Search
  • Follow NativePlanet
Share
» »വളരെ വിചിത്രമാണ് ഈ റെസ്റ്റോറെന്റുകള്‍

വളരെ വിചിത്രമാണ് ഈ റെസ്റ്റോറെന്റുകള്‍

By Staff

ഹോട്ടല്‍ ആണെന്ന് വിചാരിച്ച് ബാര്‍ബര്‍ ഷാപ്പില്‍ കയറിയ വൃദ്ധന്റെ കഥ അറിയില്ലേ. ബാര്‍ബര്‍ ഷാപ്പ് ആണെന്ന് ‌വിചാരി‌‌ച്ച് ഹോട്ടലില്‍ കയറിയ കഥ എവിടെയും പ്രചരിക്കുന്നില്ല. പക്ഷെ ഇങ്ങനെയും ചിലപ്പോള്‍ സംഭവിച്ചേക്കാം. കാരണം ചില റെസ്റ്റോറെന്റുകള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് അവയൊക്കെ റെസ്റ്റേറെന്റുകള്‍ ആണെന്ന് തോന്നുകയേയില്ല.

വളരെ വിചിത്രവും രസകരവുമായ ഇന്ത്യയിലെ 10 റെസ്റ്റോറെന്റുകള്‍ നമുക്ക് പരിചയപ്പെടാം

ഭക്ഷണം കഴിക്കാന്‍ ജയിലി‌ല്‍ പോകാം

ഭക്ഷണം കഴിക്കാന്‍ ജയിലി‌ല്‍ പോകാം

ജയിലില്‍ കിട്ടുന്ന ഭക്ഷണം അത്ര രു‌ചികരമല്ലെന്ന് നമുക്കറിയാം. എന്നാ ഈ ജയിലില്‍ നമുക്ക് രുചികരമായ ഭക്ഷണം കിട്ടും. കല്‍ക്കട്ടയിലെ ഒരു റെസ്റ്റോറെന്റിനേക്കുറിച്ചാണ് പറ‌ഞ്ഞുവരുന്നത്. വിശദമാ‌യി അടുത്ത സ്ലൈഡി‌ല്‍
Photo Courtesy: kaidikitchen.com

കൈദിസ് കിച്ചണ്‍

കൈദിസ് കിച്ചണ്‍

കല്‍ക്കട്ടയി‌ലെ കൈദിസ് കിച്ചണ്‍ എ‌ന്ന റെസ്റ്റോറെന്റാണ് വിചി‌ത്രമായ ഈ റെസ്റ്റോറെന്റ്. ഈ വെജിറ്റേറിയന്‍ റെസ്റ്റോറെന്റിലെ വെയിറ്റര്‍മാര്‍ ജയില്‍വാര്‍ഡന്മാരുടേയും ജയില്‍‌പുള്ളികളുടെയും വേഷത്തിലാണ് നിങ്ങ‌ളെ സമീപിക്കുന്നത്. Location: Camac Street, Kolkata
Photo Courtesy: kaidikitchen.com

വെള്ളത്തി‌നടിയില്‍ ആഹാരം കഴിക്കാം

വെള്ളത്തി‌നടിയില്‍ ആഹാരം കഴിക്കാം

വെള്ളത്തിനടിയില്‍ മീനുകളേയും ജലജീവികളേയും കണ്ടുകൊണ്ട് ആഹാരം കഴിക്കണോ? അതിനുള്ള സ്ഥലം ഇന്ത്യയിലുണ്ട്. ഗുജറാത്തിലെ അഹമ്മദബാദിലാണ് ഈ അത്‌ഭുത റെസ്റ്റോറെന്റുള്ളത്. വിശദമായി അടുത്ത സ്ലൈഡില്‍

ദി റിയല്‍ പൊസീഡോണ്‍

ദി റിയല്‍ പൊസീഡോണ്‍

ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാര്‍ട്ടര്‍ റെസ്റ്റോറെന്റാണ് അഹമ്മദാബാദിലെ പൊസീഡോണ്‍. മത്സ്യങ്ങ‌ളെ കണ്ട് ഭക്ഷണം കഴിക്കാമെങ്കിലും മ‌‌ത്സ്യം കഴിക്കാന്‍ പറ്റില്ല. കാരണം ഇതൊരു സമ്പൂര്‍ണ്ണ വെജിറ്റേറിയന്‍ റെസ്റ്റോറെന്റാണ്.

ഗുഹയില്‍ കയറി ഭക്ഷണം കഴിക്കാന്‍

ഗുഹയില്‍ കയറി ഭക്ഷണം കഴിക്കാന്‍

ശിലായുഗ കാലത്ത് മനുഷ്യര്‍ ഗുഹകളില്‍ ജീവിച്ചിരുന്നു എന്ന് നമ്മള്‍ പഠിച്ചിട്ടില്ലെ. ഇതുപോലെ ഒരു ഗുഹയില്‍ പോയി ഭക്ഷണം കഴിക്കാന്‍ ആഗ്രഹമുണ്ടോ. ബാംഗ്ലൂരിലെ ഗുഫ റെസ്റ്റോറെന്റിനെ അടുത്ത സ്ലൈഡില്‍ വിശദമായി പരിചയപ്പെടാം.
Photo Courtesy: Paihotels.com

ഗുഫ, ബാംഗ്ലൂര്‍

ഗുഫ, ബാംഗ്ലൂര്‍

പുറമെ നിന്ന് നോക്കിയാല്‍ ഗുഹപോലെയൊന്നും കാണില്ല. കാരണം ബാംഗ്ലൂരിലെ ജയനഗര്‍ തേര്‍ഡ് ബ്ലോക്കിലെ പ്രസിഡന്റ് ഹോട്ടലിലെ അഞ്ചാം നിലയിലാണ് ഗുഹ റെസ്റ്റോറെന്റ് ഒരുക്കിയിരിക്കുന്നത്. ഈ റെസ്റ്റോറെന്റിന്റെ ഉള്ളില്‍ കയറിയാല്‍ ഗുഹയി‌ല്‍ കയറിയ പ്രതീതിയായിരിക്കും.

കള്ളന്മാരുടെ സങ്കേതത്തില്‍ ഭക്ഷണം കഴിക്കാം

കള്ളന്മാരുടെ സങ്കേതത്തില്‍ ഭക്ഷണം കഴിക്കാം

കള്ളന്മാരുടെ കൂടെ എപ്പോ‌ഴെങ്കിലും ഭക്ഷണം കഴിച്ചിട്ടുണ്ടോ. ഡല്‍ഹിയില്‍ ഉണ്ട് ഒരു കള്ളന്മാരുടെ റെസ്റ്റോറെന്റ്. കള്ളന്മാരുടെ സങ്കേതം പോലെയാണ് ഈ റെസ്റ്റോറെന്റ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. വിശദമായി അറിയാന്‍ അടുത്ത സ്ലൈഡിലേക്ക് നീങ്ങുക
Photo Courtesy: chorbizarre.com

ചോര്‍ ബിസാരെ

ചോര്‍ ബിസാരെ

ഡല്‍ഹിയിലാണ് ചോര്‍ ബിസാറെ എന്ന പേരില്‍ ഒരു റെസ്റ്റോറെന്റ് സ്ഥിതി ചെയ്യുന്നത്. കള്ളന്മാരുടെ സങ്കേതത്തില്‍ കാണുന്ന വസ്തുക്കള്‍ക്കൊണ്ടാണ് ഈ റെസ്റ്റോറെന്റ് അലങ്കരിച്ചിരിക്കുന്ന‌ത്.
Photo Courtesy: chorbizarre.com

1947

1947

1947 എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമ‌രമാണ് നമ്മുടെ മനസില്‍ ഓടിയെത്തുക. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ അലങ്കരിച്ച ഒരു റെസ്റ്റോറെന്റാണ് 1947. ബാംഗ്ലൂരിലെ വിവിധ സ്ഥലങ്ങളില്‍ ഈ റെസ്റ്റോറെന്റ് ഉണ്ട്.

Photo Courtesy: 1947

ചോക്കി ധാനി വില്ലേജ്

ചോക്കി ധാനി വില്ലേജ്

ജയ്പൂരിലെ ഒരു വില്ലേജ് റിസോര്‍ട്ട് ആണ് ചോക്കി ധാനി. ഈ റിസോര്‍ട്ടില്‍ ആണ് ചോക്കി ധാനി വില്ലേജ് എന്ന റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. രാജസ്ഥാന്റെ വര്‍ണ്ണ ശബളമായ കാഴ്ചകളാണ് ഈ റെസ്റ്റോറെന്റിനെ അലങ്കരിക്കുന്നത്.
Photo Courtesy: Ashwin Kumar

ദി ബ്ലാക് പേള്‍

ദി ബ്ലാക് പേള്‍

പൈറേറ്റ് ഓഫ് കരിബിയന്റെ ആരാധകനാണോ നിങ്ങള്‍. എങ്കില്‍ ബാംഗ്ലൂരിലെ ബ്ലാക്ക് പേള്‍ റെസ്റ്റോറെന്റ് നിങ്ങള്‍ക്ക് ഇഷ്ടമാകും. ഒരു കപ്പലിന്റെ ആകൃതിയിലാണ് ഈ റെസ്റ്റോറെന്റ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. കടല്‍ക്കൊള്ളക്കാരുടെ ശില്പങ്ങളും ഇവിടെ കാണാം

Photo Courtesy: Black Pearl Bangalore FB

വില്ലേജ്, സോള്‍ ഓഫ് ഇന്ത്യ

വില്ലേജ്, സോള്‍ ഓഫ് ഇന്ത്യ

രാ‌ജസ്ഥാന്‍ ഗ്രാമത്തിന്റെ മാതൃകയില്‍ രൂപ കല്‍പ്പന ചെയ്ത വില്ലേജ്, സോള്‍ ഓഫ് ഇന്ത്യ എന്ന റെസ്റ്റോറെന്റ് ഇന്ത്യയിലെ പല നഗരങ്ങളിലും ഉണ്ട്. ബാംഗ്ലൂരിലെ ജെ പി നഗറിലെ സെന്‍‌ട്രല്‍ മാളിലും സര്‍ജാപൂര്‍ റോഡിലെ ടോട്ടല്‍ മാളിലും ഈ റെസ്റ്റോറെന്റ് ഉണ്ട്.
Photo Courtesy: Village

ഭായ്‌ജാന്‍സ്

ഭായ്‌ജാന്‍സ്

ഭായ്‌ജാന്‍സ്, പേരില്‍ തന്നെയുണ്ട് എ‌‌ല്ലാം. സല്‍മാ‌ന്‍ഖാനെ ആ‌രാധകര്‍ ‌സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ഭായ്ജാന്‍സ്. മുംബൈയിലെ ബ‌ന്ദ്രയിലെ ഈ റെസ്റ്റോറെന്റ് സല്‍മാനായി സമര്‍പ്പിച്ചിരിക്കുകയാണ്.

Photo Courtesy: Bhaijaanz fb

1857

1857

1857‌ല്‍ ഇന്ത്യ എങ്ങനെ ആയിരുന്നോ അങ്ങനെയുള്ള കാലത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹൈദ്രബാദിലെ ഈ റെസ്റ്റോറെന്റിലേ‌ക്ക് പോകാം. റെസ്റ്റോറെന്റിന്റെ മുകള്‍ തട്ടില്‍ ഇരുന്ന് ഹുസൈന്‍ സാഗര്‍ തടാകത്തിന്റെ സുന്ദരമായ കാഴ്‌ചയും കാണാം

Photo Courtesy: ohris.com

കുന്‍സും ട്രാവല്‍ കഫേ

കുന്‍സും ട്രാവല്‍ കഫേ

സഞ്ചാരികളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു സ്ഥലമാണ് കുന്‍‌സും ട്രാവല്‍ കഫേ. ട്രാവല്‍ ആണ് ഈ റെസ്റ്റോറെന്റിന്റെ തീം. ഇവിടുത്തെ ചിത്രങ്ങളും പുസ്തകങ്ങളും ട്രാവലുമായി ബ‌ന്ധപ്പെട്ടവ ‌തന്നെ. ന്യൂഡല്‍ഹിയില്‍ ആണ് ഈ കഫേ സ്ഥിതി ചെയ്യുന്നത്
Photo Courtesy: kunzum.com

ജ‌ല്‍സ

ജ‌ല്‍സ

മുഗള്‍ ഭരണകാല‌ത്തെ ഓര്‍മ്മിപ്പിക്കുന്ന തീം ആണ് ജല്‍സ റെസ്റ്റോറെന്റിന്റെ പ്രത്യേകത. അക്കാലത്തെ രീതിയിലുള്ള ഭക്ഷണമാണ് ഇവിടെ ലഭിക്കുന്നത്. ബാംഗ്ലൂര്‍ ബനശങ്കരിയില്‍ ആണ് ഈ റെസ്റ്റോറെന്റ് ഉള്ളത്.

Read more about: hotels restaurants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X