Search
  • Follow NativePlanet
Share
» »മഴയിൽ തുഷാരഗിരികയറി വയനാട്ടിലേക്ക്

മഴയിൽ തുഷാരഗിരികയറി വയനാട്ടിലേക്ക്

By Maneesh

മഴക്കാലമായൽ യാത്ര ചെയ്യേണ്ട നിരവധി സ്ഥലങ്ങളുണ്ട് കേരളത്തിൽ, അവയിൽ ഒന്നാണ് കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന തുഷാരഗിരി. തുഷാരഗിരിയിലെ വെള്ളച്ചാട്ടമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ഏറേ ആകർഷിപ്പിക്കുന്നത്. തുഷാരഗിരിയിൽ നിന്ന് വയനാട്ടിലേക്ക് ഒരു ട്രെക്കിംഗ് പാതയുമുണ്ട്, ട്രെക്കിംഗ് പ്രിയരായ നിരവധി ആളുകളാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്.

സുന്ദരമായ വെള്ളച്ചാട്ടങ്ങളും, പച്ചപുതച്ച മലയോരക്കാഴ്ചകളും കണ്ട് കൊണ്ട് കൊച്ചരുവികൾക്ക് കുറുകേ നിർമ്മിച്ച മരപ്പാലങ്ങൾ താണ്ടി വയനാട്ടിലേക്ക് കുന്നുകയറാൻ ആഗ്രഹിക്കുന്ന ആർക്കും ഈ ട്രെക്കിംഗ് പാതയിലൂടെ നടക്കാം.

കോഴിക്കോട് നഗരത്തിൽ നിന്ന് 48 കിലോമീറ്റർ അകലെയായി പശ്ചിമഘട്ടമലനിരകളിലാണ് തുഷാരഗിരി എന്ന പ്രകൃതിരമണീയമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് - ഊട്ടി റോഡിലൂടെ യാത്ര ചെയ്താ‌ൽ കോടഞ്ചേരി എന്ന ഒരു മലയോര നഗരത്തിൽ എത്തിച്ചേരാം. ഇവിടെ നിന്ന് 11 കിലോമീറ്റർ യാത്ര ചെയ്യണം തുഷാരഗിരിയിൽ എത്തിച്ചേരാൻ.

തുഷാരഗിരി ട്രെക്കിംഗ്

തുഷാരഗിരിയിൽ നിന്ന് ആരംഭിച്ച് തുഷാരഗിരി വെള്ളച്ചാട്ടം കണ്ട് വയനാട്ടിലെ വൈത്തിരി വരെയുള്ള യാത്രയാണ് തുഷാരഗിരി ട്രെക്കിംഗ്. ഇതുകൂടാതെ തുഷാര ഗിരിയിലെ മൂന്ന് വെള്ളച്ചാട്ടങ്ങളിലേക്കും ട്രെക്കിംഗ് നടത്താറുണ്ട്.

സ്വാഗതം

സ്വാഗതം

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്ക് അടുത്തായാണ് തുഷാരഗിരി സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്ന് ഏത് സമയത്തും കോടഞ്ചേരിക്ക് ബസ് ലഭിക്കും. കോടഞ്ചേരിയിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ യാത്ര ചെയ്താൽ തുഷാരഗിരിയിൽ എത്തിച്ചേരാം. പശ്ചിമഘട്ടത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന് തുഷാരഗിരി എന്ന പേര് വന്നത് മഞ്ഞണിഞ്ഞ മലനിരകൾ എന്ന അർത്ഥത്തിലാണ്.
Photo Courtesy: Manojk

ഇക്കോ ടൂറിസം

ഇക്കോ ടൂറിസം

ഇക്കോ ടൂറിസം മേഖലയാണ് തുഷാരഗിരി. അതിനാൽ പ്രകൃതിക്ക് ദോഷം ഉണ്ടാക്കാത്ത തരത്തിലുള്ള വിനോദ സഞ്ചാര പ്രവർത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. പ്ലാസ്റ്റിക്ക് നിരോധിത മേഖലയാണ് ഇവിടം.
Photo Courtesy: Manojk

ആകർഷണങ്ങൾ

ആകർഷണങ്ങൾ

തുഷാരഗിരിയിൽ ഒന്നിലധികം വെള്ളച്ചാട്ടങ്ങൾ ഉണ്ട്. തുഷാരഗിരി വെള്ളച്ചാട്ടം എന്നാണ് ഇവ മൊത്തത്തിൽ അറിയപ്പെടുന്നത്. ഇവിടങ്ങളിലേക്കുള്ള ട്രെക്കിംഗ് ആണ് ഇവിടുത്തെ പ്രധാന ആക്റ്റിവിറ്റികൾ. താന്നി മുത്തശ്ശി എന്ന് അറിയപ്പെടുന്ന ഒരു മത്തശ്ശി മരവും സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ്.

Photo Courtesy: Manojk

യാത്ര

യാത്ര

കോഴിക്കോടിന് വളരെ അടുത്തുള്ള ഹിൽസ്റ്റേഷനാണ് തുഷാരഗിരി. കോഴിക്കോട് നിന്ന് 50 കിലോമീറ്റർ യാത്ര ചെയ്താ‌ൽ തുഷാരഗിരിയിൽ എത്തിച്ചേരാം. കോഴിക്കോട് നിന്ന് കോടഞ്ചേരിയിലേക്ക് നിരവധി ബസുകൾ ലഭിക്കും. ഇവിടെ നിന്ന് 11 കിലോമീറ്റർ യാത്ര ചെയ്താൽ തുഷാരഗിരിയിൽ എത്തിച്ചേരാം.

Photo Courtesy: Svg3414

ട്രെക്കിംഗ് പാത

ട്രെക്കിംഗ് പാത

ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടസ്ഥലമായ തുഷാരഗിരിയിൽ പ്രധാനമായി ഇവിടുത്തെ വെള്ളച്ചാട്ടങ്ങളിലേക്കാണ് ട്രെക്കിംഗ് നടത്താറുള്ളത്. അത്കൂടാതെ തുഷാരഗിരി മുതൽ വയനാട്ടിലെ വൈത്തിരി വരെ ട്രെക്കിംഗ് നടത്തുന്നവരുമുണ്ട്.
Photo Courtesy: Manojk

മുത്തശ്ശിമരം

മുത്തശ്ശിമരം

താന്നിമുത്തശ്ശി എന്ന് അറിയപ്പെടുന്ന ഈ താന്നിമരത്തിന് ഏകദേശം 120 വയസുണ്ടെന്നാണ് പറയപ്പെടുന്നത്. ഉള്ള് പൊള്ളയായ ഈ കൂറ്റൻമരത്തിന്റെ അടിഭാഗത്ത് ആളുകൾക്ക് കയറി ഇരിക്കാൻ പടിയ ദ്വാരമുണ്ട്. മൂന്ന് പേർക്കെങ്കിലും ഈ ദ്വാരത്തിൽ ഒരേസമയം കയറി ഇരിക്കാം.
Photo Courtesy: Manojk

വെള്ളച്ചാട്ടം

വെള്ളച്ചാട്ടം

തുഷാരഗിരിയിലെ ചാലിപ്പുഴ എന്ന പുഴയിലാണ് സുന്ദരമായ വെ‌ള്ളച്ചാട്ടങ്ങൾ രൂപം കൊണ്ടിരിക്കുന്നത്. പശ്ചിമഘട്ടത്തിൽ നിന്ന് ഉദ്ഭവിക്കുന്ന രണ്ട് കൈത്തോടുകൾ ചേർന്നാണ് ചാലിപ്പിഴ ഉണ്ടായത്. ഒഴുക്കിനിടെ ചാലിപ്പുഴ മൂന്നായി പിരിഞ്ഞ് മൂന്ന് വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുകയാണ്. ഈ മൂന്നുവെള്ളച്ചാട്ടങ്ങളിൽ 75 മീറ്റർ ഉയരമുള്ള തേൻപാറ വെള്ളച്ചാട്ടമാണ് ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം.

Photo Courtesy: Dhruvaraj S

പോകാൻ പറ്റിയ സമയം

പോകാൻ പറ്റിയ സമയം

വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിപ്രാപിക്കുന്ന സമയമായ സെപ്തംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. മഴക്കാലമായൽ ഏതു സമയത്തും ഇവിടെ സന്ദർശിക്കാവുന്നതാണ്. കനത്തമഴയുള്ള സമയങ്ങളിൽ സന്ദർശനം ഒഴിവാക്കേണ്ടതാണ്.

Photo Courtesy: Manojk

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X