Search
  • Follow NativePlanet
Share
» »മാർഖാ വാലി ട്രെക്കിംഗ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മാർഖാ വാലി ട്രെക്കിംഗ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ജമ്മുകാശ്മീരിലെ ലഡാക്ക് മേ‌ഖലയിലെ സുന്ദരമായ ഒരു താഴ്വരയാണ് മാർഖാ വാലി

By Maneesh

ജമ്മുകാശ്മീരിലെ ലഡാക്ക് മേ‌ഖലയിലെ സുന്ദരമായ ഒരു താഴ്വരയാണ് മാർഖാ വാലി. ട്രെക്കിംഗിനായി ലഡാക്കിൽ എത്തിച്ചേ‌രുന്ന സഞ്ചാരികളുടെ പ്രിയട്ട സ്ഥലം കൂടിയാണ് മാർഖാ വാലി.

ദൈർഘ്യം: ആറു മുതൽ എട്ട് ‌ദി‌വസം വരേയാണ് ട്രെക്കിംഗ് ദൈർഘ്യം. ട്രെക്കിംഗ് പൂർണ്ണമായും പൂർത്തിയാക്കാൻ 10 ദിവസം വേണം.

പോകാൻ പറ്റിയ സമയം: ജൂൺ മധ്യം മുതൽ സെപ്തംബർ വരേയുള്ള സമയം.

ലെവൽ: അത്ര എളുപ്പത്തിൽ ട്രെക്കിംഗ് നടത്താൻ കഴിയാത്ത സ്ഥലമാണ് മാർഖാ താഴ്വര

01. മാർഖാ വാലി ട്രെക്ക്

01. മാർഖാ വാലി ട്രെക്ക്

ലേ മെയിൽ ബസാറിൽ നിന്ന് ആരംഭിക്കുന്ന ഈ ട്രെക്ക് എല്ലാവർക്കും സുപരിചിതമാണ്. അതുകൊണ്ട് തന്നെ ഇത് വളരെ അനായാസം ചെയ്യാവുന്ന ട്രെക്ക് ആണെന്ന് ആരും കരുതരുത്. സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരത്തിലായി ( ഏകദേശം16,000-17,000 അടി ഉയരത്തിലായി) സ്ഥിതി ചെയ്യുന്ന രണ്ട് മൂന്ന് മലനിരകൾ മറി കടന്ന് വേണം നമ്മൾ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാൻ.

Photo Courtesy: Raphael Affentranger

02. അനുഭവങ്ങൾ

02. അനുഭവങ്ങൾ

ലഡാക്കിന്റെ സംസ്കാരവും ജീവിതരീതിയും പ‌‌‌രിചയപ്പെടുന്നതിനോടൊപ്പം, ലഡാക്കിലെ സുന്ദരമായ ഭൂപ്രകൃതി ആസ്വദിക്കാനുള്ള അവസരവുമാണ് മാർഖാ വാലി ട്രെക്കിലൂടെ സഞ്ചാരികൾക്ക് ലഭിക്കുന്നത്.
Photo Courtesy: Raphael Affentranger

03. ലൊക്കേഷൻ

03. ലൊക്കേഷൻ

സാൻസ്കാർ, സ്റ്റോക്ക് മേഖലകളുടെ നടുവിലായാണ് മർഖാ താഴ്വര സ്ഥിതി ചെയ്യുന്നത്. ലേയിൽ നിന്ന് 30 മിനുറ്റ് ഡ്രൈവ് ചെയ്ത് എത്താൻ സാധിക്കുന്ന സ്പിടുക്കിൽ നിന്നാണ് ഇവിടേക്കുള്ള ട്രെക്കിംഗ് ആ‌രംഭിക്കുന്നത്.
Photo Courtesy: Raphael Affentranger

04. ഹെമീസ് നാഷണൽ പാർക്ക്

04. ഹെമീസ് നാഷണൽ പാർക്ക്

ഹിമാലയത്തിലെ പ്രധാന നാഷണൽ പാർക്കായ ഹെമിസ് നാഷണൽ പാർക്കിലൂടെയാണ് ട്രെക്കിംഗ് പാത കടന്നുപോകുന്നത്. പാർക്കിന്റെ പ്രവേശന കവാടമായ സിങ്ചൻ വരേയെ റോഡുള്ളു. ഹിമാലയത്തിലെ തന്നെ ഏറ്റവും വലിയ സംരക്ഷിത വനമേഖലയാണ് ഹെമീസ് നാഷണൽ പാർക്ക്.
Photo Courtesy: Raphael Affentranger

05. രാത്രി താമസിക്കാൻ

05. രാത്രി താമസിക്കാൻ

ട്രെക്കിംഗിനിടെ രാത്രി താമസിക്കാനുള്ള ടെന്റുകളും മറ്റും കൊണ്ടു പോകാതിരിക്കുന്നതാണ് നല്ലത്. കാരണം യാത്രയ്ക്കിടെ എത്തിച്ചേരുന്ന ഗ്രാമങ്ങളിൽ നിങ്ങൾക്ക് താമസിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഭക്ഷണവും ഇവിടെ തന്നെ കി‌ട്ടും.
Photo Courtesy: Raphael Affentranger

06. റൂട്ട്

06. റൂട്ട്

സ്പിട്ടുക്ക് - സിങ്ക്‌ചെൻ - കണ്ടാള ബേസ് ക്യാമ്പ് - സ്ക്യൂ - മർഖാ - തുംഗ്‌ത്സേ - ത്സിഗു - ന്യിമാലിംഗ് - ഷാങ് സുംദോ - ഹെമീസ്
Photo Courtesy: Raphael Affentranger

07. ദിവസവും സമയവും

07. ദിവസവും സമയവും

ഒന്നാം ദിവസം: 4-6 മണിക്കൂർ, രണ്ടാം ദിവ‌സം 5-6 മണിക്കൂർ, മൂന്നാം ദിവസം, 7-8 മണിക്കൂർ, നാലാം ദിവസം 6-7 മണിക്കൂർ, അഞ്ചാം ദിവസം 7 - 8 മണിക്കൂർ, ആറാം ദിവസം 5 മണിക്കൂർ, ഏഴാം ദിവസം 7- 8 മണിക്കൂർ, എട്ടാം ദിവസം മൂന്ന് നാല് മണിക്കൂർ

Photo Courtesy: Raphael Affentranger

Read more about: trekking leh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X