Search
  • Follow NativePlanet
Share
» »കൊല്ലൂര്‍ യാത്രയില്‍ സന്ദര്‍ശിക്കാവുന്ന ക്ഷേത്രങ്ങള്‍

കൊല്ലൂര്‍ യാത്രയില്‍ സന്ദര്‍ശിക്കാവുന്ന ക്ഷേത്രങ്ങള്‍

By Maneesh

നവരാത്രി ആഘോഷങ്ങള്‍ക്ക് പേരുകേട്ട സ്ഥലങ്ങളില്‍ ഒന്നാണ് കൊല്ലൂര്‍. കൊല്ലൂരിലെ മൂകാംബിക ക്ഷേത്രത്തിലേക്ക് നവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ എത്താറുണ്ട്.

ദേശീയപാത 17ലൂടെ മംഗലാപുരം വഴി വളരെ എളുപ്പത്തില്‍ കൊല്ലൂരില്‍ എത്തിച്ചേരാം. ദേശീയ പാത 17ലൂടെ യാത്ര ചെയ്യുമ്പോള്‍ ഉഡുപ്പി കഴിഞ്ഞ് കുന്ദാപുര എന്ന സ്ഥലത്ത് എത്തിയാല്‍ കൊല്ലൂര്‍ റോഡ് കാണാം. പിന്നെ ദേശീയ പാത 17 ഉപേക്ഷിച്ച് കുന്ദാപുര കൊല്ലൂര്‍ റോഡിലൂടെയാണ് യാത്ര ചെയ്യേണ്ടത്. കൊല്ലൂരിനെക്കുറിച്ച് കൂടുതൽ വായിക്കാം

മംഗലാപുരത്ത് നിന്ന് 130 കിലോമീറ്റർ ആണ് കൊല്ലൂരിലേക്കുള്ള ദൂരം. മംഗലാപുരത്ത് നിന്ന് രണ്ടര മണിക്കൂർ യാത്ര ചെയ്താൽ കൊല്ലൂരിൽ എത്തിച്ചേരാം. കുന്ദാപുര നഗരത്തിൽ നിന്ന് 37 കിലോമീറ്റർ ആണ് കൊല്ലൂരിലേക്കുള്ള ദൂരം.

കൂടുതൽ യാത്രകൾ

കൊല്ലൂരില്‍ നിന്ന് മുരുഡേശ്വര വഴി ഗോകര്‍ണത്തേക്ക്കൊല്ലൂരില്‍ നിന്ന് മുരുഡേശ്വര വഴി ഗോകര്‍ണത്തേക്ക്

ഗണപതി പ്രീതിക്കായി കാസർകോട് മുതൽ ഗോകർണം വരെ ഒരു യാത്രഗണപതി പ്രീതിക്കായി കാസർകോട് മുതൽ ഗോകർണം വരെ ഒരു യാത്ര

കൊല്ലൂര്‍ യാത്രയില്‍ സന്ദര്‍ശിക്കാവുന്ന ചില ക്ഷേത്രങ്ങൾ പരിചയപ്പെടാം

മൂകാംബിക ക്ഷേത്രം, കൊല്ലൂർ

മൂകാംബിക ക്ഷേത്രം, കൊല്ലൂർ

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം കൊലാപുര ആദി മഹാലക്ഷ്മി ക്ഷേത്രമെന്നും അറിയപ്പെടുന്നുണ്ട്. മലനിരകള്‍ക്കും കാടിനും
നടുവിലായിട്ടാണ് മൂകാംബികയുടെ വാസം. നവരാത്രികാലമാണ് ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട സമയം. ഈ സമയത്ത്
ഇവിടെ നന്നേ ഭക്തജനത്തിരക്കനുഭവപ്പെടാറുണ്ട്. ഈ സമയത്തെ ഇവിടത്തെ വിശേഷാല്‍ പൂജകളെല്ലാം കണ്ടിരിക്കേണ്ടതുതന്നെയാണ്.

Photo Courtesy: Vinayaraj

കൊല്ലൂരിലെ നവരാത്രി

കൊല്ലൂരിലെ നവരാത്രി

ശങ്കരപീഠത്തില്‍ നവാക്ഷരീകലശ പ്രതിഷ്ഠ നടത്തുന്നതാണ് നവരാത്രി പൂജയിലെ പ്രത്യേകത. പരമ്പരാഗതമായി ഈ പൂജ നടത്തിവരുന്ന കുടുംബങ്ങളിലെ വിവാഹിതരായ യുവതികള്‍ക്ക് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹം വരെ ചെല്ലാന്‍ ഈ സമയത്ത് അവസരം ലഭിയ്ക്കുന്നത് പ്രത്യേകതയാണ്. നവരാത്രികാലത്താണ് വിദ്യാരംഭം കുറിയ്ക്കാനായി കുട്ടികളെത്തുന്നത്. മഹാനവമി
ദിവസമാണ് നവാക്ഷരീകലശം സ്വയംഭൂ ലിംഗത്തില്‍ അഭിഷേകം ചെയ്യുന്ന വിശേഷ ചടങ്ങ് നടക്കുന്നത്.
Photo Courtesy: Yogesa

ദേവി കടാക്ഷം

ദേവി കടാക്ഷം

നവരാത്രി കാലത്ത് മൂകാംബികാ ദര്‍ശനത്തിന് അവസരമൊക്കുകയെന്നാല്‍ വലിയ ഭാഗ്യമാണെന്നാണ് കരുതപ്പെടുന്നത്. എത്രതവണ നമ്മള്‍ യാത്രയ്‌ക്കൊരുങ്ങിയാലും ദേവിതന്നെ വിചാരിച്ചെങ്കില്‍ മാത്രമേ മുടക്കം കൂടാതെ ഭക്തര്‍ സന്നിധിയിലെത്തുകയുള്ളുവെന്നാണ് വിശ്വാസം.

Photo Courtesy: Vedamurthy.j

ആനെഗുഡ്ഡെ വിനായക ക്ഷേത്രം

ആനെഗുഡ്ഡെ വിനായക ക്ഷേത്രം

കൊല്ലൂരിൽ നിന്നുള്ള റോഡ് മംഗലാപുരത്തേക്കുള്ള ദേശീയ പാത 17‌ൽ എത്തുമ്പോൾ ആദ്യം കാണുന്ന ക്ഷേത്രമാണ് ആനെഗുഡ്ഡേ വിനായക ക്ഷേത്രം. കൊല്ലൂരിൽ നിന്ന് 45 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം ഏകദേശം ഒരു മണിക്കൂർ കൊണ്ട് ഇവിടെ
എത്തിച്ചേരാം. കുംബാശ്ശി എന്നാണ് ഈ സ്ഥലത്തിന്റെ പേര്. മുക്തിസ്ഥല എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രത്തെക്കുറിച്ച് വായിക്കാം

Photo Courtesy: Raghavendra Nayak Muddur

സാലിഗ്രാമം

സാലിഗ്രാമം

ഉഡുപ്പി ജില്ലയില്‍ എന്‍എച്ച് 17ലാണ് സാലിഗ്രാമമെന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. ആനേഗുഡ്ഡയിൽ നിന്ന് മംഗലാപുരം ഭാഗത്തേക്ക് ഏകദേശം 10 മിനുറ്റ് യാത്ര ചെയ്താൽ ഇവിടെയെത്താം. നരസിംഹ പ്രതിഷ്ഠയുള്ള കൂറ്റര്‍ ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ആയിരം വര്‍ഷത്തോളം പഴക്കമുണ്ട് ഇതിനെന്നാണ് കരുതുന്നത്. നാരദ മഹര്‍ഷിയാണ് ഇവിടെ ഗുരു നരസിംഹ പ്രതിഷ്ഠ നടത്തിയതെന്നാണ് കരുതപ്പെടുന്നത്. എല്ലാവര്‍ഷവും നടക്കുന്ന രഥോത്സവത്തിന് അനേകമാളുകള്‍ ഇവിടെയെത്താറുണ്ട്. ഉഡുപ്പിയ്ക്കും കുന്ദാപുരയ്ക്കും ഇടയിലാണ് ഈ സ്ഥലം.

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം

സാലിഗ്രാമത്തിൽ നിന്ന് 23 കിലോമീറ്റർ യാത്ര ചെയ്താൽ ഉഡുപ്പിയിൽ എത്തിച്ചേരാം. ദക്ഷിണേന്ത്യയിലെ പ്രമുഖ കൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നാണ് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം. കൃഷ്ണദര്‍ശനത്തിനായി ആയിരങ്ങളാണ് പ്രതിവര്‍ഷം ഇവിടെയെത്താറുള്ളത്.

Photo Courtesy: Iramuthusamy

ഒൻപത് ദ്വാരങ്ങൾ

ഒൻപത് ദ്വാരങ്ങൾ

ഒന്‍പത് ദ്വാരങ്ങളുള്ള ഒരു വാതിലിലൂടെയാണ് ഇവിടുത്തെ കൃഷ്ണദര്‍ശനം. ഈ രീതിയിലുള്ള ദര്‍ശനം ഭക്തര്‍ക്ക് ഐശ്വര്യം
പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. കനകദാസജാലകമെന്നും ഈ വാതിലിന് വിളിപ്പേരുണ്ട്. ഇതിലൂടെയാണ് താണജാതിക്കാരനായ
കനദാസന്‍ എന്ന തന്റെ ഭക്തന് ഭഗവാന്‍ ദര്‍ശനം നല്‍കിയതെന്നാണ് വിശ്വാസം.
Photo Courtesy: Iramuthusamy

ക്ഷേത്രത്തിൽ എത്തിച്ചേരാൻ

ക്ഷേത്രത്തിൽ എത്തിച്ചേരാൻ

ഉഡുപ്പിയിലെ പ്രധാന ബസ് സ്റ്റാന്റില്‍ നിന്നും 1 കിലോമീറ്ററാണ് ക്ഷേത്രത്തിലേയ്ക്കുള്ള ദൂരം. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 3
കീലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേയ്ക്ക്. ബസ് സ്റ്റാന്റില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇവിടേയ്ക്ക് ഓട്ടോറിക്ഷകള്‍
ലഭിയ്ക്കും. കാലത്ത് അഞ്ചു മണിമുതല്‍ വൈകീട്ട് 9.30വരെയാണ് ക്ഷേത്രത്തിലെ സന്ദര്‍ശന സമയം. കൂടുതൽ വായിക്കാം
Photo Courtesy: Pradeep717

കുഞ്ചരുഗിരി ദുർഗാദേവീ ക്ഷേത്രം

കുഞ്ചരുഗിരി ദുർഗാദേവീ ക്ഷേത്രം

ഉഡുപ്പി നഗരത്തില്‍ നിന്നും 7 മൈല്‍ അകലെയുള്ള ഒരു കുന്നിന്‍പ്രദേശമാണ് കുഞ്ചരുഗിരി. ഉഡുപ്പിയില്‍ നിന്നും ഏതാണ്ട് ഒരു മണിക്കൂറോളം യാത്രചെയ്യണം ഇവിടെയെത്താന്‍. ഉഡുപ്പിയില്‍ നിന്നും ഇവിടേയ്ക്ക് ഏറെ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ദുര്‍ഗാദേവി ക്ഷേത്രം ഇവിടെയണ്. ഉയരത്തിലുള്ള പാറക്കെട്ടുകള്‍ക്ക് ആനയുടെ രൂപമാണ്. ഇതിനാലാണ് കുഞ്ചരുഗിരിയെന്ന് കുന്നിന് പേരുവീണത്. കന്നഡയില്‍ കുഞ്ചരുവെന്നാണ് ആനയെന്നാണ് അര്‍ത്ഥം. കൂടുതൽ വായിക്കാം

പടുബിദ്രി മഹാഗണപതിക്ഷേത്രം

പടുബിദ്രി മഹാഗണപതിക്ഷേത്രം

ഉഡുപ്പിയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയായുള്ള ചെറു നഗരമാണ് പടുബിദ്രി. ഏറെ പഴയകാല ക്ഷേത്രങ്ങളുണ്ടിവിടെ.
ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് മഹാഗണപതി ക്ഷേത്രം. 2.5 അടി ഉയരമുള്ള ഗണപതിപ്രതിഷ്ഠയാണ് ക്ഷേത്രത്തിലേത്. എഡി
പതിനൊന്നാം നൂറ്റാണ്ടിലുള്ളതാണ് ഈ വിഗ്രഹമെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. കൊങ്കണ്‍ റെയില്‍വേ ലൈനുമായി
ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ സ്ഥലം. അതിനാല്‍ത്തന്നെ യാത്ര ബുദ്ധിമുട്ടാകില്ല. സമീപനഗരങ്ങളിലേയ്‌ക്കെല്ലാം ഇവിടെനിന്നും ബസ് സര്‍വ്വീസുമുണ്ട്.

ചന്ദ്രമൗലീശ്വര ക്ഷേത്രം

ചന്ദ്രമൗലീശ്വര ക്ഷേത്രം

ഉഡുപ്പിയ്ക്കടുത്തുള്ള ഉങ്കല്‍ സര്‍ക്കിളിനടുത്താണ് ചന്ദ്രമൗലീശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 900 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാലൂക്യന്മാരുടെ ഭരണകാലത്താണ് ഈ ക്ഷേത്രം പണിതതെന്നാണ് കരുതുന്നത്. രണ്ട് ശിവലിംഗത്തിന് ചുറ്റുമായി നാല് ദിക്കുകളിലേയ്ക്കും തുറക്കുന്ന നാല് വാതിലുകളാണ് ഇവിടത്തെ പ്രത്യേകത. ക്ഷേത്രത്തിലെ ചുവരുകളിലും തൂണുകളിലുമെല്ലാം

മനോഹരമായ ചിത്രപ്പണികള്‍ ചെയ്തുവച്ചിട്ടുണ്ട്.
Photo Courtesy: Siddharth Pujari

നൃത്തം ചെയ്യുന്ന ഗണേശൻ

നൃത്തം ചെയ്യുന്ന ഗണേശൻ

ഇക്കൂട്ടത്തില്‍ നൃത്തം ചെയ്യുന്ന ഗണേശന്റെ രൂപങ്ങളും ജനാര്‍ദ്ദന രൂപങ്ങളുമുണ്ട്. കല്ലിലുള്ള ചില ലിഖിതങ്ങള്‍ പതിനൊന്ന്,
പന്ത്രണ്ട് നൂറ്റാണ്ടുകളിലുള്ളതാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.
Photo Courtesy: Raamanp

നേരത്തെ സന്ദർശിക്കണം

നേരത്തെ സന്ദർശിക്കണം

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിയ്ക്കുന്നതിന് മുമ്പ് ചന്ദ്രമൗലീശ്വരനെ ദര്‍ശിയ്ക്കണമെന്നാണ് നിയമം. ചാലൂക്യ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് ഈ ക്ഷേത്രം. അനന്തേശ്വര്‍ ക്ഷേത്രം പണികഴിപ്പിച്ച അതേകാലത്താണ് ഈ ക്ഷേത്രവും പണിതതെന്നാണ് കരുതപ്പെടുന്നത്.
Photo Courtesy: Manjunath Doddamani Gajendragad

ഐതീഹ്യം

ഐതീഹ്യം

ഒരിക്കല്‍ ചന്ദ്രദേവനെ ദക്ഷപ്രജാപതി ശപിയ്ക്കാനിടയായി. ശാപമോക്ഷത്തിനായി ചന്ദ്രന്‍ ശിവനെ തപസുചെയ്ത് പ്രസാദിപ്പിച്ചത് ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്താണത്രേ. അന്നുമുതലാണത്രേ ഈ സ്ഥലം ചന്ദ്രമൗലീശ്വരന്റെ പേരില്‍ അറിയപ്പെടാന് തുടങ്ങിയത്.
Photo Courtesy: Siddharth Pujari

എത്തിച്ചേരാൻ

എത്തിച്ചേരാൻ

മണിപ്പാലില്‍ നിന്ന് 3ഉം, മാല്‍പേയില്‍ നിന്ന് 6ഉം മംഗലാപുരത്തുനിന്നും 60ഉം കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ക്ഷേത്രത്തില്‍ എത്താം. കുന്ദാപുരയിൽ നിന്ന് 30 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം.

Photo Courtesy: Pavanaja

മംഗളാദേവീ ക്ഷേത്രം

മംഗളാദേവീ ക്ഷേത്രം

മംഗലാപുരം നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായി ബൊലാറയിലാണ് മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന് ചുറ്റും നിരവധി കോട്ടകളുണ്ട്. മംഗലാപുരത്തിന് ഈ പേര് ലഭിച്ചത് മംഗളാദേവി ക്ഷേത്രത്തില്‍നിന്നുമാണ് എന്ന് കരുതപ്പെടുന്നു. മംഗളൂരു എന്ന കന്നഡവാക്കിന് മംഗളയുടെ നാട് എന്നാണ് അര്‍ത്ഥം. കൂടുതൽ
വായിക്കാം
Photo Courtesy: Crazysoul at en.wikipedia

അനന്തപുരം ക്ഷേത്രം, ബേക്കല്‍

അനന്തപുരം ക്ഷേത്രം, ബേക്കല്‍

തടാകത്തിന് നടുവില്‍ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏകക്ഷേത്രം എന്നതാണ് അനന്തപുരം ക്ഷേത്രത്തിന്റെ പ്രശസ്തിക്ക് കാരണം.

മൂലസ്ഥാനത്ത് അനന്തപത്മനാഭനാണ് അനന്തപുരം ക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്നത്. ക്ഷേത്രം സംരക്ഷിക്കുന്നതിനായി ക്ഷേത്രക്കുളം

അഥവാ തടാകത്തില്‍ ഒരു ശക്തനായ മുതലയുണ്ട് എന്നാണ് വിശ്വാസം. കൂടുതൽ വായിക്കാം

മാപ്പ്

മാപ്പ്

ക്ഷേത്രങ്ങളിലൂടെയുള്ള കൊല്ലൂർ യാത്രയുടെ മാപ്പ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X