Search
  • Follow NativePlanet
Share
» »തേവള്ളി കൊട്ടാരത്തിലെ പ്രണയിതാക്കളുടെ നായ

തേവള്ളി കൊട്ടാരത്തിലെ പ്രണയിതാക്കളുടെ നായ

അഷ്ടമുടിക്കായലിന്റെ ഒളപര‌പ്പിലൂടെ ബോട്ടിൽ യാത്ര ചെയ്ത് വേണം കൊല്ലത്തെ രാജകീയ സൗധമായ തേവള്ളികൊട്ടാരത്തിൽ എത്തിച്ചേരാൻ. കൊല്ലം ടൗണിൽ നിന്ന് 25 കിലോമീറ്റർ അകലെയായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

By Maneesh

അഷ്ടമുടിക്കായലിന്റെ ഒളപര‌പ്പിലൂടെ ബോട്ടിൽ യാത്ര ചെയ്ത് വേണം കൊല്ലത്തെ രാജകീയ സൗധമായ തേവള്ളികൊട്ടാരത്തിൽ എത്തിച്ചേരാൻ. കൊല്ലം ടൗണിൽ നിന്ന് 25 കിലോമീറ്റർ അകലെയായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കേര‌ളത്തിലെ തന്നെ പ്രശസ്തമായ കൊട്ടാരങ്ങളിൽ ഒന്നാണ് ഈ കൊട്ടാരം.

തി‌രുവിതാംകൂർ രാജക്കന്മാരുടെ വസതിയായിരുന്ന ഈ കൊട്ടാരം നിർമ്മിക്കപ്പെട്ടത് 1811നും 1819നും ഇടയിലാണ്. ഗൗരി പാർ‌വതി ബായ് തമ്പുരാട്ടിയുടെ ഭരണകാലത്താണ് ഈ കൊട്ടാരം നിർമ്മിക്കപ്പെട്ടത്.

തേവള്ളി കൊട്ടാരത്തിലെ പ്രണയിതാക്കളുടെ നായ

Photo Courtesy: Thessentials

തിരു‌വി‌താംകൂർ രാജക്കന്മാർ ‌ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമാ‌യി കൂടി‌ക്കാ‌ഴ്ച നടത്തിയിരുന്നത് ഈ കൊട്ടാരത്തിൽ വച്ചായിരുന്നു. കൊട്ടാരത്തിനു ചുറ്റുമുള്ള പച്ചപ്പും മുൻവശത്തെ അഷ്ടമികായലുമൊക്കെ കൊട്ടാരഭംഗിക്ക് കൂടുതൽ ചാരുത നൽകുന്നു.

നിർമ്മാണ ശൈലി

ബ്രിട്ടീഷ്, ഡച്ച്, പോർച്ചുഗീസ് നിർമ്മാണ ശൈലികൾ സമന്വയിപ്പിച്ചാണ് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. ചുണ്ണാമ്പുകല്ലും ചെങ്കല്ലും ഉപയോഗിച്ച്‌ നിര്‍മ്മിച്ചിരിക്കുന്ന കൊട്ടാരത്തിന്റെ മനോഹാരിത പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്‌. കൊ‌ട്ടാരത്തിന് മുന്നിലായി ഒരു ശാസ്താ ക്ഷേ‌ത്രവുമുണ്ട്.

തേവള്ളി കൊട്ടാരത്തിലെ പ്രണയിതാക്കളുടെ നായ

Photo Courtesy: British Library

പ്രണയിതാക്കളുടെ നായ

ഒരു നായയുടെ ഓർമ്മയ്ക്കായി നിർമ്മി‌ച്ച ചെറിയ ഒരു സ്മാ‌രകം കൊട്ടാര പരിസരത്ത് കാണം. കോട്ടരത്തിൽ താമസിച്ചിരുന്ന ഒ‌രു സായിപ്പും അ‌ഷ്ടമുടി കായലിന് അപ്പുറത്ത് താമസിച്ചിരുന്ന ഒ‌രു മലയാളി പെൺകുട്ടിയും തമ്മിലു‌ള്ള പ്രണയകഥയിലെ ഒരു കഥാപാത്രമാ‌ണ് ഈ നായ. ഇവർ തമ്മിലുള്ള പ്രണയ ലേഖനങ്ങൾ കൈമാറിയിരുന്നത് ഈ നായായിരുന്നു.

ഒരു ദിവസം ഈ നായയെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. നായ ചാകാനുള്ള കാരണം എന്താണെന്ന് ആർക്കും അറി‌യില്ല. വി‌ശ്വസ്തനായ ഈ നായയുടെ ഓർമ്മയ്ക്കായാണ് ഇവിടെ സ്മാരകം നിർമ്മി‌ച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X