Search
  • Follow NativePlanet
Share
» »മാണ്ഢി- മലമുകളില്‍ ഒരു വാരണാസി

മാണ്ഢി- മലമുകളില്‍ ഒരു വാരണാസി

By Maneesh

കാശിയെന്ന പേരി‌ല്‍ പ്രശസ്തമായ വാരണാസിയേക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മലമുകളിലെ വാരണാസി എന്ന് അറിയപ്പെടുന്ന മാണ്ഢിയേക്കുറിച്ച് കേട്ടിട്ടുള്ളവര്‍ ചു‌രുക്കമായിരിക്കും. ഹിമാചല്‍ പ്രദേശില്‍ ഹിമാലയ സാനുക്കളുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന മാണ്ഢി, സഞ്ചാരികള്‍ തീര്‍ച്ചയായും യാത്ര ചെയ്യേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്.

ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 40% ലാഭം നേടാം

മാണ്ഡിയേക്കുറിച്ച്

ഹിമാചല്‍ പ്രദേശിലെ ബിയാസ് നദിക്കരയിലാണ് ചരിത്രപ്രധാനമായ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മാണ്ഢവ മുനിയുടെ പേരില്‍ നിന്നാണ് മാണ്ഢി എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചത്. മാണ്ഢവ നഗരം എന്ന പേര് ലോപിച്ചാണ് മാണ്ഢി എന്ന പേര് ഉണ്ടായ‌ത്.

ക്ഷേത്രങ്ങള്‍

കരിങ്കല്ലില്‍ത്തീര്‍ത്ത മുന്നൂറിലധികം ക്ഷേത്രങ്ങളാണ് മാണ്ഢിയെ മറ്റ് തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാക്കുന്നത്. ശിവനും കലിയുമാണ് ഈ ക്ഷേത്രങ്ങളിലെ പ്രധാന മൂര്‍ത്തികള്‍. ചരിത്രപ്രസിദ്ധമായ പഞ്ചവക്ത്ര ക്ഷേത്രവും, അര്‍ദ്ധനാരീശ്വര ക്ഷേത്രവും,ത്രൈലോകനാഥ ക്ഷേത്രവുമെല്ലാം മാണ്ഡിയിലാണുള്ളത്.

മറ്റുകാഴ്ചകള്‍

വെറുമൊരു തീര്‍ത്ഥാടനകേന്ദ്രം മാത്രമല്ല ഇവിടം മനോഹരമായ പ്രകൃതിദൃശ്യങ്ങളാസ്വദിക്കാനും സാഹസിക വിനോദങ്ങളിലേര്‍പ്പെടാനും അവസരം ലഭിക്കുന്ന ഒരുഗ്രന്‍ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് മാണ്ഢി.

മാണ്ഢിയേക്കുറിച്ച് കൂടുതല്‍ മനസിലാക്കാം

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

സണ്‍കെന്‍ ഗാര്‍ഡന്‍, ജില്ലാ ലൈബ്രറി ബില്‍ഡിംഗ്, വിജയ് കേസരി ബ്രിഡ്ജ്, പാണ്ഡു തടാകം, സുന്ദര്‍ നഗര്‍,പ്രഷാര്‍ തടാകം, ജാന്‍ജെലി താഴ്വര, റാണി അമൃത് കൌര്‍ പാര്‍ക്ക്, ബിര്‍ മൊണാസ്ട്രി, നാര്‍ഗു വൈല്‍ഡ് ലൈഫ് സാന്‍ച്യുറി എന്നിങ്ങനെ നിരവധി കാഴ്ചകള്‍ മാണ്ഢിയില്‍ ഉണ്ട്. വിശദമായി വായിക്കാം
Photo Courtesy: Ermanon

ഭീമ- കലി ക്ഷേത്രം

ഭീമ- കലി ക്ഷേത്രം

മാണ്ഢിയിലെ നാട്ടുരാജ്യങ്ങളിലൊന്നായ ബുഷഹാര്‍ ഭരിച്ച രാജവംശത്തിന്‍റെ കുലദേവതയായിരുന്ന ഭീമകലിയ്ക്ക വേണ്ടി യാദവ രാജാക്കന്‍മാര്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം. വിശദമായി വായിക്കാം

Photo Courtesy: Mystic nishant99 at en.wikipedia

റെവാല്‍സര്‍ തടാകം

റെവാല്‍സര്‍ തടാകം

മാണ്ഢിയില്‍ നിന്നും 25 കിമീ അകലമുള്ള പ്രധാന തീര്‍ഥാടനകേന്ദ്രവും വിനോദ സഞാചാരകേന്ദ്രവുമാണ് റെവാല്‍സര്‍ തടാകം. സമുദ്രനിരപ്പില്‍ നിന്നും 1350 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ മൂന്ന് ബുദ്ധസന്യാസി മഠങ്ങളും മൂന്ന് ഹിന്ദു ആരാധനാലയങ്ങളുമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Petrovich.ua

ബറോട്ട്

ബറോട്ട്

മണ്ഢിരാജാക്കന്‍മാരുടെ വേനല്‍ക്കാലവസതിക്കും നാര്‍ഗു വന്യജീവി സങ്കേതത്തിനും അടുത്തായി ദേവദാരുകള്‍ തിങ്ങി നിറഞ്ഞ ഒരു മനോഹര ഗ്രാമമാണ് ബറോട്ട്.2600 മീറ്റര്‍ ഉയരത്തില്‍ ജോഗീന്ദര്‍ നഗര്‍ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. വിശദമായി വായിക്കാം
Photo Courtesy: Shalabh

ഗുരുദ്വാര

ഗുരുദ്വാര

സിക്ക് മതസ്ഥരുടെ പത്താം ഗുരുവായ ഗുരു ഗോബിന്ദ്സിംഗിന്‍റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച ആരാധനാലയമാണിത്. ഗുരുദ്വാര പലാംഗ് സഹബാസ്' എന്നു കൂടി ഈ ആരാധനാലയത്തിന് പേരുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Prasanthpj at en.wikipedia
കാമാക്ഷ ദേവീ ക്ഷേത്രം

കാമാക്ഷ ദേവീ ക്ഷേത്രം

മണ്ഢി ജില്ലിയിലെ കാഓ ഗ്രാമത്തില്‍ ദുര്‍ഗാ ദേവിയുടെ അവതാരമായ കാമാക്ഷ ദേവി മൂര്‍ത്തിയായ ക്ഷേത്രമാണ് കാമാക്ഷ ദേവീ ക്ഷേത്രം. വിശദമായി വായിക്കാം
Photo Courtesy: vinodbahal from Shimla, India

പഞ്ചവക്രത ശിവക്ഷേത്രം

പഞ്ചവക്രത ശിവക്ഷേത്രം

ആര്ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ദേശീയ സാംസ്ക്കാരിക കേന്ദമായി പ്രഖ്യാപിച്ച ഇടങ്ങളിലൊന്നാണ് പഞ്ചവക്രത ശിവക്ഷേത്രം. അഞ്ച് വിവിധ ഭാവങ്ങള്‍ പ്രകടമാക്കുന്ന അഞ്ച് മുഖങ്ങളുള്ള ശിവരൂപമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. വിശദമായി വായിക്കാം
Photo Courtesy: vinodbahal

പ്രഷാര്‍ തടാകം

പ്രഷാര്‍ തടാകം

മാണ്ഢിയില്‍ നിന്നും 62 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമപ്രദേശമാണ് പ്രഷാര്‍.സമുദ്രത്തില്‍ നിന്നും 2730 മീറ്റര്‍ മുകളിലുള്ള ഈ പ്രദേശത്ത് തടാകത്തിന്‍റെ കരയിലായി ഐതിഹ്യങ്ങള്‍ നിറഞ്ഞ ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വിശദമായി വായിക്കാം
Photo Courtesy: Ritpr9

പ്രഷാര്‍ തടാകം (മഞ്ഞുകാലത്ത്)

പ്രഷാര്‍ തടാകം (മഞ്ഞുകാലത്ത്)

പ്രഷാര്‍ തടാകത്തിന്റെ മഞ്ഞുകാലത്തെ കാഴ്ച
Photo Courtesy: Manojkhurana

സുന്ദര്‍ നഗര്‍

സുന്ദര്‍ നഗര്‍

സമുദ്രോപരിതലത്തില്‍ നിന്നും 861 മീറ്റര്‍ ഉയരത്തില്‍ മാണ്ഡിയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് സുന്ദര്‍നഗര്‍. പേരു പോലെ സുന്ദരമാണ് ഇവിടത്തെ കാഴ്ച്ചകളും. വിശദമായി വായിക്കാം

Photo Courtesy: Biswarup Ganguly

താര്‍ണ

താര്‍ണ

മാണ്ഡി ജില്ലയില്ലെ താര്‍ണാ മലനിരയിലാണ് സഞ്ചാരികളുടെ ഇഷ്ടതാവളമായ താര്‍ണ ക്ഷേത്രമുള്ളത്.പാര്‍വ്വതീദേവിയുടെ അവതാരമായ ശ്യാമകലിയാണ് ഇവിടത്തെ പ്രതിഷ്ഠ. വിശദമായി വായിക്കാം

Photo Courtesy: Bombayboom
ത്രൈലോകനാഥക്ഷേത്രം

ത്രൈലോകനാഥക്ഷേത്രം

മാണ്ഡി-പഥന്‍കോട്ട് ഹൈവേയിലെ പുണ്യപുരാതന ക്ഷേത്രമാണ് ത്രൈലോകനാഥക്ഷേത്രം.1520 ല്‍ അജ്ബര്‍ സെന്‍ രാജാവിന്‍റെ പത്നി സുല്‍ത്താന്‍ ദേവിയാണ് ഈ ശിവക്ഷേത്രം ക്ഷേത്രം പണി കഴിപ്പിച്ചത്. വിശദമായി വായിക്കാം

Photo Courtesy: Rohit21122012
ബിയാസ് നദി

ബിയാസ് നദി

മാണ്ഢിയിലൂടെ ഒഴുകുന്ന ബിയാസ് നദി

Photo Courtesy: Gerrynobody

ചന്ത

ചന്ത

മാണ്ഢിയിലെ പച്ചാക്കറി ചന്ത

Photo Courtesy: Sharada Prasad CS from Berkeley, India

പച്ചക്കറികള്‍

പച്ചക്കറികള്‍

ചന്തയില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന പച്ചക്കറികള്‍
Photo Courtesy: Koshy Koshy

വിദൂര ദൃശ്യം

വിദൂര ദൃശ്യം

മാണ്ഢിയിലെ ക്ഷേത്രങ്ങളുടെ വിദൂര ദൃശ്യം

Photo Courtesy: Rohit21122012

വിക്ടോറിയ പാലം

വിക്ടോറിയ പാലം

മാണ്ഢിയിലെ വിക്ടോറിയ പാലം
Photo Courtesy: Satisthakur023

കാഴ്ച

കാഴ്ച

മാണ്ഢിയിലെ വിക്ടോറിയ പാലത്തില്‍ നിന്ന് ഒരു കാഴ്ച

Photo Courtesy: Rohit21122012

ഉയരത്തില്‍ നിന്ന്

ഉയരത്തില്‍ നിന്ന്

വിക്ടോറിയ പാലത്തിന്റെ, ഉയരത്തില്‍ നിന്നുള്ള കാഴ്ച

Photo Courtesy: Manaskap

ശിവരാത്രി

ശിവരാത്രി

മാണ്ഢിയിലെ ശിവരാത്രി ആഘോഷ കാഴ്ചകള്‍

Photo Courtesy: vinodbahal

ശിഖാരി മാത ക്ഷേത്രം

ശിഖാരി മാത ക്ഷേത്രം

ജാന്‍ജലി താഴ്വരയില്‍ നിന്നും 15 കിലോമീറ്റര്‍ മാത്രമാണ് ശിഖരി ദേവിക്ഷേത്രത്തിലേക്കുള്ളത്. ജാന്‍ജലിയില്‍ നിന്നും ട്രക്കിംഗ് നടത്തി ശിഖരിയിലെത്തുന്നവരും നിരവധിയാണ്. വിശദമായി വായിക്കാം

Photo Courtesy: vinodbahal
പ്രഷാര്‍ തടാകം മറ്റൊരു കാഴ്ച

പ്രഷാര്‍ തടാകം മറ്റൊരു കാഴ്ച

പ്രഷാര്‍ തടാകത്തിന്റെ മറ്റൊരു കാഴ്ച

Photo Courtesy: Sayantan Bhattacharya

കര്‍സോഗ് വാലി

കര്‍സോഗ് വാലി

മാണ്ഢി ജില്ലയിലെ സുന്ദരമായ ഒരു താഴ്വരയാണ് കര്‍സോഗ് വാലി. മാണ്ഢിയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: vinodbahal

ഷിംലയില്‍ നിന്ന്

ഷിംലയില്‍ നിന്ന്

ഹിമാച‌ല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ നിന്ന് 108 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കര്‍സോഗ് വാലിയില്‍ എത്തിച്ചേരാം
Photo Courtesy: Travelling Slacker

ബൈക്ക് ട്രിപ്പ്

ബൈക്ക് ട്രിപ്പ്

ഷിംലയില്‍ നിന്ന് ബൈക്ക് ട്രിപ്പ് നടത്താന്‍ പറ്റിയ സ്ഥലമാണ് കര്‍സോഗ്
Photo Courtesy: Travelling Slacker

കര്‍സോഗ് വാലി

കര്‍സോഗ് വാലി

കര്‍സോഗ് വാലിയിലെ ചിത്രങ്ങള്‍ കാണാം

Photo Courtesy: Travelling Slacker

കര്‍സോഗ് വാലി കാഴ്ചകള്‍

കര്‍സോഗ് വാലി കാഴ്ചകള്‍

കര്‍സോഗ് വാലിയിലെ ചിത്രങ്ങള്‍ കാണാം

Photo Courtesy: Travelling Slacker

കര്‍സോഗ് വാലി കാഴ്ചകള്‍

കര്‍സോഗ് വാലി കാഴ്ചകള്‍

കര്‍സോഗ് വാലിയിലെ ചിത്രങ്ങള്‍ കാണാം

Photo Courtesy: Travelling Slacker

എത്തിച്ചേരാ‌ൻ

എത്തിച്ചേരാ‌ൻ

മാണ്ഢി നഗരത്തിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള ഭുണ്ഢാർ വിമാനത്താവളമാണ് ഏറ്റവും അടുത്ത വിമാനത്താവളം. മാണാലി, ഡൽഹി, ഷിംല, ചാണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്ന് വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X