Search
  • Follow NativePlanet
Share
» »ഓഫ് ബീറ്റ് യാത്രയ്ക്ക് 10 സ്ഥലങ്ങള്‍

ഓഫ് ബീറ്റ് യാത്രയ്ക്ക് 10 സ്ഥലങ്ങള്‍

By Maneesh

സഞ്ചാരികള്‍ കൂട്ടത്തോടെ വരുന്ന ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒഴിവാക്കി ഒരു യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ ഇന്ത്യയില്‍ ചില വ്യത്യസ്ത ഇടങ്ങളുണ്ട്. നീണ്ട അവധി കിട്ടുമ്പോഴൊക്കെ ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശ്ശിക്കുന്ന മനസിന് കൂടുതല്‍ ഉല്ലാസം പകരുന്ന കാര്യമാണ്. ഇത്തരത്തില്‍ യാത്ര ചെയ്യാന്‍ പറ്റിയ 10 വ്യത്യസ്ത സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.

Photo Courtesy: Yves Picq

ഗുജറാത്തിലാണെങ്കിൽ റൺ ഓഫ് കച്ച്

റണ്‍ ഓഫ് കച്ച്, എന്ന ഗ്രേറ്റ് റണ്‍ ഓഫ് കച്ചിനേക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം മഹത്തായം ഒരു സ്ഥലം, നമ്മള്‍ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലം. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് പാടമായാണ് കച്ച് അറിയപ്പെടുന്നത്. ഏകദേശം പതിനായിരം സ്‌ക്വയര്‍ കിലോമീറ്ററില്‍ അധികമായി വ്യാപിച്ച് കിടക്കുന്ന ഈ സ്ഥലത്തെ ഉപ്പിന്റെ മരുഭൂമി എന്ന് വിളിക്കാം.
വായിക്കാം: മഹത്തായ കച്ചിലേക്ക് യാത്ര തിരിക്കുമ്പോള്‍

ഗുജറാത്തിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ടോ. ഇവിടെ ക്ലിക്ക് ചെയ്താൽ മതി

ഹിമാചൽ പ്രദേശിലാണെങ്കിൽ സ്പിതി

ഹിമാചല്‍ പ്രദേശിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായുള്ള ഹിമാലയന്‍ താഴ്‌വരയാണ് സ്പിതി. മധ്യഭാഗത്തായുള്ള സ്ഥലം എന്നാണ് സ്പിതിയെന്ന വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയ്ക്കും ടിബറ്റിനുമിടയിലാണ് ഈ സ്ഥലത്തിന്റെ കിടപ്പ്. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്പിതിയുടെ പ്രധാന പ്രത്യേകത അവിടുത്തെ പ്രകൃതിസൗന്ദര്യം തന്നെയാണ്. ബുദ്ധമതവുമായി ബന്ധപ്പെട്ടു കിടക്കുന്ന വ്യത്യസ്തമായ സംസ്‌കാരവും ബുദ്ധ വിഹാരങ്ങളുമാണ് സ്പിതിയില്‍ എവിടെയും കാണാന്‍ കഴിയുക. ഇന്ത്യയില്‍ ജനവാസം ഏറെ കുറഞ്ഞ പ്രദേശങ്ങളില്‍ ഒന്നാണിത്. ഭോടിയാണ് സ്പിതിയിലെ പ്രാദേശിക ഭാഷ.

വായിക്കാം: ഇന്ത്യയ്ക്കും ടിബറ്റിനുമിടയിൽ ഒരു ദേശം

നോർത്ത് ഈസ്റ്റിൽ മേഘാലയ

ഖാസി, ജൈന്തിയ, ഗാരോ എന്നീ വിഭാഗങ്ങളില്‍‌പ്പെട്ട ജനങ്ങളുടെ വാസസ്ഥാനമാണ് മേഘാലയ. വൈവിധ്യമാര്‍ന്ന സസ്യ-ജന്തുജാലങ്ങളെ കണ്ടുള്ള യാത്ര അവിസ്മരണീയമായ ഒന്നാണ്. സംസ്കാരം, ജനത, പ്രകൃതി, ഭാഷകള്‍ എന്നിവ ഒരു ചിത്രദര്‍ശിനിയിലൂടെ കാണുന്നതുപോലെ ആകര്‍ഷകമായി മേഘാലയയില്‍ കാണാം. വളരെ പ്രസന്നമായ കാലാവസ്ഥയും, മനോഹരമായ ഭൂപ്രകൃതിയുമാണ് മേഘാലയയുടെ ആകര്‍ഷണം. മുര്‍ലെന്‍ നാഷണല്‍ പാര്‍ക്ക്, ഡംപ ടൈഗര്‍ റിസര്‍വ്വ് എന്നിവ മേഘാലയയിലെ പ്രധാന കാഴ്ചകളാണ്. പാലക് ദില്‍, ടാം ദില്‍, വന്താങ്ങ് തുടങ്ങിയ വെള്ളച്ചാട്ടങ്ങളും, തടാകങ്ങളും പ്രമുഖ സഞ്ചാരകേന്ദ്രങ്ങളാണ്.
വായിക്കാം: വിചിത്ര വഴികള്‍ തിരയുന്നവരേ; പോകാം മേഘാലയയ്ക്ക്!

ലിവിംഗ് റൂട്ട് ബ്രിഡ്ജ് എന്ന വളരുന്ന വേര് പാലങ്ങളാണ് മേഘാലയയിലെ ഒരു പ്രധാന ആകർഷണം. വർഷങ്ങൾ പഴക്കമുള്ള റബ്ബർ മരങ്ങളുടെ വേരുകൾ നദിക്ക് കുറുകേ നീട്ടിയെടുത്താണ് ഇത്തരം പാലങ്ങൾ നിർമ്മിക്കുന്നത്.

വായിക്കാം: വേരുകള്‍ പാലമായി മാറുമ്പോള്‍

ഓഫ് ബീറ്റ് യാത്രയ്ക്ക് 10 സ്ഥലങ്ങള്‍

Photo Courtesy:Ekta Parishad
അസമിലെ മജുലി

ലോകത്തെ ഏറ്റവും വലിയ റിവര്‍ ഐലന്‍ഡ് എന്ന വിളിപ്പേരുണ്ട് മജുലിക്ക്. 1250 ചതുരശ്ര കിലോമീറ്ററാണ് മജുലിയുടെ വിസ്തൃതി. എന്നാല്‍ കാലക്രമേണ ഇത് കുറഞ്ഞ് 421.65 ചതുരശ്ര കിലോമീറ്ററായി. ജോര്‍ഹാതില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് മജുലി.
വായിക്കാം: നദിയുടെ നടുവിൽ ഒരു ലോകം

ഛത്തീസ്ഗഢ് മുഴുവനായും

പുരാവസ്തു വകുപ്പിന്‍റെ വിവിധ ഖനനങ്ങളിലൂടെ ഛത്തീസ്ഗഡിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിരുകളില്ലാത്ത പ്രകൃതി സൗന്ദര്യവും സംസ്ഥാനത്തെ മനോഹരമാക്കുന്നു. വന്യജീവികള്‍ കൊണ്ടും വനങ്ങള്‍ കൊണ്ടും മലകള്‍ കൊണ്ടും വിസ്മയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ കൊണ്ടും അനുഗ്രഹീതമാണ് സംസ്ഥാനം.

വായിക്കാം: ഗോത്രവർഗക്കാരുടെ താവളം

മധ്യപ്രദേശിലെ മഹേശ്വർ

മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലാണ് മാഹേശ്വര്‍ എന്ന മനോഹരമായ ഗ്രാമം സ്ഥിതിചെയ്യുന്നത്. കൈത്തറി വസ്ത്രങ്ങള്‍ക്കും മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിനും പേരുകേട്ട നാടാണ് ഇത്. പൈതൃകക്കെട്ടുകളുടെ കുത്തൊഴുക്കാണ് മാഹേശ്വര്‍ ടൂറിസം എന്നുപറഞ്ഞാല്‍ അത് അധികമാകില്ല. കോട്ടകള്‍, കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിങ്ങനെ പോകുന്നു മാഹേശ്വറിലെ കാഴ്ചകള്‍. മനോഹരമായ നിര്‍മിതികള്‍ കൊണ്ട് ആകര്‍ഷകമായ കാഴ്ചകള്‍ നിരവധിയുണ്ട്.
വായിക്കാം: പൈതൃകം നെയ്തെടുക്കുന്ന ഇടം

ഉത്തരാഖണ്ഡിൽ ഉണ്ടോരു കാലപ്

അധികം വിനോദ സഞ്ചാരികളൊന്നും പോകാത്ത മറ്റൊരു സ്ഥലത്തേക്കുറിച്ചാണോ നിങ്ങൾ തിരയുന്നത്. എങ്കിൽ വടക്കൻ ഉത്തരാഖണ്ഡിലെ ഗർവാൾ പ്രവശ്യയിലുള്ള കാലപിലേക്ക് പോകാം. ഈ ചെറുഗ്രാമത്തിൽ എത്തിപ്പെടുകയെന്നത് കുറച്ച് ദുഷ്കരമാണ്. കാരണം കാര്യമായ വാഹന സൗകര്യം ഒന്നും തന്നെയില്ല. എന്നാൽ ഇവിടെ എത്തിച്ചേർന്നാൽ നിങ്ങൾക്ക് ഈ സ്ഥലം മറക്കാൻ കഴിയി‌ല്ല. ഉത്തരവാദിത്ത ടൂറിസത്തിന് പേരുകേട്ട സ്ഥലമാണ് ഇത്.

വായിക്കാം: എന്താണ് ഉത്തരവാദിത്ത ടൂറിസം?

രാജസ്ഥാനിലെ ഗുഡ ബിഷ്ണോയി

ജോധ്പുരില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഗുഡ ബിഷ്ണൊയി ഗ്രാമം. മനോഹരങ്ങളായ കേജ്‍രി മരങ്ങളും ഗുഡ ബിഷ്ണൊയി തടാകവും ഈ ഗ്രാമത്തിലാണ്.ഗുഡ ബിഷ്ണോയി ഗോത്രക്കാരായ ഈ ഗ്രാമവാസികള്‍ സസ്യാഹാരികളും പ്രകൃതിയെ സം‍രക്ഷിയ്കുന്നത് മതപരമായ ഒരു വൃതമായെടുത്ത് ജീവിയ്ക്കുന്നവരാണ്.വളരെയധികം വന്യജിവികളെ ഈ ഗ്രാമത്തില്‍വച്ച് നേരിട്ടു കാണാം. ജോധ്പൂരിൽ നിന്ന് ഇവിടേയ്ക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാം

വായിക്കാം: മായക്കാഴ്ചകളുടെ ജോധ്പൂർ

തമിഴ്നാട്ടിലെ പിച്ചാവരം

ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് പശ്ചിമ ബംഗളിലെ സുന്ദർബൻ ആണ്. അതു കഴിഞ്ഞാൽ ഏറ്റവും വലിയ കണ്ടൽക്കാട് സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ പിച്ചാവരത്തിലാണ്. അതുകൊണ്ട് തന്നെ തമിഴ്നാട് സന്ദർശിക്കുമ്പോൾ പിച്ചാവരത്ത് കൂടി ഒന്ന് കറങ്ങുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത് മറക്കാനാവാത്ത സഞ്ചാര അനുഭവങ്ങൾ ആയിരിക്കും. നിങ്ങൾ പ്രകൃതിസ്നേഹിയായ യഥാർത്ഥ സഞ്ചാരിയാണെങ്കിൽ പിച്ചാവരത്തേക്കുള്ള യാത്ര ഒഴിവാക്കരുത്.

വായിക്കാം: കണ്ടൽക്കാടുകൾക്ക് ഇടയിലൂടെ ഒരു ബോട്ടുയാത്ര

ഒറീസ മുഴവനായും

നഗര സമൂഹവും ഗ്രാമീണ സമൂഹവും ഒരുപോലെ കൂടി ചേരുന്നതാണ്‌ ഒഡീഷയിലെ ജനത. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടവരാണ്‌ കൂടുതലായുള്ളത്‌. സംസ്ഥാനത്തെ മൊത്തം ജനതയുടെ നാലിനൊന്നോളം ഗോത്രസമൂഹമാണ്‌. ഇപ്പോഴും സമ്പന്നമായ സംസ്‌കാരം പിന്തുടരുകയും പാരമ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നവരാണിവര്‍. സംസ്ഥനത്തിന്റെ ഔദ്യോഗിക ഭാഷ ഒറിയയാണ്‌. സംസ്ഥാനത്തിന്റെ മൊത്തം വളര്‍ച്ചയ്‌ക്കനുസരിച്ച്‌ ഈംഗ്ലീഷ്‌, ഹിന്ദി ഭാഷകളും ഉപയോഗിക്കുന്നുണ്ട്‌.

വായിക്കാം: ഇന്ത്യയുടെ ആത്മാവ് ഇവിടുത്തെ ഗ്രാമങ്ങളിൽ ആണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X