Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിനടുത്തുള്ള തുറഹ‌ള്ളി വനം

ബാംഗ്ലൂരിനടുത്തുള്ള തുറഹ‌ള്ളി വനം

By Maneesh

ബാംഗ്ലൂരിലെ നൈസ് റോഡിൽ നിന്ന് നോക്കിയാൽ കാണാവുന്ന പാറക്കെട്ടുകൾ നിറഞ്ഞ ഒരു മൊട്ടക്കുന്നാണ് കരിഷ്മ ഹിൽസ് തുറഹള്ളി ഫോറസ്റ്റ് വ്യൂപോയിന്റ് എന്ന് അറിയപ്പെടുന്ന ഈ സ്ഥലം ബാംഗ്ലൂരിലെ ബനശങ്കരിയിൽ നിന്ന് 13 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂർ നഗരത്തിന് സമീപത്തുള്ള ഏക വനമേഖലയായ ഇവിടേയ്ക്ക് നഗരത്തിൽ നിന്ന് 20 കിലോമീറ്റർ ദൂരമുണ്ട്.

കനക‌പുര റോഡിലൂടെ

ബാംഗ്ലൂരിൽ നിന്ന് കനക‌പുര റോഡിലൂടെ യാത്ര ചെയ്ത് നൈസ് റോഡിന്റെ അണ്ടർ ബ്രിഡ്ജ് കഴിഞ്ഞാൽ ഇടത്തോട്ട് തിരിഞ്ഞ് വജരഹ‌ള്ളി റോഡിലൂടെ കുറച്ച് മുന്നോട്ട് യാത്ര ചെയ്താൻ നിങ്ങൾ എത്തിച്ചേരുന്ന കാടു‌പിടിച്ച പ്രദേശമാണ് തുറഹ‌‌‌ള്ളി ഫോറെസ്റ്റ്. അവിടെ നിന്ന് ഇട‌ത്തേക്ക് തിരിഞ്ഞ് മുന്നോട്ട് പോയി വീണ്ടും വലത്തേക്ക് തിരിയണം കരിഷ്മ ഹിൽസിൽ എത്തിച്ചേരാൻ. ചെറുവാഹനങ്ങൾക്ക് മാത്രമെ മുന്നോട്ട് പോകാൻ കഴിയുകയുള്ളു. അല്ലെങ്കിൽ ഇവിടെ വാഹനം പാർക്ക് ചെയ്ത് ഏകദേശം ഒരു കിലോമീറ്റർ നടക്കണം കരിഷ്മ ഹിൽസിൽ എത്തി‌ച്ചേരാൻ.

ഗൂഗിളിൽ തിരയുന്നവരുടെ ശ്ര‌ദ്ധയ്ക്ക്

ഗൂഗിൾ മാപ്പിൽ തുറ‌ഹള്ളി ഫോറെസ്റ്റ് വ്യൂ പോയിന്റ് എന്ന് തിരയണം. കരിഷ്മ ഹിൽസ് എന്ന് തി‌രഞ്ഞാൽ സമീപത്തുള്ള അപ്പാർട്ട്‌മെന്റുകളാണ് ഗൂഗിൾ മാപ്പിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

കാഴ്ചകൾ

കാഴ്ചകൾ

വലിയ ഒരു പാറക്കെട്ടാണ് ഇവിടെയുള്ളത്. ഈ പാറക്കെട്ടിന് മുകളിലായി ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നിന്ന് നോക്കിയാൽ ബാംഗ്ലൂർ നഗരത്തിന്റെ വിദൂര കാഴ്ചകൾ കാണാൻ കഴിയും. ഇവിടെ നിന്നുള്ള അസ്തമയ കാഴ്ചകൾ കാണാനും ആളുകൾ എത്താറുണ്ട്.
Photo Courtesy: Raghuraj Hegde

ക്ഷേത്രം

ക്ഷേത്രം

തുറഹ‌‌ള്ളി ഫോറെസ്റ്റ് വ്യൂ പോയിന്റിന് സമീപത്തുള്ള ക്ഷേത്രം
Photo Courtesy: Sagar Sakre

സൈക്ലിംഗ് ട്രെയിൽ

സൈക്ലിംഗ് ട്രെയിൽ

ബാംഗ്ലൂരിന് സ‌മീപത്തുള്ള പ്രശസ്തമായ സൈക്കിൾ ട്രെയിലുകളിൽ ഒന്ന് ഇവിടെയാണ്. സൈക്ലിംഗിൽ കമ്പമുള്ള നിരവധി ആളുകൾ ഇവിടെ വരാറുണ്ട്. ചെങ്കുത്തായ കയറ്റമോ ഇറക്കമോ ഇ‌ല്ലാത്ത പാതയാണ് ഈ സ്ഥലത്തെ സൈക്ലിംഗ് കമ്പക്കാരുടെ ഇഷ്ട സ്ഥലമാക്കി മാറ്റുന്നത്.
Photo Courtesy: Shashank Bhagat

റോക്ക് ക്ലൈബിംഗ്

റോക്ക് ക്ലൈബിംഗ്

നിരവധി പാ‌റക്കൂട്ടങ്ങൾ നിറഞ്ഞ സ്ഥലമായതിനാൽ റോക്ക് ക്ലൈബിംഗിനും ആളുകൾ ഇവിടെ എത്തിച്ചേരാറുണ്ട്. റോക്ക് ക്ലൈബിംഗിൽ പരിശീലനം നേടാൻ ആഗ്രഹിക്കു‌ന്നവർ വീക്കെൻഡുകളിൽ ഇവിടെ എത്തിച്ചേരാറുണ്ട്.
Photo Courtesy: Shashank Bhagat

ട്രെക്കിംഗ്

ട്രെക്കിംഗ്

ഷോർട്ട് ട്രെക്കിംഗിന് ‌പറ്റിയ സ്ഥലമാണ് ഈ സ്ഥലം നിരവധി ആളുകളാണ് ട്രെക്ക് ചെയ്യാൻ ഇവിടെ എത്തിച്ചേരാറുള്ളത്. കുറുക്കൻ, മുയൽ, ഉടുമ്പ്, കീരി തുടങ്ങിയ ജീവികളെ ഇവിടെ കാണാം.
Photo Courtesy: Shashank Bhagat

അസ്തമയ കാഴ്ച

അസ്തമയ കാഴ്ച

തുറഹ‌ള്ളി ഫോറെസ്റ്റ് വ്യൂ പോയിന്റിൽ നിന്നുള്ള അസ്തമയ കാഴ്ച

Photo Courtesy: Shashank Bhagat

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X