Search
  • Follow NativePlanet
Share
» »ആയിരം ‌വർഷം പഴക്കമുള്ള 20 അത്ഭുത ക്ഷേത്രങ്ങൾ

ആയിരം ‌വർഷം പഴക്കമുള്ള 20 അത്ഭുത ക്ഷേത്രങ്ങൾ

ആയിരം വർഷം പഴക്കമുള്ള ഇന്ത്യയിലെ 20 ക്ഷേത്രങ്ങൾ നമുക്ക് പരിചയപ്പെടാം

By Maneesh

ഇന്ത്യയിലെ അതിശയങ്ങളിൽ ഒന്നാണ് ക്ഷേത്രങ്ങൾ, നമ്മൾ ഇന്ന് കാണുന്ന പല അത്ഭുത ക്ഷേത്രങ്ങളും നിർമ്മിക്കപ്പെട്ടത് ആയിരം വർഷങ്ങൾക്ക് മുൻപാണെന്ന് അറിയുമ്പോൾ നമ്മുടെ അതിശയം കൂടും. വലിയ പാറകൾ തുരന്നുണ്ടാക്കിയ ക്ഷേത്രങ്ങൾ മുതൽ ചെത്തിമിനുക്കിയ വലിയ കരിങ്കല്ലുകൾ ഒന്നിനുമുകളിൽ ഒന്നായി ‌ചേർത്ത് വച്ച് നിർമ്മി‌‌ച്ച ക്ഷേത്രങ്ങൾ വരെ നമ്മളെ അതിശയിപ്പിക്കാതിരിക്കില്ല.

ആയിരം വർഷം പഴക്കമുള്ള ഇന്ത്യയിലെ 20 ക്ഷേത്രങ്ങൾ നമുക്ക് പരിചയപ്പെടാം

01. അംബര്‍നാഥ് ക്ഷേത്രം, മഹാരാഷ്ട്ര, 1060 CE

01. അംബര്‍നാഥ് ക്ഷേത്രം, മഹാരാഷ്ട്ര, 1060 CE

പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ക്ഷേത്രമാണിത്. താനെയില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയുള്ള അംബര്‍നാഥിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അംബര്‍നാഥ് എന്ന വാക്കിനര്‍ത്ഥം ആകാശത്തിന്റെ ദേവന്‍ എന്നാണ്. എഡി 1060ല്‍ ശിലഹര്‍ സാമ്രാജ്യത്തിലെ രാജാവായിരുന്ന രാജ മഹാമണ്ഡലേശ്വറാണത്രേ ഈ ക്ഷേത്രം പണികഴിപ്പിച്ചത്. വധുനി നദിയുടെ തീരത്ത് ഒരുന്ന കുന്നിന്റെ ചെരിഞ്ഞ ഭാഗത്തായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Rachna 13
02. ബൃഹദേശ്വർ ക്ഷേത്രം, തമിഴ് നാട്, 1010 CE

02. ബൃഹദേശ്വർ ക്ഷേത്രം, തമിഴ് നാട്, 1010 CE

തമിഴ്‌ വാസ്‌തു വിദ്യയില്‍ ചോളന്‍മാര്‍ കൊണ്ടു വന്നിട്ടുള്ള അത്ഭുതകരമായ പുരോഗതിയുടെ ഉത്തമോദാഹരണമാണ്‌ ബൃഹദേശ്വര ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്‌ ഈ ശിവ ക്ഷേത്രം. ഇന്ത്യന്‍ ശില്‍പകലയുടെ നാഴികകല്ലായി ഈ ക്ഷേത്രത്തെ കണക്കാക്കാം. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ ഈ ക്ഷേത്രം ഇടം പിടിച്ചിട്ടുണ്ട്‌. കൂടുതല്‍ കാലം അതിജീവിച്ച ചോള ക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. രാജരാജ ചോള ഒന്നാമാനാണ്‌ ഈ ക്ഷേത്രം പണികഴിപ്പിച്ചത്‌. വിശദമായി വായിക്കാം

Photo Courtesy: Alagu

03. കൈലാഷ് ക്ഷേത്രം, മഹാരാഷ്ട്ര, 756 - 773 CE

03. കൈലാഷ് ക്ഷേത്രം, മഹാരാഷ്ട്ര, 756 - 773 CE

മഹാരാഷ്ട്രയിലെ എല്ലോറ ഗുഹയിലെ ക്ഷേത്രങ്ങളിൽ ഒ‌ന്നായ ഈ ക്ഷേത്രം ഇന്ത്യയിൽ കല്ലുകളിൽ കൊത്തിയെടുത്ത വലിയ ക്ഷേത്രങ്ങളിൽ ഒന്നാണ്. ഒറ്റക്കല്ലിൽ ആണ് ഈ ക്ഷേത്രം കൊത്തിയുണ്ടാക്കിയി‌‌രിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Pratheepps
04. കടൽക്കരൈ കോവിൽ, തമിഴ് നാട്, 700 - 728 CE

04. കടൽക്കരൈ കോവിൽ, തമിഴ് നാട്, 700 - 728 CE

ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തോട് മുഖം നോക്കി നില്ക്കുന്ന ഷോര്‍ ടെമ്പിള്‍ ആണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദേവാലയം. തീരത്തോട് മുഖം തിരിച്ചു വെച്ചിരിക്കുന്നതിനാലാണ് ഇതിന് ഷോര്‍ (കടല്‍ തീരം) ടെമ്പിള്‍ എന്ന പേര് വന്നത്. AD 700നും 728നും മദ്ധ്യേ പണികഴിപ്പിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്ന ഷോര്‍ ടെമ്പിള്‍, ഭീമാകാരങ്ങളായ കരിങ്കല്ലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈയൊരു ഘടനാപരമായ ഭംഗി യുനസ്കോയുടെ വേള്‍ഡ് ഹെറിടെജ് സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ ഇതിനെ സഹായിച്ചു. വിശദമായി വായിക്കാം

Photo Courtesy: R.K.Lakshmi
05. സോമനാഥ ക്ഷേത്രം, ഗുജറാത്ത്, ഏഴാം നൂ‌റ്റാണ്ട്

05. സോമനാഥ ക്ഷേത്രം, ഗുജറാത്ത്, ഏഴാം നൂ‌റ്റാണ്ട്

ശിവനെ ജ്യോതിലിംഗരൂപത്തില്‍ ആരാധിക്കുന്ന രാജ്യത്തെ പന്ത്രണ്ട് പ്രസിദ്ധ പുരാതന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സോംനാഥ് ക്ഷേത്രം. ഏഴാം നൂറ്റാണ്ടിൽ ആണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചത്. വിശദമായി വായിക്കാം

Photo Courtesy: BeautifulEyes
06. ചെന്നകേശവ ക്ഷേത്രം, കർണ്ണാടക, 1117 CE

06. ചെന്നകേശവ ക്ഷേത്രം, കർണ്ണാടക, 1117 CE

കരിങ്കല്ലില്‍ പണിതീര്‍ത്ത അത്ഭുതങ്ങളുടെ കൂട്ടത്തില്‍ ഒന്നാണ് ചെന്നകേശവക്ഷേത്രം. ക്ഷേത്രത്തിന്റെ നിര്‍മ്മാണശൈലിയും കൊത്തുപണികളുമെല്ലാം ആരെയും മോഹിപ്പിക്കുന്നതാണ്. വിഷ്ണുവാണ് പ്രധാന ദേവന്‍. സുന്ദരനായ കേശവന്‍ എന്നാണ് ചെന്നകേശവ എന്നവാക്കിനര്‍ത്ഥം. ഹൊയ്‌സാലരാജാക്കന്മാരുടെ കാലത്ത് പണികഴിപ്പിച്ച ക്ഷേത്രത്തില്‍ ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത 48 തൂണുകളുണ്ട്, അവയിലെല്ലാം സൂക്ഷ്മമായ കൊത്തുപണികളുമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Bikashrd

07. കേദർനാഥ് ക്ഷേത്രം, ഉത്തരാഖണ്ഡ്, എട്ടാം നൂറ്റാണ്ട്

07. കേദർനാഥ് ക്ഷേത്രം, ഉത്തരാഖണ്ഡ്, എട്ടാം നൂറ്റാണ്ട്

രാജ്യമൊട്ടാകെയുള്ള ഹിന്ദു മത വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടക കേന്ദ്രങ്ങളിലൊന്നാണ് കേദാര്‍നാഥ് ക്ഷേത്രം. ഭഗവാന്‍ ശിവന്‍റെ ജ്യോതിര്‍ലിംഗം ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നു. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഈ പ്രതിഷ്ഠ സമുദ്രനിരപ്പില്‍ നിന്നും 3584 മീറ്റര്‍ ഉയരെ കേദാര്‍നാഥ് മലനിരകളില്‍ സ്ഥിതി ചെയ്യുന്നു. എട്ടാം നൂറ്റാണ്ടില്‍ ശ്രീ ശങ്കരാചാര്യരാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. വിശദമായി വായിക്കാം

Photo Courtesy: Shaq774 at en.wikipedia

08. ലിംഗരാജ ക്ഷേത്രം, ഒഡീഷ, പത്താം നൂറ്റാണ്ട്

08. ലിംഗരാജ ക്ഷേത്രം, ഒഡീഷ, പത്താം നൂറ്റാണ്ട്

ഭുവനേശ്വറിലെ ഏറ്റവും വലിയ ക്ഷേത്രമാണ്‌ ലിംഗരാജ ക്ഷേത്രം. നിരവധി കാര്യങ്ങള്‍ കൊണ്ട്‌ ക്ഷേത്രത്തിന്‌ പ്രത്യേകതകള്‍ ഉണ്ട്‌. നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണിത്‌. പത്താം നൂറ്റാണ്ടിലോ പതിനൊന്നാം നൂറ്റാണ്ടിലോ പണികഴിപ്പിച്ചതാണ്‌ ഈ ക്ഷേത്രം, ഭുവനേശ്വര്‍ നഗരത്തിലെ നാഴികകല്ലാണ്‌ ക്ഷേത്രം. വിശദമായി വായിക്കാം

Photo Courtesy: Nitun007

09. ദ്വാരകാധിഷ്ട ക്ഷേത്രം, ഗുജറാത്ത്, 2000 വർഷം മുൻപ്

09. ദ്വാരകാധിഷ്ട ക്ഷേത്രം, ഗുജറാത്ത്, 2000 വർഷം മുൻപ്

ജഗത് മന്ദിര്‍ എന്ന പേരിലും അറിയപ്പെടുന്ന ദ്വാരകാധീശ ക്ഷേത്രമാണ് ദ്വാരകയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്ന്. ശ്രീകൃഷ്ണന്റെ പൗത്രനായിരുന്ന വജ്രനാഭനാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്ന് കരുതപ്പെടുന്നു. ദ്വാരകാധീശ ക്ഷേത്രത്തിന് ഏതാണ്ട് 2500 വര്‍ഷത്തോളം പഴക്കമുണ്ട് എന്നാണ് കരുതപ്പെടുന്നത്.

Photo Courtesy: Shishirdasika

10. ബ്രഹ്മ ക്ഷേത്രം, രാജസ്ഥാൻ, 2000 വർഷം മുൻപ്

10. ബ്രഹ്മ ക്ഷേത്രം, രാജസ്ഥാൻ, 2000 വർഷം മുൻപ്

പുഷ്കര്‍ തടാകത്തിന്റെ കരയിലാണ് ബ്രഹ്മ ക്ഷേത്രം നില കൊള്ളുന്നത്‌ ഇന്ത്യയില്‍ ത്തന്നെ ഹിന്ദു ദൈവമായ ബ്രഹ്മാവിന് സമര്‍പ്പിച്ചിരിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. പുരാണകഥ ഇങ്ങനെയാണ്: ബ്രഹ്മാവ്‌ അഗ്നി യെ പ്രസാദി പ്പിക്കാനായുള്ള യജ്ഞം പുഷ്കറില്‍ ആരംഭിക്കുന്നു.ബ്രഹ്മാവിന്റെ പത്നിയായ സാവിത്രി കൃത്യ സമയത്ത് യജ്ഞത്തിന് എത്തിയില്ല. വിശദമായി വായിക്കാം

Photo Courtesy: Vberger

11. ആദികുംഭേശ്വർ ക്ഷേത്രം, തമിഴ്നാട്, ഒൻപതാം നൂറ്റാണ്ട്

11. ആദികുംഭേശ്വർ ക്ഷേത്രം, തമിഴ്നാട്, ഒൻപതാം നൂറ്റാണ്ട്

തമി‌ഴ് നാട്ടിലെ കുംഭകോണത്ത് സ്ഥിതി ചെ‌യ്യുന്ന ഈ ശിവക്ഷേ‌ത്രം. ഒൻപതാം നൂറ്റാണ്ടിൽ ചോള ഭര‌ണകാലത്താണ് നിർമ്മി‌ക്കപ്പെട്ടത്. വിശദമായി വായിക്കാം

Photo Courtesy: Arian Zwegers
12. വരദരാജ പെരുമാൾ ക്ഷേത്രം, തമിഴ് നാട്, പതിനൊന്നാം നൂ‌റ്റാണ്ട്

12. വരദരാജ പെരുമാൾ ക്ഷേത്രം, തമിഴ് നാട്, പതിനൊന്നാം നൂ‌റ്റാണ്ട്

വിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് ‌സ്ഥിതി ചെയ്യുന്ന വരദരാജ പെരുമാൾ ക്ഷേത്രം. പതിനൊന്നാം നൂറ്റാണ്ടിൽ ആണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്.

Photo Courtesy: Ssriram mt

13. ബദാമി ഗുഹാ ക്ഷേത്രം, കർണ്ണാടക, ആറാംനൂറ്റാണ്ട്

13. ബദാമി ഗുഹാ ക്ഷേത്രം, കർണ്ണാടക, ആറാംനൂറ്റാണ്ട്

ആറാം നൂറ്റാണ്ടിലാണ് കർണ്ണാടകയിലെ ബദാമി ഗുഹാക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത്. ചാലുക്യ ഭരണകാലത്ത് വലിയ ശിലകൾ തുരന്നാണ് ഈ ക്ഷേ‌ത്രങ്ങൾ നിർമ്മിക്കപ്പെട്ടത്. വിശദമായി വായിക്കാം

Photo Courtesy: SUDHIR KUMAR D
14. ബദ്രിനാഥ് ക്ഷേ‌ത്രം, ഉത്തരാഖണ്ഡ്, ആറാംനൂറ്റാണ്ട്

14. ബദ്രിനാഥ് ക്ഷേ‌ത്രം, ഉത്തരാഖണ്ഡ്, ആറാംനൂറ്റാണ്ട്

എട്ടാം നൂറ്റാണ്ടിൽ ആദിശങ്കരാചാര്യർ സ്ഥാപിച്ചതാണ് ഉത്താരഖണ്ഡിലെ ഈ ക്ഷേത്രം. വിശദമായി വായിക്കാം

Photo Courtesy: Naresh Balakrishnan
15. വി‌രുപക്ഷ ക്ഷേത്രം, കർണ്ണാടക, ഏഴാം നൂറ്റാണ്ട്

15. വി‌രുപക്ഷ ക്ഷേത്രം, കർണ്ണാടക, ഏഴാം നൂറ്റാണ്ട്

കർണ്ണാടകയിലെ ഹമ്പിയിലെ പ്ര‌ധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഏഴാം നൂറ്റാണ്ടിൽ ആണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. വിശദമായി വായിക്കാം


Photo Courtesy: SOMA PAUL DAS

16. ശ്രീരംഗനാഥ ക്ഷേത്രം, തമിഴ്നാട്, ഏഴാം നൂറ്റാണ്ട്

16. ശ്രീരംഗനാഥ ക്ഷേത്രം, തമിഴ്നാട്, ഏഴാം നൂറ്റാണ്ട്

തമിഴ്നാട്ടി‌ലെ തിരിച്ചറപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ശ്രീരംഗ‌നാഥ ക്ഷേത്രം ഏഴാം നൂറ്റാണ്ടിൽ ആണ് നിർമ്മിക്കപ്പെട്ടത്. വിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളിൽപ്പെട്ട ഒരു ക്ഷേത്രമാണ് ഇത്. വിശദമായി വായിക്കാം
Photo Courtesy: Vijayakumarblathur at ml.wikipedia

17. മീനാക്ഷി അമ്മാൻ ക്ഷേത്രം, തമിഴ്നാട്, ആറാം നൂറ്റാണ്ട്

17. മീനാക്ഷി അമ്മാൻ ക്ഷേത്രം, തമിഴ്നാട്, ആറാം നൂറ്റാണ്ട്

ആറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രമാണ് മധുരയിലെ മീനാക്ഷി അമ്മാൻ ക്ഷേത്രം. വിശദമായി വായിക്കാം

Photo Courtesy: MADHURANTHAKAN JAGADEESAN
18. ദുർഗാക്ഷേത്രം, കർണ്ണാടക, ഏഴാം നൂറ്റാണ്ടിൽ

18. ദുർഗാക്ഷേത്രം, കർണ്ണാടക, ഏഴാം നൂറ്റാണ്ടിൽ

കർണ്ണാടകയിലെ ഐഹോൾ ക്ഷേത്രം ഏ‌ഴാം നൂറ്റാണ്ടിൽ ചാലുക്യരാണ് നിർമ്മിച്ചത്. വിശദമായി വായിക്കാം

Photo Courtesy: Manjunath Doddamani Gajendragad
19. മുണ്ഡേശ്വരി ക്ഷേത്രം, ബിഹാർ, 108 AD

19. മുണ്ഡേശ്വരി ക്ഷേത്രം, ബിഹാർ, 108 AD

AD 108ൽ നിർമ്മിക്ക‌പ്പെട്ട ക്ഷേത്രമാണ് ബിഹാറിലെ മുണ്ഡേശ്വരി ക്ഷേ‌ത്രം. ശിവനും പാർവതിയുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. വിശദമായി വായിക്കാം

Photo Courtesy: Lakshya2509
20. ലാഡ് ഖാൻ, കർണ്ണാടക, അഞ്ചാം നൂറ്റാണ്ട്

20. ലാഡ് ഖാൻ, കർണ്ണാടക, അഞ്ചാം നൂറ്റാണ്ട്

അഞ്ചാം നൂറ്റാണ്ടിൽ ആണ് കർണ്ണാടകയിലെ ഐഹോളിലെ ദുർഗ ക്ഷേത്രത്തിന് സ‌മീപത്തുള്ള ഈ ശിവ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്.
Photo Courtesy: NAGARAJ

Read more about: temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X