Search
  • Follow NativePlanet
Share
» »സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന കായംകുളത്തെ കൊട്ടാരം

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന കായംകുളത്തെ കൊട്ടാരം

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന കേരളത്തിലെ കൊട്ടാരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

By Elizabath

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന കേരളത്തിലെ കൊട്ടാരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു കൊട്ടാരമോ എന്നു അതിശയിക്കേണ്ട. കായംകുളത്തെ കൃഷ്ണപുരം കൊട്ടാരത്തിലാണ് ഒരുകാലത്ത് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്നത്. രാജകാര്യങ്ങള്‍ കൊട്ടാരത്തിന് വെളിയില്‍ പോകാതിരിക്കാനായിരുന്നുവത്രെ ഈ മുന്‍കരുതല്‍.
കായംകുളം രാജാവായിരുന്ന വീരരവിവര്‍മ്മന്‍ നിര്‍മ്മിച്ച് മാര്‍ത്താണ്ഡവര്‍മ്മ ഇന്നുകാണുന്ന രീതിയില്‍
പുതുക്കിപ്പണിത കൃഷ്ണപുരം കൊട്ടാരത്തെപ്പറ്റി കൂടുതലറിയാം.

കൃഷ്ണപുരം കൊട്ടാരം

കൃഷ്ണപുരം കൊട്ടാരം

കായംകുളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കൃഷ്ണപുരം കൊട്ടാരം കേരള പുരാവസ്തു വകുപ്പിന്റെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഒരു ചരിത്ര സ്മാരകമാണ്. ഒരുകാലത്ത് കായംകുളം രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഇവിടം.
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കായംകുളം പിടിച്ചെടുത്ത മാര്‍ത്താണ്ഡവര്‍മ്മയാണ് കൊട്ടാരം ഇന്നു കാണുന്ന രീതിയില്‍ പുതുക്കി പണിതത്. പിന്നീട് കുറേ കാലത്തോളം തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ ഒരിടത്താവളമായിരുന്നു കൃഷ്ണപുരം കൊട്ടാരം.

PC: Anaga elsa

പത്മനാഭപുരം കൊട്ടാരത്തിന്റെ ചെറുപതിപ്പ്

പത്മനാഭപുരം കൊട്ടാരത്തിന്റെ ചെറുപതിപ്പ്

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പത്മനാഭപുരം കൊട്ടാരത്തിന്റെ അതേ മാതൃകയിലാണത്രെ കൃഷ്ണപുരം കൊട്ടാരവും നിര്‍മ്മിച്ചിരിക്കുന്നത്.
കേരളീയ വാസ്തുവിദ്യയുടെ തനിശൈലിയിലാണ് ഈ പതിനാറുകെട്ട് കാണപ്പെടുന്നത്. കാല്പപഴക്കത്താല്‍ ഇപ്പോള്‍ പന്ത്രണ്ട് കെട്ടുകള്‍ മാത്രമേ കാണാനുള്ളു.
കൊട്ടാരത്തിന്റെ ചുറ്റുമതില്‍ കടന്നാല്‍ മനോഹരമായ ഒരു ഉദ്യാനത്തിലേക്കാണ് ആദ്യം എത്തിച്ചേരുന്നത്. പിന്നീട് അകത്തെ ചുറ്റുമതിലും പടിപ്പുരയും മുറ്റവും കടന്നാല്‍ കൊട്ടാരത്തിന്റെ പ്രധാന വാതില്‍ വഴി ഉള്ളിലെത്താന്‍ സാധിക്കും.

<strong>കേരള സര്‍ക്കാരിന്റെ തമിഴ്‌നാട്ടിലെ കൊട്ടാരം</strong>കേരള സര്‍ക്കാരിന്റെ തമിഴ്‌നാട്ടിലെ കൊട്ടാരം

PC: Sreejithk2000

പതിനാറുകെട്ടിലുള്ള കൊട്ടാരം

പതിനാറുകെട്ടിലുള്ള കൊട്ടാരം

തൃകോണാകൃതിയിലുള്ള മുഖപ്പുകളോടു കൂടിയ മേല്‍ക്കൂരയും കനത്ത വാതില്‍പ്പടികളും ഇടുങ്ങിയ ഇടനാഴികളുമെല്ലാം നിറഞ്ഞ കൊട്ടാരം പതിനാറുകെട്ടിന്റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇരുപത്തിരണ്ടോളം മുറികളുള്ള കൊട്ടാരത്തില്‍ പൂമുഖം, കോവണിത്തളം, നീരാഴിക്കെട്ട്, നെല്ലറ, മടപ്പള്ളി,അടുക്കള, മന്ത്രശാല, അതിഥിമുറി, കിടപ്പുമുറികള്‍ എന്നിവയാണുള്ളത്.

PC: Noeljoe85

ഗജേന്ദ്രമോക്ഷം ചുവര്‍ചിത്രം

ഗജേന്ദ്രമോക്ഷം ചുവര്‍ചിത്രം

കൃഷ്ണപുരം കൊട്ടാരത്തിലെ ഏറ്റവും വലിയ ആകര്‍ഷണമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്ന ഗജേന്ദ്രമോക്ഷം ചുവര്‍ചിത്രം.
കേരളത്തില്‍ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലുപ്പമേറിയ ഒറ്റപ്പാനല്‍ ചുവര്‍ ചിത്രമാണിത്.
154 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ചുവര്‍ചിത്രം കൊട്ടാരത്തിലെ നീരാഴിക്കെട്ടിലെ തേവാരമുറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
പച്ചിലച്ചാറ്, പഴച്ചാറ്, മഞ്ഞള്‍പ്പൊടി, ചുണ്ണാമ്പ്, കള്ളിമുള്ളിന്റെ നീര്, പനച്ചക്കയുടെ പശ, ഇഷ്ടികപ്പൊടി തുടങ്ങിയവയാണ് ഇത് വരയ്ക്കാനുപയോഗിച്ചിരിക്കുന്നത്.
ഋതുമ തടാകത്തില്‍ ഗജേന്ദ്രനു വിഷ്ണു മോക്ഷം നല്കുന്ന കഥാസന്ദര്‍ഭം 1750 നും 1753 നും ഇടയില്‍ വരച്ചതാണെന്നാണ് നിഗമനം.

PC: Kerala Tourism Official Site

സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല!

സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല!

കായംകുളം രാജാവായിരുന്ന വീരരവിവര്‍മ്മന്‍ നിര്‍മ്മിച്ച ഈ കൊട്ടാരത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലായിരുന്നുവത്രെ. രാജ്യകാര്യങ്ങളും രഹസ്യങ്ങളും കൊട്ടാരത്തിനു വെളിയില്‍ പോകാതിരിക്കാനാണത്രെ രാജാവ് ഈ മുന്‍കരുതലെടുത്തത്.
ഇതിന് കുറച്ചകലെയുണ്ടായിരുന്ന എരുവ കൊട്ടാരത്തിലാണ് സത്രീകള്‍ താമസിച്ചിരുന്നത്. റാണിക്ക് രാജാവിനെ കാണേണ്ടപ്പോള്‍ രാജാവ് എരുവ കൊട്ടാരത്തിലേക്ക് ചെല്ലുമായിരുന്നുവത്രെ.

PC: Sreejithk2000

പുരാവസ്തുക്കളുടെ അപൂര്‍വ്വ ശേഖരം

പുരാവസ്തുക്കളുടെ അപൂര്‍വ്വ ശേഖരം

പുരാവസ്തുവകുപ്പ് സംരക്ഷിക്കുന്ന ഇവിടെ ഒരു മ്യൂസിയം കൂടിയുണ്ട്. അപൂര്‍വ്വമായ, വിലമതിക്കാനാവാത്ത വസ്തുക്കള്‍ ഈ മ്യൂസിയത്തില്‍ കാണാന്‍ സാധിക്കും.
താഴത്തെ നിലയില്‍ ഇന്ത്യയിലെ പലഭാഗങ്ങളില്‍ നിന്നുള്ള പുരാവസ്തുക്കളുെ മഞ്ചല്‍, പല്ലക്ക് തുടങ്ങിയവയും കൂടാതെ ആയുധങ്ങളും ശിലാശാസനങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നാണയ ശേഖരങ്ങളും പുരാതന ചിത്രങ്ങളുമാണ് മുകളില്‍ സൂക്ഷിച്ചിരിക്കുന്നത്.

PC: Noblevmy

പ്രവേശനം

പ്രവേശനം

രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് കൊട്ടാരത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാന്‍ അനുവാദമുള്ളത്. പൊതു അവധിദിവസങ്ങള്‍ കൂടാതെ തിങ്കളാഴ്ചളിലും ഇവിടെ പ്രവേശനമുണ്ടാവില്ല.

PC:Noblevmy

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആലപ്പുഴ ജില്ലയിലെ കായംകുളത്തു നിന്നും രണ്ടുകിലോമീറ്റര്‍ അകലെയാണ് കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
ദേശീയ പാതയില്‍ കൃഷ്ണപുരം മുക്കട ജംങ്ഷനില്‍ നിന്ന് 500 മീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ കൊട്ടാരത്തിലെത്താം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X