Search
  • Follow NativePlanet
Share
» »കിഴക്കി‌ന്റെ വെനീസ് എന്നാൽ ആലപ്പുഴ മാത്രമല്ല

കിഴക്കി‌ന്റെ വെനീസ് എന്നാൽ ആലപ്പുഴ മാത്രമല്ല

തടാകങ്ങളുടെ നഗരം എന്ന് കൂടി വിളിപ്പേരുള്ള ശ്രീനഗറും ഉദയ്‌പൂരുമാണ് ആലപ്പുഴ കൂടാതെ കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ഇന്ത്യൻ നഗരങ്ങൾ

By Maneesh

വെ‌നീസ് നഗരം എ‌വിടെയാണെന്ന് അറിയാത്തവർ പോലും കിഴക്കിന്റെ വെനീസ് എന്ന് പറഞ്ഞാൽ ആല‌പ്പു‌ഴയാണ്. എന്നാ‌ൽ ലോകത്ത് നിരവധി സ്ഥലങ്ങൾ കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്നുണ്ട്. അവയിൽ മൂന്ന് സ്ഥലങ്ങൾ ഇന്ത്യയിലാണ്.

തടാകങ്ങളുടെ നഗരം എന്ന് കൂടി വിളിപ്പേരുള്ള ശ്രീനഗറും ഉദയ്‌പൂരുമാണ് ആലപ്പുഴ കൂടാതെ കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ഇന്ത്യൻ നഗരങ്ങൾ.

ശ്രീനഗര്‍ സഞ്ചാരികളുടെ പറുദീസയാകാനുള്ള 5 കാരണങ്ങള്‍ശ്രീനഗര്‍ സഞ്ചാരികളുടെ പറുദീസയാകാനുള്ള 5 കാരണങ്ങള്‍

ശ്രീനഗര്‍ - ഇന്ത്യയുടെ ഹണിമൂണ്‍ പറുദീസശ്രീനഗര്‍ - ഇന്ത്യയുടെ ഹണിമൂണ്‍ പറുദീസ

ആലപ്പുഴയിലെ ഏറ്റവും പ്രശസ്തമായ 10 ടൂറിസ്റ്റ് കേന്ദ്ര‌ങ്ങള്‍ആലപ്പുഴയിലെ ഏറ്റവും പ്രശസ്തമായ 10 ടൂറിസ്റ്റ് കേന്ദ്ര‌ങ്ങള്‍

വേമ്പനാട്ട് കായലിലെ ആഹ്ലാദങ്ങള്‍ക്ക് 4 വഴികള്‍വേമ്പനാട്ട് കായലിലെ ആഹ്ലാദങ്ങള്‍ക്ക് 4 വഴികള്‍

കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന നഗരങ്ങളേയും വെനീസ് നഗരത്തേയും വി‌ശദമായി നമുക്ക് പരിചയപ്പെടാം

01. ശ്രീനഗർ

01. ശ്രീനഗർ

ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നഗരമായ ശ്രീനഗർ ആണ് കിഴക്കിന്റെ വെ‌നീസ് എന്ന് അറിയപ്പെടുന്ന ഇന്ത്യൻ നഗരങ്ങളിൽ ഒന്ന്.
Photo Courtesy: Gayatri Priyadarshini

കശ്മിരി വെനീസ്

കശ്മിരി വെനീസ്

കശ്മീരി വെനീസ് എന്നും ശ്രീനഗർ അറിയപ്പെടുന്നുണ്ട്. ശ്രീനഗറിലെ തടാകങ്ങളാണ് ഈ നഗരത്തിന് ഇങ്ങനെ ഒരു വിളിപ്പേര് നൽകിയത്.
Photo Courtesy: Fulvio Spada from Torino, Italy

ശ്രീനഗറിലെ തടാകങ്ങ‌ൾ

ശ്രീനഗറിലെ തടാകങ്ങ‌ൾ

ദാൽ തടാകം, നൈജീൻ തടാകം, വൂളാർ തടാകം, മാനസ്ബാൽ തടാകം തുടങ്ങി നിരവധി തടാകങ്ങളും ശ്രീനഗറിൽ ഉണ്ട്.
Photo Courtesy: Nilesh Keshri

വൂളാർ തടാകം

വൂളാർ തടാകം

ശ്രീനഗറിലെ വൂളാർ തടാകമാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശുദ്ധ ജല തടാകം
Photo Courtesy: theholidayindia.com

02. ഉദയ്‌പൂർ

02. ഉദയ്‌പൂർ

തടാകങ്ങളാണ് ഉദയ്പൂരിന്റെ സൗന്ദര്യം. ഉദയ്പൂര്‍ നഗരം സ്ഥാപിച്ച മഹാറാണാ ഉദയ്സിംഗ് രണ്ടാമനെയും ആകര്‍ഷിച്ചത് ഈ സൗന്ദര്യമാണ്. 1559ലാണ് പിച്ചോള തടാകത്തെ ചുറ്റി ഉദയ്പൂര്‍ നഗരം മഹാറാണാ ഉദയ്സിംഗ് നിര്‍മിച്ചത്. അതിനാലാണ് ഈ നഗരം കിഴക്കിന്റെ വെനീസ് അറിയപ്പെടുന്നത്.
Photo Courtesy: Vberger at French Wikipedia

ഫത്തേ‌സാഗർ

ഫത്തേ‌സാഗർ

ഫതേഹ്സാഗറാണ് മറ്റൊരു പ്രമുഖ കൃത്രിമ തടാകം. 1678ല്‍ മഹാറാണാ ഫത്തേഹ്സിംഗ് 1678ല്‍ വികസിപ്പിച്ചെടുത്തതാണ് ഇത്. രാജ സാമന്ത് തടാകം, ഉദയ്സാഗര്‍ തടാകം, ജയ് സാമന്ത് തടാകം തുടങ്ങിയ തടാകങ്ങളെല്ലാം സന്ദര്‍ശകനെ ഒരുപാട് ആകര്‍ഷി‌പ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല.
Photo Courtesy: Geri from Biel/Bienne, Schweiz

സിറ്റി പാലസ്

സിറ്റി പാലസ്

രജപുത്ര പ്രൗഡിയുടെ പ്രതീകങ്ങളായ കോട്ട കൊട്ടാരങ്ങളാണ് പിന്നീട് ഉദയ്പൂരിനെ കൂടുതല്‍ സുന്ദരിയാക്കുന്നത്. സിറ്റി പാലസാണ് ഈ നിരയിലെ പ്രൗഡ സാന്നിധ്യം. 1559ല്‍ മഹാരാജാ ഉദയ് മിര്‍സാ സിംഗ് നിര്‍മിച്ച പിച്ചോള തടാകത്തിന്റെ കിഴക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന 11 കൊട്ടാരങ്ങളുടെ സമുച്ചയം പോലെ വേറൊന്ന് രാജസ്ഥാനില്‍ ഇല്ല.
Photo Courtesy: S Ballal, Ahmedabad

ലേക്ക് പാലസ്

ലേക്ക് പാലസ്

ലേക്ക് പാലസാണ് മറ്റൊരു ആകര്‍ഷണ കേന്ദ്രം. പിച്ചോള തടാകത്തിന്റെ മധ്യത്തിലുള്ള ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഈ വെണ്ണക്കല്‍ ശില്‍പ്പം നിലവില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ്.

Photo Courtesy: ArishG

03. ആലപ്പുഴ

03. ആലപ്പുഴ

വേമ്പനാട്ട് കായലാണ് ആലപ്പുഴയ്ക്ക് കിഴക്കിന്റെ വെനീസ് എന്ന പേര് നേടിക്കൊടുത്ത‌ത്. ആലപ്പുഴയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണവും വേമ്പനാട്ട് കായൽ തന്നെയാണ്.
Photo Courtesy: Vimaljoseph93

കെ‌ട്ടുവള്ളങ്ങൾ

കെ‌ട്ടുവള്ളങ്ങൾ

കായല്‍പ്പരപ്പിലൂടെ കെട്ടുവള്ളത്തിലുള്ള യാത്ര നല്‍കുന്ന അനുഭൂതി അനുഭവിച്ചുതന്നെ അറിയണം. ഇപ്പോഴത്തെ കെട്ടുവള്ളങ്ങള്‍ പലതും ഹോട്ടലുകളെപ്പോലും അതിശയിപ്പിക്കുന്ന ആഢംബരങ്ങള്‍ നിറഞ്ഞതാണ്.
Photo Courtesy: Shameer Thajudeen

ശരിക്കും വെനീസ്

ശരിക്കും വെനീസ്

വെനീസിലേതുപോലെയുള്ള കനാല്‍ ശൃംഖലയാണ് ആലപ്പുഴയ്ക്ക് കിഴക്കിന്റെ വെനീസ് എന്ന വിശേഷണം നേടിക്കൊടുത്തത്. പണ്ട് മലഞ്ചരക്ക് വ്യാപാരത്തിന്റെ കാലത്ത് ജലഗതാഗതത്തിന് വേണ്ടിയുണ്ടാക്കിയവയായിരുന്നു ഈ കനാലുകള്‍. അതിനാൽ യഥാർത്ഥ കിഴക്കിന്റെ വെനീസ് ആലപ്പുഴ ‌തന്നെയാണ്.
Photo Courtesy: Rudolph.A.furtado

പാതിരാമണല്‍

പാതിരാമണല്‍

ആലപ്പുഴ സന്ദര്‍ശിയ്ക്കുമ്പോള്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണ് പാതിരാമണല്‍. മുഹമ്മ പഞ്ചായത്തില്‍ വേമ്പനാട്ട് കായലില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ചെറുദ്വീപാണിത്. മുഹമ്മ-കുമരകം ജലപാതയിലാണ് ഈ തുരുത്ത്. ദേശാടനപ്പക്ഷികളുടെ താവളമെന്ന നിലയ്ക്കാണ് പാതിരാമണല്‍ ശ്രദ്ധിക്കപ്പെടുന്നത്.
Photo Courtesy: Prof. Mohamed Shareef from Mysore

വെനീസിനെ പരിചയപ്പെടാം

വെനീസിനെ പരിചയപ്പെടാം

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങളിൽ ഒന്നായ വെനീസ് നഗരം സ്ഥിതി ചെയ്യുന്നത് ഇറ്റലിയിൽ ആണ്. കനാലുകൾ വഴിയുള്ള ഗതാഗതത്തിന് പേരുകേട്ട ഈ നഗരം വാട്ടർ സിറ്റി, പാലങ്ങളുടെ നഗരം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നുണ്ട്.
Photo Courtesy: Prabir2011

കിഴക്കിന്റെ വെനീസ്

കിഴക്കിന്റെ വെനീസ്

ഇന്ത്യയിൽ മാത്രമല്ല കിഴക്കിന്റെ വെനീസ് എന്ന ഇ‌രട്ടപേരിൽ അറിയ‌പ്പെടുന്ന സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നത്. ലോകത്തി‌ലെ കിഴക്കിന്റെ വെനീസുകൾ പരിചയപ്പെടാം
Photo Courtesy: Wolfgang Moroder.

01. ധാക്ക, ബംഗ്ലാദേശ്

01. ധാക്ക, ബംഗ്ലാദേശ്

കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന നഗരങ്ങളിൽ ഒന്നായ ധാക്ക ബംഗ്ലാദേശിന്റെ തലസ്ഥാനം കൂടിയാണ്.
Photo Courtesy: Ellywa

02. ബരിസാൽ, ബംഗ്ലാദേശ്

02. ബരിസാൽ, ബംഗ്ലാദേശ്

ബംഗ്ലാദേശിലെ ബരിസാൽ എന്ന തടാക നഗരവും കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന നഗരങ്ങളിൽ ഒന്നാണ്.

Photo Courtesy: Balaram Mahalder

03. ബന്ദർ സെരി ബെഗവൻ, ബ്രൂണൈ

03. ബന്ദർ സെരി ബെഗവൻ, ബ്രൂണൈ

ഏഷ്യൻ രാജ്യമായ ബ്രൂണൈയുടെ തലസ്ഥാനമാണ് ബന്ദർ സെരി ബെഗവൻ കിഴക്കിന്റെ വെനീസ് എന്ന് ഈ ദ്വീപ് രാഷ്ട്ര‌ത്തിന്റെ തലസ്ഥാനത്തിന് വിളിപ്പേരുണ്ട്.
Photo Courtesy: Kurun

04. ലിജാംഗ്, ചൈന

04. ലിജാംഗ്, ചൈന

ചൈനയിലെ ഒരു തടാക നഗരമാണ് ലിജാംഗ് കിഴക്കിന്റെ വെനീസ് എന്നാണ് ഈ നഗരത്തിന്റെ ഓമനപ്പേര്.

Photo Courtesy: fsyzh

05. ഹനോയ്, വിയറ്റ്നാം

05. ഹനോയ്, വിയറ്റ്നാം

വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹനോയ് അറിയപ്പെടുന്നത് കിഴക്കിന്റെ വെനീസ് എന്നാണ്
Photo Courtesy: DHN

06. ബാങ്കോക്, തായ്‌ലാൻഡ്

06. ബാങ്കോക്, തായ്‌ലാൻഡ്

തായ്‌ലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് അറിയപ്പെടുന്നതും കിഴക്കിന്റെ വെ‌നീസ് എന്നാണ്
Photo Courtesy: Paolobon140

07. അയുത്തായ, തായ്‌ലാൻഡ്

07. അയുത്തായ, തായ്‌ലാൻഡ്

ഒരു കാലത്ത് ലോകത്ത് തന്നെ ഏറ്റവും വലിയ തടാകം സ്ഥിതി ചെയ്തിരുന്ന നഗരമായിരുന്നു തായ്‌ലാൻഡിലെ അയുത്തായ. അതിനാലാണ് ഈ നഗരം കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടാൻ കാരണം
Photo Courtesy: McKay Savage from London, UK

08. മനില, ഫിലിപ്പിൻസ്

08. മനില, ഫിലിപ്പിൻസ്

ഫിലിപ്പിൻസിന്റെ തലസ്ഥാനമായ മനിലയ്ക്കും കിഴക്കിന്റെ വെനീസ് എന്ന വിളിപ്പേരുണ്ട്
Photo Courtesy: Maoefe

09. മലാക്ക, മലേഷ്യ

09. മലാക്ക, മലേഷ്യ

മലേഷ്യയിലെ പ്രധാന ടൗണുകളിൽ ഒന്നായ മലാക്ക അറിയപ്പെടുന്നത് കിഴക്കിന്റെ വെ‌നീസ് എന്നാണ്

Photo Courtesy: Bjørn Christian Tørrissen

10. ഒസക്ക, ജപ്പാൻ

10. ഒസക്ക, ജപ്പാൻ

ജപ്പാൻ നഗരമായ ഒസാക്കയ്ക്കും കിഴക്കിന്റെ വെനീസ് എന്ന വിളിപ്പേരുണ്ട്

Photo Courtesy: Mc681

11. ബസ്ര, ഇറാഖ്

11. ബസ്ര, ഇറാഖ്

ഇറാഖിലെ പ്രമുഖ നഗരമായ ബസ്ര അറിയപ്പെടുന്ന‌ത് കിഴക്കിന്റെ വെനീസ് എന്നാണ്
Photo Courtesy: Aziz1005

12. പാലംബാങ്, ഇന്തോനേഷ്യ

12. പാലംബാങ്, ഇന്തോനേഷ്യ

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ രണ്ടാമത്തെ വലിയ നഗരമാ‌‌യ പാലംബാങിന് കിഴക്കിന്റെ വെനീസ് എന്ന വിളിപ്പേരുണ്ട്

Photo Courtesy: Gunawan Kartapranata

13. വൂഷെൻ, ചൈന

13. വൂഷെൻ, ചൈന

കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ചൈനീസ് നഗരങ്ങളിൽ ഒന്നാ‌യ വൂഷെൻ

Photo Courtesy: Immanuel Giel

14. ഷൗഷങ്, ചൈന

14. ഷൗഷങ്, ചൈന

കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ചൈനീസ് നഗരങ്ങളിൽ ഒന്നാ‌യ സുഷൗ
Photo Courtesy: ngader

15. തോങ്ലി, ചൈന

15. തോങ്ലി, ചൈന

കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ചൈനീസ് നഗരങ്ങളിൽ ഒന്നാ‌യ സുഷൗ
Photo Courtesy: Jakub Hałun

16. സുഷൗ, ചൈന

16. സുഷൗ, ചൈന

കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ചൈനീസ് നഗരങ്ങളിൽ ഒന്നാ‌യ സുഷൗ
Photo Courtesy: Jakub Hałun

Read more about: srinagar alappuzha udaipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X