Search
  • Follow NativePlanet
Share
» »മണാലിയിലെ മറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍

മണാലിയിലെ മറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍

സഞ്ചാരികള്‍ക്കു മുന്നില്‍ വരാതെ മറഞ്ഞിരിക്കുന്ന ധാരാളം സ്ഥലങ്ങള്‍ ഇവിടെയുണ്ട്. മണാലിയിലെ മറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം...

By Elizabath

ഹിമാചലിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അത് മണാലിയാണ്. മലനിരകളും മഞ്ഞ് പൊതിഞ്ഞ പര്‍വ്വതങ്ങളും ചേര്‍ന്ന് കിടക്കുന്ന ഇവിടം ഏതൊരു സഞ്ചാരിയുടെയും ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്. ബാക്ക് പാക്കേഴ്‌സിന്റെയും റൈഡേഴ്‌സിന്റെയും ഇഷ്ടസങ്കേതമായ മലാന അവധി ദിവസങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ സ്ഥലം കൂടിയാണ്. എന്നാല്‍ സഞ്ചാരികള്‍ക്കു മുന്നില്‍ വരാതെ മറഞ്ഞിരിക്കുന്ന ധാരാളം സ്ഥലങ്ങള്‍ ഇവിടെയുണ്ട്. മണാലിയിലെ മറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം...

മലാന

മലാന

ഹിമാചലില്‍ കുളുവിന് സമീപത്തായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മലാന. സമുദ്രനിരപ്പില്‍ നിന്നും 3029 മീറ്റര്‍ ഉയരത്തിലാണിവിടം സ്ഥിതി ചെയ്യുന്നത്.
മാസിഡോണിയന്‍ പടയോട്ടകാലത്ത് അലക്‌സാണ്ടറുടെ സൈന്യം നിര്‍മിച്ചതാണത്രെ ഈ ഗ്രാമം. മലാനയിലെ ജനങ്ങള്‍ ആര്യന്‍ വംശത്തിന്റെ പിന്തുടര്‍ച്ചക്കാരാണെന്നും പറയപ്പെടുന്നു.
സഞ്ചാരികള്‍ ട്രെക്കിംഗിനായി എത്തിച്ചേരുന്ന ഈ ഗ്രാമം ചരസിനും കഞ്ചാവിനും പേരുകേട്ടതാണ്.

മലാനയെക്കുറിച്ച് പുറംലോകമറിയാത്ത കാര്യങ്ങള്‍മലാനയെക്കുറിച്ച് പുറംലോകമറിയാത്ത കാര്യങ്ങള്‍

PC: flickr.com

ഹിഡിംബാ ദേവി ക്ഷേത്രം

ഹിഡിംബാ ദേവി ക്ഷേത്രം

1553 ല്‍ നിര്‍മ്മിക്കപ്പെട്ട ഹിഡിംബാ ദേവി ക്ഷേത്രം
മലമുകളില്‍ കാടിനു നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. മഹാഭാരത്തതിലെ പ്രധാന
കഥാപാത്രങ്ങളില്‍ ഒരാളായ ഹിഡിംബയ്ക്കാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. തടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിനു സമീപത്ത് ഗുഹയില്‍ ഹിഡിംബാ ദേവി ധ്യാനിച്ചിരുന്നതായാണ് വിശ്വാസം.

ഖീര്‍ഗംഗാ

ഖീര്‍ഗംഗാ

മണാലിയില്‍ നിന്നും 95 കിലോമീറ്റര്‍ അകലെ പാര്‍വ്വതി വാലിയിലാണ് ഖീര്‍ഗംഗാ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവിടെ എത്തണമെങ്കില്‍ 11 കിമീ ദൂരം ട്രക്ക് ചെയ്യണം. വണ്ടി
എത്തുന്ന ബര്‍ശൈനി എന്ന സ്ഥലത്തുനിന്നുമാണ് ട്രക്കിങ് ആരംഭിക്കുന്നത്.

വശിഷ്ഠ് കുണ്ഡ്

വശിഷ്ഠ് കുണ്ഡ്

മണാലിയില്‍ നിന്നും 5 കിമീ അകലെ ബിയാസ് നദിക്കരയിലാണ് വശിഷ്ഠ് കുണ്ഡ് സ്ഥിതി ചെയ്യുന്നത്. സള്‍ഫറടങ്ങിയ ചൂടുനീരുറവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഔഷധഗുണങ്ങളുള്ള നീറരുറവയാണിതെന്നാണ് വിശ്വാസം. കൂടാതെ വശിഷ്ഠമുനിക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രവും ഇവിടെ കാണാന്‍ സാധിക്കും.

PC: flickr.com

ഗധന്‍ ചെക്‌ചോലിങ് ഗോംപ

ഗധന്‍ ചെക്‌ചോലിങ് ഗോംപ

ഓള്‍ഡ് മണാലി റോഡിന് സമീപം സ്ഥിതി ചെയ്യുന്ന
ഗധന്‍ ചെക്‌ചോലിങ് ഗോംപ സഞ്ചാരികള്‍ക്കിടയില്‍ ഏറെ അറിയപ്പെടാത്ത ഒരു ടിബറ്റന്‍ ആശ്രമമാണ്. ടിബറ്റന്‍ സംസ്‌കാരവും വാസ്തുവിദ്യയും ശാന്തതയുമെല്ലാം അറിയാനും ആസ്വദിക്കാനുമെത്തുന്നവരാണ് ഇവിടുത്തെ സന്ദര്‍ശകരില്‍ ഏറിയ പങ്കും. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഇവിടുത്തെ പ്രവേശനം

PC: wikimedia.org

ഹിമാലയന്‍ നിന്‍ഗാംപ ഗോംപ

ഹിമാലയന്‍ നിന്‍ഗാംപ ഗോംപ

മണാലി മാര്‍ക്കറ്റിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മറ്റൊരു ആശ്രമമാണ് ഹിമാലയന്‍ നിന്‍ഗാംപ ഗോംപ. വലുപ്പത്തില്‍ ചെറുതാണെങ്കിലും ആത്മീയമായ ശാന്തത പകരുന്നതില്‍ ഇവിടെ കഴിഞ്ഞേ മറ്റൊരിടമുള്ളൂ എന്നാണ് സന്ദര്‍ശകര്‍ പറയുന്നത്.


PC: flickr.com

അര്‍ജുന്‍ ഗുഫാ

അര്‍ജുന്‍ ഗുഫാ

അര്‍ജുന്‍ ഗുഫ അല്ലെങ്കില്‍ അര്‍ജുന്‍ ഗുഹമണാലിയില്‍ നിന്നും 5 കിമി അകലെ ബിയാസ് നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒന്നാണ്. പാണ്ഡവരില്‍ പ്രധാനിയായ അര്‍ജുനന്‍ ഇവിടെ ധ്യാനിച്ചിരുന്നതിനാലാണ് ഈസ്ഥലത്തിന്
ഈ പേരു കിട്ടിയതെന്ന് പറയപ്പെടുന്നു.

ഹംത

ഹംത

വിനോദസഞ്ചാര ഭൂപടങ്ങളില്‍ ഇനിയും ഇടം നേടിയിട്ടില്ലാത്ത ഒരിടമാണ് മണാലിയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹംത. ട്രക്കിങ്ങും കാഴ്ചകളും ഒക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍

PC: wikimedia.org

മണാലിയിലെ മറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍

ജീവന്റെ കാരണക്കാരനാണെന്ന വിശ്വസിക്കപ്പെടുന്ന മനുവില്‍ നിന്നാണ് മണാലിക്ക് ഈ പേരു ലഭിക്കുന്നത്. ഓള്‍ഡ് മണാലിയില്‍ മെയിന്‍ റോജിന് സമീപത്തായാണ് ഇവിടുത്തെ മനു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ മനുവിനായി നിര്‍മ്മിച്ചിരിക്കുന്ന ഏക ക്ഷേത്രവും ഇവിടെയാണ്.

PC: wikimedia.org

സോലാങ് വാലി

സോലാങ് വാലി

മണാലിയില്‍ നിന്നും 3 കിമീ അകലെ സ്ഥിതി ചെയ്യുന്ന സോലാങ് വാലി ഹിമാലയത്തിന്റെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ കാണാന്‍ പറ്റിയ സ്ഥലമാണ്. സ്‌നോ പോയിന്റ് എന്നും അറിയപ്പെടുന്ന ഇവിടം സ്‌കീയിങ്ങിനും പാരച്യൂട്ട് പറക്കലിനും പാരാഗ്ലൈഡിങ്ങിനും ഒക്കെ പേരുകേട്ട സ്ഥലമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X