Search
  • Follow NativePlanet
Share
» »കര്‍ണാടകയി‌ലെ കുഞ്ഞന്‍ മരുഭൂമിയിലേക്ക് യാത്ര പോയാലോ?

കര്‍ണാടകയി‌ലെ കുഞ്ഞന്‍ മരുഭൂമിയിലേക്ക് യാത്ര പോയാലോ?

By Staff

മരുഭൂമി കാണാന്‍ ആ‌ഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും രാ‌ജസ്ഥാനിലേക്ക് പോകണം. രാജസ്ഥാനാണ് ഇന്ത്യയുടെ മരുഭൂ സംസ്ഥാനം. എന്നാല്‍ മരുഭൂമിയുടെ ചെറുപതിപ്പ് കാണണമെ‌ങ്കില്‍ കര്‍ണാടകയിലെ ‌തലക്കാടേക്ക് പോയാല്‍ മതി. ‌കര്‍ണാടകയിലെ മിനി ഡിസേ‌ര്‍ട്ട് എന്നാണ് തലക്കാട് അറിയപ്പെടുന്നത്.

ശാപത്താല്‍ മരുഭൂമിയായ തലക്കാട്

ഇവിടുത്തെ രാജ്ഞിയായിരുന്ന അലമേലുവിന്റെ ശാപമാണ് പുരാതന തലക്കാടിന്റെ നാശത്തിന് കാരണമായതെന്നാണ് ഐതീഹ്യം പറയുന്നത്. പ്രകൃതി ദുരന്തം നിമിത്തമാണ് ഒരു കാലത്ത് വന്‍ നഗരമായിരുന്ന തലക്കാട് ‌മണല്‍മൂടിപ്പോയതെന്നാണ് നിഗമനം.

തലക്കാടി‌നേക്കുറിച്ച് വിശദമായി സ്ലൈഡുകളില്‍ വായിക്കാം. അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കാവേരിയുടെ തീരത്ത്

കാവേരിയുടെ തീരത്ത്

ഉപേക്ഷിക്കപ്പെട്ട ക്ഷേത്രങ്ങളും ചരിത്രസ്മൃതികളുമായി കാവേരിയുടെ മനോഹാരിതയുടെ പശ്ചാത്തലത്തില്‍ കിടക്കുന്ന സ്ഥലമാണ് തലക്കാട്.
Photo Courtesy: Dineshkannambadi

മുപ്പത് ക്ഷേത്രങ്ങളുണ്ടായിരു‌ന്ന നഗരം

മുപ്പത് ക്ഷേത്രങ്ങളുണ്ടായിരു‌ന്ന നഗരം

വലിയ പ്രതാപത്തോടെ നിലകൊണ്ടിരുന്ന നഗരമായിരുന്നു ഒരു കാലത്ത് തലക്കാട്. അക്കാലത്ത് മുപ്പതിലധികം ക്ഷേത്രം ഇവിടെയുണ്ടായിരുന്നു.
Photo Courtesy: Dineshkannambadi

നാശം പതിനാറാം നൂറ്റാണ്ടില്‍

നാശം പതിനാറാം നൂറ്റാണ്ടില്‍

പതിനാറാം നൂറ്റാണ്ടിലാണ് തലക്കാട് നഗരത്തി‌ന് നാശം ഉണ്ടായത്. വൊഡയാര്‍ രാജക്കന്മാരുടെ ഭരണകാലത്തുണ്ടായ ഒരു പ്രകൃതി ദുരന്തത്തില്‍ ഈ നഗര‌ത്തില്‍ മണല്‍ വന്ന് നിറയുകയായിരുന്നു എന്നാണ് ചരി‌ത്രകാരന്മാരുടെ നിഗമനം.
Photo Courtesy: Tsohil

ചരിത്രത്തില്‍

ചരിത്രത്തില്‍

ആദ്യകാലത്ത് ഗംഗന്മാരും പിന്നീട് ചോള രാജാക്കന്മാരുമാണ് ഇവിടം ഭരിച്ചിരുന്നത്. പിന്നീട് ചോളന്മാരില്‍ നിന്നും ഹൊയ്‌സാല രാജാവായിരുന്ന വിഷ്ണുവര്‍ദ്ധനന്‍ തലക്കാട് പിടിച്ചെടുത്തു. ഇതുകഴിഞ്ഞപ്പോള്‍ തലക്കാട് വിജയനഗരസാമ്രാജ്യത്തിന്റെ ഭാഗമായി. പിന്നീട് മൈസൂര്‍ കേന്ദ്രമാക്കി ഭരിച്ചിരുന്ന വോഡയാര്‍ രാജവംശം തലക്കാട് അവരുടെ അധീനതയിലാക്കി.
Photo Courtesy: C.Karthikeya Muruga Priyan

ആത്മഹത്യ ചെയ്ത അലമേലു

ആത്മഹത്യ ചെയ്ത അലമേലു

തലക്കാട് പിടിച്ചെടുക്കാന്‍ സൈന്യവുമായെത്തിയ വോഡയാര്‍ രാജാവ് തലക്കാട്ടെ രാജ്ഞിയായിരുന്ന അലമേലുവിന്റെ കയ്യിലെ അമൂല്യരത്‌നം പിടിച്ചെടുക്കാന്‍ ശ്രമിച്ചുവത്രേ. ഈ സമയത്ത് അലമേലു അത് കാവേരി നദിയിലേയ്ക്ക് എറിയുകയും പിന്നാലെ നദിയില്‍ച്ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തു.
Photo Courtesy: Harijibhv

വൊഡയാര്‍ രാജക്കന്മാരുടെ കഷണ്ടി

വൊഡയാര്‍ രാജക്കന്മാരുടെ കഷണ്ടി

മുങ്ങിമരിയ്ക്കുന്ന സമയത്ത് അലേമലു തലക്കാട് മണ്ണുമൂടിപ്പോകട്ടെയെന്നും വോഡയാര്‍ രാജാക്കന്മാര്‍ എന്നും കഷണ്ടിയുള്ളവരായിപ്പോകട്ടെയെന്നും ശപിയ്ക്കുകയായിരുന്നുവെന്നാണ് ഇവിടത്തുകാര്‍ പറയുന്ന കഥ. ഈ സംഭവം നടന്നത് പതിനാറാം നൂറ്റാണ്ടിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Harijibhv

അഞ്ച് ശിവ ക്ഷേത്രങ്ങ‌ള്‍

അഞ്ച് ശിവ ക്ഷേത്രങ്ങ‌ള്‍

പ്രശസ്തമായ അഞ്ചു ശിവക്ഷേത്രങ്ങളാണ് എക്കാലത്തും തലക്കാടിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍. വൈദ്യനാഥേശ്വര ക്ഷേത്രം, പാതാളേശ്വര ക്ഷേത്രം, മുരുളേശ്വരക്ഷേത്രം, അര്‍ക്കേശ്വര ക്ഷേത്രം, മല്ലികാര്‍ജ്ജുനക്ഷേത്രം എന്നിവയാണ് അഞ്ച് ക്ഷേത്രങ്ങള്‍. എല്ലാവര്‍ഷവും ഈ ക്ഷേത്രങ്ങളെല്ലാം മണല്‍ മൂടിപ്പോവുക പതിവായിരുന്നു. എന്നാല്‍ അധികാരികളുടെ നിരന്തരമായ ശ്രമം കാരണം ഇപ്പോള്‍ ഈ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്.
Photo Courtesy: Dineshkannambadi

വിഷ്ണു ക്ഷേത്രം

വിഷ്ണു ക്ഷേത്രം

അഞ്ച് ശിവക്ഷേത്രങ്ങള്‍ക്കിടയിലായി നില്‍ക്കുന്ന വിഷ്ണുപ്രതിഷ്ഠയുള്ള കീര്‍ത്തിനാഥേശ്വര ക്ഷേത്രവും വിശേഷമായിട്ടാണ് കരുതിപ്പോരുന്നത്. ഈ ക്ഷേത്രം അടുത്തകാലത്ത് പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. തലക്കാടി‌ലെ ക്ഷേത്രങ്ങളേക്കുറിച്ച് വിശദമായി വായി‌ക്കാം

Photo Courtesy: Alok567gupta
കാവേരിയെന്ന മരുപ്പച്ച

കാവേരിയെന്ന മരുപ്പച്ച

തലക്കാടിനെ കൂടുതല്‍ മനോഹരമാക്കുന്നത് കാവേരി നദിയാണെന്ന് പറയാതെ വയ്യ. കാവേരിയുടെ തീരങ്ങളില്‍ നിന്നുള്ള പ്രകൃതി ദൃശ്യങ്ങള്‍ മനോഹരമാണ്.

Photo Courtesy: Ashwin Kumar

പഞ്ചലിംഗ ദര്‍ശനം

പഞ്ചലിംഗ ദര്‍ശനം

പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍മാത്രം കാണാന്‍ കഴിയുന്ന പഞ്ചലിംഗദര്‍ശനത്തിന്റെ പേരിലും തലക്കാട് പ്രശസ്തമാണ്. കാര്‍ത്തിക മാസത്തില്‍ ഖുഹ യോഗ, വിശാഖ എന്നീ നക്ഷത്രങ്ങളെ ഒരുമിച്ച് കാണുന്ന അവസരത്തിലാണ് പഞ്ചലിംഗദര്‍ശനം. ഏറ്റവും അവസാനം ഇതുണ്ടായത് 2009ലാണ്.
Photo Courtesy: Ashwin Kumar

പോകാന്‍ പറ്റിയ സമയം

പോകാന്‍ പറ്റിയ സമയം

നവംബര്‍-മാര്‍ച്ച് മാസങ്ങള്‍ക്കിടയിലുള്ള സമയമാണ് തലക്കാട് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ഈ സമയത്ത് അധികം ചൂടില്ലാത്ത തെളിഞ്ഞ കാലാവസ്ഥയാണുണ്ടാവുക. വിശദമായി വായിക്കാം
Photo Courtesy: Harijibhv

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കര്‍ണാടകത്തിലെ മൈസൂര്‍ ജില്ലയിലാണ് ഈ ക്ഷേത്രനഗരം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 120 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. ഭക്ഷണം, താമസം എന്നിവയുടെ കാര്യത്തില്‍ യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടിവരില്ല. വിശദമായി വായിക്കാം

Photo Courtesy: Sekhar gunturu
സമീപ സ്ഥലങ്ങള്‍

സമീപ സ്ഥലങ്ങള്‍

തലക്കാടിനടുത്താണ് പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളായ സോമനാഥ്പൂര്‍, ശിവനസമുദ്ര, മൈസൂര്‍, ശ്രീരംഗപട്ടണം, രംഗനതിട്ടു, ബന്ദിപ്പൂര്‍ എന്നീ സ്ഥലങ്ങളെല്ലാമുള്ളത്. വിശദമായി വായിക്കാം

Photo Courtesy: Dineshkannambadi
ശിവന സമുദ്ര

ശിവന സമുദ്ര

ലോകത്തെ പ്രമുഖ നൂറ് വെള്ളച്ചാട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ശിവാനസമുദ്രത്തിലെ പ്രധാന ആകര്‍ഷണം അവിടുത്തെ വെ‌ള്ള‌ച്ചാട്ടമാണ് തലക്കാട് യാത്രയില്‍ സഞ്ചാരികള്‍ ഈ വെള്ളച്ചാട്ടവും സന്ദര്‍ശിച്ചേ മടങ്ങാറു‌‌ള്ളു. വിശദമായി വായിക്കാം

Photo Courtesy: RajuChandraSekhar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X