Search
  • Follow NativePlanet
Share
» »ഹൃദയ ആകൃതിയിലുള്ള മല, ഭാവി പറയുന്ന പുണ്യ ജലം

ഹൃദയ ആകൃതിയിലുള്ള മല, ഭാവി പറയുന്ന പുണ്യ ജലം

By Maneesh

പടിഞ്ഞാറാൻ സിക്കിമിലെ പ്രശസ്തമായ ഒരു ബുദ്ധ വി‌ഹാരമാണ് ടാഷിദിങ് ബു‌ദ്ധ വിഹാരം. യുക്സോമിൽ നിന്ന് 19 കിലോ‌മീറ്റർ തെക്ക് കിഴക്കായി, റാതോങ് ചൂവിനും റംങീത് നദിക്കും ഇടയിലായി ഉയർന്ന് നിൽക്കുന്ന ഒരു മൊട്ടക്കുന്നിലാണ് ഈ ബുദ്ധ വി‌ഹാരം സ്ഥിതി ചെയ്യുന്നത്.

യുക്സോം സന്ദർശിക്കുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ് ടാഷിദിങ് ബുദ്ധ വിഹാരം. ടാഷിദി‌ങ് ബുദ്ധ വിഹാരത്തേക്കുറിച്ചുള്ള രസകരമായ കാര്യങ്ങൾ സ്ലൈഡുകളിലൂടെ വായിക്കാം.

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന, സിക്കിമിലെ അസാധാരണമായ 10 സ്ഥലങ്ങള്‍

01 ഹൃദയത്തിന്റെ ആകൃതിയിലുള്ള മല

01 ഹൃദയത്തിന്റെ ആകൃതിയിലുള്ള മല

ടാഷിദിങ് ബുദ്ധ വിഹാരം സ്ഥിതി ചെ‌യ്യുന്ന മലയ്ക്ക് ഹൃദയത്തിന്റെ ആകൃതി‌യാണ്. ഇവിടെ നിന്ന് നോക്കിയാൽ കാഞ്ചൻ ജംഗയുടെ സുന്ദരമായ കാഴ്ച കാണാൻ കഴിയും.
Photo Courtesy: Kothanda Srinivasan

02. ‌പവിത്രമായ സ്ഥ‌ലം

02. ‌പവിത്രമായ സ്ഥ‌ലം

സിക്കിമിലെ പരമ പവിത്രമായ സ്ഥലങ്ങളില്‍ ഒന്നാണ്‌ ടാഷിദിങ് സന്യാസി മഠം. ഈ ബുദ്ധ വിഹാരം സ്ഥിതി ചെയ്യുന്ന സ്ഥലത്ത്‌ നിന്ന്‌ പദ്‌മസംഭവ ഗുരു എട്ടാം നൂറ്റാണ്ടില്‍ സിക്കിമിനെ അനുഗ്രഹിച്ചുവെന്നാണ്‌ വിശ്വാസം.
Photo Courtesy: walter callens
https://en.wikipedia.org/wiki/File:Plaque_at_entrance_to_Tashiding_Monastery.jpg

03. ങ്‌ദക്‌ സെമ്പാ ചെമ്പോ

03. ങ്‌ദക്‌ സെമ്പാ ചെമ്പോ

പതിനെട്ടാം നൂറ്റാണ്ടില്‍ ങ്‌ദക്‌ സെമ്പാ ചെമ്പോ ആണ്‌ ഈ ആശ്രമം സ്ഥാപിച്ചത്‌. സിക്കിമിലെ ആദ്യ ചോഗ്യാലയുടെ കിരീടധാരണ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കിയ മൂന്നു ലാമമാരില്‍ ഒരാളായിരുന്നു അദ്ദേഹം.
Photo Courtesy: walter callens

04. തോങ്‌ വാറംഗ്‌ ദോള്‍

04. തോങ്‌ വാറംഗ്‌ ദോള്‍

പ്രശസ്‌തമായ ഒരു സ്‌തൂപവും ഇവിടെ ഉണ്ട്‌. തോങ്‌ വാറംഗ്‌ ദോള്‍ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. കാണുന്നവരുടെ സംരക്ഷകന്‍ എന്നാണ്‌ തോങ്‌ വാറംഗ്‌ ദോള്‍ എന്ന വാക്കിനര്‍ത്ഥം. സ്‌തൂപം കണ്ടാല്‍ തന്നെ പാപമുക്തി ലഭിക്കുമെന്നാണ്‌ വിശ്വാസം.
Photo Courtesy: walter callens

05. ഭുംചു ഉത്സവം

05. ഭുംചു ഉത്സവം

പുണ്യജലോത്സവം ഈ സന്യാസി മഠത്തിന്റെ മറ്റൊരു പ്രത്യേകതയാണ്‌. എല്ലാവര്‍ഷവും ഇവിടെ ഈ ആഘോഷം നടക്കാറുണ്ട്‌. ഭുംചു ഉത്സവം എന്ന്‌ അറിയപ്പെടുന്ന ഈ ആഘോഷം ചാന്ദ്രമാസത്തിലെ 14, 15 ദിവസങ്ങളിലാണ്‌ നടത്തുന്നത്‌. ഈ ദിവസങ്ങളില്‍ ഇവിടെ എത്തുന്ന വിശ്വാസികളെ പുണ്യജലം നല്‍കി അനുഗ്രഹിക്കും.
Photo Courtesy: dhillan chandramowli

06. ഭാവി പ്രവചിക്കുന്ന പുണ്യജലം

06. ഭാവി പ്രവചിക്കുന്ന പുണ്യജലം

ഈ ദിവസങ്ങളില്‍ മാത്രമാണ്‌ ഒരു പാത്രത്തിൽ വച്ചിരിക്കുന്ന പുണ്യജലം പുറത്തെടുക്കുന്നത്‌. ഈ പാത്രത്തിലെ ജല നിരപ്പ് നോക്കി അടുത്ത വർഷത്തെ ഭാവി പ്രവചിക്കുന്ന ഒരു ചടങ്ങും ഇതിന്റെ കൂടെയുണ്ട്. ആഘോഷം കഴിഞ്ഞാല്‍ ഇത്‌ അടച്ച്‌ സന്യാസി മഠത്തില്‍ സൂക്ഷിക്കും.
Photo Courtesy: walter callens

07. യുക്സോമിനെക്കുറിച്ച്

07. യുക്സോമിനെക്കുറിച്ച്

സിക്കിമിലെ പടിഞ്ഞാറന്‍ ജില്ലയാണ്‌ യുക്‌സോം സ്ഥിതി ചെയ്യുന്നത്‌. മതപരമായ പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങള്‍ യുക്‌സോമിന്‌ ചുറ്റിലുമുണ്ട്‌. ഗെയ്‌സിംഗില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ഈ പട്ടണം സിക്കിമിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌. ട്രെക്കിംഗ്‌ ആരാധകരുടെ പ്രിയ കേന്ദ്രം കൂടിയാണ്‌ യുക്‌സോം. വിശദമായി വായിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X