ബാംഗ്ലൂരിൽ വന്നിട്ടുള്ള ആരും തന്നെ ലാൽബാഗിൽ പോകതിരിന്നിട്ടുണ്ടാകില്ല. ബാംഗ്ലൂരിലെ അറിയപ്പെടുന്ന ഒരു പാർക്കാണ് ലാൽബാഗ്. നിരവധിപ്പേരാണ് ദിവസവും ലാൽബാഗ് സന്ദർശിക്കുന്നത്. വിശ്രമത്തിനും, ജോഗിംഗിനുമൊക്കെ ഈ പാർക്ക് തെരഞ്ഞെടുക്കുന്നവർ വിരളമല്ല.വിനോദസഞ്ചാരികളെ ആകർഷിപ്പിക്കുന്ന, ഇത്തരത്തി ൽ കർണാടകയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു ഗാർഡനാണ് മൈസൂരിലെ വൃന്ദാവൻ ഗാർഡൻ. കാശ്മീരിലെ ഷാലിമാർ ഗാർഡന്റെ ശൈലിയിലാണ് മൈസൂരിലെ വൃന്ദാവനം നിർമ്മിച്ചിരിക്കുന്നത്. മുഗൾ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഏഷ്യയിലെ ഏറ്റവും വലിയ ഗാർഡൻ ആണ് ശ്രീനഗറിലെ ഷാലിമാർ ഗാർഡൻ. മുഗൾ ഭരണാധികാരിയായ ജഹാംഗീർ ആണ് ഈ ഗാർഡൻ നിർമ്മിച്ചത്.ഇത്തരത്തിൽ നിരവധി ഗാർഡനുകൾ ഇന്ത്യയിൽ ഉണ്ട് അവയിൽ പ്രശസ്തവും സുന്ദരവുമായ ചില ഗാർഡനുകൾ നമുക്ക് കാണാം. മുംബൈയിലെ പ്രശസ്തമായ മലബാർ ഹില്ലിൽ ആണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ഫിറോസ മേത്ത ഗാർഡൻ എന്നാണ് ഈ പൂന്തോട്ടത്തിന്റെ ഔദ്യോഗിക നാമം. മലബാർ ഹില്ലിലെ പടിഞ്ഞാറ് വശത്തായാണ് ഈ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാൽ അറബിക്കടലിലെ സൂര്യാസ്തമയം കാണാം ഇതു കാണാനായി ധാരാളം പേർ ഇവിടെ എത്താറുണ്ട്.Photo Courtesy: Nichalp കർണാടകയിലെ മൈസൂരിലാണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. മുഗൾ ശൈലിയിൽ നിർമ്മിച്ച ഈ ഗാർഡൻ മൈസൂരിലെ കൃഷ്ണരാജസാഗരഡാമിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. കാശ്മീറിലെ ഷാലിമാർ ഗാർഡന്റെ ശൈലിയിലാണ് ഈ പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്.Photo Courtesy: Joe Ravi ഇന്ത്യയിലെ വ്യത്യസ്തമായ ഒരു ഗാർഡൻ ആണ് ഇത്. പലതരം ശില്പങ്ങളാണ് ഈ ഉദ്യാനത്തിന്റെ പ്രത്യേകത. ചാണ്ഡിഗഢിലെ സുഖ്ന തടാകത്തിന് അടുത്തായാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. പാഴ്വസ്തുക്കൾക്കൊണ്ടാണ് ഇവിടുത്തെ ശില്പങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കുപ്പികൾ, കുപ്പിച്ചില്ലുകൾ, വളപ്പൊട്ടുകൾ, ഓട്ടിൻ കഷണങ്ങൾ, തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ച ശില്ങ്ങൾ കാണാൻ വളരെ സുന്ദരങ്ങളാണ്.Photo Courtesy: Giridhar Appaji Nag ഡൽഹിയിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. മുഹമ്മദ് ഷായുടെയും സിക്കന്ദർ ലോദിയുടെയും ശവകുടീരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഡൽഹിയിലുള്ളവർ പ്രഭാത സവാരി നടത്തുന്ന സ്ഥലമാണ് ഇത്.Photo Courtesy: PP Yoonus ഹരിയാനയിലെ പഞ്ച്ഗുളയിലാണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മുഗൾഗാർഡനുകളിൽ വച്ച് സുന്ദരമായ ഒരു ഗാർഡനാണ് ഇത്. യാദവിന്ദ്ര ഗാർഡൻ എന്ന പേരിലും ഈ പൂന്തോട്ടം അറിയപ്പെടുന്നുണ്ട്.Photo Courtesy: Esben Agersnap ശ്രീനഗറിനടുത്തള്ള പ്രശസ്തമായ ഡാൽ തടാകത്തിന്റെ കരയിലാണ് ഷാലിമാർ ബാഗ് എന്ന് അറിയപ്പെടുന്ന ഈ മുഗൾഗാർഡൻ സ്ഥിതി ചെയ്യുന്നത്. മുഗൾ ഭരണാധികാരിയായിരുന്ന ജഹാംഗീർ ആണ് അദ്ദേഹത്തിന്റെ ഭാര്യ നൂർ ജഹാന്റെ സ്മരണയ്ക്ക് ഈ പൂന്തോട്ടം നിർമ്മിച്ചത്.Photo Courtesy: (WT-en) Catchuec ഡാർജിലിംഗിലെ പ്രശസ്തമായ ഗാർഡനാണ് ഇത്. ബാർബൊട്ടി ഗാർഡൻ എന്നും ഇത് അറിയപ്പെടുന്നു. സർ ജോൺ ആ ൻഡേർസൺ റോക്ക് ഗാർഡൻ എന്ന പെരിൽ മറ്റൊരു ഗാർഡനും കൂടി ഇവിടെയുണ്ട്.Photo Courtesy: s P.K.Niyogi ശ്രീനഗറിലെ ഷാലിമർ ബാഗിന് അടുത്ത് തന്നെയാണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ശ്രീനഗർ നഗരത്തിന് അടുത്തായി ഡാ ൽ തടാകക്കരയിലാണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്.Photo Courtesy: McKay Savage അലഹബാദിലെ ചന്ദ്രശേഖർ ആസാദ് പാർക്കാണ് കമ്പനി ഗാർഡൻ എന്ന പേരിൽ അറിയപ്പെടുന്നത്. അലഹബാദിലെ ഏറ്റവും വലിയ പാർക്കാണ് ഇത്.Photo Courtesy: Lara van Dyk ബാംഗ്ലൂരിലെ പ്രശസ്തമായ ബോട്ടോണിക്കൽ ഗാർഡൻ ആണ് ഇത്. റെഡ് ഗാർഡൻ എന്ന പേരിലും ഈ പാർക്ക് അറിയപ്പെടുന്നുണ്ട്. ബാംഗ്ലൂരിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകർഷണമാണ് ഈ ഗാർഡൻ.Photo Courtesy: Ashishsharma04 ഏഷ്യയിലെ ഏറ്റവും വലിയ തുളിപ്പ് ഗാർഡനായ ഇന്ദിരാഗാന്ധി മെമ്മോറിയൻ തുളിപ്പ് ഗാർഡൻ സ്ഥിതി ചെയ്യുന്നത് ശ്രീനഗറിലാണ്. സബർവാൻ മലനിരകളുടെ അടിവാരത്താണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്.Photo Courtesy: Abdars