Search
  • Follow NativePlanet
Share
» »അത്ഭുതം! പാകിസ്ഥാന്‍ ബോംബിട്ടാല്‍ സൈനികരുടെ ഈ ദുർഗാ ക്ഷേത്രം ‌തകരി‌ല്ല!

അത്ഭുതം! പാകിസ്ഥാന്‍ ബോംബിട്ടാല്‍ സൈനികരുടെ ഈ ദുർഗാ ക്ഷേത്രം ‌തകരി‌ല്ല!

രാജസ്ഥാന് പടിഞ്ഞാറായി ജെയ്സാല്‍മീര്‍ ജില്ലയില്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്ക് അടുത്തായുള്ള കൊച്ചുഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

By Maneesh

വര്‍ഷം 1965, ഇന്ത്യാ - പാകിസ്ഥാന്‍ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ജവാന്മാര്‍ പരസ്പരം യുദ്ധം ചെയ്യുകയാണ്. യുദ്ധത്തിനിടയില്‍ പാകിസ്ഥാന്‍ സൈനികര്‍ ഇന്ത്യയിലെ ഒരു ക്ഷേത്രത്തിന് നേരെ ബോംബ് വര്‍ഷിക്കുകയാണ്.

മരണശേഷവും അ‌തിർത്തി കാക്കുന്ന പട്ടാളക്കാരൻമരണശേഷവും അ‌തിർത്തി കാക്കുന്ന പട്ടാളക്കാരൻ

ബോംബുകള്‍ ഒന്നൊന്നായില്‍ ക്ഷേത്ര പരിസരത്ത് വന്ന് പതിക്കുകയാണ്. അ‌ത്‌ഭുതമെന്ന് പറയട്ടെ അതില്‍ ഒരൊറ്റ ബോംബ് പോലും ക്ഷേത്രത്തിന് കേടുപാടുകള്‍ വരുത്തിയില്ല. അതോടെ ആ ക്ഷേത്രത്തിന്റെ പ്രശസ്‌തി ലോകമെമ്പാടും പടര്‍ന്നു. ബോംബിട്ടാല്‍ തകരാത്ത ക്ഷേത്രമെന്ന ഖ്യാതിയും ആ ക്ഷേത്രം നേടി.

ഭാരതാംബ കുടികൊള്ളുന്ന ഭാരത് മാത ക്ഷേത്രങ്ങള്‍ഭാരതാംബ കുടികൊള്ളുന്ന ഭാരത് മാത ക്ഷേത്രങ്ങള്‍

യോനി പ്രതിഷ്ഠയും ആര്‍‌ത്തവകാലത്തെ ആഘോഷവുംയോനി പ്രതിഷ്ഠയും ആര്‍‌ത്തവകാലത്തെ ആഘോഷവും

തെലുങ്ക് ടെക്കികളെ യു എസിൽ എത്തിക്കുന്ന ദൈവംതെലുങ്ക് ടെക്കികളെ യു എസിൽ എത്തിക്കുന്ന ദൈവം

തനോട്ട് മാത ക്ഷേത്രം

തനോട്ട് മാത ക്ഷേത്രം

രാജസ്ഥാനിലെ തനോട്ട് മാത ക്ഷേത്രത്തേക്കുറിച്ചാണ് ഇവിടെ ‌പറഞ്ഞുവരുന്നത്. രാജസ്ഥാന് പടിഞ്ഞാറായി ജെയ്സാല്‍മീര്‍ ജില്ലയില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് അടുത്തായുള്ള കൊച്ചുഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

1971ലെ യുദ്ധം

1971ലെ യുദ്ധം

1971‌ലെ ഇന്ത്യ - പാക്കിസ്ഥാന്‍ യുദ്ധം നടന്ന ലോംഗേവാല ഈ ക്ഷേത്രത്തി‌ന് സമീപ‌ത്താണ്. ഈ ക്ഷേത്രത്തിന് അപ്പുറത്തേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാ. അതിനാല്‍ തന്നെ ഇന്ത്യ - പാക്കിസ്ഥാന്‍ അതിര്‍ത്തി കാണണമെങ്കില്‍ ജില്ലാ മിലിട്ടറി അതോറിറ്റിയില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം.

ടൂറിസ്റ്റ് ആകര്‍ഷണം

ടൂറിസ്റ്റ് ആകര്‍ഷണം

ജെ‌യ്സാ‌ല്‍മീറിലെ പ്രശസ്‌തമായ ടൂറിസ്റ്റ് കേന്ദ്രമാണ് തനോട്ട് മാത ക്ഷേത്രം. 1965ലെ യുദ്ധത്തിന് ശേഷം അതിര്‍ത്തി സുരക്ഷ സേനയുടെ ‌മേല്‍‌നോട്ടത്തിലാണ് ഈ ക്ഷേത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

മ്യൂസിയം

മ്യൂസിയം

തനോട്ട് ക്ഷേത്ര പരിസരത്ത് തന്നെ ഒരു മ്യൂസിയം പ്രവര്‍ത്തിച്ച് വരുന്നുണ്ട്. പാക്കിസ്ഥാന്‍ ഈ ക്ഷേത്രത്തിന് നേരെ വര്‍ഷിച്ച പൊട്ടാത്ത ബോംബുകളുടെ ഒരു ശേഖരം തന്നെ ഈ മ്യൂസിയത്തില്‍ കാണാം.

തനോട്ട് ഗ്രാമം

തനോട്ട് ഗ്രാമം

ഏറെ സുരക്ഷ പ്രാധാന്യമുള്ള ഈ ഗ്രാമത്തി‌ല്‍ അന്‍പതില്‍ താഴെ വീടുകളും അഞ്ഞൂറില്‍ താഴെ തദ്ദേശിയരുമേയുള്ളു. തരിശുനിലമായി കിടക്കുന്ന ഈ ഗ്രാമത്തിലേക്ക് ഏത് സ‌മയവും ശത്രു രാജ്യത്തിന്റെ ആക്രമ‌ണം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജയ്സാല്‍മീറില്‍ നിന്ന് റോഡ് മാര്‍ഗം ഏകദേശം ര‌ണ്ട് മണിക്കൂര്‍ കൊണ്ട് ഇവിടെ എത്തിച്ചേരാം. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയമാണ് ഇ‌വിടെ എത്തിച്ചേരാന്‍ പറ്റിയ സമയം.

മതേശ്വരി തനോട് റായ് മന്ദിര്‍

മതേശ്വരി തനോട് റായ് മന്ദിര്‍

മാതേശ്വരി തനോട് റായ് മന്ദിര്‍ എന്നാണ്. തനോടിലെ ഈ അത്ഭുത ക്ഷേത്രത്തിന്റെ ‌പേര്. ഇന്ത്യ അര്‍ത്തിയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

PC: Suresh Godara

സൈനീക‌രുടെ തീര്‍ത്ഥാടന കേന്ദ്രം

സൈനീക‌രുടെ തീര്‍ത്ഥാടന കേന്ദ്രം

ഇന്ത്യന്‍ സൈനീകരുടെ പ്രധാന തീര്‍‌ത്ഥാടന കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. സൈ‌നീകര്‍ തന്നെയാണ് ഈ ക്ഷേത്രം പ‌രിപാലിച്ച് പോകുന്നത്

PC: Suresh Godara

3000 ബോംബുകള്‍

3000 ബോംബുകള്‍

ഏകദേശം 3000 ഷെല്‍ ബോബുകളാണ് പാക്കിസ്ഥാന്‍ പട്ടാളം ക്ഷേത്രത്തെ ലക്ഷ്യം വച്ച് എറിഞ്ഞത്. അവയില്‍ ഒന്നു പോലും ക്ഷേത്രത്തിന് കേടുപാടുണ്ടാക്കിയില്ലാ. ക്ഷേത്രത്തിന് സമീപത്ത് തന്നെ ഒരു മ്യൂസിയം ഉണ്ട്. ഇവിടെ പൊട്ടാത്ത ഷെല്ലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

PC: Suresh Godara

തനോട്ട്

തനോട്ട്

ജയ്സാമീര്‍ ജില്ലയിലെ രാംഘട്ടിന് സമീപത്തുള്ള ചെറിയ ഒരു ടൗണ്‍ ആണ് തനോട്ട്. തനോട്ട് വരെയെ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളു. തനോ‌ട്ട് കഴിഞ്ഞുള്ള സ്ഥലം അതിര്‍ത്തി സേനയുടെ നിരീ‌ക്ഷണത്തിലാണ്. ഇവിടെ ഫോണുകള്‍ക്ക് റേഞ്ചില്ല.

സിനിമയില്‍

സിനിമയില്‍

ബോര്‍ഡര്‍ എന്ന ഹിന്ദി സിനിമയില്‍ തനോട്ട് ക്ഷേത്രം കാണിച്ചിരുന്നു. തനോട്ടിന് ചുറ്റും മരുപ്രദേശമാണ്. രാജസ്ഥാന്റെ മരുപ്രദേശം കാണാന്‍ പറ്റിയ സ്ഥലമാണ് ഇത്.

ബസ് യാത്ര

ബസ് യാത്ര

ജയ്സാല്‍മീറി‌ല്‍ നിന്ന് തനോട്ടിലേക്ക് ബസുകള്‍ പുറപ്പെടുന്നുണ്ട്. എന്നാല്‍ ടാക്സി വിളിച്ച് പോകുന്നതാണ് കൂടുതല്‍ നല്ലത് ഏകദേശം 2000 രൂപയെ ടാക്സി ‌നിരക്ക് ആകുകയുള്ളു.

ദുര്‍ഗ

ദുര്‍ഗ

ദുര്‍ഗ ദേവിയാണ് തനോട്ടിലെ മാതേശ്വ‌രി റായ് മന്ദിറിലെ പ്രതിഷ്ഠ. യുദ്ധത്തില്‍ നിന്ന് ഗ്രാ‌മത്തെ രക്ഷിക്കുന്നത് ഈ ദേവിയാണെന്നാണ് ദേശവാസികളുടെ വിശ്വാസം.

PC: राजु सुथार

ലോംഗേവാല

ലോംഗേവാല

1971ലെ ഇന്ത്യ - പാക്കിസ്ഥാന്‍ യു‌ദ്ധം നടന്ന ലോംഗേവാ‌ല തനോട്ടിന് സമീപത്തുള്ള സ്ഥലമാണ്. അക്കാലത്ത് യുദ്ധത്തിന് ഉപയോഗിച്ചിട്ടുള്ള യുദ്ധോപകരണങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തനോട്ടില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.

PC: Antony Grossy

മിസൈല്‍

മിസൈല്‍

1971ലെ യുദ്ധത്തിന് ഉപയോഗിച്ച ഒരു മിസൈല്‍

PC: Ayush 1988

ടാങ്കര്‍

ടാങ്കര്‍

1971ലെ യുദ്ധത്തിന് ഉപയോഗിച്ച ഒരു ടാങ്കര്‍ ലോംഗേവാലയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
PC: Akkida

മാപ്പ്

മാപ്പ്

ജയ്സാല്‍‌മീറില്‍ നിന്ന് തനോട്ടിലേക്കുള്ള മാപ്പ് കാണാം

ലോംഗേവാല

ലോംഗേവാല

ജയ്സാല്‍മീറില്‍ നിന്ന് ലോംഗേവാലയിലേക്കും തനോട്ടിലേക്കുമുള്ള മാപ്പ് കാണാം

ജയ്സാല്‍മീറില്‍ എത്തിച്ചേരാന്‍

ജയ്സാല്‍മീറില്‍ എത്തിച്ചേരാന്‍

ജയ്പൂര്‍, അജ്മീര്‍, ബികാനെര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ഡീലക്സ്, സെമി ഡീലക്സ് ബസുകളില്‍ ജയ്സാല്‍മീര്‍ എത്താം. സര്‍ക്കാര്‍ ബസുകളും ലഭ്യമാണ്. ജോധ്പൂര്‍ വിമാനത്താവളമാണ് സമീപത്തുള്ള വിമാനത്താവളം. ജയ്സാല്‍മീറില്‍ നിന്ന് 285 കിലോമീറ്റര്‍ അകലെയാണ് ജോധ്പൂര്‍ വിമാനത്താവളം. വിശദമായി കാണാം

PC: Nagarjun Kandukuru

താമസിക്കാന്‍

താമസിക്കാന്‍

ജയ്സാല്‍മിറില്‍ നിന്ന് തനോട്ടിലേക്ക് ഒരു ദിവസം പോയി വരേണ്ട ദൂരമേയുള്ളു. ജയ്സാ‌ല്‍മീറില്‍ താമസിക്കുന്നതാണ് നല്ലത്. ജയ്സാല്‍മീറിലെ ഹോട്ടല്‍ നിരക്കുള്‍ പരിശോധിക്കാം

PC: Gadsisar Lake Sunset
ജയ്സാല്‍മീറിനെക്കുറിച്ച്

ജയ്സാല്‍മീറിനെക്കുറിച്ച്

ജയ്സാല്‍മീര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയായ ഈ നഗരം പാക്കിസ്ഥാന്‍, ബികാനെര്‍, ജോധ്പൂര്‍ എന്നിവയുമായി അതിര്‍ത്തി പങ്കുവെക്കുന്നു. രാജസ്ഥാന്‍റെ തലസ്ഥാന നഗരിയായ ജയ്പൂരില്‍ നിന്നും 575 കിലോമീറ്റര്‍ അകലെയാണ് ജയ്സാല്‍മീര്‍. ഈ നഗരത്തിന്‍റെ പ്രധാന വരുമാനമായി ടൂറിസം നിലനില്‍ക്കുന്നു. വിശദമായി വായിക്കാം

PC: Daniel Villafruela.
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

'ജയ്സാല്‍മീറിന്‍റെ അഭിമാനം' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജയ്സാല്‍മീര്‍കോട്ട ഈ സുവര്‍ണ നഗരത്തിലെ പ്രധാന ദൃശ്യാനുഭൂതി ആണ്. ജയ്സാല്‍മീറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം


PC: Janardanprasad

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X