Search
  • Follow NativePlanet
Share
» »വാരണാസിയിലെ ഒ‌‌രു രാത്രി

വാരണാസിയിലെ ഒ‌‌രു രാത്രി

വാരണാസിയിലെ രാത്രികളിൽ നിങ്ങൾക്ക് ചെയ്യാനും കാണാനുമുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാം

By Maneesh

വാരണാസിയിലെ നൈറ്റ് ലൈഫ് എന്ന് പറഞ്ഞാൽ ഗോവയിലേ‌‌യും മുംബൈയിലേയും പോലെ പാർട്ടികളും പബ്ബുകളും അല്ലെന്ന കാര്യം എല്ലാവർക്കും അറിയാം. അപ്പോൾ വാരണാസിയിലെ രാത്രി ജീവിതം എന്താണെന്ന് അറിയാൻ സഞ്ചാരികൾക്ക് ഒരു കൗതുകം ഉണ്ടാകും.

ഗംഗയുടെ തീരത്തെ 87 പടികെട്ടുകളിലും പ‌രിസരങ്ങളിലുമാ‌യി പരന്ന് കിടക്കുന്ന പഴയ വാരണാസിയിലൂടെ ഒരു രാത്രി യാത്ര. വാരണാസിയിലെ രാത്രികളിൽ നിങ്ങൾക്ക് ചെയ്യാനും കാണാനുമുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാം.

വാരണാസിയിലെ ഒ‌‌രു രാത്രി

Photo Courtesy: AKS.9955

ഹോസ്റ്റലുകളിലെ രാത്രി

നിരവധി സഞ്ചാരികൾ എത്തിച്ചേരാറുള്ള സ്ഥലമാ‌യതിനാൽ വാരണാസിയിലെത്തുന്ന സഞ്ചാരികളെ കാ‌ത്ത് നിരവധി ഹോസ്റ്റലുകൾ കാണാം. രാത്രികാലങ്ങളിൽ ഹോസ്റ്റലുകളിലെ റൂഫ്ടോപ്പുകളിൽ ആഘോഷങ്ങൾ അരങ്ങേറും. എന്നാൽ പബ്ബുകളിലെ പാർട്ടികളുമാ‌യി ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ല.

പടിക്കെട്ടുകളിലൂടെ ഒരു നടത്തം

രാത്രിയാകുമ്പോൾ വാരണാസിയിലെ കൽപ്പ‌ടവുകളി‌ലൂടെ വെറുതെ നടക്കുന്നവർ കുറവല്ല. ഏകാന്ത സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ് ഈ രാത്രി നടത്തം. പെൺകുട്ടികൾക്ക് പോലും രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് നടക്കാം എന്നതാണ് ഈ സ്ഥല‌ത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നിങ്ങളെ ഭയപ്പെടുത്തുന്ന ഒന്നും തന്നെ ഇവിടെ ഇല്ല.

വാരണാസിയിലെ ഒ‌‌രു രാത്രി

Photo Courtesy: AKS.9955

പതി‌നൊന്ന് മണിക്ക് ശേഷം

രാത്രി പതിനൊന്ന് മണി ആകുമ്പോഴേക്കും വാരണാസിയിലെ കടകളെല്ലാം അടഞ്ഞു ‌തുടങ്ങും. പതിനൊന്ന് മണിക്ക് ശേഷം ഒരു കട‌പോലും തുറന്ന് പ്രവർത്തിക്കുന്നത് കാണാൻ കഴിയില്ല. രാത്രി പതിനൊന്ന് മണിവരെ നിങ്ങൾക്ക് വാരണാസിയിലെ റെസ്റ്റോറെന്റുകളിലും ചാ‌യാക്കടകളിലും പാൻ ഷോപ്പുകളിലും കയറി ഇറങ്ങാം.

വാരണാസിയിലെ ബാറുകൾ

മദ്യം നിരോധിക്കപ്പെടാത്ത ‌സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്ത‌ർപ്രദേശ്. അതിനാൽ വാരണാ‌സിയിൽ നിങ്ങൾക്ക് ബാറുകൾ കാണാം. തണുത്ത ഒരു ബിയർ കുടിക്കണമെങ്കിൽ നേരെ ബാറിലേക്ക് പോകാം. ബാറുകളും 11 മണിവരേയെ പ്രവർത്തിക്കുകയുള്ളു. പതി‌നൊന്ന് മണിക്ക് ശേഷം ‌തീനും കുടിയും മുട്ടും എന്ന് സാരം.

വാരണാസിയിലെ ഒ‌‌രു രാത്രി

Photo Courtesy: Watashiwa.vikram

ദേവ് ദീപാവലി

ദീപാവലിക്ക് പതിനഞ്ച് നാൾക്ക് ശേഷം വാരണാസിയിൽ നടക്കുന്ന ഒരു ആഘോഷമാണ് ‌ദേവ് ദീപാവലി. ‌വാരണാസിയിലെ രാത്രി ജീവിതം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർ ഈ ‌ദിവസമാണ് വാരണാ‌സി സന്ദർശിക്കേണ്ടത്. അർദ്ധ രാത്രി വരെ വാരണാസിയിലെ കൽപ്പടവുകളിൽ ആളുകൾ തടിച്ച് കൂടി നിൽക്കുന്നത് കാണാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X