Search
  • Follow NativePlanet
Share
» »വളപട്ടണം; പുഴ പോലെ ഒരു യാത്ര

വളപട്ടണം; പുഴ പോലെ ഒരു യാത്ര

By Maneesh

കണ്ണൂർ ജില്ലയിൽ കണ്ണൂർ നഗരത്തിൽ നിന്ന് വെറും 7 കിലോമീറ്റർ അകലെയായി വളപട്ടണം പുഴയുടെ തീരത്താ‌യി സ്ഥിതി ചെയ്യുന്ന ചെറിയ ചെറുപട്ടണമാണ് വളപട്ടണം.

ബാല്യപട്ടണം

ബാല്യപട്ടണം എന്ന പേരിലും വളപട്ടണം അറിയപ്പെട്ടിരുന്നു. പഴയകാലത്ത് ജല മാർഗം കച്ചവട ചരക്കുകൾ എത്തിച്ചിരുന്നത് വളപട്ടണം പുഴയിലൂടെയായിരുന്നു. പുഴയരികിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണം വളപട്ടണം ആയിരുന്നതിനാൽ ആവണം വലിയ പട്ടണം എന്നായിരുന്നു വളപട്ടണം അറിയപ്പെട്ടിരുന്നത്. വല്യ ‌പട്ടണത്തിൽ നിന്നാണ് വളപട്ടണത്തിന് ആ ‌പേര് ‌ലഭിച്ചത്.

വളപട്ടണത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട രസകരമായ കാര്യങ്ങൾ സ്ലൈഡുകളിലൂടെ വായിക്കാം

കുര്‍ഗിനോട് ചേര്‍ന്ന് കണ്ണൂരിന്റെ ഹില്‍സ്റ്റേഷന്‍കുര്‍ഗിനോട് ചേര്‍ന്ന് കണ്ണൂരിന്റെ ഹില്‍സ്റ്റേഷന്‍

കാഴ്ചയ്ക്ക് കൊള്ളാവുന്നതാണ് കണ്ണൂര്‍കാഴ്ചയ്ക്ക് കൊള്ളാവുന്നതാണ് കണ്ണൂര്‍

കണ്ണൂരിൽ കണ്ടിരിക്കേണ്ട 10 കാഴ്ചകൾകണ്ണൂരിൽ കണ്ടിരിക്കേണ്ട 10 കാഴ്ചകൾ

ഏറ്റവും വലിയ പ്ലൈവുഡ് കമ്പനി

ഏറ്റവും വലിയ പ്ലൈവുഡ് കമ്പനി

ഇന്ത്യയിലെ ഏ‌റ്റ‌വും വ‌ലിയ പ്ലൈവുഡ് കമ്പനിയായ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത് വളപട്ടണത്താണ്. ഒരു കാലത്ത് ഏഷ്യ‌യിലെ തന്നെ ഏറ്റവും വലിയ പ്ലൈവുഡ് കമ്പനിയായിരുന്നു ഇത്.

Photo Courtesy: Ks.mini

കളരി വാതുക്കൽ ക്ഷേത്രം

കളരി വാതുക്കൽ ക്ഷേത്രം

വളപട്ടണം പുഴയുടെ കരയിലാണ് പ്രശസ്തമായ കളരി വാ‌തുക്കൽ ക്ഷേ‌ത്രം സ്ഥിതി ചെയ്യുന്നത്. ചിറക്കൽ രാജ കുടുംബ‌ത്തിന്റെ കുടുംബ ക്ഷേത്രമായിരുന്നു ഈ ക്ഷേത്രം. കളരിപയറ്റിന്റെ ദേവതയായിട്ടാണ് കളരിവാതുക്കൽ ഭഗവതി അറിയപ്പെടുന്നത്. കളരിയിൽ നിന്നാണ് കളരി വാതിക്കലിന് ആ പേര് ലഭിച്ചത്.

Photo Courtesy: Shareef Taliparamba

മൂഷിക രാജ്യത്തിന്റെ ‌തലസ്ഥാനം

മൂഷിക രാജ്യത്തിന്റെ ‌തലസ്ഥാനം

മൂഷിക രാജവായ വല്ലഭ രണ്ടാമന്റെ കാലത്ത് വളപട്ടണം മൂഷിക രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. വല്ലഭ ‌പട്ടണം എന്നായിരുന്നു അക്കാലത്ത് വളപട്ടണം അറിയപ്പെ‌ട്ടിരുന്നത്.

Photo Courtesy: MANOJTV, ഇംഗ്ലീഷ് Wikipedia

ഇബ്നു ബത്തൂത്ത

ഇബ്നു ബത്തൂത്ത

ലോക സഞ്ചാരിയായിരുന്ന ഇബ്നു ബത്തൂത്തയുടെ സഞ്ചാരക്കുറിപ്പുകളിൽ ഏഴിമല രാജക്കന്മാരുടെ ആസ്ഥാനമായിട്ടാണ് ബാല്യ‌പട്ടണത്തെ സൂചിപ്പിച്ചിരിക്കുന്നത്. ചില യൂറോപ്യൻ റെക്കോർഡുകളിലും ബാല്യപട്ടണത്തേക്കുറിച്ച് പരാമർശമുണ്ട്.
Photo Courtesy: Ajaykuyiloor

വളപട്ടണം പുഴ

വളപട്ടണം പുഴ

കണ്ണൂർ ജില്ലയിലെ ഏറ്റവും നീളവും വീതിയുമുള്ള ഈ പുഴ കർണാടകയിലെ കുടകിലെ ബ്രഹ്മഗിരി മലനിരകളിൽ നിന്ന് ഉത്ഭവിച്ച് 110.50 കിലോമീറ്റർ സഞ്ച‌രിച്ച് അറബിക്കടലിൽ പതിക്കുന്നു. നീളത്തിന്റെ കാര്യത്തിൽ കേരളത്തിൽ പത്താം സ്ഥാനമുണ്ട് ഈ പുഴയ്ക്ക്.
Photo Courtesy: Dexsolutions

പഴശ്ശി അണ‌‌ക്കെട്ട്

പഴശ്ശി അണ‌‌ക്കെട്ട്

കണ്ണൂർ ജില്ലയിലെ ഏക അണക്കെട്ടും കേരളത്തിലെ പ്രധാനപ്പെട്ട അണക്കെട്ടുകളിൽ ഒന്നുമായ പഴശ്ശി അണ‌‌ക്കെട്ട് നിർമ്മിച്ചിരിക്കു‌ന്നത് വളപട്ടണം പുഴയ്ക്ക് കുറുകെയാണ്. കണ്ണൂർ നഗ‌രത്തിൽ നിന്ന് 37 കിലോമീറ്റർ അകലെ മട്ടന്നൂരിന് സമീപത്തായാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇരിക്കൂർ - ഇരിട്ടി സംസ്ഥാന പാതയിൽ കുയിലൂർ എന്ന സ്ഥലത്താണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Vinayaraj

ദ്വീപുകൾ

ദ്വീപുകൾ

വളപട്ടണം പുഴയിൽ നിരവധി ദ്വീപുകൾ രൂപപ്പെ‌ട്ടിട്ടുണ്ട്. തെർലയി, കൊർലായി, പാമ്പുരുത്തി എന്നിവയാണ് പ്രധാന ദ്വീപുകൾ. ഇവയിൽ പ്രധാനപ്പെട്ട ദ്വീപാണ് പാമ്പുരുത്തി സ്ഥിതി ചെയ്യുന്നത് കൊളച്ചേരി പഞ്ചായത്തിലാണ്. 100 ഏക്കറിലായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപിൽ മൂർഖൻ പാമ്പുകളെ കണ്ട ചിറക്കൽ രാജാവ് പാമ്പിന്റെ തുരത്തെന്ന് ഈ ദ്വീപിനെ വിശേപ്പിച്ചു. അങ്ങനെയാണ് ഈ ദ്വീപിന് പാമ്പുരുത്തി എന്ന പേര് ‌ലഭിച്ചത്.

Photo Courtesy: Mithu at ml.wikipedia

പറശ്ശിനിക്കടവ്

പറശ്ശിനിക്കടവ്

വളപട്ടണം പുഴയുടെ തീരത്താണ് പ്രശസ്തമായ പറശ്ശിനിക്കടവ് മു‌‌ത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ നഗരത്തിൽ നിന്ന് 16 കിലോമീറ്റർ യാത്ര ചെയ്താ ഇവിടെ എത്തിച്ചേരാം.

Photo Courtesy: Dexsolutions

ബോട്ട് യാത്ര

ബോട്ട് യാത്ര

പറശ്ശിനിക്കടവിൽ നിന്ന് മാട്ടൂൽ വരെ ജലഗതാഗത വകു‌പ്പ് ബോട്ട് സർവീസ് നടത്തുന്നുണ്ട്. വളപട്ടണം പുഴയിലെ ചെറിയ ദ്വീപുകൾ ഈ ബോട്ടുയാത്രയിൽ കാണാൻ കഴിയും. വളപട്ടണം പുഴയിലൂടെ സന്ദർശകർക്ക് സ്പീഡ് ബോട്ടിൽ യാത്ര ചെയ്യാനും അവസരമുണ്ട്.

Photo Courtesy: Ronambiar

മാട്ടൂൽ

മാട്ടൂൽ

വളപട്ടണം പുഴ അറബിക്കടലിൽ വന്ന് ചേ‌രുന്ന അഴിമുഖം സ്ഥി‌തി ചെയ്യുന്നത് മാ‌ട്ടൂലിൽ ആണ് കണ്ണൂർ ജില്ലയിലെ ‌പഴയങ്ങാടിക്ക് സമീപത്തായാണ് മാട്ടൂൽ സ്ഥിതി ചെയ്യുന്നത്. ബോട്ടിംഗിൽ താൽപര്യമു‌‌ള്ളവർക്ക് പറ്റിയ സ്ഥലമാണ് മാട്ടൂൽ.
Photo Courtesy: Sakeeb Sabakka

അഴീക്കൽ തുറമുഖം

അഴീക്കൽ തുറമുഖം

വളപട്ടണത്തിന് അടുത്തായാണ് അഴീക്കൽ തുറമുഖം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ നഗര‌ത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥി‌തി ചെയ്യുന്നത്. മീൻകുന്ന് ബീച്ചും ചാലിൽ ബീച്ചുമാണ് അഴീക്കൽ എത്തുന്ന സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്ര‌ങ്ങൾ.
Photo Courtesy: Farukabdulla4443

സോളമന്റെ കപ്പലുകൾ

സോളമന്റെ കപ്പലുകൾ

വളപട്ടണത്ത് നിന്നുള്ള മരങ്ങൾ ശേഖ‌രിക്കാൻ സോളമന്റെ ഭരകാലത്ത് ജൂതക്കപ്പലുകൾ ഇവിടെ നങ്കൂരമിട്ടിരുന്നതായി പറയപ്പെടുന്നത്. സോളമൻ നിർമ്മിച്ച യഹൂദ ദേവലയത്തിന് ആവശ്യമായ മരങ്ങൾ ഇവിടെ നിന്നാണ് ശേഖരിക്കപ്പെട്ടത് എന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Lalsinbox

ഏറ്റവും ചെറിയ പഞ്ചായത്ത്

ഏറ്റവും ചെറിയ പഞ്ചായത്ത്

കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്താണ് വളപട്ടണം പഞ്ചായത്ത്. വെറും 2.04 ചതുരശ്ര കിലോമീറ്റർ ആണ് വളപട്ടണം പഞ്ചായത്തിന്റെ വിസ്തൃതി.
Photo Courtesy: Prof. Mohamed Shareef from Mysore

Read more about: kannur river kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X