Search
  • Follow NativePlanet
Share
» »ഇതാ ഗോവയിലെ ഒരു രസികൻ ബീച്ച്; നിങ്ങൾക്ക് ചെയ്യാൻ ഏഴ് കാര്യങ്ങളും

ഇതാ ഗോവയിലെ ഒരു രസികൻ ബീച്ച്; നിങ്ങൾക്ക് ചെയ്യാൻ ഏഴ് കാര്യങ്ങളും

സൗത്ത് ഗോവയിലെ കണകൊണ ജില്ലയിൽ ആണ് പലോലെം ബീച്ച് സ്ഥിതി ചെയ്യുന്നത്

By Anupama Rajeev

ഒറ്റ യത്രയിൽ ആസ്വദിച്ച് തീരാൻ കഴിയാത്ത സഞ്ചാര അനുഭവങ്ങൾ ന‌ൽകുന്ന ബീച്ചുകളിൽ ഒന്നാണ് ഗോവയിലെ പലോലെം ബീച്ച്. ഗോവയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ‌കുഞ്ഞൻ ബീച്ചിനേക്കുറിച്ച് ‌പറഞ്ഞാൽ തീരാത്ത അത്രയും ‌കാര്യങ്ങളുണ്ട്.

എത്തിച്ചേരാ‌ൻ: ‌ഡബോളിം ‌വിമാനത്താവളത്തിൽ നിന്ന് 65 കിലോമീറ്റർ അകലെയായാണ് ഈ ബീ‌ച്ച് സ്ഥിതി ചെയ്യുന്നത്. ട്രെയിനി‌ലാണ് നിങ്ങൾ യാത്ര ചെയ്യുന്നതെങ്കിൽ 37 കിലോമീറ്റർ അകലെയായി മഡ്ഗാവ് റെയിൽ‌വെ സ്റ്റേഷനും 67 കിലോമീറ്റർ അകലെയായി കാർമല്ലി റെയിൽവേസ്റ്റേഷനും സ്ഥിതി ചെയ്യുന്നു. ‌ഗോവയുടെ തലസ്ഥാ‌നമായ പനജിയിൽ നിന്ന് 70 കിലോമീറ്റർ യാത്ര ചെയ്‌താൽ ഇവിടെ എത്താം.

ലൊക്കേഷൻ: സൗത്ത് ഗോവയിലെ കണകൊണ ജില്ലയിൽ ആണ് പലോലെം ബീച്ച് സ്ഥിതി ചെയ്യുന്നത്.

01. ഡോൾഫിൻ ക്രൂയിസ്, 1800 രൂപ

01. ഡോൾഫിൻ ക്രൂയിസ്, 1800 രൂപ

പലൊലെം ബീച്ചിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റ‌വും രസകരമായ കാര്യം ഡോൾഫിൻ ക്രൂയി‌സാണ്. ഡോൾഫിനുകളെ കാണാനുള്ള ഒരു ബോട്ട് യാത്രയാണ് ഇത്. 400 രൂപ മുതൽ 1800 രൂപ വരെ ഇതിന് ചെലവ് വരും.
Photo Courtesy: Nicolas Vollmer

02. കയാക്കിംഗ്, 200 രൂപ

02. കയാക്കിംഗ്, 200 രൂപ

കടലിലെ കയാക്കിംഗ് ആണ് പാലോ‌ലെം ബീ‌ച്ചിലെ മറ്റൊരു ആകർഷണം 200 രൂപയാണ് ഒരുമണിക്കൂർ നേരം കയക്കിംഗ് ന‌ടത്താൻ വേണ്ട ചെ‌ലവ്.
Photo Courtesy: nevil zaveri

03. ബട്ടർഫ്ലൈ ദ്വീ‌പ്, ഫ്രീ

03. ബട്ടർഫ്ലൈ ദ്വീ‌പ്, ഫ്രീ

പാലോലെം ബീ‌ച്ചിൽ നിന്ന് ‌തൊട്ടു‌‌തൊട്ടായി കിടക്കുന്ന മൂന്ന് സ്ഥലങ്ങളാണ് ബട്ടർഫ്ലൈ ദ്വീ‌പ്, ഹണിമൂൺ ബീച്ച്, മങ്കി ദ്വീപ് എന്നിവയാണ് അവ. ഈ സ്ഥല‌ങ്ങളിലേക്കുള്ള സന്ദ‌ർശനമാണ് പാലോലെം ബീച്ചിൽ എത്തിച്ചേ‌രുന്ന സഞ്ചാരികൾക്ക് ചെയ്യാവുന്ന ‌മറ്റൊരു രസികൻ സംഗതി.
Photo Courtesy: Gili Chupak

04. മങ്കി ബീച്ച്, ഫ്രീ

04. മങ്കി ബീച്ച്, ഫ്രീ

ഹൈക്കിംഗിൽ താൽപര്യമുള്ളവർക്ക് സന്ദർശിക്കാവുന്ന സ്ഥലമാണ് മങ്കി ബീച്ച്. കടലിൽ മുങ്ങി കുളിക്കാനും ഇവിടെ സൗകര്യമുണ്ട്.
Photo Courtesy: Gili Chupak

05. ബോട്ടിൽ പക്ഷികളെ തേടി, 300 രൂപ

05. ബോട്ടിൽ പക്ഷികളെ തേടി, 300 രൂപ

പാലോലെം ബീച്ചിന് സമീപത്തുള്ള കായലിലൂടെ ഒരു ബോട്ട് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വെറും 300 രൂപയ്ക്ക് അത് സാധിച്ച് കിട്ടും.
Photo Courtesy: Gili Chupak

06. സ്പാ, പോക്കറ്റ് നോക്കി

06. സ്പാ, പോക്കറ്റ് നോക്കി

സ്പാകളും മസാജ് പാർലറുകളുമാണ് ‌പലോലെം ബീച്ചിലെ മറ്റൊരു ആകർഷണം. നിങ്ങളുടെ പോക്കറ്റിന്റെ കനമനു‌സരിച്ച് തെരഞ്ഞെടുക്കാൻ നിരവധി സ്പാകൾ ഇവിടെയുണ്ട്.
Photo Courtesy: Cleavers

07. കടലിലൂടെ നടക്കാം, ഫ്രീ

07. കടലിലൂടെ നടക്കാം, ഫ്രീ

കടലിന്റെ ആഴം കുറഞ്ഞ കല്ലുകളിൽ ചവിട്ടി കടലിലൂടെയുള്ള നടത്തം ‌പാലോലെം ബീ‌ച്ചിൽ നിങ്ങൾക്ക് അഞ്ച് ‌പൈസ മുടക്കാതെ ചെയ്യാവുന്ന സാഹ‌സിക കാര്യമാണ്.
Photo Courtesy: spiraltri3e

08. നമുക്ക് ഭക്ഷിച്ച് തൃ‌പ്തരകാം, കാശ് പോകും

08. നമുക്ക് ഭക്ഷിച്ച് തൃ‌പ്തരകാം, കാശ് പോകും

ഭക്ഷണത്തിന്റെ കാര്യത്തിലും പാലോലെം ബീച്ച് ഒട്ടും പിന്നിലല്ലെന്ന് പറയാൻ പറഞ്ഞത് അവിടുത്തെ റെസ്റ്റേറെന്റുകളിലെ കൊതിയൂറും വിഭവങ്ങളാണ്.
Photo Courtesy: Aleksandr Zykov

09. സ്കൂട്ടർ യാത്ര, 400 രൂപ

09. സ്കൂട്ടർ യാത്ര, 400 രൂപ

പാലോലെം ബീച്ച് മുഴുവൻ സ്കൂട്ടറിൽ ഒന്ന് കറങ്ങൻ രൂപ 400 ചെലവാക്കിയാൽ മതി. അപ്പോൾ വെറുതെ ഇവിടെ നിക്കണോ അങ്ങോട്ട് പോണോ

Photo Courtesy: Ankur P

ട്രാവ‌ല്‍ ടിപ്സ്

ട്രാവ‌ല്‍ ടിപ്സ്

ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ് ഇവിടുത്തെ പീക്ക് സീസണ്‍ ഈ സമയങ്ങളിലൊഴികെ മറ്റ് സമയം യാത്ര ചെയ്യുന്നവര്‍ ഇവിടെ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. യാത്ര പോകുമ്പോള്‍ കയ്യില്‍ ഒരു ടോര്‍ച്ച് കരുതാന്‍ മറക്കേണ്ട.

Photo Courtesy: Gili Chupak

കോട്ടി‌ഗാവോ

കോട്ടി‌ഗാവോ

ഈ ‌ബീച്ചിന് അധികം അകലയല്ലാതെ സ്ഥിതി ചെയ്യു‌ന്ന ഒരു വന്യ ജീവി സങ്കേതമാണ് കോട്ടിഗാവൊ. ഒരു ഡേ ട്രിപ്പിന് സമയമുണ്ടെങ്കില്‍ അവിടേയ്‌ക്ക് ഒരു യാത്രയും ആകാം

Photo Courtesy: Gili Chupak

ബട്ടര്‍ഫ്ലൈ ബീച്ചിലേക്ക്

ബട്ടര്‍ഫ്ലൈ ബീച്ചിലേക്ക്

വേലിയിറക്ക സമയത്ത് ഇവിടെ നിന്ന് ബട്ടര്‍ഫ്ലൈ ബീ‌ച്ചിലേക്ക് നട‌ന്ന് പോകാന്‍ കഴിയും. വേലിയേറ്റ സമയത്ത് ഒരു ദ്വീപായി ബട്ടര്‍ഫ്ലൈ ബീച്ച് മാറും.

Photo Courtesy: Gili Chupak

ബീച്ചിനേക്കുറിച്ച്

ബീച്ചിനേക്കുറിച്ച്

വീക്കെന്‍ഡ് യാത്രികര്‍ക്കും ദീര്‍ഘനാള്‍ യാത്രികര്‍ക്കുമൊക്കെ പോകാന്‍ പറ്റിയ സ്ഥലമാണ് ഈ ബീച്ച്. ഇവിടെ കട‌ലിന് അത്ര ആഴമില്ല അതിനാല്‍ കുട്ടികളെക്കൂട്ടി കടലില്‍ ഇറങ്ങാനും മറ്റും നിരവധി ആളുകള്‍ ഇവിടെ എ‌ത്താറുണ്ട്.

Photo Courtesy: Gili Chupak

മഴക്കാലത്തെക്കുറിച്ച്

മഴക്കാലത്തെക്കുറിച്ച്

കേരളത്തി‌ല്‍ ലഭിക്കാറുള്ള തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഇ‌വിടെയും ലഭിക്കാറുണ്ട്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ഇവിടെ കനത്ത മഴയായിരിക്കും. ഈ കാലയളവില്‍ ബീച്ചിന് ‌സമീപത്തുള്ള കടകളും ഹട്ടുകളും മറ്റും അടച്ചിടാറാണ് പതിവ്.
Photo Courtesy: Gili Chupak

കാലവസ്ഥയേക്കുറിച്ച്

കാലവസ്ഥയേക്കുറിച്ച്

പൊതുവെ ചൂടുള്ള കാലവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറു‌ള്ളത്. 20 മുതല്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടുത്തെ സാധാരണ താപനില. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയം രാത്രികാലങ്ങളില്‍ നല്ല തണുപ്പ് അനുഭപ്പെടാറുണ്ട്.

Photo Courtesy: Gili Chupak

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മഡ്ഗാവ് ആണ് പാലോ‌ലെം ബീച്ചി‌ല്‍ എത്തിപ്പെടാന്‍ പറ്റിയ റെയില്‍വെ സ്റ്റേഷന്‍. പാലോലെം ബീച്ചില്‍ നിന്ന് ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍ കാനകോന (Canacona) ആണ്. ഇവിടെ നിന്ന് പത്ത് മിനിറ്റ് ടാക്സിയില്‍ യാത്ര ചെയ്താല്‍ ഈ ബീച്ചില്‍ എത്താം.

Photo Courtesy: Gili Chupak

സുന്ദരം മനോഹ‌രം

സുന്ദരം മനോഹ‌രം

സുന്ദരമായ തെങ്ങിന്‍‌ത്തോപ്പുകളോട് ‌ചേര്‍ന്ന് കിടക്കുന്ന ഈ ബീച്ച് മൈലുകളോളം അര്‍ധവൃത്താകൃതിയില്‍ പടര്‍‌ന്ന് കിടക്കുകയാണ്. ഈ ബീച്ചിന്റെ മനോഹാ‌‌രിതയാണ് ‌വര്‍ഷവര്‍ഷം ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍‌ദ്ധനവ് ഉണ്ടാക്കുന്നത്.

Photo Courtesy: Gili Chupak

സുന്ദരം മനോഹ‌രം

സുന്ദരം മനോഹ‌രം

സുന്ദരമായ തെങ്ങിന്‍‌ത്തോപ്പുകളോട് ‌ചേര്‍ന്ന് കിടക്കുന്ന ഈ ബീച്ച് മൈലുകളോളം അര്‍ധവൃത്താകൃതിയില്‍ പടര്‍‌ന്ന് കിടക്കുകയാണ്. ഈ ബീച്ചിന്റെ മനോഹാ‌‌രിതയാണ് ‌വര്‍ഷവര്‍ഷം ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍‌ദ്ധനവ് ഉണ്ടാക്കുന്നത്.

Photo Courtesy: Gili Chupak

സുന്ദരം മനോഹ‌രം

സുന്ദരം മനോഹ‌രം

സുന്ദരമായ തെങ്ങിന്‍‌ത്തോപ്പുകളോട് ‌ചേര്‍ന്ന് കിടക്കുന്ന ഈ ബീച്ച് മൈലുകളോളം അര്‍ധവൃത്താകൃതിയില്‍ പടര്‍‌ന്ന് കിടക്കുകയാണ്. ഈ ബീച്ചിന്റെ മനോഹാ‌‌രിതയാണ് ‌വര്‍ഷവര്‍ഷം ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍‌ദ്ധനവ് ഉണ്ടാക്കുന്നത്.

Photo Courtesy: Gili Chupak

സുന്ദരം മനോഹ‌രം

സുന്ദരം മനോഹ‌രം

സുന്ദരമായ തെങ്ങിന്‍‌ത്തോപ്പുകളോട് ‌ചേര്‍ന്ന് കിടക്കുന്ന ഈ ബീച്ച് മൈലുകളോളം അര്‍ധവൃത്താകൃതിയില്‍ പടര്‍‌ന്ന് കിടക്കുകയാണ്. ഈ ബീച്ചിന്റെ മനോഹാ‌‌രിതയാണ് ‌വര്‍ഷവര്‍ഷം ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍‌ദ്ധനവ് ഉണ്ടാക്കുന്നത്.
Photo Courtesy: Gili Chupak

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X