വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

വിവാഹ തടസ്സം നീക്കാന്‍ ചില ക്ഷേത്രങ്ങള്‍

Written by:
Published: Wednesday, October 8, 2014, 12:32 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ഭാഗ്യത്തിലും ജാതകത്തിലുമൊക്കെ വിശ്വസിക്കുന്നവര്‍ക്ക് നല്ല വിവാഹം എന്നത് ഒരു ഭാഗ്യമാണ്. ജാതകവശാല്‍ വിവാഹത്തിന് തടസ്സമുള്ളവര്‍ അത് പരിഹരിക്കാന്‍ ക്ഷേത്രങ്ങളില്‍ പോകുകയും വഴിപാടുകളും പ്രത്യേക പൂജകളും നടത്തുന്നത് പതിവാണ്.  വിവാഹ തടസ്സം നീക്കാന്‍ പ്രത്യേക പൂജകള്‍ നടത്തുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്.

വിവാഹതടസ്സമുള്ളവർ അത് മാറികിട്ടാൻ ദർശനം നടത്തുന്ന ചില ക്ഷേത്രങ്ങൾ പരിചയപ്പെടാം.

തിരുമാന്ധാംകുന്ന് ക്ഷേത്രം

മലപ്പുറം ജില്ലയിലാണ് പ്രശസ്തമായ തിരുമാന്ധാംകുന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവതി ക്ഷേത്രമാണെങ്കിലും ഇവിടുത്തെ ഗണപതി പ്രതിഷ്ടയും ഏറെ പ്രശസ്തമാണ്. പാർവതീ പരമേശ്വരൻമാരോടൊപ്പം നിൽക്കുന്ന ഉണ്ണിഗണപതിയാണ് ഇവിടുത്തെ പ്രതിഷ്ട. ഇഷ്ടമാംഗല്യത്തിന് ഭക്തർ ഉണ്ണിഗണപതിക്ക് വഴി പാട് നടത്താറുണ്ട്. മംഗല്യപൂജ എന്നാണ് ഈ വഴിപാട് അറിയപ്പെടുന്നത്. മംഗല്യ പൂജയക്കുറിച്ച് അടുത്ത സ്ലൈഡിൽ വായിക്കാം.

Photo Courtesy: Rojypala

 

മംഗല്യപൂജ

ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് മംഗല്യപൂജ നടത്താറുള്ളത്. ചൊവ്വ, വെള്ളി, ഞായർ എന്നി ദിവസങ്ങളി‌ൽ നടക്കുന്ന മംഗല്യപൂജ സമയങ്ങളിൽ മാത്രമെ ഗണപതിയെ നേരിട്ട് ദർശിക്കാൻ ഭക്തർക്ക് സാധിക്കുകയുള്ളു. മറ്റു ദിവസങ്ങളിൽ ഗണപതിയുടെ വലതുവശത്തുള്ള ചെറിയ ഒരു കിളിവാതിലിലൂടെ മാത്രമെ ദർശനം നടത്താൻ കഴിയുകയുള്ളു. ഇവിടെ നടക്കുന്ന മഹാമംഗല്യപൂജ ഏറെ പ്രശസ്തമാണ്. അതിനേക്കുറിച്ച് വായിക്കാൻ അടുത്ത സ്ലൈഡിലേക്ക് പോകാം

Photo Courtesy: Dhruvaraj S from India

മഹാമംഗല്യപൂജ

തുലാമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് മഹാമംഗല്യപൂജ നടക്കാറുള്ളത്. ക്ഷേത്രത്തിൽ എത്തിച്ചേരുന്നത് എങ്ങനെയെന്നറിയാൻ അടുത്ത സ്ലൈഡിലേക്ക് പോകാം.
Photo Courtesy: Rajakeshav

എത്തിച്ചേരാൻ

മലപ്പുറം ജില്ലയിലെ പെരിന്ത‌‌ൽമണ്ണയ്ക്ക് സമീപത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പെരിന്ത‌ൽ‌മണ്ണയിൽ നിന്ന് 3 കിലോമീറ്റർ യാത്ര ചെയ്താൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന അങ്ങാടിപ്പുറം എന്ന സ്ഥലത്ത് എത്തിച്ചേരാം. കോഴിക്കോട് നിന്ന് പെരിന്തൽമണ്ണയ്ക്ക് പോകുന്ന വഴിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കല്ല്യണ ദോഷം മാറാൻ ഭക്തർ എത്തിചേരാറുള്ള മറ്റു ക്ഷേത്രങ്ങൾ പരിചയപ്പെടാൻ അടുത്ത സ്ലൈഡുകൾ കാണുക.

തിരുവിടന്തൈ നിത്യകല്യാണ പെരുമാൾ ക്ഷേത്രം

തമിഴ് നാട്ടിൽ ചെന്നൈയ്ക്ക് അടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാബലി ഈ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടെന്നാണ് ഐതീഹ്യം പറയുന്നത്. വിവാഹം തടസ്സമുള്ളവർ ഇവിടെ രണ്ട് പൂമാല സമർപ്പിക്കണം. ഇതിൽ ഒരു പൂമാല പൂജിച്ചതിന് ശേഷം പൂജാരി തിരികെ തരും ഈ പൂമല ധരിച്ച് ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം ചെയ്താൽ വിവാഹ തടസ്സം മാറുമെന്നാണ് വിശ്വാസം.

Photo Courtesy: கி. கார்த்திகேயன்

എത്തിച്ചേരാൻ

ചെന്നൈയിൽ നിന്ന് ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ മഹാബലിപുരം ഭാഗത്തേക്ക് ഒന്നരമണിക്കൂർ യാത്ര ചെയ്താൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം.

തിരുമണഞ്ചേരി

വിവാഹ തടസ്സം നേരിടുന്ന അനേകം യുവതി യുവാക്കളുടെ അഭയകേന്ദ്രമാണ് തമിഴ്നാട്ടിലെ തിരുമണഞ്ചേരി ക്ഷേത്രം. കല്ല്യാണം എന്ന അർത്ഥം വരുന്ന തിരുമണം എന്ന തമിഴ് വാക്കിൽ നിന്നാണ് ഈ ക്ഷേത്രത്തിന് ആ പേരു ലഭിച്ചത്. കൂടുതൽ വായിക്കാം

Photo Courtesy: Senthil-kumar

 

English summary

Temples for unmarried to get married soon

Here is the list of some temples for unmarried to get married soon
Please Wait while comments are loading...