Search
  • Follow NativePlanet
Share
» »തീർത്ഥാടന കേന്ദ്രമായി മാറുന്ന ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലം

തീർത്ഥാടന കേന്ദ്രമായി മാറുന്ന ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലം

എം ജി ആർ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലത്തിന് തൊട്ടരികിലായി ജയലളിതയ്ക്കും അന്ത്യ വിശ്രമ സ്ഥലം ഒരിക്കിയപ്പോൾ മെറീന ബീച്ച് അക്ഷരാർത്ഥത്തിൽ തമിഴരുടെ തീർത്ഥാടന കേന്ദ്രമായി മാറുകയായിരുന്നു

By Maneesh

ചെന്നൈയിലെ മെറീന ബീച്ചി‌ലെ എം ജി ആർ സ്മൃതി മണ്ഡപം പണ്ട് മുതലെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായിരിന്നു. എം ജി ആറിന്റെ ഹൃദയമിടിപ്പുകൾ ഇപ്പോഴും കേൾക്കാമെന്ന വിശ്വാസത്തിൽ സ്മൃതിമണ്ഡപത്തിൽ ചെവി അമർത്തി ആ ഹൃദയമിടിപ്പി‌നായി കാത്ത് നിൽക്കുന്നവർ നിരവധിയാണ്.

എം ജി ആർ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലത്തിന് തൊട്ടരികിലായി ജയലളിതയ്ക്കും അന്ത്യ വിശ്രമ സ്ഥലം ഒരിക്കിയപ്പോൾ മെറീന ബീച്ച് അക്ഷരാർത്ഥത്തിൽ തമിഴരുടെ തീർത്ഥാടന കേന്ദ്രമായി മാറുകയായിരുന്നു.

ജയലളിത അന്ത്യ വിശ്രമം കൊള്ളുന്ന മെറീന ബീച്ചും ജയലളിത അവസാന നാളുകൾ ചെ‌ലവഴിച്ച സ്ഥലങ്ങളും നമുക്ക് പരിചയപ്പെടാം

8 ഏക്കറിൽ

8 ഏക്കറിൽ

ചെന്നൈ മറീന ബീച്ചിൽ 8 ഏക്കറിലായാണ് എം ജി ആർ മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത്. അണ്ണാദൂരൈയുടെ ശവകുടീരത്തിന് സമീപത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Balasubramanian G Velu

ജാനകി രാമചന്ദ്രൻ

ജാനകി രാമചന്ദ്രൻ

1988ൽ ആണ് ഈ സ്മൃതി മണ്ഡ‌പത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 1990 മെയ് മാസത്തിൽ എം ജി ആറിന്റെ ഭാര്യ ജാനകി ‌രാമ‌ചന്ദ്രൻ ആണ് ഈ സ്മൃതി മണ്ഡപം ഉദ്ഘാടനം ‌ചെയ്തത്.
Photo Courtesy: Rasnaboy

ജയലളിത

ജയലളിത

1991ൽ ജയലളിത തമിഴ്നാട് മുഖ്യമന്ത്രി ആയി അധികാരം ഏറ്റെടുത്തപ്പോൾ ഈ സ്മൃതി മണ്ഡപം മാർബിൾ പാകി കൂടുതൽ മനോഹരമാക്കി. 1992 ജയലളി‌തയാണ് ഇത് പൊതു ജനങ്ങൾക്കായി തുറന്ന് കൊടു‌‌‌ത്തത്.
Photo Courtesy: Nagarjun Kandukuru

2016 ഡിസംബർ 5

2016 ഡിസംബർ 5

2016 ഡിസംബർ 5 ന് ജയലളിത മരണം അടഞ്ഞപ്പോൾ അവർക്ക് അന്ത്യ വിശ്രമ സ്ഥലം ആയതും ഇവിടെ തന്നെ ആയിരുന്നു.

2.75 കോടി രൂപ

2.75 കോടി രൂപ

1996 - 98 കാലഘട്ടത്തിൽ 2.75 കോടി രൂപ ചിലവാക്കി നിരവധി നവീകരണ പ്രവർത്തന‌ങ്ങളും ഇവിടെ നടത്തി.
Photo Courtesy: Satish Menon

സുനാമി

സുനാമി

2004ൽ ഉണ്ടായ സുനാമിയെ തുടർന്ന് ഇവിടെ ചില നാശ നഷ്ടങ്ങളും കേടുപാടുകളും ഉണ്ടായപ്പോൾ. 1.33 കോടി ചെലവഴിച്ചാണ് കേടു‌പാടുകൾ തീർത്തത്.
Photo Courtesy: khanster

2012ൽ

2012ൽ

2012ൽ 4.3 കോടി മുടക്കി വീണ്ടും ചില നവീകരണ പ്രവർത്തനങ്ങൾ ഇവിടെ നടത്തി. ഇതിന്റെ പ്രവേശന കവാടം നിർമ്മിക്കാൻ തന്നെ 3.4 കോടി രൂപയാണ് ചെലവിട്ടത്.
Photo Courtesy: Nagarjun Kandukuru

രണ്ടില

രണ്ടില

ജയലളിതയുടെ പാർട്ടി ചിഹ്നമായ രണ്ടിലയും ഗ്രീക്ക് പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള പറക്കുന്ന കുതിരയായ പേഗസസിന്റെ ശിൽപ്പവുമാണ് കവാടത്തിൽ നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: Rasnaboy

ഈന്തപ്പന

ഈന്തപ്പന

ഈന്ത‌പ്പന ഉൾ‌പ്പടെ നിരവധി സസ്യങ്ങൾ ഇവിടെ നട്ടു വളർത്തിയിട്ടുണ്ട്.
Photo Courtesy: Aravind Sivaraj

ഗിത്താർ മാ‌തൃക

ഗിത്താർ മാ‌തൃക

ഭീമൻ ഗിത്താറിന്റെ മാ‌‌തൃകയിലുള്ള നടപ്പാതയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

Photo Courtesy: Aravind Sivaraj

ശവകുടീരം

ശവകുടീരം

എം ജി ആറി‌ന്റെ ശവകുടീരം

Photo Courtesy: Thamiziniyan

പ്രതിമ

പ്രതിമ

എം ജി ആറി‌ന്റെ പ്രതിമ
Photo Courtesy: Harismahesh

പറക്കും കുതിര

പറക്കും കുതിര

എം ജി ആർ മെമ്മോറിയലിന്റെ കവാ‌ടത്തിലെ പറക്കും കുതിര
Photo Courtesy: Rasnaboy

ആകാശ കാഴ്ച

ആകാശ കാഴ്ച

എം ജി ആർ മെമ്മോറിയലിൽ നിന്നുള്ള ആകാശ കാഴ്ച

Photo Courtesy: Aravind Sivaraj

തൂണുകൾ

തൂണുകൾ

എം ജി ആർ മെമ്മോറിയലിൽ നിന്നുള്ള ആകാശ കാഴ്ച
Photo Courtesy: Aravind Sivaraj

കെടാവിളക്ക്

കെടാവിളക്ക്

എം ജി ആറിന്റെ ശവകുടീരത്തിലെ കെടാവിളക്ക്

Photo Courtesy: Aravind Sivaraj

മ്യൂസിയം

മ്യൂസിയം

എം ജി ആർ മെമ്മോറിയലിലെ മ്യൂസിയം

Photo Courtesy: Rasnaboy

ഉൾവശം

ഉൾവശം

എം ജി ആർ മ്യൂസിയത്തിന്റെ ഉ‌ൾ‌വശം

Photo Courtesy: Rasnaboy

Read more about: ചെന്നൈ chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X