Search
  • Follow NativePlanet
Share
» »ഗുജറാത്തിലെ പട്ടങ്ങള്‍ ഇന്ത്യയുടെ ആകാശത്ത്!

ഗുജറാത്തിലെ പട്ടങ്ങള്‍ ഇന്ത്യയുടെ ആകാശത്ത്!

By Maneesh

ഇന്ത്യക്കാര്‍ക്ക് പട്ടം പറത്തല്‍ ഒരു ആഘോഷമാണ്, അത് ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗം കൂടിയാണ്. ഇന്ത്യയിലെ ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് പട്ടം പറത്തല്‍ ഒരു മഹോത്സവമായി കൊണ്ടാടാറുള്ളത്. രാജസ്ഥാനിലെ ജയ്പ്പൂരിലും ഗുജറത്തിലെ അഹമ്മദബാദിലും എല്ലാവര്‍ഷവും ജനുവരി മാസത്തില്‍ അന്തര്‍ദേശീയ പട്ടംപറത്തല്‍ മഹോത്സവം നടക്കാറുണ്ട്. ഇത് കൂടാതെ ഇന്ത്യയിലെ പല പ്രമുഖ നഗരങ്ങളിലും പട്ടം പറത്തല്‍ ഒരു ആഘോഷമായി കൊണ്ടാടാറുണ്ട്.

അഹമ്മദാബാദിലെ ഹോട്ടലുകളിലെ തകര്‍പ്പന്‍ ഡീലുകള്‍ കാണാം

മകരസക്രാന്തി

എല്ലാ വര്‍ഷവും മകരസക്രാന്തി നാളിനോടനുബന്ധിച്ചാണ് പട്ടം പറത്തല്‍ ഉത്സവം നടക്കാറുള്ളത്. രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഉത്തരായനം എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. എല്ലാവര്‍ഷവും ജനുവരി പതിനാലിനാണ് ഈ ഉത്സവം നടക്കുന്നത്.

ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍

ഗുജറാത്തിലെ അഹമ്മദബാദിലാണ് എല്ലാവര്‍ഷവും മകരസക്രാന്തിയോടനുബന്ധിച്ച് ഇന്റര്‍ നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ നടക്കാറുള്ളത്. ഇതിന് മുന്നോടിയായി ഗുജറാത്തിലെ ഭവനങ്ങളില്‍ ഒരു മാസം മുന്‍പെ പട്ടം നിര്‍മ്മാണം ആരംഭിക്കും. 2012ല്‍ നടന്ന ആഘോഷത്തില്‍ 42 രാജ്യങ്ങളില്‍ നിന്നുള്ള ആളുകളാണ് പങ്കെടുത്തത്.

പട്ടങ്ങളുടെ തലസ്ഥാനം

മകരസക്രാന്തിയോടനുബന്ധിച്ച് വമ്പിച്ച പട്ടം വില്‍പ്പന നടക്കുന്നതിനാല്‍ പട്ടങ്ങളുടെ തലസ്ഥാനമെന്നാണ് ഗുജറാത്തിലെ അഹമ്മദബാദ് അറിയപ്പെടുന്നത്. ഈ കാലയളവില്‍ ആയിരക്കണക്കിന് പട്ടങ്ങളാണ് ദിവസേന ഓരോ കടകളിലും വില്‍പ്പന നടക്കപ്പെടുന്നത്. പട്ടങ്ങള്‍ വില്‍ക്കാനും വാങ്ങാനുമായുള്ള ഒരു മാര്‍ക്കറ്റ് തന്നെയുണ്ട് അഹമ്മദാബാദില്‍ പട്ടാംഗ് ബസാര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

ഇന്ത്യയിലെ പല ഭാഗത്തായി നടക്കാറുള്ള കൈറ്റ് ഫെസ്റ്റിവലുകളുടെ ചിത്രങ്ങള്‍ കാണാം

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കഴിഞ്ഞ വർഷം അഹമ്മദാബാദിൽ നടന്ന കൈറ്റ് ഫെസ്റ്റിവ‌ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുന്നു. Photo: PTI

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

അഹമ്മദാബാദിൽ നടന്ന 22മത് കൈറ്റ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തിന് ശേഷം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡി പട്ടം പറത്തിക്കുന്നു. Photo: PTI

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

സൗത്ത് മുംബൈയിൽ നടന്ന കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയവർ. Photo: PTI

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

മുംബൈയിൽ നടന്ന കൈറ്റ് ഫെസ്റ്റിവലിൽ ഒരു ഭീമൻ പട്ടം പറത്തുന്നയാൾ. നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഈ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയിരുന്നു. Photo: PTI

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

മുംബൈയിൽ നടന്ന കൈറ്റ് ഫെസ്റ്റിവലിൽ നിന്ന് ഒരു കാഴ്ച Photo: PTI

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

പ്രത്യേകമായി രൂപ കൽപ്പന ചെയ്ത പട്ടം പറത്തുന്ന ഒരു വിദേശി. ഇംഗ്ലണ്ട്, ഫ്രാൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ ഈ ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു. Photo: PTI

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കടുവയുടെ രൂപത്തിൽ രൂപകൽപ്പന ചെയ്ത ഒരു പട്ടം. Photo: PTI

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

50 അടി വ്യാപ്തിയുള്ള ഭീമാകരനായ ഒരു പട്ടം പറത്താൻ ഉദ്യമിക്കുന്നവർ. അഹമ്മദാബാദിൽ നടന്ന പട്ടംപറത്തൽ മേളയിൽ നിന്ന്. Photo: PTI

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

അഹമ്മദബാദിലെ ഒരു കൈറ്റ് ഷോപ്പ്. Photo: PTI

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

തന്റെ ഒപ്പുവച്ച പട്ടവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. Photo: PTI

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

2014ൽ ഡൽഹിയിൽ നടന്ന 26മത് അന്തർദേശീയ കൈറ്റ് ഫെസ്റ്റിവലിൽ നിന്ന് ഒരു ചിത്രം . PTI Photo

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

അഹമ്മദാബാദിൽ നടന്ന 21മത് കൈറ്റ് ഫെസ്റ്റിവലിൽ പട്ടം പറത്തുന്ന ഇന്തോനേഷ്യക്കാരൻ. Photo: PTI

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

ഉദയ്പ്പൂരിൽ നടന്ന അന്തർദേശീയ കൈറ്റ് ഫെസ്റ്റിവലിൽ മുതലയുടെ ആകൃതിയിലുള്ള പട്ടം പറത്താൻ ശ്രമിക്കുന്നവർ. Photo: PTI

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

മൂവർണ്ണ കൊടിയുടെ മാതൃകയിലുള്ള പട്ടപറത്താൻ ശ്രമിക്കുന്ന ഒരാൾ. അഹമദാബാദിൽ നടന്ന 22മത് കൈറ്റ് ഫെസ്റ്റിവലിൽ നിന്ന്. Photo : PTI

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

അഹമ്മദാബാദിൽ നടന്ന 22മത് കൈറ്റ് ഫെസ്റ്റി‌വലിൽ നിന്ന്. Photo: PTI

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

അഹമ്മദാബാദിൽ നടന്ന 22മത് കൈറ്റ് ഫെസ്റ്റി‌വലിൽ നിന്ന്. Photo: PTI

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

ന്യൂഡ‌ൽഹിയിൽ നടന്ന കൈറ്റ് ഫെസ്റ്റിവലിൽ താ‌ജ്മഹലിന്റെ ചിത്രം ആലേഖനം ചെയ്ത പട്ടം പറത്താൻ ശ്രമിക്കുന്നയാൾ Photo: PTI

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

ന്യൂഡൽഹിയിൽ നടന്ന കൈറ്റ് ഫെസ്റ്റിവൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഷീലാദീക്ഷിത് ഉദ്ഘാടനം ചെയ്യുന്നു. Photo: PTI

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

കൈറ്റ് ഫെസ്റ്റിവൽ ചിത്രങ്ങൾ

ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത ഒരു പട്ടം. Photo: PTI

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X