Search
  • Follow NativePlanet
Share
» »ബ്രഹ്മഗിരിയുടെ താഴ്‌വരയിലെ ദക്ഷിണകാശി

ബ്രഹ്മഗിരിയുടെ താഴ്‌വരയിലെ ദക്ഷിണകാശി

വാസ്തുവിദ്യയുടെ വിസ്മയിപ്പിക്കുന്ന നിര്‍മ്മിതിയാണ് വയനാട് വന്യജീവി സങ്കേതത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. ബ്രഹാമാവ് നിര്‍മ്മിച്ചു എന്നു വിശ്വസിക്കുന്ന ക്ഷേത്രത്തെക്കുറ

By Elizabath Joseph

താങ്ങിനിര്‍ത്താന്‍ 30 വലിയ കരിങ്കല്‍ തൂണുകള്‍, തറയില്‍ പാകിയിരിക്കുന്നത് കരിങ്കല്‍ പാളികള്‍..വാസ്തുവിദ്യയുടെ വിസ്മയിപ്പിക്കുന്ന നിര്‍മ്മിതിയാണ് വയനാട് മലനിരകളിലെ ബ്രഹ്മഗിരിയുടെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം.

Thirunelli Maha Vishnu Temple

pc:Vijayakumarblathur

ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ എന്നീ മലകളാല്‍ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രത്തിലെ പ്രതിഷ്ഠ വിഷ്ണുവാണ്. ദക്ഷിണ കാശി എന്നും ദക്ഷിണ ഗയ എന്നും ക്ഷേത്രത്തിനു പേരുകളുണ്ട്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിനു നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Thirunelli Maha Vishnu Temple

pc: Augustus Binu

ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയെപറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. ബ്രഹ്മാവ് ഈ ക്ഷേത്രം നിര്‍മ്മിച്ച് വിഷ്ണുവിനു സമര്‍പ്പിച്ചു എന്നും ചതുര്‍ഭുജങ്ങളുടെ രൂപത്തിലാണ് ഈ ക്ഷേത്രം പണിതതെന്നും ആണ് അതിലൊന്ന്. അതുകൊണ്ടാണ് ക്ഷേത്രത്തിനു ചുറ്റുമുള്ള മലനിരകള്‍ ബ്രഹ്മഗിരി എന്ന് അറിയപ്പെടുന്നത്.

Thirunelli Maha Vishnu Temple

pc: Bobinson K B

മൈസൂരിലേക്ക് തീര്‍ത്ഥയാത്ര പോയ മൂന്നു ബ്രാഹ്മണര്‍ക്ക് വഴിതെറ്റി വിശന്നു വലഞ്ഞ് ഇവിടെ കിടന്നു കറങ്ങിയപ്പോള്‍ ഇവര്‍ ഒരു പുരാതന ക്ഷേത്രം കാടുപിടിച്ച് നില്‍ക്കുന്നത് കണ്ടു. അതിനടുത്തായി കായ്ച്ചു നില്ക്കുന്ന ഒരു നെല്ലിമരം കാണുകയും അതില്‍ നിന്നും ഭക്ഷിച്ച് വിശപ്പകറ്റുകയും ചെയ്തു. അവര്‍ പിന്നീട് ഈ സ്ഥലത്തിന് തിരുനെല്ലി എന്ന് നാമകരണം ചെയ്തു എന്നാണ് മറ്റൊരു കഥ.

Thirunelli Maha Vishnu Temple

pc: Nishad T R

ചരിത്രരേഖകള്‍ പ്രകാരം 16-ാം നൂറ്റാണ്ട് വരെ തിരുനെല്ലി സമൃദ്ധമായ സ്ഥലമായിരുന്നു. ഇവിടെനിന്നും ഗവേഷകര്‍ ചേര രാജാക്കന്‍മാരായ ഭാസ്‌കര രവിവര്‍മന്‍ ഒന്നാമന്റെയും രണ്ടാമന്റെയും കാലത്തെ ചെമ്പു തകിടുകള്‍ കുഴിച്ചെടുത്തിട്ടുണ്ട്.
അക്കാലത്തെ നാണയമായ രാശികള്‍ ഉപയോഗിച്ച് കൊത്തുപണി ചെയ്ത കല്ലുകളും ഇവിടെനിന്നും ലഭിച്ചിട്ടുണ്ട്.

Thirunelli Maha Vishnu Temple

pc: anil c

പാപനാശിനി, പഞ്ചതീര്‍ഥം എന്നീ പേരുകളില്‍ രണ്ടു ഗ്രാമങ്ങള്‍ ഇവിടെ നിലനിന്നിരുന്നുവത്രെ. അജ്ഞാതമായ കാരണങ്ങളാല്‍ ഗ്രാമങ്ങള്‍ നശിക്കപ്പെടുകയും ജനങ്ങള്‍ മറ്റിടങ്ങളിലേക്ക് കുടിയേറിയെന്നും പറയപ്പെടുന്നു.

Thirunelli Maha Vishnu Temple

pc: RajeshUnuppally

ക്ഷേത്രത്തില്‍ നിന്നും കുറച്ച് ദൂരം നടക്കുവാനുണ്ട് പാപനാശിനി എന്ന അരുവിയിലേക്ക്. ഇവിടുത്തെ പുണ്യജലത്തില്‍ മുങ്ങി നിവര്‍ന്നാല്‍ പാപമോചനം ലഭിക്കുമെന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുവാനാണ് ആളുകള്‍ അധികവും എത്തുന്നത്. ഗംഗാ നദിയുടെയും സരസ്വതി നദിയുടെയും സംഗമമായും പാപനിശിനി വിശ്വസിക്കപ്പെടുന്നു.

വിഷ്ണുപാദം പതിഞ്ഞ സ്ഥലമാണ് പഞ്ചതീര്‍ഥം എന്നറിയപ്പെടുന്നത്. വിശുദ്ധമായ ക്ഷേത്രക്കുളമാണിത്.

Thirunelli Maha Vishnu Temple

pc: Aneesh Jose

വയനാട് സന്ദര്‍ശിക്കുന്നവര്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ടതാണ് തിരുനെല്ലി ക്ഷേത്രവും സമീപ പ്രദേശങ്ങളും. തിരുനെല്ലിക്കു ചുറ്റുമായി നാഗര്‍ഹോള, ബന്ദിപ്പൂര്‍ എന്നൂ വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നു. കൂടാതെ ട്രക്കിങ്ങിനു താല്പര്യമുള്ളവര്‍ക്കായി ഇവിടെനിന്നും ഏഴു കിലോമീറ്റര്‍ അകലെ പക്ഷിപാതാളം എന്ന സ്ഥലമുണ്ട്. പേരുസൂചിപ്പിക്കും പോലെതന്നെ അനേകം പക്ഷികള്‍ ഇവിടെ അധിവസിക്കുന്നു. ഇവിടേക്ക് കടക്കാന്‍ വനം വകുപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X