Search
  • Follow NativePlanet
Share
» »കേരളത്തിലെ തിരുപ്പതി അഥവാ തിരുമൂഴിക്കുളം ക്ഷേത്രം

കേരളത്തിലെ തിരുപ്പതി അഥവാ തിരുമൂഴിക്കുളം ക്ഷേത്രം

ചാലക്കുടി പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന തിരുമൂഴിക്കുളം ക്ഷേത്രം കേരള ചരിത്രത്തില്‍ തന്നെ പ്രധാനപ്പെട്ട ഒരിടമാണ്.

By Elizabath

ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണന്റെ പേരിലുള്ള ഏറെ പ്രശസ്തമായ ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തിരുമൂഴിക്കുളം ലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം. . ചാലക്കുടി പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന തിരുമൂഴിക്കുളം ക്ഷേത്രം കേരള ചരിത്രത്തില്‍ തന്നെ പ്രധാനപ്പെട്ട ഒരിടമാണ്.

 കേരളത്തിലെ തിരുപ്പതി

കേരളത്തിലെ തിരുപ്പതി

തിരുമൂഴിക്കുളം ക്ഷേത്രം അറിയപ്പെടുന്നതു തന്നെ കേരളത്തിലെ തിരുപ്പതികളില്‍ ഒന്ന് എന്ന നിലയിലാണ്. ഭാരതത്തിലെ 108 ദിവ്യദേശങ്ങള്‍ അഥവാ തിരുപ്പതികളില്‍ പതിമൂന്ന് എണ്ണം നമ്മുടെ നാട്ടിലാണത്രെ. അതിലൊന്നാണ് തിരുമൂഴിക്കുളം ക്ഷേത്രം.

PC: Santoshknambiar

വൈഷ്ണവ ക്ഷേത്രം..പ്രതിഷ്ഠ ലക്ഷ്ണന്‍

വൈഷ്ണവ ക്ഷേത്രം..പ്രതിഷ്ഠ ലക്ഷ്ണന്‍

വിഷ്ണുവിന്റെ പേരിലുള്ള ക്ഷേത്രമാണെങ്കിലും ഇവിടുത്തെ പ്രതിഷ്ഠ എന്നുപറയുന്നത് ലക്ഷ്മണനാണ്. ചെമ്പുമേഞ്ഞ രണ്ടുനില വട്ട ശ്രീകോവിലിനുള്ളില്‍ ലക്ഷ്മണന്റെ പൂര്‍ണ്ണകായ ചതുര്‍ബാഹു പ്രതിമ സ്ഥാപിച്ചിരിക്കുന്ന ഇവിടുത്തെ പ്രതിഷ്ഠയുടെ ഭാവം വ്യത്യസ്തമാണ്. രാവണന്റെ പുത്രനായ മേഘനാഥനെ വധിക്കുവാന്‍ പുറപ്പെടുന്ന ഭാവമാണ് പ്രതിഷ്ഠയില്‍ കാണുവാന്‍ സാധിക്കുക. അമാനുഷിക നിര്‍മ്മിതിയായാണ് ഇതിനെ കണക്കാക്കുന്നത്.

PC :Ssriram mt

തിരുമൂഴിക്കുളം ഉണ്ടായ കഥ

തിരുമൂഴിക്കുളം ഉണ്ടായ കഥ

തിരുമൂഴിക്കുളം എന്ന പേരു വന്നതിനു പിന്നില്‍ പ്രശസ്തമായ ഒരു കഥയുണ്ട്. ഒരിക്കല്‍ നിബിഡവനമായിരുന്ന ഇവിടെ ഹരിത മഹര്‍ഷി ഒരുപാടുകാലം തപസ്സുചെയ്യുകയുണ്ടായി. തപസ്സില്‍ സംപ്രീതനായ മഹാവിഷ്ണു പ്രത്യക്ഷപ്പെടുകയും കലിയുഗത്തില്‍ ജനങ്ങള്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ ഉപദേശിക്കുകയും ചെയ്തു. വിഷ്ണുവിന്റെ തിരുമൊഴി ലഭിച്ചയിടം എന്ന അര്‍ഥത്തില്‍ പിന്നീട് ഇവിടം തിരുമൊഴിക്കളം എന്നറിയപ്പെടുകയും കാലക്രമേണ തിരുമൂഴിക്കുളം ആവുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. മൊഴിക്ക് വേദം എന്നും കളത്തിന് സ്ഥലം എന്നും അര്‍ഥമുണ്ട്.

PC: Ssriram mt

സമുദ്രത്തില്‍ ഒഴുകി നടന്ന വിഗ്രഹം

സമുദ്രത്തില്‍ ഒഴുകി നടന്ന വിഗ്രഹം

ദ്വാപരയുഗം അവസാനിച്ചതോടെ കൃഷ്ണന്റെ സാമ്രാജ്യമായ ദ്വാരക കടലില്‍ മുങ്ങിപ്പോയി എന്നാണ് വിശ്വാസം. അതോടെ കൃഷ്ണന്‍ ആരാധിച്ചിരുന്ന രാമ ഭരത ലക്ഷ്മണ ശത്രുഘ്‌നന്‍മാരുടെ വിഗ്രഹങ്ങള്‍ കടലിലൂടെ ഒഴുകി നടക്കാന്‍ തുടങ്ങിയത്രെ. അങ്ങനെ ഒഴുകി തൃപ്രയാറിനു സമീപം എത്തിയ ആ വിഗ്രഹങ്ങള്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന മുക്കുവര്‍ക്ക് ലഭിച്ചു. അവിടെനിന്നും കരപ്രമാണിയായ വാക്കയില്‍ കൈമളിന്റെ കൈവശം എത്തിച്ചേര്‍ന്ന വിഗ്രഹങ്ങളില്‍ ലക്ഷ്മണന്റെ വിഗ്രഹം മൂഴിക്കുളത്ത് പ്രതിഷ്ഠിച്ചു എന്നാണ് കരുതപ്പെടുന്നത്.

PC: Ssriram mt

108 വൈഷ്ണവ ക്ഷേത്രങ്ങളിലൊന്ന്

108 വൈഷ്ണവ ക്ഷേത്രങ്ങളിലൊന്ന്

ലക്ഷ്മണ ക്ഷേത്രമാണെങ്കിലും ഭാരതത്തിലെ പ്രശസ്തമായ 108 വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ് തിരുമൂഴിക്കുളം ക്ഷേത്രം. ഈ 108 ക്ഷേത്രങ്ങളില്‍ ലക്ഷ്മണന്റെ പേരിലുള്ള ഏക ക്ഷേത്രവും ഇതുതന്നെയാണ്.

PC: Ssriram mt

തമിഴ് വൈഷ്ണവരുടെ പ്രിയപ്പെട്ട ക്ഷേത്രം

തമിഴ് വൈഷ്ണവരുടെ പ്രിയപ്പെട്ട ക്ഷേത്രം

വൈഷ്ണവരെ സംബന്ധിച്ചെടുത്തോളം 108 വൈഷ്ണവ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുക എന്നത് ഏറെ പവിത്രമായിട്ടുള്ള കാര്യമാണ്. പുരാതന കാലത്ത് ഏറ്റവുമധികം തമിഴ് വൈഷ്ണവര്‍ സന്ദര്‍ശിച്ചിരുന്ന ഒരു ക്ഷേത്രം കൂടിയാണിത്.

PC: Ssriram mt

ചരിത്രത്തിലിടം നേടിയ ക്ഷേത്രം

ചരിത്രത്തിലിടം നേടിയ ക്ഷേത്രം

പ്രാചീന കേരള ചരിത്രത്തില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ടായിരുന്ന ഇടമാണ് തിരുമൂഴിക്കുളം ലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം. ക്ഷേത്രങ്ങളുടെ നിയമ വ്യവസ്ഥകള്‍ പ്രതിപാദിക്കുന്ന മൂഴിക്കുളംക്കച്ചവും പുരാതന വേദപാഠശാലയായ മൂഴിക്കുളംശാലയും ഒക്കെ ക്ഷേത്രത്തിന്റെ ഭാഗമായിരുന്നുവത്രെ.

PC: Ssriram mt

ക്ഷേത്രപ്രത്യേകതകള്‍

ക്ഷേത്രപ്രത്യേകതകള്‍

നിര്‍മ്മാണത്തിലും രൂപകല്പനയിലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നതാണ്. വ്യാളികള്‍ കാവല്‍ നില്‍ക്കുന്ന വിളക്ക് മാടവും മേല്‍ക്കൂരയിലെ അഷ്ടദിക് പാലകരുടെ ശില്പവുമെല്ലാം അന്നത്തെ കലയുടെ ഉദാഹരണങ്ങളാണ്.

PC: Ssriram mt

ചെമ്പുമേഞ്ഞ വട്ടശ്രീകോവില്‍

ചെമ്പുമേഞ്ഞ വട്ടശ്രീകോവില്‍

കേരളത്തിലെ ക്ഷേത്രങ്ങളില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ചെമ്പുമേഞ്ഞ വട്ടശ്രീകോവില്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. രണ്ടുനിലയിലായി ചെമ്പുമേഞ്ഞ ശ്രീകോവിലാണ് ഇവിടെയുള്ളത്. കേരളത്തിലെ ഏറ്റവും ലക്ഷണമൊത്ത കൂത്തമ്പലങ്ങളിലൊന്നും ഇവിടെയാണ്.
PC: Santoshknambiar

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

എറണാകുളം ജില്ലയിലെ മൂഴിക്കുളം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആലുവയില്‍ നിന്നും മാളയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണിവിടം. ട്രെയിനിനു വരുകയാണെങ്കില്‍ അങ്കമാലിയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.

Read more about: temples vishnu temples epic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X