വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

വേനൽ യാത്രകൾക്ക് കർണ്ണാടക!

Written by:
Updated: Tuesday, March 21, 2017, 16:41 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ബാംഗ്ലൂർ ഒരു ഐ ടി നഗരമായി ഉയർന്ന് വന്നപ്പോളാണ് കർണാടക ടൂറിസത്തിന്റെ കാലം തെളിഞ്ഞത്. കർണാടകയിലെ പല സ്ഥലങ്ങളും ജനത്തിരക്കുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളായി വികസിച്ചിരിക്കുകയാണ് ഇപ്പോൾ. ടൂറിസം വകുപ്പിന്റേ പ്രവർത്തനങ്ങൾ കൂടാതെ വനം വകുപ്പിന്റേയും പുരാവസ്തുവകുപ്പിന്റേയും കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് കാരണം.

വേനലിൽ ചൂടിലും സഞ്ചാരികളുടെ എണ്ണം കുറയാതിരിക്കാനുള്ള പ്രവർത്തനങ്ങളാണ് കർണാടക ടൂറിസം വകുപ്പിന്റേയും മറ്റു വകുപ്പുകളുടേയും നേതൃത്വത്തിൽ നടക്കുന്നത്. സഞ്ചാരികൾക്ക് വേനൽക്കാലത്ത് ചെയ്യാൻ പറ്റിയ നിരവധി ആക്റ്റിവിറ്റികൾ കർണാടകയിൽ ഒരുക്കിയിട്ടുണ്ട്.

വേനൽക്കാലത്ത് കർണാടകയിൽ എത്തുന്ന എല്ലാത്തരം സഞ്ചാരികൾക്കും വൈവിധ്യമായ തരത്തിലുള്ള ആക്റ്റിവിറ്റികളാണുള്ളത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും മധുവിധു ആഘോഷിക്കാൻ എത്തുന്നവർക്കും സുഹൃത്തുക്കളോടൊപ്പം എത്തുന്നവർക്കുമൊക്കെ പറ്റിയ നിരവധി ആക്റ്റിവിറ്റികൾ കർണാടകയിലുണ്ട്.

വേനൽക്കാലത്ത് കർണാടകയിൽ എത്തിയാൽ ത്രില്ലടിക്കാനുള്ള ചില ആക്റ്റിവിറ്റികൾ നമുക്ക് കാണാം.

പ്രകൃതിയിലൂടെ ഒരു യാത്ര

പ്രകൃതിയുടെ കുളിരഞ്ഞ് ഈ വേനൽക്കാലത്ത് ഒരു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് സാവൻദുർഗ. ബാംഗ്ലൂർ നഗരത്തിൽ നിന്ന് 33 കിലോമീറ്റർ അകലെയായാണ് സാവൻദുർഗ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Avoid simple2 at English Wikipedia

സാവൻദുർഗ

സാവൻദുർഗയിലെ രണ്ട് മലനിരകളായ കരിഗുഡ്ഡയും ബിലിഗുഡയുമാണ് പ്രശസ്താമായ ടൂറിസ്റ്റ് ആകർഷണം. ട്രെക്കിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയ സാഹസിക പ്രവർത്തനങ്ങൾക്കും ഇവിടെ അവസരമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Shyamal

പ്രകൃതിഭംഗി ആസ്വദിക്കാം

ബാംഗ്ലൂരിൽ നിന്ന് പ്രകൃതിഭംഗി ആസ്വദിക്കാം എവിടെപോകും എന്ന് കൂടുതൽ ആലോചിച്ച് ഇരിക്കുവൊന്നും വേണ്ട. ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ യാത്ര ചെയ്താൽ നന്ദി ഹിൽസിൽ എത്താം.
Photo Courtesy: Vipul Singhania

നന്ദിഹിൽസ്

അതിരാവിലെ എഴുന്നേറ്റ് നന്ദി ഹിൽസിൽ പോയാൽ കാണാൻ കഴിയുന്ന കാഴ്ചകൾ അതീവ സുന്ദരം തന്നെ. വിശദമായി വായിക്കാം

Photo Courtesy: Clement Francis M.

 

വന്യജീവികളെ കാണാൻ കാടുകയറാം

വന്യജീവികളെ കാണാൻ ആഗ്രഹിക്കുന്നവർക്ക് കാടുകയറിത്തന്നെ കാണാൻ ഒരു അവസരം. കർണാടകയിലെ ഭദ്ര വന്യജീവി സങ്കേതത്തിലേക്ക് ഒരു യാത്ര ചെയ്യാം. ത്രില്ലടിപ്പിക്കുന്ന കാനനയാത്രകളെക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Dineshkannambadi

കാട്ടുപാതയിലൂടെ കാറോടിക്കാം

വനമേഖലകളിലൂടെ രാത്രി യാത്ര നിരോധിച്ചിട്ടുണ്ടെങ്കിലും പകൽ യാത്ര ചെയ്യാം. ബന്ദിപ്പൂർ വനമേഖലകളിലൂടെ ഒന്ന് കാർ ഓടിച്ച് പോകുന്നത് സുന്ദരമായ അനുഭവമായിരിക്കും. മാനുകളും മയിലുകളും നിങ്ങളുടെ വാഹനത്തിന് സൈഡ് തരുന്ന കാഴ്ച സുന്ദരമായത് തന്നെ. വിശദമായി വായിക്കാം

Photo Courtesy: Haseeb P

റിവർ റാഫ്റ്റിംഗ്

ബാംഗ്ലൂരിലുള്ളവർക്ക് റിവർ റാഫ്റ്റിംഗ് നടത്താൻ പറ്റിയ സ്ഥലമാണ് ഗാലിബോർ. ബാംഗ്ലൂരിൽ നിന്ന് 102 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. റിവർ റാഫ്റ്റിംഗ് കൂടാതെ ചൂണ്ടയിടാനും പറ്റിയ സ്ഥലമാണ് ഗാലിബോർ. വിശദമായി വായിക്കാം

ട്രെക്കിംഗ്

കർണാടകയിലെ പല സ്ഥലങ്ങളും ട്രെക്കിംഗിന് പേരുകേട്ട സ്ഥലങ്ങളാണ്. സമ്മറിൽ ട്രെക്കിംഗ് ചെയ്യാൻ പറ്റിയ ഒരു സ്ഥലമാണ് തടിയന്റമോൾ. കർണ്ണാടകയിലെ ട്രെക്കിംഗ് സ്ഥലങ്ങൾ ഒന്ന് പരിചയപ്പെടാം

Photo Courtesy: Vijay S

തടിയന്റെമോൾ

ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നാണ് കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലെ കക്കബെയില്‍ സ്ഥിതി ചെയ്യുന്ന തടിയെന്റെമോള്‍ എന്ന നീളന്‍ കൊടുമുടി. ഭീമന്‍ പര്‍വ്വതം എന്ന് അര്‍ത്ഥം വരുന്ന കൊഡവ ഭാഷയില്‍ നിന്നാണ് തടിയെന്റൊമോള്‍ എന്ന പേരുണ്ടായത്. വിശദമായി വായിക്കാം

Photo Courtesy: Chinmayisk

 

ടിബറ്റൻ കോളനി

ടിബറ്റുകാരുടെ കുടിയേറ്റസ്ഥലമാണ് ബൈലക്കുപ്പ. ധര്‍മ്മശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റിയന്‍ സെറ്റില്‍മെന്റാണ് ഇവിടുത്തേത്. കുശാല്‍ നഗറില്‍ നിന്നും 6 കിലോമീറ്ററുണ്ട് ബൈലക്കുപ്പയിലേയ്ക്ക്. വിശദമായി വായിക്കാം.

Photo Courtesy: Dvellakat

 

 

English summary

Things To Do In Karnataka This Summer

Here are a few activities you could try this summer if you're visiting Karnataka.
Please Wait while comments are loading...