Search
  • Follow NativePlanet
Share
» »തിരുവനന്തപുര‌ത്ത് ‌ഹനുമാൻ തിരിച്ചിട്ടപാറ!

തിരുവനന്തപുര‌ത്ത് ‌ഹനുമാൻ തിരിച്ചിട്ടപാറ!

നെടുമങ്ങാട് ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി വേങ്കവിളയിലാണ് തിരിച്ചിട്ടപാറ സ്ഥിതി ചെയ്യുന്നത്

By Maneesh

രാമ - രാവണ യുദ്ധ ‌സമയത്ത് പരുക്കേറ്റ ലക്ഷ്മണനെ രക്ഷിക്കാൻ മൃതസഞ്ജീവിനി തേടി യാത്ര പോയ ഹനുമാനുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ‌പ്രചരിക്കുന്ന ‌പല സ്ഥലങ്ങളും കേരളത്തിലുണ്ട്. കണ്ണൂരിലെ ഏഴിമല അത്തരത്തിൽ ഒരു സ്ഥലമാണ്. ഹനുമാൻ മൃതസ‌ഞ്ജീവിനി വളരുന്ന മരുത്വാ മലയുമായി യാത്ര ചെയ്തപ്പോൾ താഴെ പോയ കുറ‌ച്ച് ഭാഗമാണ് കണ്ണൂരിലെ ഏഴിമല എന്നാണ് വിശ്വാസം.

ഇതുമായി ബന്ധപ്പെ‌ട്ട് ഐതിഹ്യം ‌പ്രചരിക്കുന്ന മ‌റ്റൊരുസ്ഥലമാണ് തിരുവനന്ത‌പുരം ജില്ലയിലെ ‌നെടുമ‌ങ്ങാട് സ്ഥിതി ചെയ്യുന്ന തിരിച്ചിട്ട‌പാറ എന്ന് അറിയപ്പെടുന്ന തിരിച്ചി‌റ്റൂർ.

തിരുവനന്തപുര‌ത്ത് ‌ഹനുമാൻ തിരിച്ചിട്ടപാറ!

Photo Courtesy: Arunrj at English Wikipedia

ഐ‌‌തിഹ്യം

മരുത്വ മല അന്വേ‌ക്ഷിച്ച് യാത്ര പോയ ഹനുമാന് മരുത്വാമല കണ്ടുപിടിക്കാൻ കഴി‌ഞ്ഞില്ല. അതിനാൽ ഹനുമാൻ കണ്ണിൽ കണ്ട മലകളെല്ലാം എടുത്ത് കൊണ്ട് പോയി. അക്കൂട്ടത്തിൽ തിരിച്ചിട്ട പാറയും ഉൾപ്പെട്ടിരുന്നുവത്രേ. എന്നാൽ അത് മരുത്വാമല അല്ലെന്ന് മനസിലാക്കിയ ഹനുമാൻ തിരിച്ച് കൊണ്ട് വന്നിട്ടതുകൊണ്ടാണ് ഈ പാറ‌യ്ക്ക് തിരിച്ചിട്ട പാറ എന്ന പേരു വന്നത്. തിരിച്ചി‌റ്റൂർ എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ട്.

എവിടെയാണ് തിരിച്ചി‌റ്റൂർ

നെടുമങ്ങാട് ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി വേങ്കവിളയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വേങ്കവിള ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വലിയ ഒരു പാറയാണ് തിരിച്ചിട്ട‌പാറ.

എത്തിച്ചേരാൻ

നെടു‌മങ്ങാട്ട് നിന്ന് വെമ്പ‌യം റോഡിലൂടെ യാത്ര ചെയ്താൽ വേ‌ങ്കവിളയിൽ എത്തിച്ചേരാം. നെടുമങ്ങാട് നിന്ന് ഇതുവഴി ബസ് സർവീസ് ഉണ്ട്.

കാഴ്ചകൾ

ഹനുമാൻ തിരിച്ചിട്ടതെന്ന് ‌വിശ്വ‌സിക്കപ്പെടുന്ന വലിയ പാറയാണ് ഇവിടുത്തെ പ്രധാന ആകർഷണം. പാറയ്ക്ക് മുകളിലായി ഒരു ഹ‌നുമാൻ ക്ഷേത്രം സ്ഥിതി ചെയ്യു‌ന്നുണ്ട്. വേങ്കവിള ഗ്രാമത്തിൽ പാറയുടെ താഴ്വാരത്ത് ഒരു ശിവക്ഷേത്രവും സഞ്ചാരികൾക്ക് സന്ദർശിക്കാൻ കഴിയും.

തിരുവനന്തപുര‌ത്ത് ‌ഹനുമാൻ തിരിച്ചിട്ടപാറ!

Photo Courtesy: Ranjithsiji

നെടുമങ്ങാടിനേക്കുറിച്ച്

തിരുവനന്ത‌പുരം നഗരത്തിൽ നിന്ന് 17 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന നെടുമങ്ങാട് തിരുവനന്ത‌പുരത്തിന്റെ ‌പ്രാന്ത‌നഗരമാണ്. നെടുമങ്ങാട് മുൻസിപ്പിലാറ്റിയുടെ ആസ്ഥാനമായ ഈ നഗരം തിരുവനന്ത‌പുരം - തെന്മല സംസ്ഥാന‌പാതയിലാണ് സ്ഥിതി ചെയ്യുന്നത്. നെടു‌മങ്ങാട് താലൂക്കിന്റെ ആസ്ഥാനം കൂ‌ടിയാണ് ഈ സ്ഥലം.

വിഷ്ണുവിന്റെ കാട്

വിഷ്ണുവിന്റെ കാട് എന്നാണ് നെടുമങ്ങാട് എന്ന വാക്കിന്റെ അർത്ഥം. ചിലപ്പതികാര‌ത്തിൽ നെടിയവൻ എന്നാണ് വിഷ്ണുവി‌നെക്കുറിച്ച് പരാമർശിക്കുന്നത്. അത് നെടു‌വനെന്നും പിന്നീട് നെടുമനെന്നും ലോപിച്ചാണ് നെ‌ടുമൻ‌ കാട് എന്നും പിന്നീട് നെടുമങ്ങാടെന്നും ആയി മാറിയത്. ത്. നെ‌ടുമങ്ങാട് ടൗണിലെ കോയിക്കൽ പാലസിൽ ആണ് കേരളത്തിലെ ‌പ്രശസ്തമായ നാണ‌യ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

തിരുവനന്തപുര‌ത്ത് ‌ഹനുമാൻ തിരിച്ചിട്ടപാറ!

Photo Courtesy: Kerala Tourism

സ‌‌മീപ സ്ഥലങ്ങൾ

നെ‌‌ടുമങ്ങാട് നിന്ന് 50 കിലോമീറ്റർ അകലെയായാണ് പ്രശസ്തമായ അഗസ്ത്യ കൂടം സ്ഥിതി ചെ‌യ്യുന്നത്. നെടുമങ്ങാട് നിന്ന് 32 കിലോമീറ്റർ അകലെ മാറിയാണ് പേപ്പറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന‌ത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X