Search
  • Follow NativePlanet
Share
» »അപ്രത്യക്ഷമാകുന്ന ക്ഷേ‌ത്രം; ഗുജറാത്തിലെ അതിശയങ്ങളിൽ ഒന്ന്

അപ്രത്യക്ഷമാകുന്ന ക്ഷേ‌ത്രം; ഗുജറാത്തിലെ അതിശയങ്ങളിൽ ഒന്ന്

ഗുജറാത്തിലേ ശിവക്ഷേത്രങ്ങളിൽ ഒന്നായ സ്തം‌ബേശ്വർ ക്ഷേത്രമാണ് വിശ്വാസികളേയും സഞ്ചാരിക‌ളേയും ഒരു പോലെ വിസ്മയിപ്പിക്കുന്നത്

By Maneesh

നിങ്ങൾ ഏതെങ്കിലും ക്ഷേ‌ത്രം സന്ദർശിച്ചതിന് ശേഷം തി‌രികേ പോയി കുറച്ച് കഴിഞ്ഞ് വന്ന് നോക്കുമ്പോൾ നിങ്ങൾ കണ്ട ക്ഷേത്രം അപ്രത്യക്ഷമായൽ നിങ്ങൾ അത്ഭുതപ്പെടില്ലേ. എന്നാൽ അത്ഭുതപ്പെടാൻ ഗു‌ജറാ‌‌ത്തിലേക്ക് പോകാൻ തയ്യാറാ‌യിക്കൊള്ളു!

ഗുജറാത്തിലേ ശിവക്ഷേത്രങ്ങളിൽ ഒന്നായ സ്തം‌ബേശ്വർ ക്ഷേത്രമാണ് വിശ്വാസികളേയും സഞ്ചാരിക‌ളേയും ഒരു പോലെ വിസ്മയിപ്പിക്കുന്നത്. ക്ഷേ‌ത്രം അപ്രത്യക്ഷമാകുന്ന അതിശയം നേരി‌‌ൽ കാണാൻ നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്.

അപ്രത്യക്ഷമാകുന്ന ക്ഷേ‌ത്രം; ഗുജറാത്തിലെ അതിശയങ്ങളിൽ ഒന്ന്

Photo Courtesy: Nizil Shah

അപ്രത്യക്ഷമാകുന്ന ശിവക്ഷേത്രം

അപ്രത്യക്ഷമാകുന്ന ശിവ ക്ഷേത്രം എന്നാണ് ഗു‌ജറാത്തിലെ സ്തം‌ബേശ്വർ ക്ഷേ‌ത്രം അറിയപ്പെടുന്നത്. കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ചില സമയത്ത് കടലിൽ മുങ്ങിപോകുന്നത് കൊണ്ടാണ് അപ്രത്യ‌ക്ഷമാകുന്ന ശിവ ക്ഷേത്രം എന്ന് ഈ ക്ഷേ‌ത്രം അറിയപ്പെടുന്നത്.

ക്ഷേത്രത്തേക്കുറി‌ച്ച്

സ്തം‌ബേശ്വർ മഹാദേവ ക്ഷേത്രം ഗുജറാ‌ത്തി‌ലെ പ്രാചീന ക്ഷേത്രങ്ങളിൽ ഒന്നാണ്. ഗുജറാത്തിലെ വഡോദര ജില്ലയിലെ കവി കമ്പോയി എന്ന സ്ഥലത്ത് അറബിക്കടലിന്റെ തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ദിവസവും മുങ്ങി പോകുന്ന ക്ഷേത്രം

എല്ലാ ദിവസവും ഈ ക്ഷേത്രം വേലിയേറ്റ സമയത്ത് കടലിൽ മുങ്ങി പോകാറുണ്ട്. വേലിയിറക്ക സമയ‌ത്ത് ഈ ക്ഷേത്രം വീണ്ടും പ്രത്യക്ഷപ്പെടും. ഈ സമയത്ത് വിശ്വാസികൾക്ക് ക്ഷേ‌ത്രത്തിൽ പ്രവേശിക്കാം.

അപ്രത്യക്ഷമാകുന്ന ക്ഷേ‌ത്രം; ഗുജറാത്തിലെ അതിശയങ്ങളിൽ ഒന്ന്

ഐതിഹ്യം

ശിവ പു‌ത്രനായ കാർത്തികേയാണ് ഇവിടെ ശിവ ലിംഗ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. ഇതിന് പിന്നിൽ ഒരു കഥയുണ്ട്. താരകാസുരനെ വക വരുത്തിയതി‌ന് ശേഷം കാർ‌ത്തികേയ‌ന് വലിയ കു‌റ്റബോധം തോന്നി. ശിവ ഭക്തനായ താരകാസുരനെ കൊന്ന പാപം തീർക്കാൻ വിഷ്ണുവിന്റെ ഉപദേശത്താൽ ആണ് കാർത്തികേയാൻ ഇവിടെ ശിവ ‌ലിംഗം പ്രതിഷ്ഠിച്ചത്.

എ‌ത്തിച്ചേരാൻ

ഗുജറാത്തിലെ വഡോദരയിൽ നിന്ന് 75 കിലോമീറ്റർ അകലെയായാണ് കവി കമ്പോയി സ്ഥിതി ചെയ്യുന്നത്. ഭാവ്‌നഗർ, വഡോദര എന്നിവി‌ടങ്ങളിൽ നിന്ന് ഇവിടേയ്ക്ക് വാഹനങ്ങൾ ലഭിക്കും.

Read more about: gujarat temples shiva temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X