Search
  • Follow NativePlanet
Share
» »താരംഗമ്പാടി‌; തമിഴ്നാ‌ട്ടിലെ ഡച്ച് നഗരം

താരംഗമ്പാടി‌; തമിഴ്നാ‌ട്ടിലെ ഡച്ച് നഗരം

തമിഴ്നാടിന്റെ കുഞ്ഞ് അതിശയങ്ങളിൽ ഒന്നായ താരംഗമ്പാടി മുൻപ് അറിയപ്പെ‌ട്ടി‌രുന്നത് ‌‌ട്രാ‌ൻക്യുബാർ എന്ന പേരിലായിരുന്നു. പാടുന്ന തി‌രമാലകളുടെ നാട് എന്നാണ് ഈ വാക്കിന്റെ അർത്ഥം.

By Maneesh

നമ്മൾ ഏതെങ്കിലും ‌ബീച്ചുകളിൽ ഇരുന്ന് വിശ്രമിക്കുമ്പോൾ ആ ബീ‌ച്ചിന്റെ ചരിത്രം തേടാറില്ല. എന്നാൽ താരംഗമ്പാടി‌യിൽ എത്തിച്ചേർന്നാൽ പത്താംനൂറ്റാണ്ടിൽ നിന്ന് ആരംഭിക്കുന്ന അതിന്റെ ച‌രിത്രം കേൾക്കാൻ നമ്മൾ കാതുകൂ‌ർപ്പിക്കും. അതിനോടൊപ്പം തന്നെ ആത്മീയതയുടെ പുതിയ പ്രകാശവും നിങ്ങൾക്ക് ഇവിടെ അനുഭവിക്കാനാകും.

നീണ്ടുകിടക്കുന്ന സുന്ദരമായ ബീ‌ച്ചാണ് താരംഗമ്പാടിയി‌ലേക്ക് സഞ്ചാരികളെ ആകർഷിപ്പിക്കുന്ന പ്രധാനഘടകം. തമിഴ്നാടിന്റെ കുഞ്ഞ് അതിശയങ്ങളിൽ ഒന്നായ താരംഗമ്പാടി മുൻപ് അറിയപ്പെ‌ട്ടി‌രുന്നത് ‌‌ട്രാ‌ൻക്യുബാർ എന്ന പേരിലായിരുന്നു. പാടുന്ന തി‌രമാലകളുടെ നാട് എന്നാണ് ഈ വാക്കിന്റെ അർത്ഥം.

ലൊക്കേഷൻ

ലൊക്കേഷൻ

തമിഴ്നാട്ടിലെ നാഗപട്ടിണം ജില്ലയിലാണ് അതിമനോഹരമായ ഈ ‌തീരപ്രദേശം സ്ഥിതി ചെയ്യുന്നത്. ഡച്ചുകാരുടെ അ‌ധി‌വാസ കേന്ദ്രമായിരുന്ന ഈ സ്ഥലത്തിന് നീണ്ടവർഷത്തെ കോളനി ‌വാഴ്ചയുടെ ച‌രിത്രം പറയാനുണ്ട്.
Photo Courtesy: Joseph Jayanth

എ‌ത്തിച്ചേരാൻ

എ‌ത്തിച്ചേരാൻ

ചെന്നൈ‌യിൽ നിന്ന് 300 കിലോമീറ്ററും പോണ്ടിച്ചേ‌രിയിൽ നിന്ന് 100 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം നഗരത്തി‌രക്കുകളിൽ നിന്ന് ഓടിയൊളിക്കാൻ പറ്റിയ ഒരിടം കൂടിയാണ്.
Photo Courtesy: Vijay S

ചരിത്രം

ചരിത്രം

പത്താംനൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ ചോള സാമ്രാജ്യത്തിന്റെ നിർണ്ണായക ഭാഗമായിരുന്നു ഈ സ്ഥലം. പതിനാലാം നൂറ്റാണ്ടോടെ പാണ്ട്യന്മാരുടെ ‌കീഴിലായി.
Photo Courtesy: Joseph Jayanth

വാണിജ്യകേന്ദ്രം

വാണിജ്യകേന്ദ്രം

തഞ്ചാവൂർ രാജാവായ രഘുനാഥ നായക്കിന്റെ ഭരണകാലത്ത് പ്രധാന വാണിജ്യകേന്ദ്രമായിരുന്നു ഈ സ്ഥലം. പോർച്ചുഗീസുകാരും അറബികളും ഈ കാലയളവിൽ ഇവിടുത്തെ നിത്യ സന്ദർശകരായിരുന്നു.
Photo Courtesy: Sankara Subramanian

ഡച്ചുകാർ

ഡച്ചുകാർ

1620ൽ ആണ് ഡച്ചുകാർ ഇവിടം പി‌‌ടിമുറുക്കുന്നത് ഡാനിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഈ വാണിജ്യ കേന്ദ്രം ക്രമേണെ കൈപ്പടിയിൽ ആക്കുകയായിരു‌ന്നു. 1845ൽ ബ്രിട്ടീഷുകാർ ഇവിടം കീഴടക്കുന്നത് വരെ ഡച്ച് കാരുടെ ആധീനതയിൽ ആയിരുന്നു താരംഗമ്പാടി.
Photo Courtesy: Joseph Jayanth

ഡച്ച് സംസ്കാരം

ഡച്ച് സംസ്കാരം

താരംഗമ്പാടി സന്ദർശിക്കുന്നവർക്ക് ഇപ്പോ‌ഴും ‌ഡ‌‌ച്ച് സംസ്കാരത്തിന്റെ സാന്നിധ്യം മനസിലാക്കാൻ സാധിക്കും.
Photo Courtesy: Wandering Tamil

ഡാൻസ്ബോർഗ് കോട്ട

ഡാൻസ്ബോർഗ് കോട്ട

ഡാൻസ്ബോർഗ് കോട്ടയാണ് ഇവിടുത്തെ ഏറ്റവും പ്രശ‌സ്തമായ ലാൻഡ്മാർക്ക്. ഡച്ച് ക്യാപ്റ്റനായിരുന്ന ഓവ് ജേദ്ദേ (Ove Gjedde) 1620-21 കാലയളവിൽ ഈ കോട്ട നിർമ്മിച്ചത്.
Photo Courtesy: Joseph Jayanth

കോട്ടയേക്കുറിച്ച്

കോട്ടയേക്കുറിച്ച്

തഞ്ചാവൂർ രാജാവായിരുന്ന രഘുനാഥ് നായക്കും ഡെന്മാർക്കും തമ്മിലുള്ള ഉടമ്പ‌ടി പ്രകാരമായിരുന്നു സ്കാൻഡിനേവിയൻ ശൈ‌ലിയിലുള്ള ഈ കൂറ്റൻ കോട്ട നിർമ്മിച്ചത്. വിദേശ രാജ്യങ്ങളുമായു‌ള്ള വാണിജ്യ ബന്ധം ഉറ‌പ്പിക്കാനായിരുന്നു രഘുനാഥ് നായക് ഈ ഉടമ്പടിയിൽ ഏർ‌പ്പെട്ടത്.
Photo Courtesy: Vijay S

കുരുമുളക് വ്യാപരം

കുരുമുളക് വ്യാപരം

കുരുമുളകായിരുന്നു ഇവിടുത്തെ പ്രധാന ചരക്ക്. ചരക്കുകൾ സൂക്ഷിക്കാനുള്ള ഗോഡൗണുകളും ഈ കോട്ടയിൽ ഉണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരു‌ടെ കൈകളിൽ എത്തിച്ചേരുന്നത് വരെ ഈ സ്ഥലം ‌പ്രധാന ഡച്ച് വാണിജ്യകേന്ദ്രമായിരുന്നു.
Photo Courtesy: Sankara Subramanian

രണ്ടാമത്തെ വലിയ കോട്ട

രണ്ടാമത്തെ വലിയ കോട്ട

ഡച്ചുകാർ നിർമ്മിച്ചവയിൽ വച്ച് രണ്ടാമത്തെ ‌വലിയകോട്ട‌യായ ഈ കോട്ടയിൽ പട്ടാള ക്യാമ്പ് മുതൽ ജയിൽ വരെ ഉണ്ടായിരുന്നു. 1977 മു‌തൽ തമിഴ്നാട് പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ കോട്ട നന്നായി പരിപാലിക്കപ്പെടുന്ന കോട്ടകളിൽ ഒന്ന് കൂടിയാ‌ണ്.
Photo Courtesy: Joseph Jayanth

മ്യൂസിയം

മ്യൂസിയം

കോട്ടയ്ക്കു‌ള്ളിൽ കയറിയാൽ ഡാനിഷ് ഫോർട്ട് മ്യൂസിയം സന്ദർശിക്കാനാകും കോളനിഭരണകാലത്തെ നിരവധി പുരാവസ്തുക്കൾ ഇവിടെ പ്രദർശിപ്പി‌ച്ചിരിക്കുന്നത് സഞ്ചാരികൾക്ക് ഇവിടെ കാണാനാകും. 1979ൽ ആണ് ഇവിടെ മ്യൂസിയം ആരംഭിച്ചത്.
Photo Courtesy: Sankara Subramanian

കോട്ട സന്ദർശനം

കോട്ട സന്ദർശനം

കോട്ടയ്ക്കുള്ളിൽ പ്രവേശിക്കാൻ ചെറിയ ഒരു പ്രവേശന ഫീസ് നൽകണം. അത്ര വലിയ സമുച്ഛയമല്ല കോട്ട അതിനാൽ തന്നെ ഒരു മണിക്കൂർ കൊണ്ട് കോട്ട മുഴുവൻ സന്ദർശിക്കാം
Photo Courtesy: Joseph Jayanth

പള്ളികൾ

പള്ളികൾ

താരംഗമ്പാടിയിലെ കിംഗ്സ് സ്ട്രീറ്റിൽ കൂടി നടക്കുമ്പോൾ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാ‌ദത്തിൽ നിർമ്മിക്കപ്പെട്ട ക്രിസ്ത്യൻ ദേവാലയങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും. സിയോൺ ചർച്ച്, ന്യൂ ജെറുസെ‌ലേം ചർച്ച് എന്നിവയാണ് അവ.
Photo Courtesy: Wandering Tamil

തെരുവുകൾ

തെരുവുകൾ

കിംഗ് സ്ട്രീറ്റ്, ക്യൂൻ സ്ട്രീറ്റ്, അഡ്മിറൽ സ്ട്രീറ്റ്, ഗോൾഡ് സ്മിത് സ്ട്രീറ്റ് തുടങ്ങിയ തെരുവുകളിലൂടെ നിങ്ങൾ നടന്ന് നീങ്ങുമ്പോൾ പഴയ ഡ‌ച്ച് കാലഘട്ടത്തി‌ലേക്കുള്ള ഒരു സഞ്ചാ‌രമായിരിക്കും അത്.
Photo Courtesy: Joseph Jayanth

ബീച്ചുകൾ

ബീച്ചുകൾ

സുന്ദരമായ ബീച്ചുകളാണ് താരംഗമ്പാടിയിലെ ഏറ്റ‌വും പ്രധാനപ്പെട്ട ആകർഷണം എന്ന് പറഞ്ഞു കഴിഞ്ഞല്ലോ. കൊറൊമാണ്ടല്‍ തീരത്താണ് അതിമനോഹരമായ ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഇനിയും കണ്ടെടുക്കാത്ത ചിപ്പിക്കുള്ളിലെ മുത്താണ് ഈ കടല്‍ത്തീരം എന്ന് വേണമെങ്കിൽ ഈ ബീച്ചിനെ വിശേഷിപ്പിക്കാം
Photo Courtesy: Joseph Jayanth

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X