദിക്കാവുന്ന പ്രകൃതി ഭംഗി തന്നെയാണ് ഇതിന് കാരണം.
Photo Courtesy: Ummang

ബോളിവുഡ് ലൊക്കേഷന്‍

നിരവധി ബോളിവുഡ് സിനിമകളിലെ ലൊക്കേഷന്‍ കൂടിയാണ് ഈ റെയില്‍പാത. ജബ് വീ മീറ്റ് ആണ് ഇവിടെ ചിത്രീകരിച്ച അവസാന സിനിമ.
Photo Courtesy: Leif edling

ട്രെയിനുകള്‍

കാല്‍കയില്‍ നിന്ന് ഷിംലയിലേക്കും തിരികേയുമായി ദിവസേന ഏഴോളം ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഷിവാലിക്ക് എക്‌സ്പ്രസ് ആണ് ഈ റൂട്ടിലെ ഏറ്റവും മികച്ച ട്രെയിന്‍.

Photo Courtesy: Miran Rijavec

 

നിരക്കുകള്‍

60 മുതല്‍ 2200 രൂപയാണ് വിവിധ ട്രെയിനുകളിലെ ടിക്കറ്റ് നിരക്കുകള്‍.
Photo Courtesy: Travels Tips

 

 

ഹണിമൂണ്‍ കംപാര്‍ട്ടുമെന്റ്

എക്കണോമിക്കല്‍, ചെയര്‍ കാര്‍, ഡിലകസ്, ലക്ഷ്വറി, ഹണിമൂണ്‍ കര്‍മ്പാര്‍ട്ട്‌മെന്റ് എന്നിങ്ങനെ വിവിധ തരത്തില്‍ സഞ്ചാരികള്‍ക്ക് അവരുടെ ബജറ്റിനും താല്‍പര്യത്തിനുമനുസരിച്ച് യാത്ര ചെയ്യാം

English summary

Summer vacation tour - Toy Train Journey to the Summer Capital - Shimla

The Kalka -Shimla Railway is a narrow gauge railway that covers a distance of 96km. The 5 - 6 hours journey is packed with breathtaking views of hills, lush green forests, villages and towns.
Please Wait while comments are loading...