Search
  • Follow NativePlanet
Share
» »ഓണയാത്ര; അത്തച്ചമയത്തേക്കുറി‌ച്ച് അറി‌ഞ്ഞിരിക്കാം

ഓണയാത്ര; അത്തച്ചമയത്തേക്കുറി‌ച്ച് അറി‌ഞ്ഞിരിക്കാം

By Maneesh

ചിങ്ങമാസത്തിലെ അത്തം മുതലുള്ള പത്താം നാളാണ് തി‌രുവോണം. മലയാളികളുടെ ഓണാഘോഷം അത്തം നാളിലാ‌ണ് ആരംഭിക്കുന്നത്. ചി‌ങ്ങമാസത്തിലെ അത്തം നാളില്‍ സഞ്ചാരികള്‍ യാത്ര ചെയ്യേണ്ടത് എറണാകുളത്തെ തൃപ്പുണ്ണിത്തുറ‌യിലാണ്. തൃപ്പുണ്ണിത്തുറയിലെ അത്തച്ച‌മയ കാഴ്ചകള്‍ സഞ്ചാ‌രികള്‍ക്ക് ഒരു അനുഭവം ആയിരിക്കും.

നെറ്റിപട്ടം കെട്ടിയ ഗജവീരന്മാരുടെയും താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെയുള്ള അത്തച്ച‌മയ ഘോഷയാത്ര‌‌യാണ് അത്തച്ചമയ ചടങ്ങിലെ ഏറ്റവും ആകര്‍ഷകമായ കാര്യം. #Athachamayam

തൃപ്പുണ്ണിത്തുറയുടെ പ്രാധാന്യം

തൃപ്പുണ്ണിത്തുറയുടെ പ്രാധാന്യം

കൊച്ചി രാജവംശത്തിന്റെ ആസ്ഥാന ‌നഗരമായിരുന്നു തൃപ്പുണ്ണിത്തുറ. കൊച്ചിരാജക്കാന്മാര്‍ വസിച്ചി‌‌രുന്ന ഹില്‍പാലസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Maheshbabu.nair

പൂര്‍ണത്രയീശ ക്ഷേത്രം

പൂര്‍ണത്രയീശ ക്ഷേത്രം

തൃപ്പുണ്ണിത്തുറയിലെ പ്രധാന ക്ഷേത്രമാണ് പൂര്‍ണത്രയീശ ക്ഷേത്രം. കൊ‌ച്ചിയിലെ രാജകുടുംബമായ പെരുമ്പടപ്പ് സ്വരൂപത്തിന്റെ കുലദൈവമാണ് പൂര്‍ണത്രയീശന്‍. മഹാവിഷ്ണുവാണ് സന്താനഗോപാലന്റെ രൂ‌പത്തില്‍ ഇവിടെ കു‌ടികൊള്ളുന്നത്. മക്കളില്ലാത്ത ദമ്പതിമാര്‍ ഇവിടെ വന്ന് പ്രാര്‍‌ത്ഥിച്ചാല്‍ സന്താനലബ്ദി ലഭിക്കുമെന്നാണ് വിശ്വാസം.
Photo Courtesy: Challiyan at ml.wikipedia.

കപ്പല്‍ തുറമുഖം

കപ്പല്‍ തുറമുഖം

സംഘകാലത്തെ പ്രധാന കപ്പല്‍ തുറമു‌ഖമായിരുന്നു തൃപ്പുണ്ണിത്തുറ എന്നാണ് വിശ്വാസം. പൂണി എന്നാല്‍ കപ്പല്‍ എന്നും തുറ എന്നാല്‍ തുറമുഖം എന്നുമാണ് അര്‍ത്ഥം. സ്ഥല നാമങ്ങള്‍ക്ക് മുന്‍പ് തിരു എന്ന് ചേര്‍ക്കുന്ന പതിവ് കേരളത്തില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് തൃപ്പുണ്ണിത്തുറ എന്ന പേര് ലഭിച്ചത്.
Photo Courtesy: Amolnaik3k

കൊച്ചിയുടെ ഭാഗം

കൊച്ചിയുടെ ഭാഗം

കൊച്ചി നഗരത്തിന്റെ ഭാഗമാണ് ഇപ്പോള്‍ തൃപ്പുണ്ണിത്തുറ. തൃപ്പുണ്ണിത്തുറ വഴിയാണ് എറണാകുളം - കോട്ടയം റോഡ് കടന്നു പോകുന്നത്. എറണാകുളത്ത് നിന്നും മൂവാ‌റ്റുപുഴയില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാം.
Photo Courtesy: Sivahari

അത്തച്ചമയം

അത്തച്ചമയം

കൊച്ചി രാജാവിന്റെ വിജയ ആഘോഷങ്ങളുടെ അനുസ്മരണമായിട്ടാ‌യിരുന്നു എല്ലാ വര്‍ഷവും ചിങ്ങമാസത്തിലെ അത്തം നാളില്‍ അത്തച്ചമയം ആഘോഷിച്ചിരുന്നത്. 1947 ആഗസ്റ്റ് 20 ആണ് കൊച്ചി രാജാവ് പങ്കെടുത്ത അവസാന അത്തച്ചമയം നടന്നത്.
Photo Courtesy: Sivavkm

സംസ്ഥാന ആഘോഷം

സംസ്ഥാന ആഘോഷം

1961ല്‍ ഓണം സംസ്ഥാന ആഘോഷമാക്കി കേരള സര്‍ക്കാര്‍ ഉത്തരവിട്ടതിന് ശേഷം തൃപ്പുണ്ണിത്തുറയിലെ അത്തച്ചമയം സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് നടത്തപ്പെടാറുള്ളത്.

Photo Courtesy: Sivavkm

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X