Search
  • Follow NativePlanet
Share
» »പൊലീസുകാരെ ആവശ്യമില്ലാത്ത നഗരം

പൊലീസുകാരെ ആവശ്യമില്ലാത്ത നഗരം

By Maneesh

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴാണ് ഒരു സ്ഥലത്ത് പൊലീസിന്റെ ആവശ്യം ഉണ്ടാകുക. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത നഗരമാണെങ്കില്‍ പൊലീസിന്റെ ആവശ്യമുണ്ടോ? ഇന്ത്യയില്‍ അങ്ങനെ ഒരു നഗരം ഉണ്ടോ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. അങ്ങനെ ഒരു നഗരം ഇന്ത്യയില്‍ ഉണ്ട്, അതും തമിഴ്‌നാട്ടില്‍. തിരുവണ്ണാമല എന്നാണ് ആ നഗരത്തിന്റെ പേര്.

ദൈവ ഭയം ഉള്ളവര്‍

ഈ നഗരത്തില്‍ നിന്ന് ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിന്‍റെ യഥാര്‍ത്ഥ കാരണം എന്താണന്നല്ലേ? ഇവിടെ സഹവസിക്കുന്ന ജനങ്ങളെല്ലാവരും തന്നെ ദൈവഭയമുള്ളവരാണ്‌. അതിനാല്‍ തന്നെ ഇവര്‍ പ്രശ്നങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറാനാണ്‌ ശ്രമിക്കുക. മാത്രമല്ല, വര്‍ഷാവര്‍ഷം ഇവിടെ എത്തിച്ചേരുന്ന ആയിരക്കണക്കിന്‌ തീര്‍ത്ഥാടക സംഘത്തെ സ്വീകരിക്കാനും ഇവര്‍ തയ്യാറാണ്‌.

പഞ്ചഭൂത സ്ഥലങ്ങള്‍ എന്ന് അറിയപ്പെടുന്ന അഞ്ച് സ്ഥലങ്ങളില്‍ ഒന്നായ തിരുവണ്ണാമല അഗ്നിയെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്. ചിദംബരം(ആകാശം), ശ്രീകാളഹസ്തി(വായു), തിരുവണ്ണൈകോവില്‍(ജലം), കാഞ്ചിപുരം(ഭൂമി) എന്നിവായാണ്‌ പഞ്ചഭൂത സ്ഥലങ്ങള്‍ എന്നറിയപ്പെടുന്ന മറ്റ് നാലു സ്ഥലങ്ങള്‍.

പഞ്ചഭൂത സ്ഥലങ്ങളിലൂടെ ഒരു യാത്ര ചെയ്യാംപഞ്ചഭൂത സ്ഥലങ്ങളിലൂടെ ഒരു യാത്ര ചെയ്യാം

തിരുവണ്ണാമലയേക്കുറിച്ച് കൂടുതല്‍ അറിയാം

അരുണാചലേശ്വര ക്ഷേത്രം

അരുണാചലേശ്വര ക്ഷേത്രം

തിരുവണ്ണാമലയുടെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ അരുണാചലേശ്വര ക്ഷേത്രമാണ്. പഞ്ചാഭൂത ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. അണ്ണമലയുടെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ശിവനെ അഗ്നിരൂപത്തിലാണ് പ്രതിഷ്ടിച്ചിരിക്കുന്നത്. ശിവനെ കൂടാതെ ശിവന്‍റെ പത്നിയായ പാര്‍വതിയേയും ഉണ്ണാമലയമ്മന്‍ എന്ന പേരില്‍ ഇവിടെ ആരാധിച്ചുവരുന്നു.

Photo Courtesy: Thriyambak J. Kannan
ബ്രഹ്മോത്സവങ്ങൾ

ബ്രഹ്മോത്സവങ്ങൾ

എല്ലാവര്‍ഷവും നാല് 'ബ്രഹ്മോത്സവങ്ങളാണ്‌' ഈ നഗരത്തില്‍ ആഘോഷിക്കപ്പെടാറുള്ളത്. ഇതില്‍ ഏറ്റവും പ്രശസ്തമായ ഒരു ബ്രഹ്മോത്സവം നവംബര്‍/ഡിസംബര്‍ മാസത്തില്‍ ആഘോഷിക്കപ്പെടുന്നതാണ്‌. തമിഴ് കലണ്ടര്‍ പ്രകാരം കാര്‍ത്തിക മാസത്തിലാണ്‌ ഈ ആഘോഷം നടക്കുന്നത്.

Photo Courtesy: Vijayakumarblathur
കാർത്തിക ദീപം

കാർത്തിക ദീപം

പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കൊടുവിലായി അവസാന ദിവസം കാര്‍ത്തികദീപം ഇവിടെ ആഘോഷിക്കപ്പെടുന്നു. മൂന്ന് ടണ്‍ നെയ്യ് അടങ്ങിയ വലിയ പാത്രത്തിലാണ്‌ അവസാന ദിവസം കാര്‍ത്തിക ദീപം തെളിയിക്കുന്നത്. അണ്ണമലൈ മലയുടെ നെറുകയിലാണ്‌ ഈ ദീപം സ്ഥാപിക്കുന്നത്.

Photo Courtesy: Vinoth Chandar
പൗർണമി നാൾ

പൗർണമി നാൾ

എല്ലാ പൌര്‍ണമി രാത്രികളിലും ഭഗവാന്‍ ശിവനെ ആരാധിക്കുന്ന ചടങ്ങാണ്‌ ഈ നഗരത്തില്‍ ആചരിച്ചു പോരുന്ന അനുഷ്ടാനം. ആരാധനയുടെ ഭാഗമായി ഭക്തര്‍ അണ്ണാമലയ്ക്കു ചുറ്റും നഗ്നപാദരായി പ്രദക്ഷിണം വയ്ക്കും. കൂര്‍ത്ത കല്ലുകള്‍ നിറഞ്ഞ പതിനാലു കിലോമീറ്ററോളം ദൂരമുള്ള വഴിയിലൂടെയാണ്‌ ഭക്തര്‍ നടന്നു നീങ്ങുന്നത്. ശിവനോടുള്ള തങ്ങളുടെ ഭക്തി പ്രകടിപ്പിക്കാന്‍ വര്‍ഷാവര്‍ഷം ആയിരക്കണക്കിന് ആളുകളാണ്‌ ഇവിടെ എത്തിച്ചേരാളുള്ളത്.

Photo Courtesy: Vinoth Chandar
താമസ സൗകര്യം

താമസ സൗകര്യം

ശാന്തിക്കും സമാധാനത്തിനും പേരുകേട്ട തിരുവണ്ണമലയില്‍, രാത്രി തങ്ങാനുള്ള നിരവധി സ്ഥലങ്ങള്‍ ഉണ്ട്. ഇവിടെയുള്ള ശേഷാദ്രിസ്വാമികള്‍ ആശ്രമത്തില്‍ സഞ്ചാരികള്‍ക്ക് തങ്ങാനുള്ള സൌകര്യം ഉണ്ട്. തുച്ചമായ തുകയെ ഇതിനായി തീര്‍ത്ഥാടകരില്‍ നിന്ന് ഈടാക്കാറുള്ളു. തിരുവണ്ണാമലയിലെ ഹോട്ടലുകൾ ബുക്ക് ചെയ്യാൻ.

Photo Courtesy: Adam Jones Adam63

രമണ ആശ്രമം

രമണ ആശ്രമം

രമണ മഹര്‍ഷിയുടെ ആശ്രമം സ്ഥിതി ചെയ്യുന്നത് ഇതിന് അടുത്താണ്. തിരുവണ്ണമലയില്‍ എത്തിയാല്‍ ഒഴിവാക്കാനാവാത്ത മറ്റൊരു സ്ഥലം വിരുപക്ഷ ഗുഹയാണ്. രമണ മഹര്‍ഷി ഏറേ നാള്‍ തപസിരുന്ന ഈ ഗുഹയില്‍ അല്‍പ്പം ചിലവിട്ടാല്‍ മന:ശാന്തി ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.

Photo Courtesy: Poetseer

ഗിരിവലം

ഗിരിവലം

എല്ലാപൗർണമി ദിവസങ്ങളിലും ഭക്തർ ശിവലിംഗമായി കണക്കാക്കുന്ന അരുണാചല പർവ്വതത്തിലൂടെ നഗ്നപാദരായി പ്രദക്ഷിണം നടത്താറുണ്ട്. ഗിരിവലം എന്നാണ് ഈ പ്രദക്ഷിണം അറിയപ്പെടുന്നത്. 14 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന അഷ്ടലിംഗ ക്ഷേത്രങ്ങളിലൂടെയാണ് ഗിരിവലം ചെയ്യുന്നത്.
Photo Courtesy: Adam63

അഷ്ടലിംഗം

അഷ്ടലിംഗം

എട്ട് ശിവലിംഗങ്ങൾ പ്രതിഷ്ടിച്ചിട്ടുള്ള എട്ടുകോവിലുകളാണ് അഷ്ടലിംഗം എന്ന് അറിയപ്പെടുന്നത്. അണ്ണാമല പർവ്വതത്തിന് താഴെ 14 കിലോമീറ്റർ ചുറ്റളവിലാണ് ഈ ക്ഷേത്രങ്ങ‌ൾ എല്ലാം സ്ഥിതി ചെയ്യുന്നത്. എട്ടു ദിക്കുകളുമായി ബന്ധപ്പെടുത്തിയാണ് ഈ ലിംഗങ്ങൾ പ്രതിഷ്ടിച്ചിരിക്കുന്നത്.

ഇന്ദ്രലിംഗം

ഇന്ദ്രലിംഗം

അഷ്ടലിംഗത്തിലെ പ്രധാന ലിംഗ പ്രതിഷ്ടയാണ് ഇന്ദ്രലിംഗം. ഗിരിവലത്തിൽ ആദ്യം ദർശനം നടത്തുന്നത് ഇന്ദ്രലിംഗത്തിലാണ്. കിഴക്ക് ഭാഗത്താണ് ഇന്ദ്രലിംഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അഗ്നിലിംഗം

അഗ്നിലിംഗം

അഷ്ടലിംഗത്തിലെ മറ്റൊരു ലിംഗ പ്രതിഷ്ടയാണ് അഗ്നിലിംഗം. ഇന്ദ്രലിംഗ ക്ഷേത്രത്തിൽ നിന്ന് അടുത്തയാത്ര അഗ്നിലിംഗ ക്ഷേത്രത്തിലാണ്. തെക്ക് കിഴക്കായാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം.

Photo Courtesy: Ragunathanp

യമലിംഗം

യമലിംഗം

അഗ്നിലിംഗ ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തിക്കഴിഞ്ഞാൽ പിന്നെ പോകുന്നത് യമലിംഗ ക്ഷേത്രത്തിലാണ്. തെക്ക് വശത്താണ് യാമലിംഗത്തിന്റെ സ്ഥാനം

Photo Courtesy: Adam63

നിരുതിലിംഗം

നിരുതിലിംഗം

അഷ്ടലിംഗ ക്ഷേത്രങ്ങളിൽ ഉൾപ്പെട്ട ഒരു ക്ഷേത്രമാണ് നിരുതി ലിംഗ ക്ഷേത്രം. അണാമല മലനിരകളുടെ അടിവാരത്ത് തന്നെയാണ് ഈ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. കിഴക്ക് പടിഞ്ഞാറായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Govind Swamy

വരുണ ലിംഗം

വരുണ ലിംഗം

അഷ്ടലിംഗ ക്ഷേത്രങ്ങളിലെ മറ്റൊരു പ്രധാനപ്പെട്ട ക്ഷേത്രമാണ് വരുണലിംഗ ക്ഷേത്രം. പടിഞ്ഞാറ് വശത്തായാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം.

Photo Courtesy: Arunankapilan

വായുലിംഗം

വായുലിംഗം

വരുണലിംഗ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പടിഞ്ഞാറ് ഭാഗത്ത് നിന്ന് വടക്കോട്ട് പ്രദക്ഷിണം ചെയ്താൽ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നത് ക്ഷേത്രമാണ് വായുലിംഗ ക്ഷേത്രം.

Photo Courtesy: Chinmayi

കുബേര ലിംഗം

കുബേര ലിംഗം

കുബേര ലിംഗ ക്ഷേത്രത്തിന്റെ സ്ഥാനം വടക്കാണ്. വായുലിംഗ ക്ഷേത്രത്തിന് വടക്കായാണ് അഷ്ടലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിന്റെ സ്ഥാനം.

Photo Courtesy: PlaneMad

ഈസാന്യ ലിംഗ ക്ഷേത്രം

ഈസാന്യ ലിംഗ ക്ഷേത്രം

അഷ്ടലിംഗ ക്ഷേത്രങ്ങളിലെ അവസാന ക്ഷേത്രമായ ഈസാന്യ ലിംഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് വടക്ക് കിഴക്കായിട്ടാണ്. ഈ ക്ഷേത്രത്തിലാണ് ഗിരിവലം അവസാനിപ്പിക്കുന്നത്.

Photo Courtesy:Natesh Ramasamy

അർദ്ധനാരീശ്വരൻ

അർദ്ധനാരീശ്വരൻ

കാർത്തിക ദീപം തെളിയ്ക്കുന്ന നാളുകളിൽ മാത്രമാണ് തിരുവണ്ണാമലയിലെ അർദ്ധനരീശ്വരനെ ദർശിക്കാൻ കഴിയു. മറ്റു സമയങ്ങളിൽ ഈ പ്രതിഷ്ട ദർശിക്കാൻ അനുവദിക്കാറില്ല.

Photo Courtesy: shrikant rao

പെരുമാൾ

പെരുമാൾ

നായാനാര്‍സ് എന്ന് അറിയപ്പെടുന്ന പ്രാചീന തമിഴ് കവികളുടെ കൃതികളില്‍ ഈ ക്ഷേത്രത്തെ സംബന്ധിച്ച് പരാമര്‍ശം ഉണ്ടായിട്ടുണ്ട്. ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ട. പത്ത് ഹെക്ടറില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണ്‌.
Photo Courtesy: Ve.Balamurali

വിനായകർ

വിനായകർ

ഗോപുരം എന്നറിയപ്പെടുന്ന പ്രൌഢഗംഭീരമായ നാലു പ്രവേശന കവാടങ്ങള്‍ ഈ ക്ഷേത്രത്തിനുണ്ട്. ഇതില്‍ കിഴക്കു വശത്തുള്ള ഗോപുരമാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ഗോപുരം. 66 മീറ്റര്‍ ആണ്‌ ഇതിന്‍റെ ഉയരം.

Photo Courtesy: Ilya Mauter

നന്ദി

നന്ദി

ശിവൻ, ഗണപതി എന്നീ പ്രതിഷ്ടകൾക്ക് പുറമേ ശിവവാഹനാമായ നന്ദിയേയും ഇവിടെ പ്രതിഷ്ടിച്ച് ആരാധിക്കുന്നുണ്ട്.

Photo Courtesy: Thamiziniyan

മുരുഗൻ

മുരുഗൻ

ശിവപാർവതിമാരുടെ പുത്രനായ ഗണപതിക്ക് പുറമേ മുരുഗനേയും ഇവിടെ ആരാധിക്കുന്നുണ്ട്. ശ്രീ സുബ്രഹ്മണ്യനാണ് മുരുകനായി ഇവിടെ ആരാധിക്കപ്പെടുന്നത്.

Photo Courtesy: shrikant rao

ശക്തിവിലാസ് സഭാമണ്ഡപം

ശക്തിവിലാസ് സഭാമണ്ഡപം

അരുണാചലേശ്വര ക്ഷേത്രത്തിലെ പ്രാധാന തീർത്ഥകുളമായ ബ്രഹ്മ തീർത്ഥക്കുളത്തിന് അരികിലായാണ് ശക്തിവിലാസ് സഭാമണ്ഡലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Govind Swamy

1000 തൂണുകൾ

1000 തൂണുകൾ

അരുണാചലേശ്വര ക്ഷേത്രത്തിലെ ആയിരം കൽത്തൂണുകൾ

Photo Courtesy: Moshikiran

സന്യാസികൾ

സന്യാസികൾ

അരുണാചലേശ്വര ക്ഷേത്രത്തി‌ൽ സ്ഥിര താമസമാക്കിയ സന്യാസികളിൽ ഒരാൾ

Photo Courtesy:Arunankapilan

ആകർഷണങ്ങൾ

ആകർഷണങ്ങൾ

അരുണാചല ക്ഷേത്രത്തിലെ, ആരേയും ആകർഷിപ്പിക്കുന്ന വർണപകിട്ടേറിയ സ്ഥലം.

Photo Courtesy: Toksave

വിദേശ സഞ്ചാരികൾ

വിദേശ സഞ്ചാരികൾ

അരുണാചലേശ്വര ക്ഷേത്രം സന്ദർശിക്കാൻ എത്തിയ വിദേശ സഞ്ചരികളിൽ ചിലർ ക്ഷേത്രത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കുന്നു.

Photo Courtesy: Natesh Ramasamy

ദർശനം

ദർശനം

അണ്ണാമല തന്നെ ശിവ ലിംഗമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ ഇവിടെ എത്തുന്ന ഭക്തർ അണ്ണാമലയെ ദർശിക്കാറുണ്ട്.

Photo Courtesy: Vinoth Chandar

രഥം

രഥം

അരുണാചലേശ്വര ക്ഷേത്രത്തിലെ രഥം. ബ്രഹ്മോത്സവ നാളുകളിൽ ഈ രഥമാണ് എഴുന്നള്ളിക്കാറുള്ളത്.

Photo Courtesy: A.D.Balasubramaniyan

കൂടുത‌ൽ

കൂടുത‌ൽ

തിരുവണ്ണാമലയേക്കുറിച്ച് കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Photo Courtesy: Karthik Pasupathy Ramacha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X