മലയാള സിനിമകളിലെ മലയോര ഗ്രാമമാണ് തൊടുപുഴ. വർഷത്തിൽ എല്ലാ ദിവസവും സിനിമ ഷൂട്ടിംഗ് നടക്കു ന്ന തൊടുപുഴയെ കേരളത്തിന്റെ ഹോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നതിൽ ഒട്ടും തെറ്റുണ്ടാകില്ലാ.രാമോജി ഫിലിം സിറ്റിയിലെ കാഴ്ചകള് zwj;തൊടു പുഴ ടൗണിൽ നിന്നും ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന കുടയത്തൂർ എന്ന ഗ്രാമമാണ് സിനിമക്കാരുടെ പ്രിയ ലൊക്കേഷൻ. കുടയത്തൂർ ഗ്രാമ ത്തിലും പരിസരത്തുമായി നിരവധി സിനിമകൾ ഇതിനോടകം ചിത്രീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ കൊടൈക്കനാൽ എന്നും ഈ ഗ്രാമം അറിയപ്പെടുന്നുണ്ട്.അമലാപോള് zwj; അലഞ്ഞ് നടന്ന കുരങ്ങാണിമണിരത്നം സിനിമകളിലെ കേരളംകുടയത്തൂർ ഒരു ഭാഗ്യ ലൊക്കേഷനായും സിനിമക്കാർ കരുതുന്നുണ്ട്. വെള്ളിമൂങ്ങ, ഓംശാന്തി ഓശന, ദൃശ്യം, കുഞ്ഞിക്കൂനൻ, രസ ത ന്ത്രം, കഥപറയുമ്പോൾ തുടങ്ങിയ നിരവധി ഹിറ്റ് ചി ത്രങ്ങൾ ഇവിടെ വച്ചാണ് ഷൂട്ട് ചെയ്തത്.കുടയത്തൂർ എന്ന ഷൂട്ടിംഗ് ലൊക്കേഷനെക്കുറിച്ച് വിശദമായി പരിചയപ്പെടാം.ജോമോന് zwj; ടി ജോണിന്റെ ക്യാമറ കാഴ്ചകള് zwj; മലയാള സിനിമ ഹിറ്റാക്കിയ 50 ലൊക്കേഷനുകള് zwj; ദൃശ്യം എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ ഗ്രാമീണ ഭംഗി ഒപ്പിയെടുത്തത് തൊ ടുപുഴയ്ക്ക് സമീപത്തുള്ള കുടയത്തൂരിൽ നിന്നാണ്. മമ്മൂട്ടി നായകനായ പുറപ്പാട് എന്ന സിനിമയിലൂടെയാണ് കുടയത്തൂർ എന്ന സ്ഥലം കൂടുതൽ ശ്രദ്ധ നേടിത്തുടങ്ങിയത്. ഇടുക്കി ജില്ലയിൽ തൊടു പുഴയ്ക്ക് സമീപത്തായാണ് കുടയത്തൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യു ന്നത്. തൊടുപുഴ - പുളി യന്മല റോഡിലൂടെ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. കുഞ്ഞിക്കൂനൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വിസ്മയത്തുമ്പത്ത്, ദൃശ്യം, കഥ പറയുമ്പോൾ, രസതന്ത്രം, നാടൻപെണ്ണും നാട്ടുപ്രമാണിയും, വെള്ളിമൂങ്ങ, തുട ങ്ങിയ സിനിമകൾ ചിത്രീകരിച്ചത് ഇവിടെ വച്ചാ ണ്. കുടയത്തൂരിലെ പ്ര ധാന ആകർഷണങ്ങളിൽ ഒന്നാണ് മലങ്കര അണക്കെട്ട്. മലങ്കര അണക്കെട്ടിന്റെ ജലശായം. രസ തന്ത്രത്തിലെ ആറ്റിൻകരയോരത്തെ ചാറ്റൽ മഴ ചോദിച്ചു എന്ന് തുടങ്ങുന്ന പാട്ട് ചിത്രീകരിച്ചത് മലങ്കര അണക്കെട്ടി ന്റെ ജലാശയത്തിന്റെ പശ്ചാത്തല ത്തിൽ ആണ്. ഇടുക്കി ജില്ലയിലെ പ്രശസ്തമായ അണക്കെട്ടാണ് മലങ്കര അണ ക്കെട്ട്. ജല വൈദ്യുതിക്ക് വേണ്ടിയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. മൂലമറ്റം പവർ ഹൗസിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിച്ച് പുറന്തള്ളുന്ന ജലം തടഞ്ഞു നിർത്തിയാണ് ഇവിടെ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്.Photo Courtesy: ജീവൻ ജോസ്, കേരളം, ഇന്ത്യ കുടയത്തൂരിലെ മുക്കവലയും പാലവും എല്ലാ സിനിമകളിലും കാണാം. ഇവിടുത്തെ ഗ്രാമീണ ഭംഗി തന്നെയാണ് സിനിമാക്കാരെ ഇവിടേക്ക് ആകർഷിപ്പിക്കുന്നത്. നല്ല വേന ൽക്കാലത്തും ഇവിടെ കാണാൻ കഴിയുന്ന പച്ച പ്പാണ് പ്രധാന ആകർഷണം. ദൃശ്യം സിനിമയിലെ പ്രധാന ലൊക്കേഷൻ കുടയ ത്തൂരിന് സമീപ ത്തുള്ള കൈപ്പ കവലയാണ്. ദൃശ്യത്തി ലെ പൊലീസ് സ്റ്റേഷനും അതിന് മുന്നിലെ ചായക്കടയുമൊക്കെ സെ റ്റിട്ടത് ഇവിടെയാണ്. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും ചിത്രീകരിച്ചതും ഇവിടെ വച്ചാണ്. കാഞ്ഞാറില്‍ നിന്നും ആനക്കയം തൊടുപുഴ റൂട്ടില്‍ ഒന്നരകിലോമീറ്ററോളം സഞ്ചരിച്ചാല്‍ കൈപ്പകവലയില്‍ എത്തിച്ചേരാം. കൈപ്പക്കവലയിൽ നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന റബ്ബ ർ തോട്ടത്തിലാണ് കഥ പറയുമ്പോൾ എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത്. കഥ പറയുമ്പോൾ എ ന്ന സിനിമയിൽ ശ്രീനിവാസന്റെ വീടിന് സെറ്റിട്ടത് ഈ റബ്ബ ർ തോട്ടത്തിലാണ്. കൈ പ്പക്കലയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായാണ് തെങ്ങുംപിള്ളി കവല എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ദിലീപിന്റെ കുഞ്ഞിക്കൂ നൻ എന്ന സിനിമ സിനിമ ചിത്രീകരിച്ചത് ഇവിടെ വച്ചാണ്. കു ഞ്ഞിക്കൂനന്റെ ടെലിഫോൺ ബൂ ത്തിന് സെറ്റിട്ടത് ഇവിടെയാണ്. മമ്മൂട്ടി നായകനായ ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയുടെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തത് കുടയ ത്തൂ രിൽ വച്ചാണ്. ഈ സിനിമ ഒരു പരാജയം ആയിരുന്നെങ്കിലും സിനിമയുടെ ദൃശ്യ ഭംഗിക്ക് കാരണം ഈ പശ്ചാത്തലം തന്നെയാണ്. മാർത്താണ്ഡന്റെ പ്രഥമ സം വിധാന സംര ഭമായ മമ്മൂട്ടി ചിത്രം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ചി ത്രീകരിച്ചതും തൊടുപുഴയി ലെ കുടയത്തൂർ ഭാഗത്താണ്. പളുങ്ക്, അരയന്നങ്ങളുടെ വീട്, തുടങ്ങിയ സിനിമകളും ഇവിടെ ചിത്രീകരിച്ചതാണ്. ജയറാമിന്റെ ഹിറ്റു സിനിമകളാണ് വെറുതെ ഒരു ഭാര്യ, മനസിനക്കരെ, സ്വ പ്ന സഞ്ചാരി തുടങ്ങിയ സിനിമകൾ ചിത്രീകരിച്ചതും ഇവിടെ വച്ചാണ്. കലഭവൻ മണി അന്ധനായി അ ഭിനയിച്ച് സൂപ്പർ ഹിറ്റാക്കിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ ഗംഭീര വിജയത്തോടെയാണ് ഈ സ്ഥലം സിനിമക്കാരുടെ ഇടയിൽ പ്രശസ്തമായത്. സ്വലേ, മേരിക്കുണ്ടോരു കുഞ്ഞാട് തുടങ്ങിയ ദിലീപ് സിനിമകളും ചി ത്രീകരിച്ചത് ഇവിടെ വച്ചാണ്. സംവിധായകൻ ലാൽ ജോസിനും പ്രിയപ്പെട്ട ലൊക്കേഷനാണ് കുടയത്തൂരും പരിസര പ്രദേശങ്ങളും. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി ഇവിടെ വച്ചാണ് ഷൂട്ട് ചെയ്തത്.