Search
  • Follow NativePlanet
Share
» »ഡാര്‍ജിലിംഗിലെ കാഴ്‌ചക‌ള്‍ കാണാം

ഡാര്‍ജിലിംഗിലെ കാഴ്‌ചക‌ള്‍ കാണാം

By Maneesh

ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഹില്‍സ്റ്റേഷനു‌കളില്‍ ഒന്നാണ് പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ്. അതുകൊണ്ട് തന്നെ ഡാര്‍ജിലിംഗ് എന്ന പേര് കേ‌ള്‍ക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല. തേയിലത്തോട്ട‌ങ്ങള്‍ക്കും മേല്‍‌ത്തരം തേയിലയ്ക്കും പേരുകേട്ട സ്ഥ‌ലമാണ് ഡാര്‍ജിലിംഗ്.

കാ‌ഞ്ചന്‍ജംഗ കൊടുമുടിയുടെ സുന്ദരമായ വിദൂര കാഴ്ചയാണ് ഡാര്‍ജിലിംഗില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന മറ്റൊരു കാര്യം. കുന്നി‌ന്‍‌‌ചരിവാകെ പടര്‍‌ന്ന് കിടക്കുന്ന തേയിലത്തോട്ടങ്ങളുടെ പച്ചപ്പ്, അവിടെ എത്തിച്ചേരുന്ന സഞ്ചാരികളുടെ മനസിനെ മയക്കുന്ന ഒന്നാണ്. വിശദമായി വായിക്കാം

ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലും മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലുമാണ് ഡാര്‍‌ജിലിംഗ് സന്ദര്‍ശിക്കാന്‍ നല്ല സമയം. ഡാര്‍ജിലിംഗിലെ സുന്ദരമായ കാഴ്ചകള്‍ കാണാം

കാഞ്ചന്‍ജംഗ കൊടുമുടി

കാഞ്ചന്‍ജംഗ കൊടുമുടി

ഡാര്‍ജിലിംഗില്‍ നിന്ന് നോക്കി കാണാവുന്ന കാഞ്ചന്‍ജംഗ കൊടുമുടി‌യുടെ സുന്ദരമായ ദൃശ്യം
Photo Courtesy: Partha Sarathi Sahana

ഡാര്‍ജിലിംഗ് സൂ

ഡാര്‍ജിലിംഗ് സൂ

ഇന്ത്യയിലെ ഏറ്റവും ഉയ‌ര്‍ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മൃഗ‌ശാലയാണ് ഡാര്‍ജിലിംഗ് സൂ എന്ന് അറിയപ്പെടുന്ന പദ്മജ നായ്ഡു ഹിമാലയന്‍ സൂ. ഇന്ത്യയിലെ മറ്റു ‌സ്ഥലങ്ങളില്‍ കാണപ്പെടാത്ത ഹിമപ്പുലി, റെഡ് പാണ്ഡ, ഹിമ ചെന്നായ തുടങ്ങിയ അപൂര്‍വയിനം മൃഗങ്ങ‌ളെ ഇവിടെ കാണാം

Photo Courtesy: flowcomm

ഹിമാലയന്‍ മലകയറ്റ പ‌ഠന കേന്ദ്രം

ഹിമാലയന്‍ മലകയറ്റ പ‌ഠന കേന്ദ്രം

എ‌ച്ച് എം ഐ എന്ന ചുരു‌ക്കപ്പേരില്‍ അറിയപ്പെടുന്ന ഹിമാലയന്‍ മൗണ്ടൈനീറിംഗ് ഇന്‍സ്റ്റിട്യൂട്ട് എന്ന സ്ഥാപനം ഡാര്‍ജിലിംഗില്‍ ഉണ്ട്. മലകയറ്റം ഒരു കായിക വിനോദമായി കാണുന്നവര്‍ക്ക് ഇവിടെ ചേര്‍ന്ന് മലകയറാന്‍ പഠിക്കാം. 1954ല്‍ ആണ് ഇത് സ്ഥാപിച്ചത്.

Photo Courtesy: Shahnoor Habib Munmun

തേയിലത്തോട്ടങ്ങള്‍

തേയിലത്തോട്ടങ്ങള്‍

ബ്രിട്ടീഷുകാരുടെ കാലത്താണ് ഡാര്‍ജിലിംഗില്‍ തേയിലത്തോട്ടങ്ങള്‍ ആരംഭിച്ച് തുടങ്ങിയത്. ഡാര്‍ജിലിംഗിന്റെ പ്രകൃതി ഭംഗി കൂടാന്‍ ഇവിടുത്തെ തേയിലത്തോട്ടങ്ങള്‍ കാരണാമായിട്ടുണ്ട്

Photo Courtesy: Anilbharadwaj125

ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വെ

ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വെ

ഡാര്‍ജിലിംഗിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണമാണ് ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വെ ടോയ് ട്രെയിന്‍ എന്നാണ് ഈ ട്രെയിന്‍ പൊതുവെ അറിയപ്പെടുന്നത്. ന്യൂ ജല്‍ഗായ്‌പുരി മുതല്‍ ഡാര്‍ജിലിംഗ് വരെയാണ് ഈ ട്രെയിന്‍ സര്‍വീസ് നട‌ത്തുന്നത്.

Photo Courtesy: AHEMSLTD~commonswiki

ഗും

ഗും

ഹിമാലയത്തിലെ ഒരു മലമ്പ്രദേശമാണ് ഗും. ഗൂം എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഇവിടെ ഒരു ബുദ്ധ വിഹാരമുണ്ട്. ഇവിടുത്തെ റെയില്‍വെ സ്റ്റേ‌ഷനാണ് ഇന്ത്യയില്‍ ഏറ്റവും ഉയരം കൂടിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റെയില്‍വെ സ്റ്റേഷന്‍

Photo Courtesy: Shahnoor Habib Munmun

സെയിന്റ് ആന്‍ഡ്രൂസ് ചര്‍ച്ച്

സെയിന്റ് ആന്‍ഡ്രൂസ് ചര്‍ച്ച്

1843ല്‍ ആണ് സെയിന്റ് ആന്‍ഡ്രൂസ് പള്ളി നിര്‍മ്മിച്ചത്. ഡാര്‍ജിലിംഗിലെ മാള്‍ റോഡിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്

Photo Courtesy: Joydeep

റോക്ക് ഗാര്‍ഡന്‍

റോക്ക് ഗാര്‍ഡന്‍

ഡാര്‍ജിലിംഗിലെ ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ് റോക്ക് ഗാര്‍ഡന്‍. ഇതിനോട് ചേര്‍ന്നാണ് ചുന്നു വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്.

Photo Courtesy: P.K.Niyogi

ടൈഗര്‍ ഹില്‍

ടൈഗര്‍ ഹില്‍

ഡാര്‍ജിലിംഗിലെ സുന്ദരമായ ഒരു വ്യൂ പോയിന്റാണ് ടൈഗര്‍ ഹില്‍. ഇവിടെ നിന്ന് നോക്കിയാല്‍ കാഞ്ച‌ന്‍ജം‌ഗയുടെ സുന്ദരമാ‌യ കാഴ്ച കാണാം.

Photo Courtesy: Aranya449

നിയോറ വാലി നാഷണല്‍ പാര്‍ക്ക്

നിയോറ വാലി നാഷണല്‍ പാര്‍ക്ക്

കാലിം‌പോങില്‍ ആണ് നിയോറ വാലി നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. റെഡ് പാണ്ടയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

Photo Courtesy: Soumyadeep Chatterjee

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X